Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Friday, April 15, 2016
Tuesday, October 21, 2014
സെൻര്യു കവിതകൾ
1. മരംകൊത്തീ,
നീ കൊത്തിയമര-
മിന്നെന്നെ കൊത്തി.
2. കരച്ചിൽ പുറത്ത് കാണിക്കാതെയിരിക്കാൻ
പേന പിടിക്കുന്നത് നിർത്തിയതാണ്,
ഇപ്പോൾ പത്തുവിരലിൽ കൂടെയും കരയുന്നു.
3. നോക്കുകുത്തിയുടെ നിഴലിൽ
വീണ്ടെടുക്കാനാവാത്ത
നമ്മുടെ നിഴലുകൾ
4. എത്ര ധ്യാനിച്ചിട്ടും
നീയില്ലയെന്ന് നീലിക്കുന്നത്
നിഴലിക്കുന്ന കുളക്കരയിൽ
നീലപൊന്മാൻ
5. എന്റെ പക്ഷികളെയെല്ലാം
കടലാസുപക്ഷികളാക്കുന്ന മന്ത്രവാദീ
കടലാസും പറക്കും
6. ഒഴിഞ്ഞ മാർട്ടീനി ഗ്ലാസിൽ കിടക്കും
ഒലീവ് നോക്കി പ്രാവുപോൽ കുറുകുന്നു,
പൊട്ടിമുളച്ചു ഇലവന്നാൽ കൊത്തി പറന്നിടാൻ.
7. ഭൂമികുലുക്കത്തിലെന്നപോലുലയുന്നു
കല്ലാക്കിവെച്ചിരുന്നൊരെൻ ഹൃദയം,
ആരുടെയോ സ്നേഹമാവണം
8. സങ്കടങ്ങളിലേക്ക് കുഴിയാനയെപ്പോലെ
കുഴിച്ച് കുഴിച്ചിറങ്ങിപ്പോകുന്ന
മൺജീവനം.
9. ഏറ്റമാഴത്തിൽ മുറുവേറ്റുന്നവർക്ക്
മരണം സമ്മാനമായി രേഖപ്പെടുത്തുന്നത്,
അതേതു മാപിനിയിലാണ്
10. ജീവിതമെന്ന ഉപമയിൽ
എത്ര തന്മയത്വത്തോടെയാണ്
മരണത്തെ ആവിഷ്കരിക്കുന്നത്.

Tuesday, March 25, 2014
പെൻസിൽ മുനകൊണ്ടുള്ള കുത്തെന്ന ഉപമയിൽ
പോലീസ്: ‘മ്യാവൂ സേ തും...‘
കള്ളൻ: ‘മാവോ സേതുങ്...’
പോലീസ്: ‘മ്യാവൂ സേ തും...’
കള്ളൻ: ‘മാവോ സേതുങ്...’
കള്ളനും പോലീസും കളി
അന്നേരം മൂർച്ഛിക്കും.
ലാത്തികൊണ്ടുരുട്ടുന്നെന്നപോലെ
പോലീസ് കണ്ണുകളുരുട്ടും,
കള്ളനന്നേരവും മാവോ സേതുങ്
എന്ന് ആവർത്തിക്കും.
മൂന്നാംമുറയെന്ന് ധ്വനിപ്പിച്ച്
പെൻസിൽ മുനകൊണ്ട്
പച്ചിച്ച ഞരമ്പുകളിൽ കുത്തി
കമ്മ്യൂണിസ്റ്റ് പച്ചയുടെ
തണ്ടുപോലെന്തെടോ
എന്ന് കളിയാക്കും.
ബെഞ്ചിൽ നിന്നിറങ്ങി
കള്ളനൊരൊറ്റയോട്ടമോടും
സ്കൂൾവളപ്പിലേക്ക്,
പോലീസ് പുറകെയും.
വളപ്പിലെ
ചെമ്പരത്തികളിൽ നിന്നും
പൂവുകൾ പിച്ചിയെടുത്ത്
കശക്കിപ്പിഴിഞ്ഞ്
കൈത്തണ്ടമേൽ തേച്ച് പിടിപ്പിച്ച്
കള്ളൻ പോലീസിനു നേരെ തിരിയും.
ഞെക്കിപ്പിഴിയലിൽ നീലിച്ച് നീലിച്ച്
പച്ചഞരമ്പുകൾ നീലിച്ച് പോയാലും
ചോർന്നു തീരാത്ത ചോരതൻ
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതു കാണടാ...
എന്ന് നീട്ടി പാടും.
പച്ചഞരമ്പുകളിൽ
നിന്നൊരുഞെട്ടും ഞെട്ടറ്റുവീഴാതെ
ചേർത്തുപിടിച്ചിടും
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതും കാണടാ...
എന്ന് വീണ്ടും പാടും.
പാട്ടേറ്റുപാടി പാടി
ലാത്തിയാക്കി പിടിച്ചിരുന്ന
പെൻസിൽ വലിച്ചെറിഞ്ഞ്
പോലീസും കൂട്ട് ചേരുമ്പോൾ
ഉച്ചകഴിഞ്ഞ് ക്ലാസ്സിൽ കയറാൻ
ബെല്ലടിച്ചിട്ടുണ്ടാവും.
മ്യാവൂ...മ്യാവൂ...
കക്കയം* കപ്പി
മ്യാവൂ...മ്യാവൂ...
മീശമിനുക്കിയ പൂച്ചകൾ
മ്യാവൂ...മ്യാവൂ...പാടാൻ മറന്ന്,
കക്കയം കക്കി
മീശവടിച്ച്
മിയാ കുൽപ** പാടുന്ന
നേരത്തെന്നൊരു
പാട്ടും പാടി
കള്ളനും പോലീസും
ഒരേ ക്ലാസ്സിലേക്ക്
ഓടിച്ചെന്ന് കയറും.
മുനയൊടിഞ്ഞ ഉപമ
കളിയൊഴിയാതെയപ്പോഴും
സ്കൂൾവളപ്പിൽ കിടപ്പുണ്ടാവും!
---
*കക്കയം ക്യാമ്പ്.
**Mea Culpa - എന്റെ പിഴ. ലത്തീനിൽ Mea Culpa, Mea Culpa, Mea Maxima Culpa (എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ) എന്നാണ് പൂർണരൂപം. തെറ്റുകാരനാണെന്ന കുമ്പസാരം.
---
മാധ്യമം ആഴ്ചപ്പതിപ്പ് 24.03.2014

Tuesday, March 11, 2014
നാല് പൂച്ച കവിതകൾ
ഒന്ന്:
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!
രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.
മൂന്ന്:
മിയാ കുൽപ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…
നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!
രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.
മൂന്ന്:
മിയാ കുൽപ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…
നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!
Labels:
കവിത
Monday, January 06, 2014
ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...
