നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല
കടലില്ല ആകാശമില്ല
ഉയരുന്ന ശബ്ദമില്ല
തെളിയുന്ന വെളിച്ചമില്ല
മായുന്ന ഇരുളുമില്ല.
നമുക്കിടയില്‍
ആഴമില്ല ഉയരമില്ല
തുടക്കമില്ല ഒടുക്കമില്ല
ഒടുങ്ങാത്ത പകയില്ല
അടങ്ങാത്ത അഗ്നിയില്ല
മായയില്ല മന്ത്രവുമില്ല.
നമുക്കിടയില്‍
മഴയില്ല വെയിലില്ല
സൂര്യനില്ല താരമില്ല
തിങ്കളില്ല ചൊവ്വയില്ല
നിലാവില്ല നിഴലില്ല
കൊഴിയുന്ന യാമവുമില്ല.
നമുക്കിടയില്‍
തുളുമ്പുന്ന മിഴിയില്ല
വിതുമ്പുന്ന ചുണ്ടുകളില്ല
കുരുങ്ങുന്ന വാക്കില്ല
നീറുന്ന ആത്മാവില്ല
നിഗൂഢ മൗനമില്ല
നേരില്ല നെറിയുമില്ല.
നമുക്കിടയില്‍
ഞാനുമില്ല നീയുമില്ല
നമുക്കിടയിലൊന്നുമില്ല.
പിന്നെ എന്താണ്?
നമ്മള്‍ ആരാണ്?
ഒന്നുമല്ലാതെ,
ഒന്നിനുമല്ലാതെ,
വെറുതേ...
Friday, April 11, 2008
പരസ്പരം കാണാത്തത്..
Labels:
കവിത
Subscribe to:
Post Comments (Atom)
44 comments:
“നമുക്കിടയില്‍
ആഴമില്ല ഉയരമില്ല
തുടക്കമില്ല ഒടുക്കമില്ല
ഒടുങ്ങാത്ത പകയില്ല
അടങ്ങാത്ത അഗ്നിയില്ല
മായയില്ല മന്ത്രവുമില്ല.“
മയൂരാ -
നമ്മുക്കിടയില്‍ ദൂരത്തിന്റെ വിലക്കുകളില്ല..
മനസുകള്‍ തമ്മിലുള്ള അകലമില്ല..
എന്റെ വേദനകളും ദുഖവും സന്തോഷവും നിന്റേതാകുമെന്നും , വിങ്ങുന്ന മനസിനൊപ്പം പരസ്പരം താങ്ങായുണ്ടാകുമെന്ന സത്യവും , വാക്കുകളുടെ സ്നേഹത്തിന്റെ ആശ്വാസത്തിന്റെ മരുന്നുമായി കൂടെയുണ്ടാകും യാഥാര്‍ത്ഥ്യവും ... ഇതാണ് മിച്ചമുള്ളത് !!!
- സ്നേഹത്തോടെ ,സന്ധ്യ :)
നമുക്കിടയില്‍
ഞാനുമില്ല നീയുമില്ല...
നമുക്കിടയില്‍ വെറുതെ പോലും ഒന്നുമില്ല.
നല്ല വരികള്‍!
അതെ! എന്താണീ 'നമ്മള്‍'?
നമുക്കിടയില്‍ ഒന്നുമില്ല.
ഒന്നും ഉണ്ടാവരുത്...:)
ഒന്നുമില്ലാത്തതവാം എന്തെങ്കിലും ഉണ്ടെന്ന് തോന്നിപ്പിക്കുന്നതും..വെറുതേ :)
നന്നായിട്ടുണ്ട്...
നമുക്കിടയില്‍
ഞാനുമില്ല നീയുമില്ല...
അനല്‍ ഹഖ്
ഒന്നാണു സത്യം, (സൂഫിസം???)
നമുക്കിടയിലൊന്നുമില്ല സ്നേഹത്തിന്റെ വെളിച്ചമൊഴികെ...
