April 22 2009ന് തലക്കെട്ട് വേണ്ടാത്തത്... എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നത് ഇന്നലെ നോക്കുമ്പോള്‍ മലയാള മനോരമ ഓണ്‍ലൈന്‍ മലയാളം ബ്ലോഗില്‍ നെചിയന്‍/ riyatly എന്നൊരാള്‍ തലക്കെട്ട് അറിയില്ല എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
From blog related |
പ്രസ്തുത പോസ്റ്റ് മാറ്റണമെന്ന് കാണിച്ച് ഞാന്‍ ഇന്നലെ നെചിയന് ഇ-മെയില്‍ അയച്ചിരുന്നു. മനോരമ ബ്ലോഗ് സപ്പോര്‍ട്ടിനെയും അറിയിച്ചിരുന്നു. ഇതു വരെയും രണ്ടു പേരില്‍ നിന്നും മറുപടിയേതും ലഭിച്ചിട്ടില്ല.
ഇന്ന് മനോരമയുടെ ഓണ്‍ലൈന്‍ ബ്ലോഗില്‍ ഒരു ബ്ലോഗ് രജിസ്റ്റര്‍ ചെയ്ത് ഇതേ കാരണം അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതു പോലെ മറ്റുള്ളവരുടെ സൃഷ്ടികള്‍ മോഷ്ടിച്ച് സ്വന്തം രചനയായ് പ്രസിദ്ധീകരിക്കുക ഒട്ടും അഭിനന്ദനാര്‍ഹമല്ല. മനോരമ ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയുമരുത്.
ഇത് ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Update(On Wed, May 20, 2009 at 8:45 AM, CDT) :- പ്രസ്തുത പരാതി നെചിയന്/reality യെ അറിയിച്ചിട്ടുണ്ടെന്നും, താല്‍ക്കാലികമായ് നെചിയന്/reality യെ മനോരമയുടെ ബ്ലോഗില്‍ inactive ആക്കിയിട്ടുണ്ട് എന്നും മനോരമ കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ മറുപടി ലഭിക്കുകയുണ്ടായ്, On Wed, May 20, 2009 at 12:27 AM, CDT.
സന്ദര്‍ഭോചിതമായി ഇടപ്പെട്ട മനോരമയ്ക്ക്/മനോരമ സപ്പോര്‍ട്ട് ടീമിന് നന്ദി രേഖപ്പെടുത്തുന്നു.
25 comments:
മനോരമ തീര്‍ച്ചയായും വേണ്ടതു ചെയ്യുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. ചിത്രം മോഷ്ടിച്ച ചില സംഭവങ്ങളില്‍ മനോരമ തെറ്റു തിരുത്തുവാന്‍ തയ്യാറായതാണ്.
--
മോഷ്ടിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും മയൂര .പോട്ടെന്നു വെയ്ക്കുക. എന്നാലും ഞാന്‍ ഇതില്‍ ശക്തിയായി പ്രതിക്ഷേടിക്കുന്നു .പിന്നല്ല
ഓഹോ... അത് കൊള്ളാല്ലോ...
എന്തായാലും ഇത്തരം ശ്രമങ്ങള്‍ നിരുല്‍സാഹപ്പെടുത്തേണ്ടത് തന്നെ...
മനോരമ എത്രയും പെട്ടെന്ന് തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു..
( മയൂരയ്ക്ക് അഭിനന്ദനങ്ങള്‍ട്ടോ.. വിലപ്പെട്ടത് മോഷ്ടിക്കപ്പെടുക സ്വാഭാവികമാണല്ലോ )
പ്രതിഷേധം രേഖപ്പെടുത്തുന്നു. മനോരമ തെറ്റുതിരുത്താന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. മനോരമ ബ്ളോഗിലും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
നജീംഭായ് പറഞ്ഞതുപോലെ, വിലപ്പെട്ടതായതുകൊണ്ടാണല്ലോ മോഷ്ടിച്ചത്. അഭിനന്ദനങ്ങളും.
നല്ലതല്ലേ മോഷ്ടിക്കുകയുള്ളു.