നമ്മൾക്കായി മാത്രമുള്ള
നിമിഷങ്ങളിൽ നിന്നും
വിരഹംകൊണ്ടെന്നെ
വരഞ്ഞിട്ടിരിക്കുന്ന അയയിൽ
അഴലിന്റെ ആഴങ്ങളിൽ
നിന്നെന്ന പോലെ ഉറവകൾ,
ഉറുമ്പുകൾ.
എന്നിൽ വിഹരിക്കുന്ന
പ്രാണിലോകം.
ഞാനോ,
പ്രണയത്തിലേക്കുള്ള വഴിയറിയാതെ
വിട്ടുപോകില്ലെന്നുഴറുന്ന പ്രാണനും.
ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...
പ്രണയത്തിൽ
പരിണമിക്കാനറിയാത്തതിന്റെ
അസ്തിത്വം ചുമന്ന്,
പ്രണയിച്ച് മെലിഞ്ഞും
വിരഹത്താൽ തടിച്ചും
ആശ്ചര്യമെന്ന തീപ്പെട്ടിക്കൊള്ളികളുരച്ച്
എവിടെ തിരയണം,
നൈസർഗികതയെ മറികടക്കുകയെന്ന
സുപ്രധാനസിദ്ധാന്തം!
നിമിഷങ്ങളിൽ നിന്നും
വിരഹംകൊണ്ടെന്നെ
വരഞ്ഞിട്ടിരിക്കുന്ന അയയിൽ
അഴലിന്റെ ആഴങ്ങളിൽ
നിന്നെന്ന പോലെ ഉറവകൾ,
ഉറുമ്പുകൾ.
എന്നിൽ വിഹരിക്കുന്ന
പ്രാണിലോകം.
ഞാനോ,
പ്രണയത്തിലേക്കുള്ള വഴിയറിയാതെ
വിട്ടുപോകില്ലെന്നുഴറുന്ന പ്രാണനും.
ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...
പ്രണയത്തിൽ
പരിണമിക്കാനറിയാത്തതിന്റെ
അസ്തിത്വം ചുമന്ന്,
പ്രണയിച്ച് മെലിഞ്ഞും
വിരഹത്താൽ തടിച്ചും
ആശ്ചര്യമെന്ന തീപ്പെട്ടിക്കൊള്ളികളുരച്ച്
എവിടെ തിരയണം,
നൈസർഗികതയെ മറികടക്കുകയെന്ന
സുപ്രധാനസിദ്ധാന്തം!
Wednesday, June 19, 2013
എറിഞ്ഞോടിക്കണം!
എത്രവിഴുങ്ങിയാലും തൊണ്ടപിളർന്നുപുറത്തു ചാടി
മുഖത്തേക്കള്ളിപ്പിടിച്ചുകയറിയി രുന്നു
കണ്ണിൽ നോക്കി പരിഹസിച്ചു ചിരിച്ചുകാണിക്കുന്ന
ഈ സങ്കടത്തെ ചങ്കെടുത്തെറിഞ്ഞോടിക്കണം.
മുഖത്തേക്കള്ളിപ്പിടിച്ചുകയറിയി
കണ്ണിൽ നോക്കി പരിഹസിച്ചു ചിരിച്ചുകാണിക്കുന്ന
ഈ സങ്കടത്തെ ചങ്കെടുത്തെറിഞ്ഞോടിക്കണം.
Labels:
കവിത
Wednesday, June 12, 2013
ഇനി നമ്മുക്ക് ബൂഗി വൂഗി കളിക്കാം.
കളിയിൽ ചേരുന്നവരെല്ലാം
ബൂഗി വൂഗി...ബൂഗി വൂഗി
എന്നു പാടികൊണ്ട്
ഓരോ ബോഗികളാവുന്നു,
ഓർമ്മയുടെ ബോർമ്മയിലെ
റെയിൽ പാളങ്ങളുടെ നിഴലിനോട്
ചേർന്നിഴയാൻ തുടങ്ങുന്നു.
അതുകഴിഞ്ഞ് നിശ്ശബ്ദരായിരിക്കാൻ
ശ്രമിക്കുന്നു.
ഓരോ ബോഗികൾക്കുള്ളിലും
അന്നേരം മറ്റനേകം ട്രയിനുകൾ
ചൂളവിളിക്കും, അവയ്ക്കും
നമ്മളെപോലെയുള്ള ബോഗികൾ.
ഓരോ ബോഗിയും
അവരുടെ ട്രയിനിന്റെ
എഞ്ചിൻ ഡ്രൈവറെ
കണ്ടെത്തുന്നതുവരെ കളി തുടരും.
കണ്ടെത്തിയില്ലെങ്കിൽ
കളിയൊരിക്കലും അവസാനിക്കുകയില്ല.
ഇടയ്ക്ക് ആരെയും
കളിയിൽ നിന്നും
പിന്മാറാൻ അനുവദിക്കുകയുമില്ല.
മുൻപരിചയം ഇല്ലെങ്കിലും
ആർക്കും എപ്പോഴും എവിടെവച്ചും
കളിയിൽ ചേരാം ബോഗിയാവം,
നമ്മുടെ ബോഗികൾക്കുള്ളിലെ
മറ്റുട്രയിനുകളൊ ബോഗികളൊ ആവാം.
കളിനിയമങ്ങൾ
എല്ലാ ബോഗികൾക്കും
അവയ്ക്കുള്ളിലെ
ട്രയിനുകൾക്കും ബാധകമാണ്.
‘ഗരീബ് രഥ്’ പോലെ
എല്ലാം ബോഗികളും
ശീതീകരിച്ചിട്ടുണ്ട്,
തളിരിലയിൽ നിന്നു‘ടലെടുക്കുന്ന‘
തണുപ്പുപോലെ
തൊട്ടുതൊട്ട് തുടങ്ങുന്നത്
പിന്നൊരിക്കലും
കൂട്ട് വിട്ട് പോവില്ല.
നമ്മുക്ക് കളിതുടങ്ങാം,
ബോഗികൾക്കു പകരം
നമ്മുടെ ട്രയിനുകൾക്ക്
ബോഡീബാഗുകളാണെന്ന്
ഉറക്കെ പറഞ്ഞ് കളിയുടെ
സസ്പെൻസ് കളയല്ലെ!
ബൂഗി വൂഗി...ബൂഗി വൂഗി
എന്നു പാടികൊണ്ട്
ഓരോ ബോഗികളാവുന്നു,
ഓർമ്മയുടെ ബോർമ്മയിലെ
റെയിൽ പാളങ്ങളുടെ നിഴലിനോട്
ചേർന്നിഴയാൻ തുടങ്ങുന്നു.
അതുകഴിഞ്ഞ് നിശ്ശബ്ദരായിരിക്കാൻ
ശ്രമിക്കുന്നു.
ഓരോ ബോഗികൾക്കുള്ളിലും
അന്നേരം മറ്റനേകം ട്രയിനുകൾ
ചൂളവിളിക്കും, അവയ്ക്കും
നമ്മളെപോലെയുള്ള ബോഗികൾ.
