പാളംതെറ്റുമെന്ന് മനസ്സ്
ഉറപ്പിച്ചുപറഞ്ഞ തീവണ്ടിയില്‍
ഭയന്നുതന്നെയാണ് കയറിയത്.
മൂന്നാം ക്ലാസ്സിലെ തിരക്കിനിടയിലും
മറന്നില്ല, അപായച്ചങ്ങലയില്‍
കണ്ണുകളുടക്കിവയ്‌ക്കാന്‍..
ഒരാവശ്യമെപ്പോളെന്നറിയില്ലല്ലോ.
മനസ്സിലെ വ്യാകുലതകള്‍
തീവണ്ടിയിലെ കുലുക്കം
വിഴുങ്ങിയെന്നോര്‍ത്തതു മണ്ടത്തരം.
പാളംതെറ്റുമ്പോഴും
അപായച്ചങ്ങലയില്‍ കണ്ണുറപ്പിച്ച്
പ്രതിമകണക്കെ നിന്നത്
അതിലേറെ മണ്ടത്തരം.
സഹയാത്രികര്‍ രക്ഷപ്പെടുന്നതു
കണ്ടിട്ടെങ്കിലും വിവേകമുദിക്കാത്തത്,
ചുറ്റുമുള്ള സൂചനകള്‍ തിരിച്ചറിയാഞ്ഞത്..
ഒക്കെയും അതിലുമേറെ മണ്ടത്തരം.
ശ്രദ്ധമുഴുവന്‍ അപായച്ചങ്ങലയില്‍
ആയിരുന്നിട്ടും എന്തേ അതൊന്നു
വലിച്ചില്ല..!, വലിക്കാന്‍ തോന്നിയില്ല!
എന്തിനു വെറുതേയതില്‍
കണ്ണുംനട്ടുനിന്നു?
Monday, March 24, 2008
കാഴ്‌ച, പാളംതെറ്റാതെ..
Labels:
കവിത
Subscribe to:
Post Comments (Atom)
25 comments:
“ശ്രദ്ധമുഴുവന്‍ അപായച്ചങ്ങലയില്‍
ആയിരുന്നിട്ടും എന്തേ അതൊന്നു
വലിച്ചില്ല..!, വലിക്കാന്‍ തോന്നിയില്ല!“
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
ശ്രദ്ധമുഴുവന്‍ തേങ്ങയിലായിപ്പോയി..ഇനി പോയി വായിക്കാം. :)
വെറുതെ...
നല്ല വരികള്‍.
മടിച്ചു നില്‍ക്കുമ്പോഴാണല്ലോ പലതും തെറ്റുന്നത്
നല്ല വരികള്‍
നന്നായിരിക്കുന്നു. :)
കണ്ണുണ്ടായാല്‍ പോര, കാണണം; എന്നാണല്ലോ!
--
ജീവിത യാത്രയ്ക്കിടെ പാളം തെറ്റി പോകുന്നതു മനസ്സിലാക്കാന്‍ ആയില്ലെങ്കില്‍ അതാണ് പരാജയം... അല്ലേ ചേച്ചീ...
നന്നായിട്ടുണ്ട്, കവിത.
:)
എന്തേ അങ്ങിനെ തോന്നീലാ...
നന്നായി വരികള്‍...
ചിലത് കണ്ടാലും കണ്ണുടക്കി നില്‍ക്കലേ ഉണ്ടാകൂ... ജീവിതത്തില്‍ നമ്മള്‍ നിസ്സഹായരാവാം...ചിലപ്പോള്‍ കടമകളെ കുറിച്ചോര്‍ത്ത് സ്വയം മണ്ടത്തരം ചെയ്യുന്നതുമാകാം... നല്ല വരികള്‍
പാളം തെറ്റുമെന്നു തിരിച്ചറിഞ്ഞാലും ചില വണ്ടികളില്‍ കേറാന്‍ നിര്‍ബന്ധിതരാവുന്നു...ഒടുവില്‍ എല്ലാ മുന്‍ കരുതലുകളെയും വെട്ടിച്ചു വിധി ജീവിതത്തിന്റെ താളം തെറ്റിക്കുമ്പോള്‍ രക്ഷപ്പെടാനാകാതെ നിസ്സഹായയായി നോക്കിനില്‍ക്കുന്ന അവസ്ഥ ...നന്നായി വരച്ചുകാട്ടി ആ അവസ്ഥ......ആശംസകള്‍..
