Thursday, December 09, 2010

ഓർമ്മകൾ

മുറിവുകളിൽ മാത്രം
പുഴുപോലരിച്ചരിച്ചിരിക്കും,
പുളഞ്ഞു ചിരിക്കും,
വിളര്‍ത്തു കിടക്കും,
വീണ്ടു,മരിക്കും!

33 comments:

  1. ഹെന്റമ്മേ.. ഡോണേ എന്നെയങ്ങ് കൊല്ല് :)

    ReplyDelete
  2. ബാ...പുഴുപോലരിച്ചരിച്ചരിച്ചരിച്ച് കൊല്ലാം...:)

    ReplyDelete
  3. ഇപ്പ മനസ്സിലായി!
    മനോരാജാണ് കുഴപ്പക്കാരൻ!
    ചെന്നാൽ ഡോണ ഞെരിച്ചു കൊല്ലും!
    ഒരു കൊലപാതകം.... അതൊഴിവാക്കാനാവില്ല!
    (കടപ്പാട്: ഡോ.സണ്ണി സ്റ്റുഡന്റ് ഓഫ് പ്രൊഫ. ബ്രാഡ്‌ലി)

    ReplyDelete
  4. ഡോക്ടറേ .. ഈ കടപ്പാട് ഡോക്ടര്‍ സണ്ണി സ്റ്റുഡന്റ് ഓഫ് ഡോ.ഏവൂര്‍ എന്നല്ലേ ശരി.. ഞാന്‍ ഈ വഴി ഇനി വന്നാല്‍ ശരിക്കും ഡോണ കൊലപാതകം നടത്തും. അതുകൊണ്ട് കമന്റുകള്‍ ഓര്‍മ്മകളിലേക്ക് തിരികെ പോകട്ടെ.. :)

    ReplyDelete
  5. ormakalil ithiri endosulfan veno?

    ReplyDelete
  6. ഓര്‍മ്മകള്‍ എപ്പോഴും കുത്തിനോവിക്കുന്നത് മുറിവുകളെ തന്നെയാണ്...അതും പലപ്രാവശ്യം..

    ReplyDelete
  7. ഉണങ്ങാത്ത വ്രണങ്ങളായ്,
    ഓർമ്മകൾ താങ്ങിത്താങ്ങിയിരിക്കും.
    മരിക്കാത്ത ഓർമ്മകൾ അരിച്ചരിച്ചിരിക്കും.
    വേദനയാർന്നോരോർമ്മകൾ
    ചിലപ്പോൾ ഓർത്തോർത്ത് ചിരിക്കാം

    ReplyDelete
  8. പഴുപ്പുണ്ടെങ്കിൽ പുഴുവരിക്കും
    പിന്നെ പഴുക്കാനും,പുഴുക്കാനും ഒരു മുറിവും...!

    ReplyDelete
  9. കുറഞ്ഞ വരികളിലെ തീവ്രത വായനയില്‍ നന്നായി ഫീല്‍ ചെയ്തു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. ഓര്‍മ്മകള്‍ അങ്ങിനെങ്ങിനാ മരിക്കുന്നേ???? :think:

    ReplyDelete
  11. ചിരിക്കുന്ന ഓർമ്മകളില്ലേ ?

    ReplyDelete
  12. ഓര്‍മ്മകള്‍, അത് നല്ലതല്ലെങ്കില്‍..തികട്ടി തികട്ടി വരും.

    ReplyDelete
  13. വീണ്ടു,മരിക്കും!

    പിന്നേം പുനര്‍ജനിക്കും

    ReplyDelete
  14. മറക്കാന്‍ കൊതിക്കുന്നതൊക്കെ മായാതെ നില്‍ക്കും..അല്ലെ..

    ഓര്‍മ്മയുണ്ടോ ഈ മുഖം(ചോദ്യം സുരേഷ് ഗോപി സ്റ്റൈലില്‍ തന്നെ)

    ReplyDelete
  15. മുറിവുകളിൽ മാത്രം
    പുഴുപോലരിച്ചരിച്ചിരിക്കും,
    പുളഞ്ഞു ചിരിക്കും,
    വിളര്‍ത്തു കിടക്കും,
    വീണ്ടു,മരിക്കും!.........മരിക്കും വീണ്ടും ജനിക്കും

    ReplyDelete
  16. "അഗ്നിപുഷ്പങ്ങള്‍ക്കാരും നിറം പകരേണ്ടതില്ല
    അണയ്ക്കാതിരുന്നാല്‍ മതി...."

    ReplyDelete
  17. >>>വീണ്ടു,മരിക്കും!<<<

    ഇത് വീണ്ടും മരിക്കും എന്ന് വായിക്കണോ , വീണ്ടും അരിക്കും എന്ന് വായിക്കണോ ? ഇടക്കുള്ള ചിഹ്നം പ്രശ്നമായി ... നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു അല്‍പ്പം "മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള്‍ " വായിച്ചു ചാകാം അല്ലെങ്കില്‍ കൊല്ലാം

    ReplyDelete
  18. അപ്പോ മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ ഓടിക്കളിച്ചതും പുഴു തന്നെയായിരിക്കും... ചക്കരമാ‍ങ്ങയാണല്ലോ മോളില് ;)

    ReplyDelete
  19. Anonymous8:04 AM

    സത്യം പറയാമല്ലോ പെങ്ങളേ, ഒന്നും മനസിലായില്ല!

    ReplyDelete
  20. കൊല്ലില്ല, കൊല്ലാതെ കൊല്ലും.

    ReplyDelete
  21. ഓര്‍മകള്‍ ..... ഒരികളും മരിക്കാത്ത ഓര്‍മകള്‍ ........ ഓര്‍മ്മയുണ്ടോ ഈ മീരയെ ......

    ReplyDelete
  22. Good. Small is beautiful. Also poignant.

    ReplyDelete
  23. അതിന്റെ മുകളില്‍ ചിലപ്പോള്‍ ഈച്ചകള്‍ പറന്നു നടക്കും ... :)

    ReplyDelete
  24. ജന്മനാട്ടിൽ ഞാൻ വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവച്ചപോലോർമ്മകൾ എന്ന് ഓർമ്മകളിലെ ഓണം എന്ന കവിതയിൽ ചുള്ളിക്കാട്

    ReplyDelete