ഓരോ ബോഗിയും
അവരുടെ ട്രയിനിന്റെ
എഞ്ചിൻ ഡ്രൈവറെ
കണ്ടെത്തുന്നതുവരെ കളി തുടരും.
കണ്ടെത്തിയില്ലെങ്കിൽ
കളിയൊരിക്കലും അവസാനിക്കുകയില്ല.
ഇടയ്ക്ക് ആരെയും
കളിയിൽ നിന്നും
പിന്മാറാൻ അനുവദിക്കുകയുമില്ല.
മുൻപരിചയം ഇല്ലെങ്കിലും
ആർക്കും എപ്പോഴും എവിടെവച്ചും
കളിയിൽ ചേരാം ബോഗിയാവം,
നമ്മുടെ ബോഗികൾക്കുള്ളിലെ
മറ്റുട്രയിനുകളൊ ബോഗികളൊ ആവാം.
കളിനിയമങ്ങൾ
എല്ലാ ബോഗികൾക്കും
അവയ്ക്കുള്ളിലെ
ട്രയിനുകൾക്കും ബാധകമാണ്.
‘ഗരീബ് രഥ്’ പോലെ
എല്ലാം ബോഗികളും
ശീതീകരിച്ചിട്ടുണ്ട്,
തളിരിലയിൽ നിന്നു‘ടലെടുക്കുന്ന‘
തണുപ്പുപോലെ
തൊട്ടുതൊട്ട് തുടങ്ങുന്നത്
പിന്നൊരിക്കലും
കൂട്ട് വിട്ട് പോവില്ല.
നമ്മുക്ക് കളിതുടങ്ങാം,
ബോഗികൾക്കു പകരം
നമ്മുടെ ട്രയിനുകൾക്ക്
ബോഡീബാഗുകളാണെന്ന്
ഉറക്കെ പറഞ്ഞ് കളിയുടെ
സസ്പെൻസ് കളയല്ലെ!
Labels:
കവിത
Friday, June 07, 2013
വളർത്തുമൃഗം
ഉള്ളിലിട്ട് വളർത്തുന്നൊരു മൃഗമുണ്ട്,
വെളിച്ചത്തെ മാത്രം ഭയക്കുന്നൊരു മൃഗം.
കെട്ടഴിക്കാത്ത സമ്മാനപൊതിപോലെയുള്ള
തയ്യലഴിയാത്ത പുതുപ്പുത്തനുടുപ്പുപോലയുള്ള
ഓരോ മുറിവും
ആ മൃഗത്തിലേക്ക് പരകായം ചെയ്യിക്കുന്നു.
മുറിവുകൾ മാത്രം
പരകായം ചെയ്യിക്കാൻ വളർത്തുന്ന മൃഗം
പുറത്തേക്കു ചാടാതെയിരിക്കുവാൻ
കാവലിരുപ്പാണ് എപ്പോഴും.
അടിക്കടിയതുള്ളിലുയർത്തുന്ന
പരാക്രമവും അലർച്ചയും മുരൾച്ചയും
ശ്രദ്ധയോടെ അണച്ചണച്ചമർത്തിപ്പിടിച്ച്
ഉള്ളിൽ അമർത്തിവയ്ക്കാൻ ശ്രമിക്കുന്നു,
ചുറ്റിലുമുള്ളവരുടെ
സ്വസ്ഥ്യം നഷ്ട്ടപെടുത്താതെയിരിക്കുവാൻ.
എങ്കിലുമത് ഉള്ളിൽനിന്നങ്ങനെയങ്ങനെയപ്പാടെ
കാർന്നുകാർന്ന് തിന്നുതിന്ന്
പുറത്തേക്ക് നീട്ടുന്ന തുരങ്കങ്ങളിലൊന്നിൽ കൂടി
ഏതുനിമിഷവും
പുറത്തേക്ക് ചാടിയേക്കുമെന്ന് ഭയപ്പെട്ടിരിക്കുന്നു.
പുറത്തേക്ക് തുറക്കപ്പെടുന്ന
തുരങ്കത്തിന്റെ വായിലേക്കുടൻ
രാക്കതിർ പോലൊന്ന് കൂട്ടായീടണേ...

Thursday, May 23, 2013
ചുമല
മരിച്ചുകഴിയുമ്പോൾ മാത്രം
ഞാൻ പിന്നിട്ട കാഴ്ച്ചകളിലേക്ക്
മുറിച്ച് കടന്നു വരാൻ
സീബ്രാക്രോസിങ്ങിലെന്ന പോലെ
നീ സ്ഗ്നൽ കാത്തു നിൽക്കും.
/*Scheduled to auto-publish on 23May2013*/
ഞാൻ പിന്നിട്ട കാഴ്ച്ചകളിലേക്ക്
മുറിച്ച് കടന്നു വരാൻ
സീബ്രാക്രോസിങ്ങിലെന്ന പോലെ
നീ സ്ഗ്നൽ കാത്തു നിൽക്കും.
/*Scheduled to auto-publish on 23May2013*/
Labels:
കവിത
Wednesday, May 22, 2013
ഇടമുറിയാതെ
സമകാലിക മലയാളം വാരിക-10മെയ്2013
***
ഇടമുറിയാതെ
മഴയത്ത് മുറിഞ്ഞു പോയ ഇലമേൽ
വിളർത്തിരിക്കുന്ന പുഴുവിനെപ്പോലെ,
രാത്രിയുടെ വെടിച്ചകാലിന്റെ
ഇരുണ്ടവിടവുകളുടെ ചൂടുപറ്റി
കൂടെപ്പോകുന്ന വിറങ്ങലിച്ച മഴ പോലെ,
ചാവുപറമ്പിന്റെ ചുവരിൽ
നിന്നടർന്നു പോയ കുമ്മായം
നിഴൽ ഉപേക്ഷിച്ചു പോയ
ശലഭങ്ങളെ ഓർമ്മിപ്പിക്കുന്നതു പോലെ…
ഇലമുറിയുന്ന മഴപ്പെയ്ത്തിനു ശേഷവും
വിട്ടു പോകാത്ത പൂതലിച്ച ഗന്ധമുള്ള
ചാവുപറമ്പുകളിൽ രാത്രിയിൽ പോയി
മരിച്ചവരുടെ ചങ്കിടിപ്പളന്നു കൊണ്ടിരിക്കുന്ന
മിന്നാമിന്നികളെ ഹോർളിക്സ് കുപ്പിയിൽ നിറച്ച്
തിരിച്ചുകൊണ്ടുപോരാൻ തുടങ്ങിയത്
സ്നേഹമെന്ന വാക്കിലെ
‘സ’ ഒരൊറ്റയാനായി ചിന്നം വിളിച്ച്
ചവിട്ടിമെതിച്ച ചന്ദ്രക്കലയ്ക്ക് ശേഷം,
നീ ചാടി പോയി
ഒടുവിൽ ഇടമുറിയാതെ കടന്നു വരുന്ന
‘ഹം’മിനിടയിൽ കുടിയിരുന്നതിൽ പിന്നെയാണ്!

