Thursday, March 15, 2012

നാദമെന്ന സ്വതന്ത്രസംഗീത സംരംഭത്തിൽ ഒരു പിറന്നാൾ ഗാനം


സംഗീതം - ജി നിശീകാന്ത്
ആലാപനം - നവീൻ എസ്
രചന : ഡോണ മയൂര

ഗാനത്തിന്റെ വരികൾ
-------------------------------------
വൃശ്ചിക പൂങ്കാറ്റു തലോടും
മുടിയിഴയുമ്മ വച്ചൊരാൾ
കാതിൽ മെല്ലെ മൂളും
സ്നേഹം തുളുമ്പും
പിറന്നാളാശംസകൾ (വൃശ്ചിക)

പൊന്മണീ നിൻ കാലിൽ
ചിലമ്പൊലി ഉണരും പോലെ...
കണ്മണീ നിൻ കാതിൽ
കതിർമണി ഉലയും പോലെ…(പൊന്മണീ)
ആഘോഷമായ് നേരാം..
ആമോദമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ (2)
വൃശ്ചിക പൂങ്കാറ്റു തലോടും…

കാറ്റായ് നിൻ കൈയിൽ
തരിവളയിളകി മെല്ലെ…
മേഘങ്ങൾ വന്നണഞ്ഞുവെൺ
കുടയായ് നിൻ മേലെ…(കാറ്റായ്)
നിൻ ജന്മനാൾ നേരാം…
സ്നേഹാർദ്രമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ(2) (വൃശ്ചിക…)

ഗാനം ഇവിടെ കേൾക്കാം...വൃശ്ചിക പൂങ്കാറ്റു തലോടും

Saturday, March 10, 2012

ഐസ് ക്യൂബുകൾ, പഠനം, അഭിമുഖം

മലയാളനാട് വെബ് കമ്മ്യൂണിറ്റിയിൽ ഐസ് ക്യൂബുകൾക്ക് മനോജ് കുറൂർ എഴുതിയ പഠനവും, ഐസ് ക്യൂബുകളെ ആസ്പദമാക്കി അമ്മു നടത്തിയ അഭിമുഖവും.

1. പഠനം -ഒളിഞ്ഞിരിക്കുന്ന ഒരു പെൺകുട്ടി.

2. അഭിമുഖം - ഉള്ളിലുള്ള ഒരു പാപ്പിയോൺ.


ഐസ് ക്യൂബുകളുടെ കോപ്പി ആവശ്യമുള്ളവർ insightpublica@gmail.com എന്ന വിലാസത്തിലേക്ക് പോസ്റ്റൽ അഡ്രസ്സ് അയച്ചുകൊടുത്താൽ, ഇൻസൈറ്റ് പബ്ലിക വി.പി.പി ആയി കോപ്പി അയച്ചു തരുന്നതാണ്.

Saturday, February 11, 2012

കന്നിക്കൊയ്ത്, കവിതാസമാഹാരം, ഐസ് ക്യൂബുകൾ


‘ഐസ് ക്യൂബുകൾ’ എന്ന പേരിൽ എന്റെ കവിതാസമാഹാരം പ്രകാശിതമാകുന്നു.

ഈ സമാഹാരം സാധ്യമാക്കിയ ഇൻസൈറ്റ് പബ്ലിക്കയോടും, കവിതകൾക്ക് പഠനമെഴുതിയ ഡോ.മനോജ് കുരൂറിനോടും വാക്കുകൾകതീതമായുള്ള കടപ്പാടും,

അക്ഷരങ്ങളിലൂടെയെന്നെത്തൊട്ട,ഞാൻ തൊട്ട, നിങ്ങളൊരോരുത്തരൊടുമുള്ള നന്ദി പറഞ്ഞൊഴിയാനാവാത്തൊരാത്മബന്ധവും ഇവിടെഅടയാളപ്പെടുത്തുന്നു.


For copies contact – insightpublica@gmail.com or
Tel- 0495 402 0666 or Mob -940 073 7475