ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.
ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.
വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.
ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.
കൂട് എവിടെയാണ്?
കൂട് എവിടെയാണ്?
ReplyDeleteചിലപ്പോള്‍
ഈ ചില്ലകളില്‍(http://rithubhedangal.blogspot.com/2009/11/blog-post_16.html) ആവും ...
Beautiful thoughts .
വളരെ നന്നായിരിക്കുന്നു.
ReplyDeleteഞാനും ബ്ലോഗ് തുടങ്ങി.. !
ReplyDeleteഎല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.
നിഴലുകളോട് ചോദിക്കാം.
ReplyDeleteവയല്‍ വരമ്പിലൂടെ നടന്നു മറഞ്ഞ ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ വരുന്നു. അതൊരു ഓണക്കാലത്തെ അവധിദിനത്തിലായിരുന്നു.
ReplyDeleteവീണ്ടും മറ്റൊരു വാക്ക് കവിതയായി!
ReplyDeleteആഹ്.. എന്തോ ഏതോ...
ReplyDeleteആലോചിച്ചിട്ട് ഒരെത്തും പുടിയും കിട്ടിണില്യാ... :)
കൂട് ...
ReplyDeleteആയിരം നാവുള്ള ചോദ്യം
നല്ല ഭാവന .....
ഡാഫോഡില്‍
ReplyDeleteചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.
നന്നായിരിക്കുന്നു.
ഡോണാ,
ReplyDeleteനന്നായിരിക്കുന്നു..
വീണിടം വിഷ്ണുലോകം..
ReplyDeleteഅപ്പോൾ വീടും കൂടും അങ്ങിനെ തന്നെ..
വസന്തം പൊന്നൊരുക്കുമ്പോള് കാറ്റില്‍ താളത്തിലാടുന്ന ഡാഫോഡിത്സ് :)
ReplyDeleteഎന്നാണ് ഡോണമയൂര ഇനിയൊരു ഗദ്യമെഴുതുന്നത്?
- സന്ധ്യ
കൂട് എവിടെയാണ്?
ReplyDeleteഉണ്ടാവുമോ എവിടെയെങ്കിലും...?
where is my house?
ReplyDeletenice
ReplyDeleteനിഴലുകള്‍ കൂടണയുന്നത് ഇരുട്ടിലല്ലേ!
ReplyDeleteരാത്രിയുടെ ഏതോ അറ്റത്ത്!
aashamsakal......
ReplyDeleteഡാഫോഡിത്സിനും ഇത് തന്നെ വേണം!!
ReplyDelete