Wednesday, January 02, 2013
എനിക്ക് ചോളമണികളായ് പൊട്ടി വിടരാൻ കുറച്ച് പൊരിവെയിൽ തരൂ...
മഞ്ഞുമഴയുടെ നാളുകളിൽ
രാത്രി പുലരുവോളം
മഞ്ഞുവാരി നിറച്ച് തലയിണയും
മെത്തയുമുണ്ടാക്കി കട്ടിലൊരുക്കി
നേരം പുലരുവാനായി കാത്തിരിക്കുന്നു.
കാത്തിരിപ്പിന്റെ വേളകളിൽ
ഘനീഭവിക്കുന്ന മുഷിവകറ്റാൻ
ചർക്കയിൽ നൂറ്റെടുത്ത
മഞ്ഞുനൂലുകൾ കൊണ്ട്
കമ്പിളി പുതപ്പുകൾ നെയ്തെടുക്കുന്നു.
ചൂളക്കുഴൽ വിളികൾക്കൊപ്പം
എന്നും പുലർവേളകളിൽ
മഞ്ഞുവാരിക്കൂട്ടി ഉരുട്ടിയെടുത്ത്
ആകാശത്തേക്ക് ഉരുട്ടി കയറ്റിയും,
ഉരുട്ടി കയറ്റിയ മഞ്ഞുഗോളം
ആകാശത്തിൽ നിന്നും
താഴേക്ക് തള്ളിയിട്ടും
സങ്കടക്കടൽ പെയ്തു തീർക്കുന്നു.
(നീ ഇപ്പോൾ ഓർക്കുന്ന
നാറാണത്ത് ഭ്രാന്തന്റെ പോലൊന്നുമല്ല,
അത് ഒന്നുമല്ല ഒന്നും,
എന്നെ വിശ്വസിക്ക്, അല്ലങ്കിൽ
ഉരുട്ടിയുരുട്ടി കയറ്റുംതോറും
മഞ്ഞുഗോളത്തിന്റെ വലുപ്പവും ഭാരവും
കൂടുന്നതിന്റെ വേദന
എന്നെ പോലെ നീയും
അറിയാനൊന്ന് ശ്രമിച്ച് നോക്ക്,
തോറ്റു പോകും
നിന്റെ നാറാണത്ത് ഭ്രാന്തൻ!)
വിളറിവെളുത്തുപോകുന്ന നിശ്ചലതയിൽ
മഞ്ഞുമഴക്കൊപ്പം താഴേക്ക് വീണ്
ഉച്ചിയുലഞ്ഞുറയുന്ന വേളകളിൽ
അശാന്തമായി മഞ്ഞു കുഴിച്ച് കുഴിച്ച്
വെയിൽ തിരയുകയും,
കടലാസു തോണികളുണ്ടാക്കി
മഞ്ഞിനു മുകളിൽ ഇടുകയും ചെയ്യുന്നു.
വെള്ളത്തിനെയും കാറ്റിനെയും
ഇപ്പോഴെനിക്ക് ഭയമില്ല
എന്റെ കടലാസു തോണിയെ
മുക്കികളയുവാൻ രണ്ടിനും
കഴിയുകയില്ലല്ലോ!
ധ്രുവക്കരടിയായും ഹിമമൂങ്ങയായും
പരകായം ചെയ്തു ചെയ്തു
എനിക്കെന്നെ എന്നേ നഷ്ടമായിരിക്കുന്നു,
എന്റെ നിഴൽ പോലും
വെളുത്തു പോയിരിക്കുന്നു!
എനിക്ക് നിലാവിനായി
നീ കൊടുത്തുവിട്ട വെയിൽ പോലും
ഉറഞ്ഞു പോയിരിക്കുന്നു!
വെയിലിന്റെ മണം തിരഞ്ഞുതിരഞ്ഞ്
വെയിലിന്റെ ഒച്ച തിരഞ്ഞുതിരഞ്ഞ്
മൂക്കിൽ നിന്നും കാതിൽ നിന്നും
ചോര പൊടിയുന്നു.
മഞ്ഞുപാളികളെ അലിയിക്കാൻ
അവയ്ക്കു മുകളിലേക്ക്
വാരിവാരി വിതറുന്ന
ഉപ്പുകല്ലുകളാൽ മൂടപ്പെട്ട്
ഏറെനാളുകളായി തുടരുന്ന
ഈ അതിശൈത്യത്തിൽ
ഞാനുറഞ്ഞു പോയിരിക്കുന്നു.
നാഡീഞരമ്പുകൾക്ക് പകരം
ഉറഞ്ഞുപോയ പുഴകൾമാത്രമാണെന്നിൽ,
അടിത്തട്ടിൽ നിന്നും ചത്തുമലച്ച്
മുകളിലേക്കുയരുന്ന മത്സ്യങ്ങൾ
മഞ്ഞുപാളികളിൽ ചെന്ന് മുട്ടുന്നയൊച്ച
സ്റ്റെതസ്‌കോപ്പിലൂടെയെന്നവണ്ണം
നിനക്ക് കേൾക്കാനാവുന്നുണ്ടോ?
ശൈത്യകാലം കഴിയുന്നുവെന്ന്
രാവു പുലരുവോളം
ഉറക്കെ ചിലച്ചറിയിക്കാറുള്ള
ചീവീടുകളുടെ വീട് എവിടെയാണ്?
ഉച്ചത്തിൽ, ഒന്നത്യുച്ചത്തിൽ ചിലച്ച്
ഈ നശിച്ച മഞ്ഞുകാലത്തെ
ഒന്നോടിച്ച് വിടണേയെന്ന് പറയാൻ
എനിക്കവിടെ വരെയൊന്ന് പോകണം.
വെള്ളയുടെ നിറഭേദങ്ങൾക്കിടയിൽ
ഒരു കറുത്ത നിഴൽ
ഉറഞ്ഞുപോകുവതെയിരിക്കുവാൻ
ആവത് ശ്രമിച്ചുഴറിയുറഞ്ഞ്
മഞ്ഞുശിൽപ്പമാകുന്നതിനോടൊപ്പം
ശിശിരം മൈഥുനത്തിലാകുന്നതിനു മുൻപേ
എനിക്ക് ചോളമണികളായി
പൊട്ടി വിടരാൻ
കുറച്ച് പൊരിവെയിൽ തരൂ
എന്നപേക്ഷിക്കണം!
രാത്രി പുലരുവോളം
മഞ്ഞുവാരി നിറച്ച് തലയിണയും
മെത്തയുമുണ്ടാക്കി കട്ടിലൊരുക്കി
നേരം പുലരുവാനായി കാത്തിരിക്കുന്നു.
