നാമൊരൊറ്റ വരിയുടെ
അപ്പുറവുമിപ്പുറവുമായാലെന്ത്,
തുടക്കവുമൊടുക്കവുമായാലെന്ത്,
നോക്കി നോക്കി നില്‍ക്കേ
ആ വരിമുറിയുകിലെന്ത്,
മാഞ്ഞ് മറഞ്ഞു പോകുകിലെന്ത്,
നാമിരുവരും ഒരു പോലെ
അതുള്ളില്‍ തൊടുകില്‍.
സ്നേഹം
കൈക്കുടന്ന നിറയെ
കോരിയെടുത്തിരുന്ന വെള്ളമാണ്
സ്നേഹമെന്ന് കരുതി.
കാണെക്കാണെ
കൈമുട്ടിലൂടതൊലിച്ചിറങ്ങി
തീര്‍ന്നു പോയപ്പോള്‍ പിടഞ്ഞു.
പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം!
സ്നേഹത്തെ പറ്റി മുൻപ് ഇങ്ങിനെയും പിന്നിങ്ങനെയും തോന്നിയിരുന്നു.
ReplyDeletecoool
ReplyDeleteനോക്കി നോക്കി നില്‍ക്കേ,
ReplyDeleteകാണെക്കാണെ.....:)
(നാമിരുവരും ഒരു പോലെ
അതുള്ളില്‍ തൊടുകില്‍,
അതായിരുന്നു സ്നേഹം...
സ്നേഹത്തിന്റെ ഋജുരേഖകള്‍....)
നനവിന്റെ തിരുശേഷിപ്പിനെക്കാളും
ഋജുരേഖകളുടെ,
തൂത്തിട്ടും തൂത്തിട്ടും
പോവാത്ത അവശേഷിപ്പുകള്‍ കൂടുതലിഷ്ടം...:)
fallen flaaaat, first one authorship enikk venam
ReplyDeleteഒരൊറ്റ വരിയാണോ അതോ വര എന്നാണോ ഉദ്ദേശിച്ചത് ....
ReplyDeleteഏതായാലും നല്ല ചിന്തകള്‍ ...
ബാക്കി നിന്ന സ്നേഹത്തിന്റെ നനവ് കവിളില്‍ തലോടിയത് ഇന്നും ഹൃദയത്തില്‍ ഒഴുകുന്നു .......
ഇത് ഇഷ്ടമായി. നല്ല വരികള്‍
ReplyDeleteസ്നേഹത്തിന്റെ ആ ‘നനവ്’ അനുഭവിച്ചറിയാനാകുന്നു ഈ വരികളിലൂടെ.
ReplyDeleteആ നനവും നീരാവിയായിക്കഴിയുമ്പോള് വരാനിരിക്കുന്ന അടുത്ത കവിതയുമാണ് സ്നേഹം :-P
ReplyDeleteആഹ്..അപ്പ എനിക്ക് കവിതയും മനസ്സിലാകും :)
ReplyDeleteഋജുരേഖകള്‍ കൂടുതലിഷ്ടായി ..
രേഖയെ വൃത്തമാക്കിയാല് തുടക്കവും ഒടുക്കവുംഅടുത്തടുത്താകും കേട്ടോ.
ReplyDeletei didn't read it..i felt it..
ReplyDeleteliked the first one.
ReplyDeleteThis comment has been removed by the author.
ReplyDeleteകൈക്കുടന്ന നീറയെ കൊറിയെടുത്തു, പിന്നെ അത് പോകാതിരിക്കാൻ കൈ മുറുക്കെയടച്ചുപിടിച്ചപ്പോഴും ഇതു തന്നെ സംഭവിച്ചു. കൈയിലെ നനവ് സ്നേഹമാണെന്നു കരുതി, പക്ഷേ ആ നനവും വറ്റി!
ReplyDeleteമറഞ്ഞുപോകിലെന്ത്, നാമിരുവർക്കൊരുപോലെയെങ്കിൽ
ഇഷ്ടപ്പെട്ടു, ആദ്യത്തേതും രണ്ടാമത്തേതും.
- സസ്നേഹം, സന്ധ്യ
നല്ല വരികള്‍ മയൂരാ, സ്നേഹമിങ്ങനെ, പിന്നിങ്ങനെ, പിന്നിങ്ങനെ...
ReplyDeleteആ നനവിനായി ഞാന്‍ തടാകത്തിലേക്ക് പോയും വന്നും കൊണ്ടിരിക്കുന്നു :)
ReplyDeleteSimple.... But really touching!!!!!
ReplyDelete"കൈയില്‍ അവശേഷിച്ചിരുന്ന
ReplyDeleteആ നനവ്, അതായിരുന്നു സ്നേഹം"
വളരെ വളരെ ഇഷ്ടായി ട്ടോ...
"പക്ഷേ കൈയില്‍ അവശേഷിച്ചിരുന്നആ നനവ്, അതായിരുന്നു സ്നേഹം!"
ReplyDeleteസത്യം!! അതു തന്നെയാണ് സ്നേഹം.. ഹൃദയസ്പര്‍ശിയായ വരികള്‍..
കൊള്ളാം
ReplyDelete"കൈയില്‍ അവശേഷിച്ചിരുന്ന
ReplyDeleteആ നനവ്, അതായിരുന്നു സ്നേഹം"
well said...
purakkadanilude mayurayilekku oru yathra, athu veruthe aayilla
ഇഷ്ടമായി.
ReplyDeletenallathu..
ReplyDeleteകുഞ്ഞു വരികള്‍...പക്ഷെ ഉള്ളില്‍ തൊട്ടു.. :-)
ReplyDeleteഎല്ലാവർക്കും നന്ദി;സ്നേഹം :)
ReplyDeleteമുപ്പത്തഞ്ച് വയസ് കഴിഞ്ഞ ശേഷമാണ് ഒരു വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ പ്രണയിക്കാന്‍ കഴിയുക എന്നാരാണ്ടൊ പറഞ്ഞിട്ടില്ലേ? ആ നനവ് അറിയുന്നതപ്പോഴായിരിക്കണം!
ReplyDelete" പക്ഷേ
ReplyDeleteകൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം"
ബാക്കിയെല്ലാം പ്രകടനം !!!
ഒരു കുഞ്ഞു സ്നേഹം ....നിശബ്ദമായ സ്നേഹം
ReplyDeleteനനഞ്ഞുകുതിര്‍ന്ന സ്നേഹം...:))
ReplyDelete