Wednesday, February 17, 2010

ഡാഫോഡില്‍

ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.

ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.

വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.

ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.

കൂട് എവിടെയാണ്?

18 comments:

  1. കൂട് എവിടെയാണ്?

    ചിലപ്പോള്‍

    ഈ ചില്ലകളില്‍(http://rithubhedangal.blogspot.com/2009/11/blog-post_16.html) ആവും ...

    Beautiful thoughts .

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  3. ഞാനും ബ്ലോഗ് തുടങ്ങി.. !
    എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

    ReplyDelete
  4. നിഴലുകളോട് ചോദിക്കാം.

    ReplyDelete
  5. വയല്‍ വരമ്പിലൂടെ നടന്നു മറഞ്ഞ ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ വരുന്നു. അതൊരു ഓണക്കാലത്തെ അവധിദിനത്തിലായിരുന്നു.

    ReplyDelete
  6. വീണ്ടും മറ്റൊരു വാക്ക് കവിതയായി!

    ReplyDelete
  7. ആഹ്.. എന്തോ ഏതോ...

    ആലോചിച്ചിട്ട് ഒരെത്തും പുടിയും കിട്ടിണില്യാ... :)

    ReplyDelete
  8. കൂട് ...
    ആയിരം നാവുള്ള ചോദ്യം
    നല്ല ഭാവന .....

    ReplyDelete
  9. ഡാഫോഡില്‍
    ചെടികളുടെ വേരുകള്‍
    കൂട്ട് പോകും;
    നിഴലുകള്‍ കൂടണയും വരെ.

    നന്നായിരിക്കുന്നു.

    ReplyDelete
  10. ഡോണാ,

    നന്നായിരിക്കുന്നു..

    ReplyDelete
  11. വീണിടം വിഷ്ണുലോകം..

    അപ്പോൾ വീടും കൂടും അങ്ങിനെ തന്നെ..

    ReplyDelete
  12. വസന്തം പൊന്നൊരുക്കുമ്പോള്‍ കാറ്റില്‍ താളത്തിലാടുന്ന ഡാഫോഡിത്സ് :)

    എന്നാണ് ഡോണമയൂര ഇനിയൊരു ഗദ്യമെഴുതുന്നത്?

    - സന്ധ്യ

    ReplyDelete
  13. കൂട് എവിടെയാണ്?

    ഉണ്ടാവുമോ എവിടെയെങ്കിലും...?

    ReplyDelete
  14. Anonymous4:15 AM

    where is my house?

    ReplyDelete
  15. നിഴലുകള് കൂടണയുന്നത് ഇരുട്ടിലല്ലേ!
    രാത്രിയുടെ ഏതോ അറ്റത്ത്!

    ReplyDelete
  16. ഡാഫോഡിത്സിനും ഇത് തന്നെ വേണം!!

    ReplyDelete