കാത്തിരിപ്പിന്റെ വേളകളിൽ
ഘനീഭവിക്കുന്ന മുഷിവകറ്റാൻ
ചർക്കയിൽ നൂറ്റെടുത്ത
മഞ്ഞുനൂലുകൾ കൊണ്ട്
കമ്പിളി പുതപ്പുകൾ നെയ്തെടുക്കുന്നു.
ചൂളക്കുഴൽ വിളികൾക്കൊപ്പം
എന്നും പുലർവേളകളിൽ
മഞ്ഞുവാരിക്കൂട്ടി ഉരുട്ടിയെടുത്ത്
ആകാശത്തേക്ക് ഉരുട്ടി കയറ്റിയും,
ഉരുട്ടി കയറ്റിയ മഞ്ഞുഗോളം
ആകാശത്തിൽ നിന്നും
താഴേക്ക് തള്ളിയിട്ടും
സങ്കടക്കടൽ പെയ്തു തീർക്കുന്നു.
(നീ ഇപ്പോൾ ഓർക്കുന്ന
നാറാണത്ത് ഭ്രാന്തന്റെ പോലൊന്നുമല്ല,
അത് ഒന്നുമല്ല ഒന്നും,
എന്നെ വിശ്വസിക്ക്, അല്ലങ്കിൽ
ഉരുട്ടിയുരുട്ടി കയറ്റുംതോറും
മഞ്ഞുഗോളത്തിന്റെ വലുപ്പവും ഭാരവും
കൂടുന്നതിന്റെ വേദന
എന്നെ പോലെ നീയും
അറിയാനൊന്ന് ശ്രമിച്ച് നോക്ക്,
തോറ്റു പോകും
നിന്റെ നാറാണത്ത് ഭ്രാന്തൻ!)
വിളറിവെളുത്തുപോകുന്ന നിശ്ചലതയിൽ
മഞ്ഞുമഴക്കൊപ്പം താഴേക്ക് വീണ്
ഉച്ചിയുലഞ്ഞുറയുന്ന വേളകളിൽ
അശാന്തമായി മഞ്ഞു കുഴിച്ച് കുഴിച്ച്
വെയിൽ തിരയുകയും,
കടലാസു തോണികളുണ്ടാക്കി
മഞ്ഞിനു മുകളിൽ ഇടുകയും ചെയ്യുന്നു.
വെള്ളത്തിനെയും കാറ്റിനെയും
ഇപ്പോഴെനിക്ക് ഭയമില്ല
എന്റെ കടലാസു തോണിയെ
മുക്കികളയുവാൻ രണ്ടിനും
കഴിയുകയില്ലല്ലോ!
ധ്രുവക്കരടിയായും ഹിമമൂങ്ങയായും
പരകായം ചെയ്തു ചെയ്തു
എനിക്കെന്നെ എന്നേ നഷ്ടമായിരിക്കുന്നു,
എന്റെ നിഴൽ പോലും
വെളുത്തു പോയിരിക്കുന്നു!
എനിക്ക് നിലാവിനായി
നീ കൊടുത്തുവിട്ട വെയിൽ പോലും
ഉറഞ്ഞു പോയിരിക്കുന്നു!
വെയിലിന്റെ മണം തിരഞ്ഞുതിരഞ്ഞ്
വെയിലിന്റെ ഒച്ച തിരഞ്ഞുതിരഞ്ഞ്
മൂക്കിൽ നിന്നും കാതിൽ നിന്നും
ചോര പൊടിയുന്നു.
മഞ്ഞുപാളികളെ അലിയിക്കാൻ
അവയ്ക്കു മുകളിലേക്ക്
വാരിവാരി വിതറുന്ന
ഉപ്പുകല്ലുകളാൽ മൂടപ്പെട്ട്
ഏറെനാളുകളായി തുടരുന്ന
ഈ അതിശൈത്യത്തിൽ
ഞാനുറഞ്ഞു പോയിരിക്കുന്നു.
നാഡീഞരമ്പുകൾക്ക് പകരം
ഉറഞ്ഞുപോയ പുഴകൾമാത്രമാണെന്നിൽ,
അടിത്തട്ടിൽ നിന്നും ചത്തുമലച്ച്
മുകളിലേക്കുയരുന്ന മത്സ്യങ്ങൾ
മഞ്ഞുപാളികളിൽ ചെന്ന് മുട്ടുന്നയൊച്ച
സ്റ്റെതസ്‌കോപ്പിലൂടെയെന്നവണ്ണം
നിനക്ക് കേൾക്കാനാവുന്നുണ്ടോ?
ശൈത്യകാലം കഴിയുന്നുവെന്ന്
രാവു പുലരുവോളം
ഉറക്കെ ചിലച്ചറിയിക്കാറുള്ള
ചീവീടുകളുടെ വീട് എവിടെയാണ്?
ഉച്ചത്തിൽ, ഒന്നത്യുച്ചത്തിൽ ചിലച്ച്
ഈ നശിച്ച മഞ്ഞുകാലത്തെ
ഒന്നോടിച്ച് വിടണേയെന്ന് പറയാൻ
എനിക്കവിടെ വരെയൊന്ന് പോകണം.
വെള്ളയുടെ നിറഭേദങ്ങൾക്കിടയിൽ
ഒരു കറുത്ത നിഴൽ
ഉറഞ്ഞുപോകുവതെയിരിക്കുവാൻ
ആവത് ശ്രമിച്ചുഴറിയുറഞ്ഞ്
മഞ്ഞുശിൽപ്പമാകുന്നതിനോടൊപ്പം
ശിശിരം മൈഥുനത്തിലാകുന്നതിനു മുൻപേ
എനിക്ക് ചോളമണികളായി
പൊട്ടി വിടരാൻ
കുറച്ച് പൊരിവെയിൽ തരൂ
എന്നപേക്ഷിക്കണം!
സീരീസ്: ഋതുദേഹം
Labels:
experimental poem,
ഋതുദേഹം,
കവിത
Friday, December 21, 2012
Monday, December 10, 2012
Thursday, December 06, 2012
ഇല്ല ഇല്ല എന്ന് ഇലകൾ
പകൽവേളകളിൽ
ശരത്കാലത്തെ റോഡുകൾ
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
ഓർമ്മിപ്പിക്കുന്നതു പോലെ
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓർമ്മിപ്പിക്കുന്നത്!
ഒരാൾ വരുമ്പോൾ
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.
വന്നയാൾ മടങ്ങി പോകുമ്പോൾ
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയിൽ
ഇല്ല ഇല്ല എന്ന് ഇലകൾ!
ശരത്കാലത്തെ റോഡുകൾ
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
ഓർമ്മിപ്പിക്കുന്നതു പോലെ
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓർമ്മിപ്പിക്കുന്നത്!
ഒരാൾ വരുമ്പോൾ
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.
