Monday, April 28, 2008

നിരപരാധി

കൊല്ലുവാനായിരുന്നില്ല...
കൊല്ലുവാനായിരുന്നില്ല...
എന്‍ കൈത്തലം മൃദുവായ്‌
നിന്‍ കഴുത്തില്‍ മേയുമ്പോള്‍,
അറിയാതെ, അറിയാതെ
നഖംകൊണ്ടു ഞരമ്പുകളറ്റതല്ലേ.

മുറിക്കുവാനായിരുന്നില്ല,
ഞാന്‍നിന്‍ മിഴിക്കോണില്‍ തുളുമ്പിയ
നീര്‍മുത്തുകളൊപ്പുവാനാഞ്ഞപ്പോള്‍
‍അറിയാതെ, അറിയാതെ
വിരല്‍തുമ്പു‍കൊണ്ടറിയാതെ
കണ്‍മുന മുറിഞ്ഞതല്ലേ.

മനഃപൂര്‍വമായിരുന്നില്ല,
ഞാന്‍പകര്‍ത്തുമ്പോളറിഞ്ഞില്ല
ചഷകത്തില്‍ മധുവെന്നു
നിനച്ചത്‌ വിഷമായിരുന്നെന്നും.
കുത്തുവാനായിരുന്നില്ല, ഞാന്‍
‍കൈയിലെ കത്തിയെയോര്‍ക്കാതെ
നിന്നെ ചേര്‍ത്തുപിടിച്ചപ്പോള്‍
‍അറിഞ്ഞില്ല, അറിഞ്ഞില്ലതുനിന്റെ
പിന്നില്‍ തുളഞ്ഞുകയറുമെന്നും.

എന്നിട്ടും അറിഞ്ഞില്ല, ഞാന്‍
‍ഒട്ടുമേ, ഒന്നുമേ, അറിയില്ലയിനിയും,
ഞാനപരാധിയല്ല, ഞാനപരാധിയല്ല.

40 comments:

മയൂര said...

“കൊല്ലുവാനായിരുന്നില്ല...
കൊല്ലുവാനായിരുന്നില്ല...“

ദിലീപ് വിശ്വനാഥ് said...

അബദ്ധത്തില്‍ സംഭവിച്ചതാണ് അല്ലേ?

.... said...

ഈ വക ഒഴിവുകഴിവുകള്‍ എന്നോട് പറയാമെന്ന് നിന്നെയെന്നല്ല,‍ ആരെയും ഞാനാണെങ്കില്‍ സമ്മതിക്കില്ല...സ്വയം ഓരോന്ന് ചെയ്തു വച്ച് മറ്റുള്ളവരാണ് അതിന്‍റെ ഒക്കെ കാരണഭൂതര്‍ എന്ന് വരൂത്തിത്തീറ്ക്കാനാണല്ലൊ എളുപ്പം...

ഇഷ്ടമായി...കാലഭേദങ്ങളില്ലാത്ത സത്യങ്ങളാണ് ഈ ചിന്തകള്‍.

കാപ്പിലാന്‍ said...

സത്യത്തില്‍ മയൂര എന്ന പ്രതി അറിഞ്ഞുകൊണ്ട് ചെയ്യതതല്ല ഇതൊന്നും എന്ന് ഈ കോടതിക്ക് ബോധ്യം വന്നതിനാല്‍ ഈ കേസില്‍ ടി കഷിയെ നിരുപാധികം വിട്ടയക്കാന്‍ ഞാന്‍ ഉത്തരവിടുന്നു .ഇനി പ്രതിക്കോ വാദിഭാഗം വക്കീലിനോ എന്തെങ്കിലും ഈ കോടതി മുന്‍പാകെ ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ ഈ സമയം പറയാം

വിഷ്ണു പ്രസാദ് said...

അടുത്തിടെ മയൂരയെഴുതിയ കവിതകളേക്കാള്‍ നന്ന്.
ആവര്‍ത്തിച്ചുവരുന്ന വാക്കുകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് തോന്നുന്നു...

ദൈവം said...

വായിക്കുവാനായിരുന്നില്ല... :)

ഹരിശ്രീ said...

