Friday, March 07, 2008

ന്യൂസ്‌ അവര്‍

നഗരത്തില്‍ ഇന്ന് അരങ്ങേറിയ
മനുഷ്യച്ചങ്ങലയില്‍
മഴവില്ലു തെളിഞ്ഞു.

പ്രതിനിധീ, എന്താണ്‌ വിശദാംശങ്ങള്‍?

മഴവില്ലു കണ്ടുവെന്നത്‌ ശരിയാണ്‌.
നാനാജാതി മതസ്ഥരായ
സ്‌ത്രീകളും പുരുഷന്മാരും
കുട്ടികളും ഒത്തുകൂടിയപ്പോള്‍
‍വിരിഞ്ഞ മഴവില്ലോ!

അവര്‍ കൈകോര്‍ത്തുപിടിച്ചപ്പോള്‍
‍ഓരോരുത്തരുടെയും
തൊലിയുടെ നിറം തീര്‍ത്ത മഴവില്ലോ!


കാടുകയറിയ ചിന്തകള്‍,
മഞ്ഞപ്പിത്തംപിടിച്ച കണ്ണുകള്‍,
കുടിലതയുടെ വേരുകളാഴ്‌ന്ന മുറിപ്പാടുകള്‍..
ഇവയുടെ നിറങ്ങള്‍ മേളിച്ച മഴവില്ലോ!

എന്താണെന്നറിയില്ല,
നഗരത്തില്‍ അരങ്ങേറിയ
മനുഷ്യച്ചങ്ങലയില്‍
‍മഴവില്ലു കണ്ടുവെന്ന്
സ്ഥിരീകരിച്ചിട്ടുണ്ട്‌.

നന്ദി, കൂടുതല്‍ വിവരങ്ങള്‍ക്കു
വീണ്ടും വിളിക്കാം.
ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും...

27 comments:

മയൂര said...

വാര്‍ത്തകള്‍ തുടരും...

വിഷ്ണു പ്രസാദ് said...

മയൂര കവിതയുടെ ശില്പത്തിലും പരീക്ഷണങ്ങള്‍ നടത്തിത്തുടങ്ങിയോ...!
നല്ല കവിത.

ദിലീപ് വിശ്വനാഥ് said...

കവിതയിലെ വാര്‍ത്തയോ അതോ വാര്‍ത്തയിലെ കവിതയോ?

എന്തായാലും സംഗതി വന്നിട്ടുണ്ട്.

ഹരിശ്രീ said...

എന്താണെന്നറിയില്ല,
നഗരത്തില്‍ അരങ്ങേറിയ
മനുഷ്യച്ചങ്ങലയില്‍
‍മഴവില്ലു കണ്ടുവെന്ന്
സ്ഥിരീകരിച്ചിട്ടുണ്ട്‌.


വാര്‍ത്തകള്‍ തുടരട്ടെ........

കവിതകൊള്ളാം. വ്യത്യസ്തതയുണ്ട്.....
ആശംസകള്‍...

siva // ശിവ said...

നല്ല വരികള്‍....നല്ല ചിന്ത....

സസ്നേഹം,
ശിവ.

വല്യമ്മായി said...

നല്ല കവിത :)

Shaf said...

കവിതകൊള്ളാം. വ്യത്യസ്തതയുണ്ട്.....
ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വാര്‍ത്തകള്‍ തുടര്‍ന്നോളൂ..

CHANTHU said...

വാര്‍ത്തകള്‍ തുടരട്ടെ
(നന്നായി ഇഷ്ടപ്പെട്ടു)

Sherlock said...

ചേച്ചി, ആശയം കൊള്ളാം...:)

കാപ്പിലാന്‍ said...

good:)

ശെഫി said...

കവിതയുടെ ആ പുതിയ ശരീര ഘടനാ നിര്‍മിതി നന്നായിട്ടുണ്ട് , ഒപ്പം പ്രമേയവും

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാര്‍ത്തകള്‍ ഇടവേളകളില്ലാതെ തുടരട്ടെ

ഹരിയണ്ണന്‍@Hariyannan said...

നമസ്കാരം...ന്യൂസ് അവറിലേക്ക് സ്വാഗതം!!

:)

നല്ല പരീക്ഷണം..അത് നിരീക്ഷണത്തെ സാധൂകരിക്കട്ടെ!!

ചീര I Cheera said...

നല്ലൊരു മഴവില്ല്, ഇഷ്ടായി മയൂരേ!

മഴത്തുള്ളി said...

അടുത്ത വാര്‍ത്തക്ക് സമയമായല്ലോ. പ്രതിനിധി ഉറക്കത്തിലാവും :)

എന്തായാലും വരികള്‍ കൊള്ളാം കേട്ടോ.

വേണു venu said...

:)
വാര്‍ത്ത തുടരുന്നു.

ചന്ദ്രകാന്തം said...

ഈ മഴവില്ലില്‍ നിറങ്ങള്‍...
ഏഴല്ല, എഴുനൂറു തന്നെ.

ഗീത said...

മാനത്തെ മഴവില്ലിനെപ്പോലെ അല്പായുസ്സാവാതിരുന്നാല്‍ മതിയായിരുന്നു ഭൂമിയില്‍ വിരിഞ്ഞ ഈ മഴവില്ല്‌........

നിരക്ഷരൻ said...

koLLaallO ii puthiya Saili.
vaarTHakaLkkiTayil parasyam illE ?
:) :)

.... said...

കൊള്ളാം ട്ടൊ..ഇതെനിക്ക് മനസ്സിലായി :)

ശരണ്യ said...

Kollaaam

ശ്രീ said...

ഈയിടെയായി വ്യത്യസ്തതയാണല്ലോ...
:)

Rare Rose said...

ഇഷ്ടായി ഈ മഴവില്‍ ‍വാര്‍ത്ത... ..ഈ വാര്‍ത്താ‍വായന ഇടവേളകള്‍ ഇല്ലാതെ തുടരട്ടെ......

മയൂര said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)

Unknown said...

Great thought
Beautiful lines..

Anonymous said...

vyathyastham......
valare nannayi....