ഇത് അതു തന്നെ...വേഗം ഒന്നു കാണരുതോ? :) :)
മയൂര, നീയെഴുതിയ സ്നേഹത്തെക്കുറിച്ചുള്ള വരികള്‍, ഇവിടെ തിരുത്തേണ്ടിവരും, കാരണം, ഒന്നും ഇല്ലാതെ എന്തോ ഒന്നു, അതു രണ്ട് മനസുകളെ നിയന്ത്രിക്കുന്നു എങ്കില്‍, അതാണ് സ്നേഹം..... “നാം“ എന്നാല്‍ എന്ത് ? ഒന്നു ചിന്തിക്കൂ, കിട്ടും ഒരുപാട് ഉത്തരങ്ങള്‍, പക്ഷേ, അടിസ്ഥാനമായി ഒന്നേയുള്ളൂ, മനസ്സ്, അതാണു നാം...... മനു
നമുക്കിടയില്‍ സ്നേഹമുണ്ടല്ലൊ :)
ഒന്നിനുമല്ലാതെ സ്നേഹിക്കാനുമാവുന്നില്ലെ?
എനിക്കിഷ്ടായി.
പക്ഷെ, നമുക്കിടയില്‍ കൊടിയ വിഷം പുരട്ടി രാകിയ ചാട്ടുളി പോലത്തെ, നെഞ്ചിന്‍ കൂട് തുളച്ച് കയറുന്ന സ്നേഹമില്ലേ ?
:) :)
ഋതുഭേദങ്ങളെ ഇത്തിരി കൂടി മൃദു ആകൂ.....
ചാട്ടുളി ചാറ്റ് ബോക്സിലിടൂ...
ഒന്നുമില്ലൊന്നുമില്ല...
കവിത കൊള്ളാം..
ഓ.ടോ..
ഈ മയൂരയെ അല്ലേ കാണുന്നില്ല എന്ന് പറഞ്ഞ് ഹരിയണ്ണന്‍ പോസ്റ്റ് ഇട്ടത്? ദേ വന്നല്ലോ.....
എന്താ പറ്റിയത്?...
ഞാനും നീയുമെന്ന തീരങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്. എന്റെ ഞാനെന്ന ഭാവം.
ഒന്നുമല്ലാതെ,
ഒന്നിനുമല്ലാതെ,
വെറുതേ...
അതാണു് നമ്മള്‍.!
Keep writing.
ശരിയാണു ഒന്നുമല്ലാത്താ വെറും വാക്കുക്കളില്‍ മാത്രം ഒതുങ്ങീ പോകുന്ന ബിബങ്ങളാണു നമ്മള്‍
നമുക്കിടയില്‍ ...
നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല
കടലില്ല ആകാശമില്ല
ഉയരുന്ന ശബ്ദമില്ല
തെളിയുന്ന വെളിച്ചമില്ല
മായുന്ന ഇരുളുമില്ല.
നമുക്കിടയില്‍
ആഴമില്ല ഉയരമില്ല
തുടക്കമില്ല ഒടുക്കമില്ല
ഒടുങ്ങാത്ത പകയില്ല
അടങ്ങാത്ത അഗ്നിയില്ല
മായയില്ല മന്ത്രവുമില്ല.
നമുക്കിടയില്‍
മഴയില്ല വെയിലില്ല
സൂര്യനില്ല താരമില്ല
തിങ്കളില്ല ചൊവ്വയില്ല
നിലാവില്ല നിഴലില്ല
കൊഴിയുന്ന യാമവുമില്ല.
നമുക്കിടയില്‍
തുളുമ്പുന്ന മിഴിയില്ല
വിതുമ്പുന്ന ചുണ്ടുകളില്ല
കുരുങ്ങുന്ന വാക്കില്ല
നീറുന്ന ആത്മാവില്ല
നിഗൂഢ മൗനമില്ല
നേരില്ല നെറിയുമില്ല.
നമുക്കിടയില്‍
ഞാനുമില്ല നീയുമില്ല
നമുക്കിടയിലൊന്നുമില്ല.
