Thursday, July 26, 2007

ശാന്തിതീരം തേടി.

മനസ്സ് -
പരിത്യജിക്കപ്പെട്ട സ്വപ്നങ്ങള്‍ക്കുവേണ്ടി
സ്വയം കല്‍പ്പിച്ച് നല്‍കിയൊരു വനവാസം.

സന്ദേഹം -
യാന്ത്രികമായ ലോകത്തിനെ
തോല്പിക്കാമെന്നവ്യാമോഹമോ ഉള്ളില്‍ .

വ്യഥ -
നഷ്ടപെടാനും നഷ്ടപെടുത്തുവാനും ബന്ധങ്ങള്‍,
പണ്ടെങ്ങോ ആരോ നാമം നല്‍കിയ,
മനസില്‍ കാത്ത് സൂക്ഷിച്ച,
നഷ്ടമാകരുതേയെന്നാശിച്ച് പ്രാര്‍ത്ഥിച്ചവ.

പാത -
മനസിന്റെ ഇരുളടഞ്ഞ
മാറാലതൂങ്ങിയ ഇടവഴികളിലൂടെ,
പേടിപ്പിക്കുന്ന നിശ്ശബ്‌ദതയിലൂടെ
ഒരു പ്രകാശ ഗോളത്തിന്‍ തേരിലേറി.

കൂടെ -
ജീവന്റെ ശേഷിച്ച സ്പ്ന്ദനം,
മങ്ങിമറയുന്ന മരവിച്ച ഓര്‍മ്മകള്‍,
തളര്‍ന്ന ശരീരം.

തേടുന്നത് -
നിശ്ചയമില്ലെങ്കില്ലും ഏതോ ശാന്തി തീരം.
അവിടെ പാരിജാതത്തിന്റെ പരിചിതമായ
ഗന്ധത്തില്‍ തീര്‍ത്ത പരവതാനിയില്‍,
അടഞ്ഞ കണ്ണുകളെങ്കില്ലും
വാനത്തിലെ താരങ്ങളെ കണ്ട് ,
തഴുകുന്ന ഇളം കാറ്റിന്റെ കുളിര്‍മ്മയില്‍,
ദൂരെനിന്നെങ്ങോ മാറ്റൊലികൊള്ളുന്ന
ഒരു പൈതലിന്‍ ചിരിയില്‍,
നിശ്ചലമായ മനസ്സും ശരീരവുമായി
ഒരിക്കല്ലും ഉണരാത്ത നിദ്ര.

Friday, July 20, 2007

നഷ്ട് സ്വപ്‌നം.

അറിയാതെ പറയാത
കൊഴിഞ്ഞു പോയ്
സ്വപ്‌നങ്ങള്‍ ഒരു
തീഷ്‌ണ സന്ധ്യ
തന്‍ കല്‌പടവില്‍.

ഉരുകുന്ന മനസ്സിലെ
ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി.

രാവില്‍ വിലോലമായ്
പാടുമാ രാപാടിയും
ദൂരെ രാമഴയേറ്റു
പറന്നു പോയി.

ഇനിയീ ഏകാന്ത
യാമങ്ങള്‍ പിന്നിടാന്‍
അത്മാവില്‍ നിശബ്‌ദമാം
തേങ്ങല്‍ മാത്രം.