Tuesday, March 11, 2008

നിണമെഴുതിയത്‌


ഫോട്ടൊ കടപ്പാട് കെ.ആര്‍. രഞ്ജിത്ത്

ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.

താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.

എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.

ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.


ഈ കവിതയെ കുറിച്ചുള്ള പഠനവും, കവിത ചൊല്ലിയതും --->ഇവിടെ <---

21 comments:

മയൂര said...

"ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും..."

വാല്‍മീകി said...

എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ നീ കഴുകണം.

എനിക്കേറ്റവും ഇഷ്ടപെട്ട വരികള്‍.

മയൂരയുടെ കവിതകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു.

ഹരിയണ്ണന്‍@Hariyannan said...

വന്നുവന്ന് നല്ല കവിതയൊക്കെ ആയിപ്പോയല്ലോ..:)

കള്ളങ്ങളെ എളുപ്പം ജയിക്കാന്‍ വിടരുത്..!!

Haree | ഹരീ said...

:)
ഇഷ്ടമായി...
എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ നീ കഴുകണം.
-
നല്ല ഒഴുക്കുമുണ്ട് വരികള്‍ക്ക്... രണ്ടാമത്തെ നീ (ചോരയെന്റെ കണ്ണുനീരാല്‍ നീ കഴുകണം.) അവശ്യമുള്ളതായി തോന്നിയില്ല. “ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം” എന്നു മതിയെന്നു തോന്നുന്നു.
--

ശ്രീ said...

നല്ല വരികള്‍ ചേച്ചീ.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത മയൂരാ

നജൂസ്‌ said...

Exellent Mayoora

നിരക്ഷരന്‍ said...

ഇതൊക്കെ എങ്ങിനെ എഴുതുന്നു മാഷേ ?

നന്നായിരിക്കുന്നു.

തോന്ന്യാസി said...

കൂടുതലെന്തെങ്കിലും പറയാന്‍ നിന്നാ നാട്ടാരു പറയും തോന്ന്യാസം പറയാതെ പോടാന്ന്

അതോണ്ട് ആശ്ചര്യത്തോടെ പറയട്ടെ

ഒരുപാട് നല്ല കവിത!!!!!!!!!!

വേണു venu said...

എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.

പിന്നെ കണ്ണില്‍ തെറിച്ച ചോര നിന്‍റെ കള്ളകണ്ണീരിനാല്‍ നീ കഴുകണം.
ഇഷ്ടമായി.:)

ദ്രൗപദി said...

ഡോണേച്ചീ
വീണ്ടുമൊരു മനോഹരകാവ്യം കൂടി...
എഴുത്തിന്റെയീ നൂതനശൈലി തുടരുക
ആശംസകള്‍

ചന്ദ്രകാന്തം said...

മയൂരാ,
ചിന്തകളുടെ തിളക്കം വരികളിള്‍ പ്രതിഫലിയ്ക്കുന്നു.

ഫസല്‍ said...

നല്ല കവിത മയൂരാ
ഇഷ്ടമായി

നമ്പര്‍ വണ്‍ മലയാളി, said...

നല്ല കവിത...
പുതിയ വരികള്‍ ഇതള്‍ വിരിയട്ടെ......

ഹരിശ്രീ said...

ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനും
കഴിഞ്ഞത്‌ ഇനി അടുത്ത
ജന്മത്തിലായെന്നും വരില്ല.

ഇത്തവണ വളരെ ശക്തമാണല്ലോ വരികള്‍ ...

എന്തായാലും കവിത സൂപ്പര്‍ തന്നെ.... ആശംസകള്‍.....

മുഹമ്മദ് ശിഹാബ് said...

എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ നീ കഴുകണം. -
Nice Lines.. Liked it.

Rare Rose said...

മയൂരാ...നല്ല വരികള്‍.......:)

S.V.Ramanunni said...

മയൂരാ....നല്ല കവിത.പിന്നെ പിന്നെ കൂടുതല്‍ നന്നവുന്നു.

Jithendrakumar/ജിതേന്ദ്രകുമര്‍ said...

തീക്ഷ്ണം! ചടുലം!

(ഒ.ടൊ. ബൂലോകത്തു നിന്നു റിട്ടയര്‍ ആയോന്ന് സംശയിക്കുമ്പോഴാണ്‌ പുതിയ കവിതയുമായിവന്നത്‌. നന്നായി)

Anonymous said...

i'm searchin for ur poems n readin t more n more.....
entho oru lahari ullathu pole....
ethilum....
orupadu nannayirikkunu......

PADMANABHAN THIKKODI said...

എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ നീ കഴുകണം.

ഈ വരികളൊക്കെ നേരത്തെ തന്നെ എനിക്കിഷ്ടതായി തോന്നിയവ തന്നെ.. ഇനിയത് രേഖപ്പെടുത്തിക്കളയാം... സത്യത്തില്‍"ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും..."