Tuesday, August 04, 2009

നിലയ്ക്കാത്ത സ്നേഹത്തിന്റെ ഭാവഭേദങ്ങള്‍ക്ക്




Download song

Singer and Composer : Rajesh Raman
Lyric: Mayoora



ഒരു കീറ് വെയിലിന്റെ പട്ടുടുത്ത്
മുറ്റത്തളത്തില്‍ ഒരുങ്ങി നില്‍ക്കും
തുളസി‍ കതിരിന്റെ നൈര്‍മ്മല്യമേ*
നിന്‍നെറ്റിമേല്‍ ഒരുമുത്തം തന്നിടട്ടേ...
ഞാന്‍ നെറ്റിമേല്‍ മണിമുത്തം തന്നിടട്ടേ...

കാറ്റായ് അലയുന്നൊരെന്‍ മനസില്‍
നിറദീപമേ നീ തെളിഞ്ഞു നില്‍പ്പൂ...
നീര്‍മിഴിപ്പീലിയാല്‍ ഇന്നു നിന്നെ
വാരിപ്പുണര്‍ന്നു ഞാന്‍ നിന്നിടട്ടേ...

ഒരു വട്ടം കൂടി നീ എന്നിലിന്ന്
തേന്മഴത്തുള്ളിയായ് പെയ്യുകില്ലേ...
ഒരു നോക്കി,ലൊരുവാക്കിലെന്നെ നിന്നില്‍
നിത്യമാം സ്നേഹമായ് കോര്‍ക്കുകില്ലേ...






*സമര്‍പ്പണം

25 comments:

മയൂര said...

ഒരു കുഞ്ഞിപ്പാട്ട്.

രാജേഷിന് ഹൃദയം നിറഞ്ഞ നന്ദി; ഓരോ തവണയും കോതപ്പാട്ടുകള്‍ അയച്ച് തരുമ്പോള്‍ എന്നെ തല്ലാത്തതിനും,നോക്കി പേടിപ്പിക്കാത്തിനും :)

സൗപർണിക said...
This comment has been removed by the author.
Suresh ♫ സുരേഷ് said...

കൈയ്യടീ ..........ഗായക/സംഗീതസംവിധായകനും രചയിതാവിനും പ്രത്യേകം പ്രത്യേകം അടി !!!ഐ മീന്‍ കൈയ്യടി !!

[ ഡോണ്‍ :D.. ഇതു അന്ന് അയച്ചപ്പോഴേ കേട്ടിരുന്നു .. പറയാന്‍ മറന്നു .. പരിഭവിക്കല്ലേ !! ]

സൗപർണിക said...

Hats Off Rajesh.Well sung.

Mayoora,love the lyrics.
Once again this song displays your talent.

Cheers :)

പാമരന്‍ said...

super..!

Pradip Somasundaran said...

Dona, beautiful lines,apt music and singing by Rajesh! Wonderful!!!!

Haree said...

:-)

സമര്‍പ്പണം അങ്ങോട്ട് മനസിലായില്ല!
--

ദൈവം said...

പിന്നേ... :)

പൊറാടത്ത് said...

"ഒരു വട്ടം കൂടി നീ എന്നിലിന്ന്
തേന്മഴത്തുള്ളിയായ് പെയ്യുകില്ലേ..."


ഹൌ... സുഖായി...

രണ്ടുപേര്‍ക്കും അഭിനന്ദന്‍സ്..

Jayasree Lakshmy Kumar said...

ഫന്റാസ്റ്റിക് : വരികൾ!
: സംഗീതം!
: ആലാപനം!
ശിൽ‌പ്പികൾക്ക് അഭിനന്ദനങ്ങൾ

Rahul Soman said...

Dona&Rajesh,

Really superb!!! Nalla pole aswadhichu...

K C G said...

തുളസിക്കതിരിന്റെ നൈര്‍മ്മല്യം ഈ വരികള്‍ക്കും അതിന്റെ ആലാപനത്തിനും.

രാജേഷിന്റെ പാട്ടു കേള്‍ക്കുമ്പോള്‍ പുതുമഴയില്‍ കുളിച്ചുകയറിയ ഒരു നവ്യാനുഭൂതിയാണ് തോന്നുക.

Kiranz..!! said...

