Sunday, September 05, 2010

തീപ്പെട്ടക്കൂട്

അന്ന് നമ്മള്‍
കടന്നലിനെയും വണ്ടിനെയും പിടിച്ച്
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്ടിലിട്ട്
കേട്ട തീപ്പെട്ടപ്പാട്ട് പോലെ!

ഇന്ന് നമ്മളൊന്ന് കാതോര്‍ത്താല്‍
വീടും അതു പോലെ,
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്ടിനുള്ളിലെ
അതേ തീപ്പെട്ടപ്പാട്ടുപോലെ!

14 comments:

  1. തീപ്പെട്ടപ്പാട്ട്!

    ReplyDelete
  2. അതോ തീപ്പെട്ടിപ്പാട്ടൊ?

    ReplyDelete
  3. ഒരു ചോദ്യം വിട്ടു.
    ബാക്കിയുള്ളവരെവിടെ?

    ReplyDelete
  4. തീപ്പെട്ടപ്പാട്ട്.. എന്താ സംഭവം?!

    പോരാ..പോരാ..
    എനിക്ക് മനസ്സിലാവുന്നത് എഴുതാന്‍ താങ്കള്‍ ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു!

    ReplyDelete
  5. തീപ്പെട്ടകൂട്ട് , തീപ്പെട്ടപാട്ട് എന്നത് കൊണ്ട് ഉദ്ദേശിച്ചത് എനിക്കും ക്ലിയര്‍ ആയില്ല.. തീപ്പെട്ടു എന്ന് പഴയ രാജാക്കന്മാരുടെയും മറ്റും മരണത്തെപറ്റി പറഞ്ഞ് കേട്ടിട്ടുണ്ട്. അതാണോ ? സംശയം വിഢിത്തമെങ്കില്‍ അത് ഞാനാണല്ലോ എന്ന് ഓര്‍ത്ത് വിട്ടേക്കുക..

    ReplyDelete
  6. ഇത്രപേർ വിലപിച്ചിട്ടും മിണ്ടാത്തതെന്താണു ത..?

    ReplyDelete
  7. ആ പാട്ട് എനിക്കും മനസ്സിലായില്ല..!! :(

    ReplyDelete
  8. മനോരാജ് പറഞ്ഞത് തന്നെ. :)

    എല്ലാവർക്കും സ്നേഹം.

    ReplyDelete
  9. തീപ്പെട്ട + പാട്ട് = തീപ്പെട്ടപ്പാട്ട് [ദിത്വസന്ധി]
    ഇങ്ങനെയാണല്ലേ..

    ReplyDelete
  10. വരികൾക്ക് ഒരു വിവരണം ആവശ്യമുണ്ട്...

    ReplyDelete
  11. 'തീപ്പെട്ടിപ്പാട്ട്' തന്നെയാവാം. (തീപ്പെടണ്ട)

    ReplyDelete
  12. തീപ്പെട്ടു!
    പാട്ടുമാത്രം കേട്ടില്ല!
    പാടാന്‍ ശ്രമിച്ചു,പെട്ടുപോയ ഒരു വണ്ടിന്റെ മൂളല്‍

    ReplyDelete
  13. ദേണ്ട്രാ........തീപെട്ടാ പാട്ടുവരു മെന്ന് പുതിയൊരറിവാ ! തീ പെട്ടാൽ അലറൽ കേട്ടിട്ടുണ്ട്,കരച്ചിലും കേട്ടിട്ടുണ്ട്.ഇതെന്നതൊക്കയാ വിളിച്ചു പറയുന്നത്?

    ReplyDelete