പിന്നെ എന്താണ്?
നമ്മള്‍ ആരാണ്?
ഒന്നുമല്ലാതെ,
ഒന്നിനുമല്ലാതെ,
വെറുതേ...
എന്തിനായിരുന്നു????
:)
ഒത്തിരി ഇഷ്ടായെടോ...
ഒന്നും ഇല്ല തമ്മില്‍..
സ്നേഹം പോലും..
ഒന്നും ബാക്കിവക്കുന്നും ഇല്ല..
അങ്ങനെയൊക്കെ ആവാനായെങ്കില്‍!
നമുക്കിടയില്‍
തുളുമ്പുന്ന മിഴിയില്ല
വിതുമ്പുന്ന ചുണ്ടുകളില്ല
കുരുങ്ങുന്ന വാക്കില്ല
നീറുന്ന ആത്മാവില്ല
നിഗൂഢ മൗനമില്ല
നേരില്ല നെറിയുമില്ല.
നമുക്കിടയില്‍
ഞാനുമില്ല നീയുമില്ല
നമുക്കിടയിലൊന്നുമില്ല.
പിന്നെ എന്താണ്?
നമ്മള്‍ ആരാണ്?
ഒന്നുമല്ലാതെ,
ഒന്നിനുമല്ലാതെ,
വെറുതേ...
ഇതിങ്ങനെ വായിച്ചുകൊണ്ടേ ഇരിക്കുന്നു ഞാന്‍..വല്ലാത്തൊരു സുഖം!
ഡോണേച്ചീ...
വരികളുടെ താളത്തിലങ്ങനെ മിഴികളൂന്നിയിരുന്നു...
പര്യവസാനത്തിന്റെ സുഖവും സുഗന്ധവുമറിയാനായിരുന്നു
ദ്രൗപദിക്ക് തിടുക്കം...
ജീവിതങ്ങളെല്ലാം ഒടുവില്‍
ശൂന്യതയുടെ ചിറകിലേറി
പറക്കുകയാണ്...
തൊട്ടറിഞ്ഞതും
കണ്ടറിഞ്ഞതും
തിരിച്ചറിഞ്ഞതുമെല്ലാം
അന്ന് നിശ്ചലതയുടെ
വസ്ത്രമണിയും...
മേഘതുണ്ടുകള്‍ ഇല്ലാത്ത
ആകാശം പോലെ
ആത്മാവില്‍ നോവുകള്‍ മാത്രം ബാക്കിയാവും....
പക്ഷേ...
മറുവാക്കോ മറുമരുന്നോ ഇല്ലല്ലോ ജീവന്...
കവിതയുടെ തീജ്വാലകള്‍ ഏറ്റുവാങ്ങുന്നു...
നന്മകള്‍ നേരുന്നു...
:-)
ഇനി ഇത് മാറ്റിപ്പറയരുത്..
:)
:)
അയ്യോ, വീണ്ടുമിതാ `ഞാനും നീയും'. ശ്രീ യുടെ ഒരു പോസ്റ്റ് കണ്ടിട്ടാണു ഞാന്‍വരുന്നത് (വേലി). അവിടെ `ഞാനും' `നീയും' തമ്മിലുള്ള പൂഴിക്കടകന്‍ ഒത്തു തീര്‍പ്പാക്കാന്‍സാക്ഷാല്‍ ജിബ്രാനെ തന്നെ വിളിച്ചിരുന്നു. (ഞാനോടുന്നതിനു മുമ്പൊരു സംശയം - `താരമല്ല' എന്നാല്‍ സിനിമാതാരമാണോ അതോ വല്ല കായിക താരമോ?)
