Friday, November 02, 2012

നിനവ്

ഐ ഫോണിലെ
ചിത്രത്തിൽ നിന്നിറങ്ങി
ഓഫീസിലെത്തുമ്പോൾ
കമ്പ്യൂട്ടർ സ്ക്രീനിൽ
കാത്തിരിക്കുന്നു
മറ്റൊരു ചിത്രമായ്!
 
അവധിക്കപേക്ഷിച്ച്
സ്ക്രീനിൽ നിന്നും
കൈയ്യോടെ വലിച്ചിറക്കി
വീട്ടിലേക്കെത്തുമ്പോൾ
ചുവരിലെ ചിത്രത്തിന്റെ
ചില്ല് പൊട്ടിച്ചിറങ്ങിവന്ന്
വാക്കുകൾ കൊണ്ട്
കോരിയെടുത്ത് ഉമ്മ തരുന്നു!
 
വീട്ടിൽ നിന്നും
പുറത്തിറങ്ങാതെ
കാത്തിരിക്കയാണിപ്പോൾ,
ചിതലിനെ പോലെ
തിന്നുതീർത്ത ഓർമ്മകൾ
പ്രോട്ടോസോവകൾ ദഹിപ്പിച്ച്
വിസർജ്ജിക്കുന്നതും കാത്ത്!
 
~വാചികം മാസിക തുലാം ലക്കം

8 comments:

  1. വാചികം മാസിക തുലാം ലക്കം

    ReplyDelete
  2. എത്രയും ചിത്രം ചിത്രം.....

    ReplyDelete
  3. എത്ര തീവ്രമായ ഓര്‍മ്മകള്‍ ..
    ദഹിക്കില്ലെങ്കിലും രുചിച്ചു.

    ReplyDelete
  4. പ്രിയപ്പെട്ട മയൂര,നന്നായിട്ടുണ്ട്. വരികള്‍ ഇഷ്ടമായി

    ReplyDelete
  5. ഹം... കമ്പ്ലീറ്റ് പിടുത്തം കിട്ടീല്ല.

    ReplyDelete
  6. Visarggyam, Bakshikkappedendi varum munpe...!

    Manoharam, Ashamsakal..!!!

    ReplyDelete
  7. ഒന്നും പറയാനില്ല ചേച്ചി .... ഞാന്‍ ആ വരികളില്‍ ജീവിക്കുന്നു....

    ReplyDelete