“ഡീ, നിന്റെ അമ്മച്ചിക്ക് താരാട്ട് കിട്ടി1“.
ടെലിഗ്രാം അടിക്കുമ്പോലെ അനിയത്തിയുടെ ഒറ്റ വരി മെയില്‍. മറുപടി അതേ നാണയത്തിന്റെ മറുപുറത്ത് നാരായം കൊണ്ടെഴുതണമെന്ന് ചിന്തിച്ചതാണ്.
“അടുത്തത് ഉടനെ വരും- അമ്മ എന്നോട് പറഞ്ഞ നുണകള്‍2, കൈപ്പറ്റുക.” എന്ന് മാത്രമെഴുതി.
മെയില്‍ അയച്ച് കഴിഞ്ഞ് വല്ലാതൊരങ്കലാപ്പ്. ഇനി മമ്മി എഴുതാപ്പുറങ്ങള്‍ വല്ലതും വായിച്ചാലോ?
ഉടനെ അടുത്ത മെയില്‍ അയച്ചു. “മമ്മിക്ക് ഒരുമ്മ കൊടുത്തേക്കുക.”
പത്തിരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറുപടി-“അമ്പത് വര്‍ഷമായി ഒരു കുഴപ്പവും ഇല്ലാതിരുന്ന പാത്തുമ്മയുടെ ആട് ഇപ്പോള്‍ ഉമ്മയില്ലാതെ അലഞ്ഞ് നടക്കുന്നുവെന്ന് മമ്മി പറയാന്‍ പറഞ്ഞു!”
പത്തുമുപ്പത് വര്‍ഷക്കാലത്തെ ഔപചാരികതയുടെ ആണിക്കല്ല് ഒരുമ്മയാല്‍ ഉലയുന്നതിന്റെ ഇരമ്പത്തിന്, ആര്‍ത്തലച്ച് പെയ്ത മഴയ്ക്ക് ശേഷം ഉമ്മറത്തെ ഇറമ്പില്‍ നിന്നുതിരുന്ന വെള്ളത്തിന്റെ സ്വരമായിരുന്നു.
1- ശ്രീകുമാരന്‍ തമ്പി, അമ്മയ്ക്കൊരു താരാട്ട്.
2- അഷിത.
Sunday, July 26, 2009
വി.പി.പിയും ആദ്യത്തെ ഉമ്മയും
Labels:
ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Post Comments (Atom)
19 comments:
ആദ്യ കമ്ന്ട്
(((( ഠോ ))))
എനിക്കു മനസ്സിലാവും
അല്ലങ്കില്‍ എനിക്കേ മനസ്സിലാവൂ
"അമ്പത് വര്‍ഷമായി ഒരു കുഴപ്പവും
ഇല്ലാതിരുന്ന പാത്തുമ്മയുടെ ആട് ഇപ്പോള്‍
ഉമ്മയില്ലാതെ അലഞ്ഞ് നടക്കുന്നു........"
എഴുത്തുകാരുടെ ഭാഷ,
വായനക്കാരുടേയും.
അതിലുപരി പ്രവാസിയുടെ...
ഒറ്റപ്പെട്ട രക്ഷിതാക്കളുടെ...!
നന്നായിരിക്കുന്നു
മയൂരാ...
അതിഷ്ടായി
നോ വേർഡ്സ് റ്റു സേ...
നാരായം എന്നതിന്റെ സ്പെല്ലിംഗ് ഒന്നു ശ്രദ്ധിക്കുമല്ലോ
അമ്പത് വര്‍ഷമായി ഒരു കുഴപ്പവും ഇല്ലാതിരുന്ന പാത്തുമ്മയുടെ ആട് ഇപ്പോള്‍ ഉമ്മയില്ലാതെ അലഞ്ഞ് നടക്കുന്നുവെന്ന് മമ്മി പറയാന്‍ പറഞ്ഞു!”
അതു കൊള്ളാം...മമ്മി മോശമില്ല..അപ്പോൾ അമ്പതു വർഷമായി ഈ അലച്ചിലായിരുന്നു അല്ലേ?
ഓ.ടോ:ചിന്തയിൽ പോസ്റ്റ് കാണിയ്ക്കുന്നു.എഴുതിയ ആളിന്റെ പേരു ഇല്ല.
ഉലയാനൊരുമ്മ :)
Great Thoughts.
Amazing!
എന്താ പറയേണ്ടത്..ഇത്രേം കുഞ്ഞെഴുത്തിലൂടെ ഒരുമ്മയുടെ ഇരമ്പല്‍ കേള്‍പ്പിച്ചതിനു..
ithinu kettippidichumma..
ithinu kettippidichumma..
ithinu kettippidichumma..
മയൂര നന്നായി...ഇതൊക്കെയാണ് എല്ലാവരുടെയും അനുഭവം.
ഇതെനിക്കങ്ങിഷ്ടപ്പെട്ടു .
ആ ഉമ്മയില്‍ ഒരുപങ്ക് എനിക്കും തായോ
അമ്മ എന്നാല്‍ ഉണ്മ ആണെന്നും നന്മ ആണെന്നും ഒക്കെ ഓര്മ്മിപ്പിച്ചതിനൊരുമ്മ :)
നന്ദി മയൂര..
ഒന്നു നുള്ളി നോവിച്ചതിന് :)
നന്ദി...നന്നായി
:)
എന്നും പറഞ്ഞ് ഇത് ഹോള്‍സെയില്‍ കോടുക്കാന്‍ പോകല്ലേ... ;)
ഞാനോടീ !!!!!!
മാണിക്യം, കരിം മാഷ്, ശ്രീ, കാല്വിന്, സുനില്‍, ദൈവം, അലമേലൂ, റോസ്, ആഗ്നേയാ, സബിതാ, മുല്ലപ്പൂ, കുമാരന്, ലേഖേച്ചീ, ബിനോയ്, ഗുരുജി, സന്ധ്യാ...
എല്ലാവര്ക്കും സ്നേഹം;ഉമ്മ.
ഞാന്‍ മുന്നേ പറഞ്ഞിട്ടില്ലേ ഇതൊക്കെ മനസ്സിലാക്കാന്‍ എനിക്ക് കുറച്ചധികം സമയമെടുക്കുന്നു. നിരക്ഷരത്ത്വം തന്നെ കാരണം.
എനിക്കിതുപോലെ എഴുതാനായെങ്കില്‍ !
ചിന്തിക്കാന്‍ പറ്റാത്തവന് എങ്ങനാ എഴുതുന്നത് അല്ലേ ? :) :)
Post a Comment