കുത്തുവാനായിരുന്നില്ല, ഞാന്‍
‍കൈയിലെ കത്തിയെയോര്‍ക്കാതെ
നിന്നെ ചേര്‍ത്തുപിടിച്ചപ്പോള്‍
‍അറിഞ്ഞില്ല, അറിഞ്ഞില്ലതുനിന്റെ
പിന്നില്‍ തുളഞ്ഞുകയറുമെന്നും....

കൊള്ളാം...

:)

ദാസ്‌ said...

ഇത്രയും സ്നേഹം വേണ്ടായിരുന്നു. അറിയാതെയാണെങ്കിലും വേദന വേദനതന്നെയല്ലേ?

നിരക്ഷരൻ said...

അതങ്ങ് പരുമല പള്ളീല് ചെന്ന് പറഞ്ഞാ മതി.

നഖം വെച്ച് കഴുത്തില് ഞെക്കി, വിരല് വെച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച്, കള്ളില് വിഷം ചേര്‍ത്ത് തന്ന്, പിന്നീന്ന് പിച്ചാത്തി പിടിവരെ കുത്തിക്കയറ്റി...... ഇത്രയും ക്രൂരമായ ഒരു കൊലപാതകം ബൂലോക കവിതാ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ് മൈ ലോഡ്. അതുകൊണ്ട്, പ്രതിയ്ക്ക് പരമാവധി ശിക്ഷയായ ബൂലോക കവയിത്രിപട്ടം കഴുത്തില്‍ക്കുരുക്കി മരണം വരെ കവിതയെഴുതിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കൂട്ടത്തില്‍ വ്യാ‍ജ കോടതി ചമഞ്ഞ് വിധിന്യായം മാറ്റിപ്പറഞ്ഞ വാദിഭാഗം വക്കീലായ കാപ്പിലാനും ഇതേ ശിക്ഷ വിധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
:) :)

കാപ്പിലാന്‍ said...

ഓര്‍ഡര്‍ ...ഓര്‍ഡര്‍ ...

ഇതൊന്നും മയൂര അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റുകള്‍ ആണെന്ന് ഈ കോടതിക്ക് പൂര്‍ണ്ണം ആയി ബോധ്യപ്പെട്ടിട്ടില്ല .

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ടി പ്രതി നിരപരാധി ആണ് .

ആ കൃത്യം നടന്ന സമയത്തെ പ്രതിയുടെ മാനസിക നില കൂടി കണക്കിലെടുത്താണ് കോടതി ഈ നിലപാട് എടുത്തിട്ടുള്ളത് .

ഇതിനു വിപരീതമായ് എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ ഉണ്ടെങ്കില്‍ ഈ സമയം കോടതി മുന്‍പാകെ ബോധിപ്പിക്കാം ...

siva // ശിവ said...

കവിത നന്നായി...

നിരക്ഷരൻ said...

നല്ല ഒന്നാന്തരം തെളിവ് ഹാജരാക്കാം മൈ ലോഡ്.

മയൂരയുടെ ഈ പോസ്റ്റ്, ചിന്ത ഡോട്ട് കോമില്‍ കിടക്കുന്നതെവിടെയാണെന്ന് നോക്കൂ. ‘നിരപരാധി’ എന്ന ഈ പോസ്റ്റിന്റെ തൊട്ടുമുകളില്‍ അഗ്രഗേറ്റര്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് നോക്കൂ.

‘അപരാധങ്ങള്‍‘ എന്നാണ് അഗ്രഗേറ്റര്‍ എഴുതിയിരിക്കുന്നത്.
(സുനീഷ് എന്ന ബ്ലോഗറിന്റെ പോസ്റ്റിന്റെ പേര്.)

ഇതില്‍ നിന്നെന്തുമനസ്സിലാക്കാം മൈ ലോഡ്? മയൂര ഈ കുറ്റം ചെയ്തതിന് അഗ്രഗേറ്റര്‍ സാക്ഷിയാണ്. ഇനി, ഇതില്‍ക്കൂടുതല്‍ എന്ത് തെളിവ് വേണം ബഹുമാനപ്പെട്ട കോടതിക്ക് ?

ഈ കേസിന്റെ വിചാരണയുടെ ഭാഗമായി കോടതിക്ക് വേണമെങ്കില്‍ അഗ്രഗേറ്ററിനെ വിസ്തരിക്കാവുന്നതാണ്.