വന്നയാൾ മടങ്ങി പോകുമ്പോൾ
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയിൽ
ഇല്ല ഇല്ല എന്ന് ഇലകൾ!
Labels:
കവിത
Tuesday, November 27, 2012
ഛേദിക്കപ്പെടുന്ന നിശ്ശബ്ദത - എസ്സ്.വി രാമനുണ്ണി, സുജനിക
‘ഐസ് ക്യൂബുകൾ‘ കവിതാസമാഹാരത്തിനു രാമനുണ്ണി മാഷിന്റെ വായന തർജ്ജനിയിൽ വന്നത്.
'ബ്രേക്ക്മൈസൈലന്‍സ് ' ഡോണ മയൂരയുടെ മെയില്‍ ഐ.ഡിക്ക് മുദ്രചേര്‍ക്കുന്നു. ഛേദിക്കപ്പെടുന്ന നിശ്ശബ്ദത സ്വാഭാവികമായും ആര്‍ത്തനാദമായാണ്` പ്രത്യക്ഷപ്പെടുക. പ്രത്യക്ഷപ്പെടുക എന്ന പദം കണ്ണുമായി [ അക്ഷി ] ബന്ധപ്പെട്ടതാണ്`. ഡോണയുടെ കവിതകളെ കുറിച്ചുള്ള ഈ കുറിപ്പില്‍' പ്രത്യക്ഷപ്പെടുക ' എന്നതൊഴിവാക്കി 'പ്രത്യശ്രവപ്പെടുക ' [ ശ്രവണം = ചെവി] എന്നു തന്നെ വേണം എഴുതാന്‍. കാരണം മയൂരയുടെ കവിതകള്‍ ഭാഷാപരമായി അത്രയധികം ശ്രദ്ധപുലര്‍ത്തുന്നവയാണ്` എന്നൊന്നു മാത്രമാണ്`.
ആദ്യം തൊട്ടു തുടങ്ങാം. ഛേദിക്കപ്പെടുന്ന നിശ്ശബ്ദത സ്വാഭാവികമായും ആര്‍ത്തനാദമായാണ്` പ്രത്യശ്രവപ്പെടുക. പക്ഷെ, [ എന്തൊക്കെ ന്യായം പറഞ്ഞാലും ] സ്വാഭാവികതയില്‍ ലാവണ്യാംശം കുറവാണ്`. കവിത ലാവണ്യാത്മകമാണ്`.സശബ്ദ ജീവിത നിമിഷങളൊക്കെയും ആഹ്ളാദങ്ങളില്‍ നിന്നാണ്`. നിശ്ശബ്ദത ദുരിത സന്ധികളാണ്`.ജീവിതത്തിന്റെ ആഹ്ളാദനിമിഷങ്ങളില്‍ നമുക്ക് എന്തും മാറ്റിവെക്കാന്‍ കഴിയും . ദുരിത നിമിഷങ്ങളില്‍ മയൂരക്ക് ഒന്നേ മാറ്റിവെക്കാനാവാത്തതുള്ളൂ : അതാണ്` കവിത. [ മയൂരമായുള്ള അഭിമുഖം ] ഛേദിക്കപ്പെടുന്ന നിശ്ശബ്ദതകളൊക്കെയും മയൂരക്ക് എഴുത്താണ്`. അതെല്ലാം കവിതയാണ്`. അതെല്ലാം അതുകൊണ്ടുതന്നെ ആദ്യമേ സുന്ദരങ്ങളും. ഈ വികാരതന്ത്രം കൊണ്ടാണ്` മയൂരയുടെ മുറിയുന്ന നിശ്ശബ്ദതകള്‍ ആര്‍ത്തനാദങ്ങളാവാതെ കവിതകളായി മാറുന്നത്. കവിതകളുടെ ആത്മശിലകള്‍ അത്രയധികം ഒരുക്കൂട്ടാനാഗ്രഹിക്കുന്നതുകൊണ്ടാണ്` മയൂര 'ബ്രേക്ക്മൈസൈലന്‍സ്' ഐ.ഡി യാക്കുന്നത്, സ്വത്വമുദ്രയാവുന്നത്.
കവിതകളിലെ ഉക്തി മിക്കപ്പൊഴും വിരുദ്ധതകള്‍ ചിനപൊട്ടിക്കുന്നു. ' തലതെറിച്ചതാ... സ്വര്‍ഗത്തില്‍ പോകേണ്ടതല്ലയോ? എന്നെഴുതിക്കഴിയുന്നതോടെ കവിത എഴുത്തുകാരിയില്‍ നിന്ന് ഉറയൂരിപ്പോരികയും പുതുശരീരം അണിയുകയും ചെയ്യുന്നു. വിരുദ്ധോക്തി ഉല്പ്പാദിപ്പിക്കുന്നു. പരിഹാസത്തിന്റെ സ്പര്‍ശം സ്വയം വിമര്‍ശനം തൊട്ട് നിരവധി തലങ്ങളില്‍ ഭിന്നാര്‍ഥങ്ങള്‍, വിചാരങ്ങള്‍, വൈകാരികമൂലകങ്ങള്‍ സംഭവിപ്പിക്കുന്നു. അനസ്തറ്റിസ്റ്റിനെ പ്രണയിക്കണമെന്ന് വിചാരിക്കുമ്പോഴും / നിര്‍ദ്ദേശിക്കുമ്പോഴും ,
തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു
കണ്ടുമുട്ടിയപ്പോഴെ ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്....
എന്നെഴുതുമ്പോഴും ഒക്കെ ഇതു സംഭവിക്കുന്നു. എത്ര സ്വാഭാവികമായ, പരിഗണനാര്‍ഹമായ കാര്യങ്ങള്‍ എഴുതുമ്പോഴും ഈ സ്വഭാവം നിലവില്‍ ശക്തിപ്പെടുകമാത്രമാണ്`.
പഴുത്തു പോയൊരു പച്ചേ,
നീരു വലിഞ്ഞുപോയൊരു മഞ്ഞേ,
അടര്‍ന്നു വീഴുമ്പോഴാണ്
നിനക്ക് ചിറക് മുളയ്ക്കുന്നതും
പറക്കമുറ്റുന്നതും,
പറക്കല്‍ കീഴെക്കാണെങ്കിലും!
കീഴേക്ക് പറക്കുന്നത് പ്രകൃതി വിരുദ്ധമൊന്നുമല്ലെങ്കിലും അങ്ങനെയൊരു ചിന്ത ഉല്‍പ്പാദിപ്പിക്കാനാണ്` മയൂരക്ക് ഇഷ്ടം. ഒരുപക്ഷെ, ആധുനികമനുഷ്യന്റെ ഒരു പൊതു ചിന്താരീതിയും എഴുത്തുരീതിയുമാകാമിത്. അവരുടെ ജീവിതം പഠിപ്പിച്ച അനുഭവപാഠങ്ങളുടെ പരീക്ഷകളും ആയതുകളുടെ ഉത്തരങ്ങളും. വൈലോപ്പിള്ളിയുടെ 'മാമ്പഴം ' പോലെയോ റഫീക്ക് അഹമ്മദിന്റെ ' തോരാമഴ' പോലെയോ ഒരുത്തരം പഠിച്ച ജിവിതപാഠങ്ങളുടെ പഠനപ്രക്രിയകളിലോ ആശയവിശകലനത്തിലോ ഒന്നും സാധിക്കാതെ പോകുന്നതുകൊണ്ടുമാവാം. എന്തായാലും അത്രമേല്‍ സങ്കീര്‍ണ്ണമാം നിത്യജീവിതമിന്നും ….