സന്ധ്യാ, ഏതു കയത്തില്‍ മുങ്ങുമ്പൊഴും ആതമാര്‍ത്ഥതയുള്ളവര്‍ കൂടെ കാണും, കരയുന്നതോ വിങ്ങുന്ന മനസോ കാണുവാന്‍ വയ്യെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിനില്‍ക്കില്ല. :)
ധ്വാനീ, പറഞ്ഞപോലെയെന്തിരത്?? ;)
വാര്‍മീകി, വെയില്‍, മെലോഡിയസ് :- :)
ശെഫി, സൂഫിസം തന്നെ തന്നെ ;)
പ്രിയാ, :)
ജിഹേഷ്, കണ്ണുണ്ടായിട്ടു കാര്യമില്ലെന്ന് ;)
മനൂ, മനസിലാക്കുന്നൂ :)
തുഷാരം, ഉവ്വ് :)
നിരക്ഷരന്‍, അതു തന്നെ ;)
അനാഗതശ്മശ്രു, ഡവ് സോപ്പിലെക്ക് മാറി ;)
ദൈവം, ഒന്നുമില്ലൊന്നുമില്ല, ആരുമില്ലാരുമില്ല... ;)
മൃദുലന്‍, ഇട്ടിവെട്ടിയതാണ്, ഹരിയണ്ണന്റെ നല്ല മനസിനു നന്ദി.. :)
നജൂസ്, അഹംഭാവം..അത് നല്ലതുമല്ല :)
വേണുമാഷേ, :)
Christopher, Thanks, i appreciate your comment :)
അനൂപ്, :)
പയ്യന്‍സ്, ഒന്നിനുമല്ലായിരുന്നു :)
ആഷേ, :)
ആഗ്നേയ, മനസു നിറയെ സന്തോഷം :)
ദ്രൗപദി, പലപ്പോഴും ദ്രൗപദിയുടെ വായന എഴുതിയത് പൂണ്ണമാക്കുന്നൂ..:)
ശ്രീവല്ലഭന്‍, :)
കാണാമറയത്ത്, മാറ്റിപ്പറയാനൊന്നുമില്ലലൊ :)
ഇത്തിരീ, :)
ജിതേന്ദ്രകുമര്‍, താരമില്ലയെന്നല്ലെ പറഞ്ഞത് താരമല്ലയെന്നല്ലലോ :) ആ പോസ്റ്റ് നോക്കെട്ടെ..സന്തൊഷം :)
എല്ലാവര്‍ക്കും വിഷു ആശംസകള്‍...അഭിപ്രയം അറിയിച്ചതില്‍ നന്ദി :)
ഉള്ളിലുണ്ടെങ്കില്‍ എല്ലമുണ്ട് ഇല്ലെങ്കിലൊന്നുമില്ല. ഉള്ളതു മറക്കാനും, ഇല്ലാത്തത് നെയ്യാനും ഉള്ള ശ്രമമല്ലേ ജീവിതം.
"ആശിക്കുക മംഗളവചസ്സെന്നാല്‍ തൊണ്ടയില്‍ കുരുങ്ങുന്നു".
ഒന്നുമില്ല.. എന്നാലുമെന്തോ ഉണ്ടല്ലേ..
എവിടെയൊ അസ്തിത്വ മായി തീര്‍ന്ന സ്നേഹം..
കൊള്ളാം.. നന്നായിട്ടുണ്ട്..
ഇതൊന്നുമില്ലെങ്കില്പിന്നെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും മയൂരേ ???
ദാസ്, നന്ദി :)
റഫീക്ക്, നന്ദി :)
ഗീതേച്ചീ, ജീവിതം മുന്നോട്ടു കൊണ്ടു പോകണോ? അതു ഭൂമികറങ്ങുന്നതനിസരിച്ചങ്ങ് മുന്നോട്ടു പോകില്ലയോ ;) (ഞാന്‍ ഓടി....)
"enikkundoru lokam
ninakkundoru lokam
namukkilloru lokam"
- kunjunni maash
(kavitha nannayi mayura)
നമുക്കിടയില്‍ നമ്മള്‍ പോലുമില്ല അല്ലേ?
:)
യാതൊന്നിനും
ഇടമില്ല എന്നല്ലേ..?
ഒന്നും അടുത്ത ഒന്നും
രണ്ടല്ല എന്നല്ലേ..?