കാപ്പിലാന്‍ said...

സുനിഷ് ചെയ്ത അപരാധം കാരണം എന്തിന് ഒരു നിരപരാധി ശിക്ഷിക്കപ്പെടനം .

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ്.

നിയമത്തെ മറി കടന്ന്‌ എനിക്ക് ഒന്നും തന്നെ ചെയ്യുവാന്‍ സാധിക്കില്ല .

പ്രതിയെന്നു നിങ്ങള്‍ പറയുന്ന മയൂരയുടെ പ്രായം കൂടി കണക്കില്‍ പരിഗണിക്കണം എന്ന് ഈ കോടതിക്ക് തോന്നുന്നു .

ഞാന്‍ മയൂരയെ കുറ്റ വിമുക്ത ആയി വിട്ടയക്കുന്നു .ഇതില്‍ കൂടുതല്‍ ഏന്തെങ്കിലും നിങ്ങള്‍ക്ക് പറയുവാന്‍ ഉണ്ടെങ്കില്‍ മേല്‍ കോടതിയെ സമീപിക്കാം .

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ.. കാപ്പിത്സ് ആരാ ജഡ്ജിയാ ഹെന്റമ്മൊ.
അങ്ങനെയാ‍ണേല്‍ ഞാന്‍ വാദിഭാഗം വക്കീല്‍ ആയി...
എന്തായാലും മയൂരേച്ചീ ഒരു ഒന്നൊന്നര ആയിപ്പോയി കെട്ടാ..
കുത്തുവാനായിരുന്നില്ല, ഞാന്‍
‍കൈയിലെ കത്തിയെയോര്‍ക്കാതെ
നിന്നെ ചേര്‍ത്തുപിടിച്ചപ്പോള്‍
‍അറിഞ്ഞില്ല, അറിഞ്ഞില്ലതുനിന്റെ
പിന്നില്‍ തുളഞ്ഞുകയറുമെന്നും.
ഞാന്‍ ഇവിടെങ്ങും വന്നില്ല എന്നിട്ട് കൊന്നുകളഞ്ഞിട്ട് പറയാനല്ലെ അറിയാതെ ജീവന്‍ നിന്നുപോയതാണെന്ന്.. പവപ്പെട്ട ഒരു പെണ്ണ് എനിക്കായ് കാത്തിരിപ്പുണ്ട് കെട്ടാ...ഞാന്‍ ഇവിടെ വന്നിട്ടില്ല..

നിരക്ഷരൻ said...

ഈ വിഷയത്തില്‍ പ്രതിക്കെന്താണ് പറയാനുള്ളതെന്ന് കേട്ടതിന് ശേഷം മേല്‍ക്കോടതീല് പോകണമെങ്കില്‍ പോകുക തന്നെ ചെയ്യും വാദി ഭാഗം വക്കീലേ. സുപ്രീം കോടതിവരെ പോയാലും ഈ കേസ് വിടുന്ന പ്രശ്നമില്ല വക്കീലേ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നാ വക്കീലുമുങ്ങി വക്കീല്‍ ലീവിലാണ്..
ഇനി കോടതി ഇല്ല,,
ജഡ്ജിയെ ഞാന്‍ തൂക്കിക്കൊന്നൂ.. ഹഹഹ്.

മയൂര said...

Exhibit A :- എന്നെ കണ്ടാല്‍ കിണ്ണം കട്ടു എന്നു തോന്നുമോ???

Exhibit B :- സുനീഷിന്റെ പോസ്റ്റുമായി ഇതിനുയാതൊരു ബന്ധവും ഇല്ല.. അഗ്രിഗേറ്ററിന്റെ കൊലചതിയാണത്...

ഞാന്‍ സാദാനിരപരാധിയാണ്...

നിരക്ഷരൻ said...

ബഹുമാനപ്പെട്ട കോടതീ

ഒരാളെ കണ്ടിട്ടല്ലല്ലോ അയാള്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ? സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ ?

ഞങ്ങള്‍ എന്തായാലും ഈ കേസുമായി മേല്‍ക്കോടതില്‍ പോകുന്നു. പിന്നെ ഹൈക്കോടതി, സുപ്രീം കോടതി, ഇതുമല്ലെങ്കില്‍, ജനകീയ കോടതിയും, ബൂലോക കോടതിയും ബാക്കിയുണ്ടല്ലോ ?