മറ്റൊന്ന് മാധ്യമത്തിന്റെ വ്യത്യസ്തതയാകാം. മലയാളം ബ്ളോഗെഴുത്തിന്ന് അപ്രഖ്യാപിത നിയന്ത്രണങ്ങളുണ്ട്. രചനയുടെ ദൈര്‍ഘ്യം സംബന്ധിച്ചാണ്` ഒന്ന്. ചെറുതായിരിക്കുന്നതാണ്` നല്ലത്. [ അല്ലെങ്കില്‍ വായനക്കാര്‍ കുറയും ] മറ്റൊന്ന് ഫീഡ്ബാക്ക് അത്യധികം ആഗ്രഹിക്കുന്നു. പൊതുവായനാ സമൂഹത്തെ മുന്നില്‍കണ്ട് ഫീഡ്ബാക്ക് ലഭ്യമാക്കാനുള്ള ഘടകങ്ങള്‍ എഴുത്തില്‍ അറിയാതെ ഉള്‍ച്ചേര്‍ന്നുപോകുന്നു. ഇനിയൊന്ന് നൈരന്തര്യമണ്`. ദിവസവും അല്ലെങ്കില്‍ രണ്ടുദിവസം കൂടുമ്പോള്‍ ആഴ്ച്ചയിലൊന്ന് മാസത്തിലൊന്ന് എന്നൊക്കെ ചില തീരുമാനങ്ങള്‍ സ്വയം ഉണ്ടാക്കപ്പെടും. ഇതൊക്കെയും ബാധിക്കുന്നത് എഴുത്തിനെയാണ്`.മലയാളം ബ്ളോഗ് രചനകള്‍ ബഹുഭൂരിപക്ഷവും പൊതു മട്ടുകള്‍ക്ക് ഒതുങ്ങും.
കൈക്കുടന്ന നിറയെ
കോരിയെടുത്തിരുന്ന വെള്ളമാണ്
സ്നേഹമെന്ന് കരുതി.
കാണെക്കാണെ
കൈമുട്ടിലൂടതൊലിച്ചിറങ്ങി
തീര്‍ന്നു പോയപ്പോള്‍ പിടഞ്ഞു.
പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം!
ഏതു മണലാരണ്യത്തിലും കരിമ്പാറക്കെട്ടിലും നനവിന്റെ ഉറവകളുണ്ട്. ഇലക്കീറോ, കടലാസോ ഹൈപ്പര്‍ടെക്സ്റ്റോ ഒക്കെയായിരുന്നാലും ചില എഴുത്തുകള്‍ സ്വയമേ അനശ്വരങ്ങളാവുകതന്നെ ചെയ്യും.ഒരിക്കല്‍ ഫേസ്ബുക്കില്‍ മയൂര എഴുതിയ ഒരു പോസ്റ്റിന്ന് ലൈക്കടിച്ച് എനിക്കെഴുതാന്‍ തോന്നിയ ഒരു കമന്റ് അവരുടെ പദസ്വാധീനത്തെ / പദ ബോധത്തെ കുറിച്ചായിരുന്നു. വാക്കാണ്` കാവ്യമായി മാറുന്നത്. മയൂരയുടെ ചെറിയ കവിതകളില്പ്പോലും ഈ പദശ്രദ്ധ / പദസ്വാധീനം ശക്തമാവുന്നു. തെക്കന്‍ കേരളത്തിന്റെ നാട്ടുഭാഷമുതല്‍ ഇന്‍ടെര്‍നെറ്റിന്റെ ആഗോളഭാഷവരെ മയൂരക്ക് വഴങ്ങുന്നു. സൃഷ്ടിയുടെ ആരോഗ്യപൂര്‍ണ്ണമായ ദീര്‍ഘായുസ്സ് പ്രധാനമായും മൂന്നു ഘടകങ്ങളില്‍ നിന്നുകൊണ്ടാണ്`. ഒന്ന് ] കവിത ജനിക്കുന്ന കാലാവസ്ഥ. രണ്ട് ] ഉള്ളടക്കപരമായ സൗന്ദര്യം. മൂന്ന്] എഴുതിയേതീരൂ എന്ന് എഴുത്തുകാരനില്‍ രൂപപ്പെടുന്ന സമ്മര്‍ദ്ദം. ഉള്ളടക്കപരമായ സൗന്ദര്യത്തില്‍ പ്രധാനം അന്തലീനമായ ആശയലോകമെന്നതിനേക്കാള്‍ വാഗാര്‍ഥങ്ങള്‍ തന്നെ. ഇതൊക്കെയും ചേര്‍ന്ന് രൂപം കൊള്ളുന്ന 'സ്നേഹം ' പോലുള്ള കവിതകള്‍ ആയിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ഡോണമയൂരയുടെ എഴുത്തിനെ മൂല്യപ്പെടുത്തുന്നത്.

കവിത,
കവിതാസമാഹാരം,
വായന
Friday, November 02, 2012
നിനവ്
ഐ ഫോണിലെ
ചിത്രത്തിൽ നിന്നിറങ്ങി
ഓഫീസിലെത്തുമ്പോൾ
കമ്പ്യൂട്ടർ സ്ക്രീനിൽ
കാത്തിരിക്കുന്നു
മറ്റൊരു ചിത്രമായ്!
ഓഫീസിലെത്തുമ്പോൾ
കമ്പ്യൂട്ടർ സ്ക്രീനിൽ
കാത്തിരിക്കുന്നു
മറ്റൊരു ചിത്രമായ്!
അവധിക്കപേക്ഷിച്ച്
സ്ക്രീനിൽ നിന്നും
കൈയ്യോടെ വലിച്ചിറക്കി
വീട്ടിലേക്കെത്തുമ്പോൾ
ചുവരിലെ ചിത്രത്തിന്റെ
ചില്ല് പൊട്ടിച്ചിറങ്ങിവന്ന്
വാക്കുകൾ കൊണ്ട്
കോരിയെടുത്ത് ഉമ്മ തരുന്നു!
സ്ക്രീനിൽ നിന്നും
കൈയ്യോടെ വലിച്ചിറക്കി
വീട്ടിലേക്കെത്തുമ്പോൾ
ചുവരിലെ ചിത്രത്തിന്റെ
ചില്ല് പൊട്ടിച്ചിറങ്ങിവന്ന്
വാക്കുകൾ കൊണ്ട്
കോരിയെടുത്ത് ഉമ്മ തരുന്നു!