അഭിനന്ദനങ്ങൾ മയൂര.
പ്രതിഷേധം രേഖപ്പെടുത്തുന്നു. മനോരമ തെറ്റുതിരുത്താന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.
മൂല്യമുള്ളതല്ലേ മോഷ്ടിക്കപ്പെടുകയുള്ളൂ...
കള്ളന്മാരോട് പറഞ്ഞിട്ട് കാര്യമില്ല...
പ്രതിഷേധത്തില്‍ പങ്കു ചേരുന്നു
ഇത്തരം ദുഷ്പ്രവണതയില്‍ അപലപിക്കുന്നു....
രചനയില്‍ കാമ്പുള്ളതായതിനാലാകാം.......ദുര്‍ബലര്‍ പങ്കു പറ്റുന്നത്!
രേഖാമൂലം അറിയിച്ചല്ലോ.....
വേണ്ടത് ചെയ്യുമായിരിക്കും.....
എന്റെ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.
ഉത്തരവാദപ്പെട്ടവര്‍ ഉടനെ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കാം.
ബുലോഗത്തെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളുടെ സഹായം ഇക്കാര്യത്തില്‍ മയൂരക്ക് സഹായകമാകുമെന്ന് കരുതുന്നു.
ചിലര്‍ ബ്ലോഗ് തുടങ്ങും പക്ഷെ അവയില്‍ സ്വന്തം രചനകള്‍ അണു പ്രസിദ്ധീകരിക്കണ്ടത് എന്ന് അവര്‍ക്കറിയില്ല എന്തെങ്കിലും എവിടെ നിന്നെങ്കിലും എടുത്ത് പൊസ്റ്റ് ചെയ്യും ഒരു പരിധി വരെ അത് അറിവില്ലായ്മയാണ്, പക്ഷേ ഇവിടെ മനോരമ കൂടി ഉള്‍പെട്ടിട്ടുള്ളതു കൊണ്ട് വിത്യസ്തമാണു കാര്യങ്ങള്‍ തിരുത്തപ്പെടും എന്ന് വിശ്വസിക്കാം..
ഇല്ലങ്കില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം.
മനോരമ വേണ്ടത് ചെയ്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോവുക തന്നെ വേണം മയൂരാ
മോഷണം ഒരു കലയാണ്. എന്നാല്‍ പാവം ഒരു ബ്ലോഗ്ഗറുടെ കവിത മോഷ്ടിചിട്ടല്ല ഒരാള്‍ മോഷണം നടത്തേണ്ടത്..
ഒരു ബ്ലോഗ്ഗരായ ഞാനും പ്രതിഷേധം രേഖപെടുത്തുന്നു..
സ്വന്തമായിഒരു കലാ ശ്രിഷ്ടി ചെയ്യുവാന്‍ കഴിയാത്തവര്‍ അവര്‍ക്ക് കഴിയുന്ന മറ്റു എന്തെങ്കിലും ചെയ്താല്‍ പോരെ. എന്തിനാ മോഷണം
ശക്തമായി പ്രതിഷേധിക്കുന്നു. ഇത്തരം സംഭവങ്ങൾ നിർബന്ധമായും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്..
പ്രതിക്ഷേധം രേഖപ്പെടുത്തുന്നു...മനോരമ എത്രയും പെട്ടെന്ന് തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു..
എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു
ആര്‍ക്ക് വേണമെങ്കിലും മനോരമയില്‍ ഒരു ബ്ലോഗ് രജിസ്റ്റര്‍ ചെയ്യാം പോസ്റ്റുകള്‍ ഇടാം. അതൊന്നും മനോരമ സ്ക്രീന്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ, ദിവസം ഒരെണ്ണം വെച്ച് അങ്ങനെ വരുന്ന ബ്ലോഗ് പോസ്റ്റുകളെ മനോരമ പ്രമോട്ട് ചെയ്ത് ഒന്നാമത്തെ പേജില്‍ കാണിക്കാറുണ്ട്.