അഗ്രഗേറ്ററിന്റെ വിചാരണപോലും ചെയ്യാതെ, ഈ കേസ് തള്ളിയ കോടതിയോട്, ഞങ്ങള്‍ക്കുള്ള അമര്‍ഷം ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.

ഞാന്‍ നിരിപിരിയാണ്, പിപ്പിരിയാണ് എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാനൊന്നും പ്രതിയെ ഞങ്ങള്‍ അനുവദിക്കില്ല. ബ്ലോഗനാര്‍ കോടതിയാണെ സത്യം.

കാപ്പിലാന്‍ said...

ഓര്‍ഡര്‍ ....ഓര്‍ഡര്‍ ..ശാന്തമാകൂ ....

മേല്പറഞ്ഞ കേസിനെ അടിസ്ഥാനമാക്കി കോടതി രണ്ടു വാക്ക് പറയട്ടെ .അതിനുശേഷം നിങ്ങള്‍ക്ക് മേല്‍ കോടതിയില്‍ പോകാം .

1.അഗ്രിയെ ചോദ്യം ചെയ്യണം എന്ന് കോടതിക്ക് തോന്നിയില്ല കാരണം കട്ടവനെ കണ്ടില്ലെന്കില്‍ കണ്ടവനെ പിടിക്കുക എന്ന നിലപാട്‌ ശരിയല്ല

2.കൃത്യം നടന്ന സമയത്തെ പ്രതിയുടെ മാനസിക നില (ഡോക്ടര്‍ റിപ്പോര്‍ട്ട് )അത് പ്രതിയുടെ വക്കീല്‍ ഇവിടെ ഹാജര്‍ ആക്കിയിട്ടുണ്ട് .സംശയം ഉള്ളവര്‍ക്ക്‌ പരിശോധിക്കാം .ഇപ്പോഴും പ്രതി സ്ഥല കാല ബോധം ഇല്ലാതെ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരിക്കുന്നു .

ഈ കോടതി ഞാന്‍ പിരിച്ചു വിട്ടിരിക്കുന്നു ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അല്ല കാപ്പിത്സിനെ ഞാന്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചതല്ലെ പിന്നെങ്ങനെ ആള്‍ പുറത്തിറങ്ങി അല്ല നിരക്ഷരാ ഇതെന്ത് മറിമായം..

നിരക്ഷരൻ said...

ബഹുമാനപ്പെട്ട മിന്നാമിനുങ്ങ് കോടതീ. ഈ കാപ്പിലാന്‍ വക്കീല് കീഴ്‌ക്കോടതീലും വന്ന് വ്യാജ കോടതി ചമഞ്ഞ് കുഴപ്പം ഉണ്ടാക്കിയിരുന്നു.

ഈ കേസിലെ പ്രതിക്ക് കൊലപാതക വാസനയുള്ളതാണെന്ന് തെളിയിക്കാന്‍ പ്രതിയുടെ ചില ഡയറികള്‍ കോടതിയില്‍ ഹാജരാക്കുന്നു.

പ്രതി, തന്റെ തോന്നലുകള്‍ എന്ന് പറഞ്ഞ് 2007 ഡിസംബര്‍ 27 ന് ഡയറില്‍ കുറിച്ചിരിക്കുന്നത് ദയവായി ശ്രദ്ധിച്ചാലും.

“നെഞ്ചിന്‍കൂടു വലിച്ചു തുറന്നു
ഹൃദയത്തിന്റെ നാലറകളിലേതി-
ലെങ്കിലുമൊന്നില്‍, ഉത്തരം തേടി
മടുത്ത ചില സമസ്യകള്‍ക്ക്
ഉത്തരമുണ്ടോയെന്നു തിരയുവാനും,

തലവെട്ടിപൊളിച്ച് അതിനുള്ളില്‍
ചുരുണ്ടു കൂടിയിരിക്കുന്ന മസ്തിഷ്കത്തിന്റെ
രഹസ്യങ്ങളെന്തൊക്കെയെന്നു
ചുരുള്‍ വിടര്‍ത്തി നോക്കുവാനും,