വീട്ടിൽ നിന്നും
പുറത്തിറങ്ങാതെ
കാത്തിരിക്കയാണിപ്പോൾ,
ചിതലിനെ പോലെ
തിന്നുതീർത്ത ഓർമ്മകൾ
പ്രോട്ടോസോവകൾ ദഹിപ്പിച്ച്
വിസർജ്ജിക്കുന്നതും കാത്ത്!
പുറത്തിറങ്ങാതെ
കാത്തിരിക്കയാണിപ്പോൾ,
ചിതലിനെ പോലെ
തിന്നുതീർത്ത ഓർമ്മകൾ
പ്രോട്ടോസോവകൾ ദഹിപ്പിച്ച്
വിസർജ്ജിക്കുന്നതും കാത്ത്!
~വാചികം മാസിക തുലാം ലക്കം
Labels:
കവിത
Tuesday, October 16, 2012
ഭൂപടത്തിനായി ദിക്കിലും ജലത്തിലും ഭ്രമിച്ച്
ഞാനെന്ന പുരാതനമായ
കപ്പൽച്ചേതത്തിന്റെ
രഹസ്യമൊഴിയേ…
‘നിന്നെ ഞാൻ സങ്കടപ്പെടുത്തി’
എന്നെഴുതിയ ടീ-ഷർട്ടിട്ട കാറ്റിന്റെ തേരിൽ
അലകൾ പോലെ ഇതളനക്കമുള്ളൊരു
കടൽപ്പൂവ് കൊടുത്തയക്കുന്നു.
എന്റെ തെറ്റുകൾ മാപ്പാക്കി
തിരിച്ച് കൊടുത്തു വിടണേ…
ഏതോ കാർട്ടൂൺ കഥാപാത്രത്തിന്റെ
തലയ്ക്കു മുകളിൽ പ്രത്യക്ഷപ്പെടുന്ന
‘സ്പീച്ച് ബബിളി’നുള്ളിലെ
ബൾബ് കത്തുന്നതു പോലെ
കരയിലേക്കുള്ള ഭൂപടം
ഞാനതിൽ നിന്നും വീണ്ടെടുത്തുകൊള്ളാം!

Monday, September 10, 2012
നിഴൽ, പക്ഷിയെപ്പോലെ...
//*സെപ്റ്റംബർ 2012,പച്ചക്കുതിരയിൽ വന്നത്*//
നിഴൽ, പക്ഷിയെപ്പോലെ...
-------------------------------------------
നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?
വെടിയേറ്റു തുളഞ്ഞെന്നതു പോലെ
നിഴലിൽ കണ്ണിന്റെ സ്ഥാനത്ത്
വെയിലിന്റെ വട്ടം.
രാത്രിയുടേയോ പകലിന്റെയോ
എന്നറിയാത്ത
പന്ത്രണ്ട് മണി കഴിയാൻ മറന്ന
ക്ലോക്ക് പോലെ
നീ അതിൽ കൂടി നോക്കുന്നു.
വയലിൻ, വീണ, ഗിറ്റാർ തുടങ്ങിയ
തന്ത്രിവാദ്യങ്ങളിൽ നിന്നെല്ലാം
മൗത്തോർഗനുമായി
ഒരു പക്ഷിയെ പോലെ
നിഴലുള്ളൊരുവളുടെ അടുത്തേക്ക്
പോകുന്ന പെണ്ണുങ്ങൾ.
നിനക്കൊഴികെ ഏതൊരാൾക്കും
മനസ്സിലാവുന്ന ഭാഷയിൽ
അവിടെ അവൾ പാടുന്നു,
അവളുടെ കൈകൾക്ക്
മാന്ത്രികവടിയുടെ വഴക്കം,
അവയുടെ ഇന്ദ്രജാലത്തിൽ മയങ്ങി
കൂടെ പാടിപ്പോകുന്ന പെണ്ണുങ്ങളും
അവളുടെ വാദ്യോപകരണവും!
പെട്ടെന്ന്
നിന്റെ നിഴൽ
ചിറകു കുടയുന്നു,
കൊഴിയുന്ന
തൂവലുകൾക്കിടയിലേക്ക്
ചേക്കേറുന്ന ഭയം.
നീ ആവർത്തിച്ചാവർത്തിച്ച്
ചിറകു കുടയുന്നു,
ഇരട്ടിക്കുന്ന ഭയം
പതിന്മടങ്ങായി ഇരട്ടിക്കുന്ന ഭയം.
ആഭിചാരം നടത്തുന്നവളെന്ന്
ദുർമന്ത്രവാദത്താൽ
ക്ഷുദ്രപ്രയോഗത്താൽ പെണ്ണുങ്ങളെ
മയക്കിയെടുക്കുന്നവളെന്ന്
കൊക്ക് പോലെ ചുണ്ടുകൾ പിളർത്തി
അപശ്രുതി പാടി നീ
സൈലൻസർ ഘടിപ്പിച്ച
തോക്കിൽ നിന്നുതിർത്ത തിരപോലെ
ലെസ്ബിയൻ എന്ന് വിളിക്കുന്നു.
നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?
ആംഗ്യവിക്ഷേപത്താൽ
സംഗീതം സൃഷ്ട്ടിക്കുന്നവൾ,
ഒരു പക്ഷിയെ പോലെ
നിഴലുള്ളവൾ, അവൾ അവിടെ
തെരമിൻ* വായിച്ചുകൊണ്ടേയിരുന്നു!
------------------------------------------------------
*Theremin- സ്പർശിക്കാതെ വായിക്കുവാൻ കഴിയുന്നൊരു സംഗീതോപകരണം.

Tuesday, August 28, 2012
UTC−05 To UTC+05:30 അഥവാ ഐക്യനാട്ടിൽ നിന്നൊരമ്മാനം അഥവാ ഇടം കൈയിലുത്രാടവും വലം കൈയിൽ തിരുവോണവും~
ഉത്രാടരാവിൻ നിലാവു പോലുള്ളൊരു
ഫ്ല്യൂറസറ്റ് ലാംബിന്റെ കീഴിൽ നിന്നും
സമയമേഖലക്കിപ്പുറം നിന്നു-
കൊണ്ടപ്പുറത്തേക്കൊന്ന് കൈനീട്ടി,
കെട്ടിപ്പിടിക്കുന്നു പൊട്ടിച്ചിരിക്കുന്നു
തിരുവോണപുലരിതൻ ചെമ്മാനം. ***
~ 2012 ആഗസ്റ്റ് 28നു നട്ടപ്പാതിരായ്ക്ക് പോസ്റ്റാനുള്ളത്. ;)
Labels:
കവിത
Subscribe to:
Posts (Atom)