പാട്ട് മിനിമം 128 കെബിയിലെങ്കിലും തന്നില്ലേൽ മുട്ടുകാൽ തല്ലിയൊടിക്കണോ ? 4shared.comൽ ഒരു അക്കൗണ്ട് ഉണ്ടാക്കിയാൽ 5 ജിബി പാട്ടുകൾ എത്ര കെബിയിൽ വേണേലും അപ്ലോഡി ബ്ലോഗിയർമ്മാദിക്കാമെന്നിരിക്കേ,മുസിബു പോലെയുള്ള കുത്തകന്മാരുടെ ലോ ഫൈ ?

പാട്ട് കേൾക്കാൻ ഇമ്പമുള്ളത് തന്നെ..!

മയൂര said...

പാട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ ലിങ്ക് ശരിയാക്കിയിട്ടുണ്ട്. കണ്ണുരുട്ടി ഓര്‍മ്മപ്പെടുത്തിയ കിരണ്‍സിന് നന്ദി :)


സുരേഷ്, വൈകികിട്ടിയ അടി കൈപ്പറ്റിയിരിക്കുന്നൂ :)

അലമേലൂ, നന്ദി :)

പാമരന്‍, നന്ദി :)

പ്രദീപ് ജീ, വളരെ സന്തോഷം :)

ഹരീ, ചുമ്മാ കിടക്കട്ടെന്നെ :)

ദൈവം, പിന്നേ..പിന്നേ പിന്നയ്ക്കാ ;)

പൊറാടത്ത്, നന്ദി :)

ലക്ഷ്മീ, നന്ദി :)

രാഹുല്‍| Rahul, thanks :)

ഗീതടീച്ചറേ, നന്ദി :)

കിരണ്‍സ്, ഒരു ചിരട്ട മാത്രം പൊട്ടിച്ചോ..പ്ലീസ്...

മുസീബോയ്ക്ക് പഠിക്കയായിരുന്നു(ലവരു കുത്തകയാ? അടുത്ത വണ്ടി(ഉണ്ടെങ്കില്‍) റൂട്ട് മാറ്റിയേക്കാം).

മോഗില്‍ ഷെയര്‍ ഒപ്ഷന്‍ കിട്ടുന്നില്ലായിരുന്നു [എനിക്ക് മാത്രമോ? അറിയില്ല :(]

ഇപ്പോള്‍ മുസീബോയില്‍ തന്നെ ലിങ്ക് ശരിയാക്കി, ഡൌണ്‍ലോഡ് ചെയ്യാന്‍. ഇനി നോക്കി പേടിപ്പിച്ചാല്‍ മതി :)

Rashmi Nair said...

Absolutely beautiful... The unplugged element made the lyrics stand out beautifully. Excellent job Dona and Rajesh. Inniyum ingane kore paatukal upload chaiyanam!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലളിതം, മോഹനം, വശ്യം !!!

Unknown said...

Dona beauty & Rajesh,

Absolutely beautiful& Wonderful!!!!

Beautiful lines,soothing music and excellent sound by Rajesh!

Keep going Guys!!!
We all need songs like this for keeping up the spirit!!

-Vrinda

Sandhya said...

എത്ര ഭാവസാന്ദ്രമായിട്ടാണ് രാജേഷ് ആ‍ലപിച്ചിരിക്കുന്നത്!!!

മയൂരമേ.. :)

- സന്ധ്യ

( ഓടോ: അല്ല, സമര്‍പ്പണം- നെര്‍മല്യമേ***- നിര്‍മ്മലചേച്ചിക്കാ? ;) )

ബൈജു (Baiju) said...

പാട്ട് വളരെ ഇഷ്ടമായി....രചനയും ഈണവും ആലാപനവും ഭംഗിയായിരിക്കുന്നു....

ആശംസകള്‍

Prajeshsen said...

nallavarikal
kollam bhavukamkal

sunil panikker said...
This comment has been removed by the author.
SUNIL V S സുനിൽ വി എസ്‌ said...

ഇമ്പമുള്ള പാട്ട്‌..
രാജേഷിന്റെ നല്ല ശബ്ദം..
സ്പർശിക്കുന്ന വരികൾ..
ആശംസകൾ..!

Sureshkumar Punjhayil said...

Ganbheeram.... Ashamsakal...!!!

Rahul Soman said...

Dona Chechi,

Can you please visit my weblog and check my poems too http://rahulsreepadmam.blogspot.com/

G. Nisikanth (നിശി) said...

innaanu kelkkaan saadhichathu....

nice Dona... manoharamaaya varikal... stylil oru "maunaanuraagam pole..." :)

rajeshum gambheeramaakki....

aashamsakal

nisi