ഇരു കണ്ണുകളിലൊന്നു മുളങ്കമ്പാല്‍
കുത്തിയെടുത്ത്, കാണുന്നതെല്ലാം
ചാരവര്‍ണ്ണമായതെങ്ങിനെയെന്നു
മറുകണ്ണു കൊണ്ടു തിരയുവാനും,

ഇരു ചെവിയിലുമീയമിരുക്കിയൊഴിച്ചു
പിന്നെയത് ഇളക്കി മാറ്റി, കേള്‍വിയുടെ
ഏറ്റക്കുറച്ചിലുകളൊന്നുകൂടെ
പരിശോധിച്ച് നോക്കുവാനും,

അറുത്തെടുത്ത നാവിന്‍ തുമ്പില്‍
അക്ഷരങ്ങളോരോന്നായ് നാരായത്താ-
ലെഴുതിച്ചേര്‍ത്ത് വീണ്ടുമതിനെ
സംസാരിപ്പിക്കണമെന്നു തോന്നുന്നതും,

ചില നേരങ്ങളില്‍ കടന്നു വരുന്ന
ചില തോന്നലുകളില്‍, ചിലത് മാത്രമാണ്.“

ഇതു വായിച്ചിട്ട് കോടതിക്കെന്ത് തോന്നുന്നു ?
നെഞ്ചിന്‍ കൂട് വലിച്ച് തുറക്കാനും, തലവെട്ടിപ്പോളിക്കാനും, കണ്ണ് കുത്തിയെടുക്കാനും, ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാനും, നാക്ക് അറുത്തെടുക്കാനും പ്രതി നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു.

മൈ ലോഡ്, ഇത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത ക്രൂരമായ ഒരു കൊലപാതകമാണെന്ന് തെളിയിക്കാന്‍ അഗ്രഗേറ്ററിന്റെ നിലപാടും, പ്രതിയുടെ തന്നെ ഡയറിക്കുറിപ്പുകളും ധാരാളമാണ്. അതുകൊണ്ട് പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വ്യക്തിഹത്യ ഇവിടെ പാടില്ല ഓര്‍ഡറ്റ് ഓര്‍ഡര്‍..

പാമരന്‍ said...

സുന്ദരമായിട്ടുണ്ട്‌..

കാപ്പിലാന്‍ said...

ഒരു കേസ് തെളിയിക്കാന്‍ തലമുടി നാരു പോലും കീറി മുറിച്ചു നോക്കണം .അങ്ങനെയെങ്കില്‍ നിരക്ഷരന്‍ വക്കീല്‍ പറഞ്ഞതില്‍ കാര്യമുണ്ട് .ഇതിനെക്കുറിച്ച് മിന്നാമിന്നി ജഡ്ങിനു എന്താണ് പറയാന്‍ ഉള്ളത് ? അതോ ഇനി ഞാന്‍ തന്നെ വരണോ മേല്‍ കോടതിയിലും വാദിക്കാന്‍ ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മിന്നാമിന്നി ജഡ്ജിങ്ങ് കമിറ്റി ഇന്ന് കേസ് പിരിച്ച് വിട്ടിരിയ്ക്കുന്നു ഇന്ന് എനിക്ക് വേറെ ഒരു കേസിന്റെ വാധം ഉള്ളതിനാല്‍ കേസ് ഒരു 10 മിനിറ്റത്തേയ്ക്ക് മാറ്റിവെച്ചിരിയ്ക്കുന്നു.

ഗീത said...

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും

മയൂര വളരെയധികം ശുദ്ധയായതിനാലാണ് ഇത്രയധികം ക്രൂരകൃത്യങ്ങള്‍ ചെയ്തുപോയത്

ആയതിനാല്‍, ശുദ്ധയായ പ്രതി നിരപരാധി ആണെന്ന കാപ്പിലാന്‍ ജഡ്ജിയുടെ അഭിപ്രായത്തോട്, ഇത്തിരി വിഷമത്തോടെയാണെങ്കിലും,യോജിക്കുന്നു.....

അതേ സമയം, തെറ്റു തെറ്റു തന്നെയാണ്, അറിയാതെ ചെയ്തുപോയതാണ് എന്ന്‌ എത്ര പറഞ്ഞാലും. ആയതിനാല്‍ നിരക്ഷരന്‍ വക്കീലിനോട് യോജിക്കുന്നു....