പ്രമോട്ട് ചെയ്യുന്ന ഒരു ബ്ലോഗ് അല്ലെങ്കില്‍ പോസ്റ്റ്, മനോരമ സൂക്ഷ്മപരിശോധന നടത്തുന്നുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. (അല്ലെങ്കില്‍ മനോരമ മൊത്തം വിറ്റ് കിട്ടുന്ന പണം നഷ്ടപരിഹാരം കൊടുക്കാനേ തികയൂ. അത്രയ്ക്കധികമാണ് മോഷ്ടാക്കള്‍ നമുക്ക് ചുറ്റും ഇപ്പോള്‍.)
ഇനി അധവാ മനോരമ പ്രമോട്ട് ചെയ്യുന്ന പോസ്റ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നില്ലെങ്കില്‍ അത് ഇനിമുതല്‍ ചെയ്യണം/ ചെയ്യുമായിരിക്കും. നെചിയന്റെ ബ്ലോഗ് ഏതായാലും പ്രമോട്ട് ചെയ്തതായി കണ്ടിട്ടില്ല.
ഈ മോഷണം കാരണമായെടുത്ത് നെചിയന്‍/riyatly എന്നയാളുടെ ബ്ലോഗ്,മനോരമ ഡിലീറ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. അതവര്‍ ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഡോണ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടല്ലോ ?
ഡോണയ്ക്ക് എന്തായാലും അഭിനന്ദനങ്ങള്‍.
ഇതിപ്പോ ഋതുഭേദങ്ങളില്‍ നിന്ന് എത്രാമത്തെ മോഷണമാ ? :) :)
ഞാന്‍ നാള് കുറേയായി ആരെങ്കിലും ഒന്ന് മോഷ്ടിക്ക്, ഒന്ന് മോഷ്ടിക്ക് എന്നുപറഞ്ഞ് പ്രാര്‍ത്ഥിച്ച് നടക്കുന്നു. (കഴമ്പുള്ളത് വല്ലതും എഴുതണം അങ്ങനൊക്കെ നടക്കാന്‍) എന്നിട്ട് ഈയടുത്ത് ഒരു കക്ഷി എന്റെ ഒന്നുരണ്ട് പോസ്റ്റുകള്‍ ‘പ്രദര്‍ശിപ്പിച്ചിരുന്നു‘. മോട്ടിച്ചെന്ന് പോലും പറയാന്‍ പറ്റില്ല. കക്ഷിക്ക് അതങ്ങ് പിടിച്ചുപോയതുകൊണ്ട് മൊത്തം കോപ്പി ചെയ്ത് സ്വന്തം ബ്ലോഗില്‍ ഇട്ടതാണ്. ഇതെഴുതിയത് ഏത് നിരച്ചരനായാലും അത്യുഗ്രമായിരിക്കുന്നു. ഇയാള്‍ക്ക് ഉടനെ തന്നെ ജ്ഞാനപീഠം കൊടുക്കണമെന്നൊക്കെ അദ്ദേഹം തന്നെ അതിനടിയില്‍ കമന്റും ഇട്ടിട്ടുണ്ടായിരുന്നു. :) :)
ഞാനതൊക്കെ നാലാളെ കാണിക്കാമെന്ന് കരുതിയപ്പോഴേക്കും കക്ഷി അതൊക്കെ ഡിലീറ്റി സ്ഥലം കാലിയാക്കി. ഭാഗ്യം വേണം ഭാഗ്യം... :) :)
ഡോണയുടെ ഒരു ഭാഗ്യം. അല്ലാതെന്ത് പറയാനാ.
എനിക്ക് നല്ല മുട്ടന്‍ അസൂയയും ഉണ്ടെന്ന് കൂട്ടിക്കോ :)

ബ്ലോഗ് മോഷണം
തുടര്‍ക്കഥയാവുകയാണ്...
ഇതിനെതിരെ
എന്തുചെയ്യാനാവും
എന്ന് ഒരിക്കല്‍ കൂടി ആലോചിക്കേണ്ടിയിരിക്കുന്നു...
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...
ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാതെയിരിക്കാന്‍ ക്രിയാത്മകമായി പ്രതികരിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി /\
Update:- പ്രസ്തുത പരാതി നെചിയന്/reality യെ അറിയിച്ചിട്ടുണ്ടെന്നും, താല്‍ക്കാലികമായ് നെചിയന്/reality യെ മനോരമയുടെ ബ്ലോഗില്‍ inactive ആക്കിയിട്ടുണ്ട് എന്നും മനോരമ കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ മറുപടി ലഭിക്കുകയുണ്ടായ്, On Wed, May 20, 2009 at 12:27 AM, CDT.
സന്തോഷമായല്ലോ .അപ്പോള്‍ ഇതിന്റെ ചെലവ് എപ്പോഴാ മയൂരേ :) .
എത്രയോ നാളായായി ഞാന്‍ എഴുതുന്നു എന്നാല്‍ എന്‍റെ ഒന്ന് മോഷ്ടിക്കുക .ങേ ഹേ. അതിനാണ് യോഗം വേണം എന്ന് പറയുന്നത് .
മാങ്ങയുള്ള മാവിലെ ......
ങ്ഹാ ..അതാണ് .
“ചിലര്‍ ബ്ലോഗ് തുടങ്ങും പക്ഷെ അവയില്‍ സ്വന്തം രചനകള്‍ അണു പ്രസിദ്ധീകരിക്കണ്ടത് എന്ന് അവര്‍ക്കറിയില്ല എന്തെങ്കിലും എവിടെ നിന്നെങ്കിലും എടുത്ത് പൊസ്റ്റ് ചെയ്യും ഒരു പരിധി വരെ അത് അറിവില്ലായ്മയാണ്.”
മാണിക്യാമ്മ പറഞ്ഞ ഈ പോയന്റ് പലരും ഇതിനുമുമ്പും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും,എനിക്കിതുവരെ മനസ്സിലായിട്ടില്ല.
വേറെ ഒരാളുടെ കോപ്പിയടിച്ചിടാൻ ഒരു കുബുദ്ധി വേണം.അത്രേം ബുദ്ധിയുണ്ടെങ്കിൽ വേറെയുള്ളവരുടെ മുതല് കക്കരുത് എന്നു മനസ്സിലാവില്ലേ?
എന്തായാലും,സംഭവം നല്ല നിലക്കു തീർന്നല്ലോ,നന്നായി.
ഒരു പുസ്തകത്തിൽ നിന്നുള്ള മോഷണം വേഗം കണ്ടു പിടിയ്ക്കപ്പെടുന്നു.എന്നാൽ ബ്ലോഗിനു എന്ത് സംരക്ഷണമാണു ഇന്നുള്ളത്?
ഈ വിഷയം ഗൌരവമായി കാണേണ്ടുന്ന ഒന്നാണ്.
മയൂരയുടെ പോരാട്ടങ്ങൾക്ക് എന്റെ എല്ലാ പിന്തുണയും ഉണ്ടാവും.
ഈ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്ന മയൂരയുടെ സുഹൃത്തിനും എന്റെ നന്ദി അറിയിയ്ക്കുക.
അനാവശ്യമായ സംഘര്‍ഷങ്ങള്‍ കൂടാതെ മനോരമയുടെ ഇടപെടല്‍ ഉണ്ടായത് ശരിയ്ക്കും വലിയൊരു കാര്യമായി.
‘മോഷണങ്ങള്‍’ ഇപ്പോള്‍ കുറഞ്ഞുവന്നു എന്ന വിശ്വാസത്തിലായിരുന്നു സത്യത്തില്‍.
അനീഷ് എളനാടിന്റെയും മയൂരയുടെയും കവിതകള്‍ മോഷ്ടിച്ച് മനോരമ ബ്ലോഗിലിട്ടതിനെത്തുടര്ന്ന് പരാതിപ്പെടുകയും മനോരമ അധികൃതര്‍ തന്നെ നടപടി എടുക്കുകയും ചെയ്തത് സ്വാഗതാര്‍ഹം തന്നെ...
Post a Comment