ഞാനെന്ന പുരാതനമായ
കപ്പൽച്ചേതത്തിന്റെ
രഹസ്യമൊഴിയേ…
‘നിന്നെ ഞാൻ സങ്കടപ്പെടുത്തി’
എന്നെഴുതിയ ടീ-ഷർട്ടിട്ട കാറ്റിന്റെ തേരിൽ
അലകൾ പോലെ ഇതളനക്കമുള്ളൊരു
കടൽപ്പൂവ് കൊടുത്തയക്കുന്നു.
എന്റെ തെറ്റുകൾ മാപ്പാക്കി
തിരിച്ച് കൊടുത്തു വിടണേ…
ഏതോ കാർട്ടൂൺ കഥാപാത്രത്തിന്റെ
തലയ്ക്കു മുകളിൽ പ്രത്യക്ഷപ്പെടുന്ന
‘സ്പീച്ച് ബബിളി’നുള്ളിലെ
ബൾബ് കത്തുന്നതു പോലെ
കരയിലേക്കുള്ള ഭൂപടം
ഞാനതിൽ നിന്നും വീണ്ടെടുത്തുകൊള്ളാം!
കപ്പൽച്ചേതത്തിന്റെ
രഹസ്യമൊഴിയേ…
‘നിന്നെ ഞാൻ സങ്കടപ്പെടുത്തി’
എന്നെഴുതിയ ടീ-ഷർട്ടിട്ട കാറ്റിന്റെ തേരിൽ
അലകൾ പോലെ ഇതളനക്കമുള്ളൊരു
കടൽപ്പൂവ് കൊടുത്തയക്കുന്നു.
എന്റെ തെറ്റുകൾ മാപ്പാക്കി
തിരിച്ച് കൊടുത്തു വിടണേ…
ഏതോ കാർട്ടൂൺ കഥാപാത്രത്തിന്റെ
തലയ്ക്കു മുകളിൽ പ്രത്യക്ഷപ്പെടുന്ന
‘സ്പീച്ച് ബബിളി’നുള്ളിലെ
ബൾബ് കത്തുന്നതു പോലെ
കരയിലേക്കുള്ള ഭൂപടം
ഞാനതിൽ നിന്നും വീണ്ടെടുത്തുകൊള്ളാം!

ഭൂപടത്തിനായി ദിക്കിലും ജലത്തിലും ഭ്രമിച്ച്
ReplyDeleteഭ്രമിച്ചു ഭ്രമിച്ചു അങ്ങനെ യാത്ര പോകുന്നു......
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
www.vinerahman.blogspot.com
കവിത വഴികളില്‍ ചില മാറിചിന്തകള്‍ പോലെ തോന്നുന്നു. ശരിയാണോ? അതോ എന്റെ വെറും തോന്നലോ ?
ReplyDeleteThis comment has been removed by the author.
ReplyDeleteതെറ്റുകള്‍ മാപ്പ് ആക്കി വീണ്ടും തെറ്റിലേക്ക് വഴി കാണിക്കുന്നത് ശെരിയാണോ? X-/
ReplyDeleteകവിത കൊള്ളാം..
ReplyDeleteചിലവരികളിലൊരു പന്തികേടുപോലെ..
സാരമില്ല..
എന്റെ തോന്നലാവാം..
കവിത വായിച്ചു ഞാനും ഭ്രമിച്ചുപോയി. ആശംസകൾ
ReplyDeleteഎനിക്ക് മനസ്സിലായില്ലെങ്കിലും കവിതയിൽ കാര്യമുണ്ടെന്ന് തോന്നി.
ReplyDelete