മിന്നാമിന്നി ജഡ്ജി ഇപ്പോള്‍ വിധി പറഞ്ഞാല്‍ ശരിയാവില്ല, പക്ഷപാതപരമായിരിക്കും. കാരണം, പ്രായമതല്ലേ ? പോരെങ്കില്‍ ...(ബാക്കി പറഞ്ഞോട്ടേ മിന്നീ ?)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പറഞ്ഞോളൂ പറഞ്ഞോളൂ..
അതല്ലെ ഞാന്‍ ജഡ്ജിങ്ങ് കമ്മിറ്റി പിരിച്ച് വിട്ടത്..

നിരക്ഷരൻ said...

ഗീതേച്ചി വക്കീലിന്റെ ഹൈക്കോടതി വിധി അംഗീകരിക്കുന്നു. ചേച്ചീ പറഞ്ഞാന്‍ പിന്നെ അപ്പീലില്ല. പ്രതിയെ വെറുതെ വിട്ടോളൂ.

(എന്റെ വക്കീല്‍ ഫീസ് ആരുടെയെങ്കിലും കയ്യീന്ന് വാങ്ങിത്തന്നാല്‍ മാത്രം മതി.)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇനിയെങ്കിലും കെട്ടിപ്പിടിക്കുമ്പൊ സൂക്ഷിക്കുക ... :)

നന്നായിട്ടുണ്ട് ..

ശ്രീ said...

കൊള്ളാം ചേച്ചീ. നന്നായിട്ടുണ്ട്.
:)

ഗീത said...

ഇത്രയും വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച്, ആത്മാര്‍ത്ഥമായി വാദിച്ചതിന് നിരക്ഷരന്‍ വക്കീലിന് ഞാന്‍ തന്നെ വക്കീല്‍ ഫീസ് തരാം.
നീരു, ഇതാ $000.00001.


അയ്യോ അതിങ്ങു തിരിച്ചു തരൂ. തോറ്റ വക്കീലിനെന്തിനാ, ഫീസ് ?
തിരിച്ചു തന്നേക്കൂ.....

ഗീത said...

നീരൂ, കാപ്പൂ, ചാറ്റാന്‍ ഒരിടം കിട്ടി അല്ലേ? കള്ളു ഷാപ്പ് പൂട്ടിയപ്പോള്‍ വേറൊരിടം കണ്ടുപിടിച്ചു...

ദേ, കരിമ്പ്‌ വരുന്നു.
സൂക്ഷിച്ചോളൂ....
ഞാന്‍ പോയേ മയൂരേ. ഇനി വരില്ല.

നിരക്ഷരൻ said...

ഈ ഗീതേച്ചി ജഡ്ജിന് ഒന്നും അറിയില്ലെന്ന് തോന്നുന്നു. തോറ്റാലും ജയിച്ചാലും വക്കീല്‍ ഫീസ് കൃത്യമായിട്ട് വാങ്ങിയിരിക്കും വക്കീലന്മാര്‍.

ഒരു നാരങ്ങാമുട്ടായി വാങ്ങാനുള്ള ഡാളറ് തന്നിട്ട് അത് തന്നെ തിരിച്ച് വാങ്ങുന്നത് വല്യ കഷ്ടമാണ് ജഡ്ജിയമ്മേ.

അതുമാത്രമല്ല. ഈ വക്കീല്‍ ഫീസ് ഡാളറായിട്ട് തന്നതുകൊണ്ട് ജഡ്ജിയെപ്പറ്റി ഒരു അപവാദം പരക്കാനും സാദ്ധ്യതയുണ്ട്.

അമേരിക്കക്കാരിയായ പ്രതിയുടെ കയ്യീന്ന്, ഡാളറുകള്‍ കൈപ്പറ്റി , അതില്‍ കുറച്ച് ഡാളര്‍, അക്ഷരാഭ്യാസം ഇല്ലെങ്കിലും ഘോരഘോരം വാദിച്ച വാദിഭാഗം വക്കീ‍ലായ നിരക്ഷരന് കൊടുത്ത് കേസ് ഒതുക്കിത്തീര്‍ത്തു എന്നാരെങ്കിലും പറഞ്ഞാല്‍ എനിക്കതിലൊരു പങ്കുമില്ല യുവര്‍ ഓണര്‍. :)

(ആ കറന്‍സിയാണ് എല്ലാം കുഴപ്പത്തിലാക്കിയത്. എനിക്കുള്ള ഫീസ് യു.എ.ഇ. എക്സ്‌ചേഞ്ചില്‍ കൊണ്ടുപോയി മാറി, ഇന്ത്യന്‍ രൂഭാ ആയിട്ട് തന്നാപ്പോരായിരുന്നോ ?)