** ** **
അനുഭവിപ്പിക്കുന്നത്..,
കവിത സ്വീകരിക്കുന്നു..
നമുക്കിടയില്‍ പരസ്പരം കാണാനാകാത്ത മനസ്സുണ്ട്, തൊട്ടറിയാനാകാത്ത സ്നേഹമുണ്ട്‌പറയാന്‍ കരുതി വച്ച വാക്കുകളുണ്ട്. കണ്ടു ബാക്കി വച്ച ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ട്. കാണാന്‍ കൊതിച്ചു പോയ ഒരുപാടൊരുപാട് മോഹങ്ങളുണ്ട്..ഇനിയുമിനിയും...നന്നായിരിക്കുന്നു മയൂര..വരികള്‍..ഒരടുക്കും ചിട്ടയുമുണ്ട്...സത്യമാണ്.. നമുക്കിടയില്‍
ആഴമില്ല ഉയരമില്ല
മനൂ, :)
ശ്രീ, :)
ഹരീ,
ഒന്നിനുമൊന്നിനുമിടയിലെത്ര-
യകലമെന്ന ചിന്തയലട്ടിയപ്പോള്‍
ഒന്നില്‍നിന്നുമൊന്നിലെയ്‌ക്കകലമൊട്ടു
മിലെന്ന മറുചിന്തയുടലെടുത്തതാണ്.
അല്ലെകില്‍ വേറെ രീതിയില്‍ പറഞ്ഞാല്‍
ഒന്നുമൊന്നും ചേര്‍ന്നാലിത്തിരി-
യിമ്മിണി ബല്യ ഒന്നു
എന്നു കേട്ടിട്ടില്ലെ :)
സഹീര്‍,ആദ്യമായണല്ലെയിവിടെ? സുസ്വാഗതം:)
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി /\ :)
മയൂരാ..നമുക്കിടയില്‍ ഒന്നുമില്ലെന്നു ഓരോയാവര്‍ത്തി പറയുമ്പോഴും അതിലുമൊക്കെ വലുതായ ഒന്നു നമുക്കിടയിലുണ്ടെന്നു ഓരോ വരിയും പറയുമ്പോലെ ...ഒടുക്കവും,തുടക്കവും ഇല്ലാത്ത എന്തോയൊന്നു നമ്മളെ ചേര്‍ത്തുവക്കുന്നില്ലേ..??..ഒരുപാടിഷ്ടായി ഒരോ വരിയും..ഇനിയും തുടരൂ..:)
:-{)
റെയര്‍ റോസ്:-
അതെ, അതു തന്നെയാണുദ്ധേശിച്ചത്...നന്ദി :)
കാപ്പിലാന്‍:-
ഇവിടെ കാക്കയില്ലാത്തത് നന്നായി...നന്ദി :)
മയൂരാ..
നല്ല താളത്തില്‍ വായിച്ചു വന്ന്.. അവസാനത്തെ സ്റ്റാന്‍സ എത്തിയപ്പൊ ഇടിച്ചു നിര്‍ത്തിയപോലെ..
(കൂട്ടത്തില്‍ എനിക്കും കുറെ എഴുതിചേര്‍ക്കാന്‍ തോന്നുന്നു)
നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല
കടലില്ല ആകാശമില്ല
ഉയരുന്ന ശബ്ദമില്ല
തെളിയുന്ന വെളിച്ചമില്ല
മായുന്ന ഇരുളുമില്ല.
നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല
കടലില്ല ആകാശമില്ല
ഉയരുന്ന ശബ്ദമില്ല
തെളിയുന്ന വെളിച്ചമില്ല
മായുന്ന ഇരുളുമില്ല.
പിന്നെ നമുക്കിടയില്‍ എന്താണു മയൂരമേ????
ആ സന്ധ്യയുടെ കമന്റിന്റടീല്‍ ഒരൊപ്പിടുന്നു..
:)
പിന്നെ ഒള്ളത് സ്നേഹം മാത്രം അല്ലെ മയൂരാ
Post a Comment