April 22 2009ന് തലക്കെട്ട് വേണ്ടാത്തത്... എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നത് ഇന്നലെ നോക്കുമ്പോള്‍ മലയാള മനോരമ ഓണ്‍ലൈന്‍ മലയാളം ബ്ലോഗില്‍ നെചിയന്‍/ riyatly എന്നൊരാള്‍ തലക്കെട്ട് അറിയില്ല എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
![]() |
| From blog related |
പ്രസ്തുത പോസ്റ്റ് മാറ്റണമെന്ന് കാണിച്ച് ഞാന്‍ ഇന്നലെ നെചിയന് ഇ-മെയില്‍ അയച്ചിരുന്നു. മനോരമ ബ്ലോഗ് സപ്പോര്‍ട്ടിനെയും അറിയിച്ചിരുന്നു. ഇതു വരെയും രണ്ടു പേരില്‍ നിന്നും മറുപടിയേതും ലഭിച്ചിട്ടില്ല.
ഇന്ന് മനോരമയുടെ ഓണ്‍ലൈന്‍ ബ്ലോഗില്‍ ഒരു ബ്ലോഗ് രജിസ്റ്റര്‍ ചെയ്ത് ഇതേ കാരണം അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതു പോലെ മറ്റുള്ളവരുടെ സൃഷ്ടികള്‍ മോഷ്ടിച്ച് സ്വന്തം രചനയായ് പ്രസിദ്ധീകരിക്കുക ഒട്ടും അഭിനന്ദനാര്‍ഹമല്ല. മനോരമ ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയുമരുത്.
ഇത് ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Update(On Wed, May 20, 2009 at 8:45 AM, CDT) :- പ്രസ്തുത പരാതി നെചിയന്/reality യെ അറിയിച്ചിട്ടുണ്ടെന്നും, താല്‍ക്കാലികമായ് നെചിയന്/reality യെ മനോരമയുടെ ബ്ലോഗില്‍ inactive ആക്കിയിട്ടുണ്ട് എന്നും മനോരമ കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ മറുപടി ലഭിക്കുകയുണ്ടായ്, On Wed, May 20, 2009 at 12:27 AM, CDT.
സന്ദര്‍ഭോചിതമായി ഇടപ്പെട്ട മനോരമയ്ക്ക്/മനോരമ സപ്പോര്‍ട്ട് ടീമിന് നന്ദി രേഖപ്പെടുത്തുന്നു.














