രാവും പകലും വേട്ടയാടുന്ന
ഏകാന്തത;
ഹിമമൂങ്ങയെ പോലെ!
ആരുടെ
പരീക്ഷണശാലയിലാണ്
ഏകാന്തതയെ
ഒറ്റ കൊത്തിൽ
കൊക്കിലൊതുക്കി
പറന്നു പോകുന്നൊരു പക്ഷിയെന്ന്
ഓർത്തതേയുള്ളൂ....
കേൾക്കുന്നില്ലേ?
വീശിയടുക്കുന്നു;
ആർക്കിയോപ്റ്റെറിക്സിന്റെയെന്ന പോലെ!
പേടിയാക്കുന്നുണ്ട്;
ഏകാന്തതമതിയെന്നൊരുള്ളനക്കം!
ഏകാന്തത;
ഹിമമൂങ്ങയെ പോലെ!
ആരുടെ
പരീക്ഷണശാലയിലാണ്
ഏകാന്തതയെ
ഒറ്റ കൊത്തിൽ
കൊക്കിലൊതുക്കി
പറന്നു പോകുന്നൊരു പക്ഷിയെന്ന്
ഓർത്തതേയുള്ളൂ....
കേൾക്കുന്നില്ലേ?
വീശിയടുക്കുന്നു;
ആർക്കിയോപ്റ്റെറിക്സിന്റെയെന്ന പോലെ!
പേടിയാക്കുന്നുണ്ട്;
ഏകാന്തതമതിയെന്നൊരുള്ളനക്കം!
-തോർച്ച, ജൂൺ/ജൂലൈ2012
പേടിയാക്കുന്നുണ്ട്;
ReplyDeleteഏകാന്തതമതിയെന്നൊരുള്ളനക്കം!
ഏകാന്തജീവിതത്തെ ജനപുഷ്കലമാക്കും
ReplyDeleteരോഗാഭിഭവം നീക്കി ആരോഗ്യമരുളീടും
ജീവിതം തൃണമാക്കും നിമിഷം യുഗമാക്കും
ഭാവനാശക്തിയേറെ വളര്‍ത്തും,നഷ്ടമാക്കും
(മഹാകവി കെ.വി. സൈമണ്‍)
പേടിയാകുന്നുണ്ട് എന്നാണോ പേടിയാകുന്നുണ്ട് എന്നാണോ ഡോണ ഉദ്ദേശിച്ചത് ? അക്ഷരത്തെറ്റാണെങ്കില് തിരുത്തുക.
ReplyDeletegood one..
ReplyDeleteങാ, ഈ കവിത കൊള്ളാം. ആശംസകൾ!
ReplyDeleteവേട്ടയാടുന്ന ഏകാന്തത...
ReplyDeleteനന്നായി ഈ കവിത.
" ആർക്കിയോപ്റ്റെറിക്സിന്റെ" ... പെങ്ങളെ ഇത് വായിക്കാന്‍ രണ്ടു മിനിട്ടെടുത്ത് നാവു ഉളുക്കി :)
ReplyDeleteഏകാന്തത. നമ്മെ മൂടുന്നതും നമ്മള് പോയൊളിക്കുന്നതും.
ReplyDeleteമുകിൽ, അജിത്, മനോരാജ്,
ReplyDeleteഇലഞ്ഞുപൂക്കൾ, സജിം, വിജയകുമാർ,
മനൂ, വിനോദ്,
എല്ലാവർക്കും നന്ദി;സ്നേഹം...
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteതാങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))
ReplyDeleteഏകാന്തതയുടെ കൂട്ടില്‍ ..
ReplyDeleteഇഷ്ടായി ..ഭാവുകങ്ങള്‍