ഇനി, ഇതിന്റെ പേരില്‍ എനിക്കെതിരെ കോടതിയലക്ഷ്യം ഒന്നും പുറപ്പെടുവിക്കണ്ട. ഞാന്‍ ഓടി.

നിരക്ഷരൻ said...

ഈ കേസില്‍ ഇനി ഞാനും ഈ വഴി വരില്ല, മയൂരാ.
ഇത് ഒരു കേസാക്കി അലമ്പാക്കിയതിന് ക്ഷമ ചോദിച്ച് നാട് വിടുന്നു.

കവിതകള്‍ ഇനിയും പോരട്ടേ...
ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ said...

നല്ല കവിത...
ആശംസകള്‍....

ധ്വനി | Dhwani said...

പെരുന്തച്ചന്റെ പ്രേതം!

Sunith Somasekharan said...

orikkalum aparaadhiyalla...kollaam nalla varikal

ഞാന്‍ ഇരിങ്ങല്‍ said...

ഇപ്പോള്‍ ബ്ലോഗില്‍ കയറിയിട്ട് കുറേ ആയി. ചൂമ്മാ ഒന്ന് കേറിയപ്പോള്‍ ഒരു ചാറ്റ് റൂമില്‍ കയറിയ പ്രതീതി.

കവിത ഇനിയും നന്നാക്കണം.
എല്ലാ കൊലപാതകങ്ങളും നടക്കുന്നത്
അറിയാതെയാണ്
എല്ലാ മരണവും നടക്കുന്നത് അറിയാതെയാണ്
എല്ലാ ജനനവും നടക്കുന്നത് കുട്ടികളറിയാതെയാണ്
എന്നിട്ടും കോടതികള്‍ അവരെ ശിക്ഷിക്കാറുണ്ട്
എന്നിട്ടും മരിച്ചവരെ നമ്മള്‍ കുറ്റം പറയാറുണ്ട്
എന്നിട്ടും കുട്ടികള്‍ കുറ്റവാളികളും ജയിലിലും.
അപ്പോഴൊക്കെ അവര്‍ പറയുമായിരുന്നു
ഞാങ്ങള്‍ നിരപരാധികളാണെന്ന്!!!


സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

മയൂര said...

വാല്‍മീകി, പിന്നല്ലാതെ..സോ ദേ സേയ്സ്..;)

തുഷാരം, :)

കാപ്പിലാന്‍, :)

വിഷ്ണു മാഷേ, മേലില്‍ ശ്രദ്ധിക്കാം :)

ദൈവം, വായിച്ചു പോയില്ലെ ശിക്ഷയുണ്ട് ;)

ഹരിശ്രീ, :)

ദാസ്, ശരിയാണ്, ഇതാണെന്നു തോന്നുന്നൂ, സ്നേഹിച്ച് കൊല്ലല്‍ :)

നീരൂ, ഒബ്ജക്ഷന്‍ ഓവര്‍ റൂള്‍ഡ് ;)

ശിവ, :)

സജീ, ലോ പോന്നൂ മിന്നാമിന്നി...പിടിച്ചേ..പിടിച്ചേ ബേഗം;)

പാമരന്‍, :)

ശീതേച്ചി, ഞാന്‍ ഗീതേച്ചീടെ ഫലം ചെയ്യുമെന്നോ ;)

(ഞാന്‍ ഇവിടെയില്ലാ...ലീവിലാ.. ;) )


കിച്ചു & ചിന്നു, ശരി :)


ശ്രീ, :)

ദ്രൗപദി, :)

ധ്വനി, ഹയ്യോ... ;)

My CRACK Words, :)

ഇങ്ങല്‍ മാഷേ, ശ്രദ്ധിക്കാം :)


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി /\ :)

Rafeeq said...

:) നല്ല കവിത.. :)

ആശംസകള്‍. :)