"മനസ്സിലെ വ്യാകുലതകള്‍
തീവണ്ടിയിലെ കുലുക്കം
വിഴുങ്ങിയെന്നോര്‍ത്തതു മണ്ടത്തരം."
എന്നതിനേക്കാള്‍...
"മനസ്സിന്റെ വ്യാകുലതകളേ....
തീവണ്ടിയുടെ കുലുക്കം
വിഴുങ്ങുമെന്നോര്‍ത്തത് മണ്ട്ത്തരം.."
എന്നുള്ളതല്ലേ നല്ലത് (എന്റെ ഒരു മണ്ടത്തരം ആയിരിക്കാം ചിലപ്പോള്‍)
കവിത നന്നയി കേട്ടോ...... അഭിനന്ദനങ്ങള്‍
(ഷാരുവിന്റേയും റോസിന്റേയും അഭിപ്രായത്തോട് യോജിക്കുന്നു)
പലരും പാളം തെറ്റിയാലും വലിക്കാനൊരു ചങ്ങലയില്ല്ലാത്ത ദുഃഖത്തിലും.
നല്ല കവിത
പാളം തെറ്റി വന്ന ഒരു വണ്ടി......:)
കൊള്ളാം....
:)
പാളം തെറ്റിയാല്‍ തീവണ്ടി ഒരാള്‍ക്കുമാത്രമായി അപകടമുണ്ടാക്കില്ലെന്ന് ഉറപ്പ്.അകത്തെ ഒരു യാത്രക്കാരനോ പുറത്തെ ഒരു തെമ്മാടിയോ വിചാരിച്ചാലും തീവണ്ടി മറിഞ്ഞേക്കും.
ദുരന്തത്തെ നിസ്സംഗമായി നേരിടുന്നത് ഖസാക്കിലേത് ഓര്‍ത്തു
അതങ്ങനെയാ ചിലപ്പോ
:)
പാളം തെറ്റാത്ത കവിത
വൈകിയിട്ടില്ല,
ഇടിപിടീന്ന് ഇറങ്ങിക്കോ:)
ഈയ്യിടെയായി വണ്ടിക്കു മുമ്പേ പാളം തെറ്റുന്നത് അപായച്ചങ്ങലയല്ലേ? അതുകൊണ്ടാണല്ലോ പാളം തെറ്റുന്ന വണ്ടിയില്‍ പ്രതിമ പോലെ നില്‍ക്കാന്‍ കഴിയുന്നതും.
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
ജീവിതത്തിലൂടെ മറന്നു പോകുന്നു..
ജീവിതത്തിന്റെ തീവണ്ടി.. .. ഇഷ്ടായി.. നന്നയിട്ടുണ്ട്.. ചേച്ചി.. :)
നല്ല കവിത. നല്ല ആശയം.
ഒരു നിമിഷത്തേക്ക് മരവിപ്പ് ബാധിച്ചുപോയാലും, പെട്ടെന്ന് സടകുടഞ്ഞെഴുന്നേല്‍ക്കണം മയൂരേ...
മരമാക്രി, ഒരു സ്പെഷ്യല്‍ ഡാങ്ക്സ്...എന്റെ കണ്ണു തുറപ്പിച്ചതിനു :)
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)
മനസ്സ് പാളം തെറ്റി നില്‍ക്കുകയല്ലേ പിന്നെങ്ങിനെയാ ?
(ഞാന്‍ ഓടി...മറഞ്ഞു.)
:) :)
Post a Comment