Saturday, August 22, 2009

ഓണം, അന്നും ഇന്നും

പോയിരുന്നന്നോണ ചന്തയില്‍
പോയിടാമിന്നോര്‍മ്മ ചന്തയില്‍.

14 comments:

മയൂര said...

പ്രാവസിയുടെ ഓണം.

അനില്‍@ബ്ലോഗ് // anil said...

രണ്ടു വരികളാല്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു, മയൂര.
ഓണം പ്രവാസിയുടെ മനസ്സിലെ ഉള്ളൂ, ഇന്ന്‍.
അത് അവിടെയെങ്കിലും അവശേഷിക്കുന്നല്ലോ എന്നതാണ് സന്തോഷം.
ആശംസകള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശരിയാണു മയൂര...! ഇന്നു എല്ലാം ഓർമ്മകളിൽ മാത്രം...! പൊയ്‌പ്പോയ ഒരു നല്ല കാലത്തിന്റെ നഷ്ട സ്മൃതികളിൽ അലയാം...!

പറയാനുള്ളത് മുഴുവൻ ഈ രണ്ടു വരികളിൽ നിറഞ്ഞിരിക്കുന്നു..നന്ദി..ആശംസകൾ !

ചാണക്യന്‍ said...

ഈരടികൾ നന്നായി...

ramanika said...

ആശംസകള്‍.

Haree said...

ശെടാ, ഇതെന്താ രണ്ടു വരിയില്‍ നിര്‍ത്തിക്കളഞ്ഞത്... പോരട്ടേന്നേ...
--

മാണിക്യം said...

മനസ്സില്‍ ആര്‍പ്പും കുരവയുമായ് ഓണം
ഓര്‍മ്മ ചന്ത ഇല്ലങ്കില്‍ പിന്നെ എന്തോണം

വേണു venu said...

ഇന്ന് പലതും ഓര്‍മ്മകളില്‍ മാത്രം.
പ്രവാസിക്ക് മാത്രമല്ല, സ്ഥല വാസിക്കും.
ഓണാശംസകള്‍.

Anil cheleri kumaran said...

good lines

കണ്ണനുണ്ണി said...

ഈരടികളില്‍ നാടിനെ ഒത്തിരി ഇഷ്ടപെടുന്ന , നഷ്ടപെടുന്ന ഒരു മലയാളിയുടെ മനസ്സ്

നിരക്ഷരൻ said...

എന്തിനധികം 2 വരി പോരേ ?
ഓണാംശംസകള്‍ ... മയൂരാ...

വയനാടന്‍ said...

സത്യം ! ഇതുപോലാണെങ്കിൽ എന്തിനാ വരികളധികം.
ഓണാശംസകൾ

പാവപ്പെട്ടവൻ said...

ഓമനിക്കാന്‍ ഓര്‍മകളില്‍ ഒരു ഓണം
ഓണാശംസകള്‍

മയൂര said...

അനില്‍, സുനില്‍, ചാണക്യന്‍, രമണിക, മാണിക്യം, വേണുമാഷ്, കുമാരന്‍, കണ്ണനുണ്ണി, നീരൂ, വയനാടന്‍, പാവപ്പെട്ടവന്‍,
ഹരീ‌- ഇത്രേയുള്ളൂ...ക്കി ഗദ്ഗദം, തൊണ്ട, കുരുങ്ങി... ;)

ഓണം പങ്കുവയ്ക്കുവാനെത്തിയെ ഏവര്‍ക്കും നന്ദി; ഓണാശംസകള്‍.