Thursday, December 03, 2009

വിരോധാഭാസം

വാകീറിയ ദൈവത്തിന്റെ,
വായിലേക്കാണല്ലോ ദൈവമേ,
ഞാന്‍ പിറന്ന് വീണത്‌.

24 comments:

മയൂര said...

വിരോധാഭാസം

നിസ്സഹായന്‍ said...

പിന്നെ പേടിക്കാനൊന്നുമില്ലല്ലോ, സുരക്ഷിതം,സുഭിക്ഷം !, ഇനിയെന്തു വേണം ?

പാമരന്‍ said...

ദൈവം പുരുഷനായതുകൊണ്ട്‌ വായിലൂടെത്തന്നെയാണു മയൂരാമ്മേ മനസ്സിലേയ്ക്കുള്ള വഴി ;)

Unknown said...

നല്ല ചിന്തകൾ മയൂര

അനില്‍@ബ്ലോഗ് // anil said...

ദൈവങ്ങളും ജീവിക്കട്ടെന്നെ.

ദൈവം said...

ചുമ്മാ, പുളു :)

★ Shine said...

മയൂര ദൈവത്തിനു food ആയെങ്കിൽ,
എന്നെ ഞാൻ പകുത്തു ദൈവത്തിനും, ചെകുത്താനും കൊടുത്തു!

ദൈവം എന്റെ വാ കീറി വിട്ടപ്പം, പാവം ചെകുത്താൻ എനിക്കു ബുദ്ധി പറഞ്ഞു തന്നു..

അപ്പോ, ദൈവത്തിനുള്ളത്‌ ദൈവത്തിന്‌, ചെകുത്താനുള്ളത്‌ ചെകുത്താന്‌...

and I love ലുട്ടാപ്പി so much (than മായാവി!)

:-)

unni ji said...

സ്വന്തം സൃഷ്ടിയെ വിഴുങ്ങുന്ന ദൈവം! അതു ദൈവമല്ല ചെകുത്താനാണ്. കാനിബാൾ!! വിരോധിക്കല്ലെ,...ആഭാസം തന്നെ.

Rare Rose said...

അങ്ങനെയൊന്നുണ്ടായോ.:O
പാവം ദൈവം.;)

സന്തോഷ്‌ പല്ലശ്ശന said...

വേറെതെ പുളുവടിക്കല്ലെ മാഷെ...

ദിലീപ് വിശ്വനാഥ് said...

ഇതാ ഇപ്പൊ കുഴപ്പമായത്.

jayanEvoor said...

മയൂര,

ഇത് വിരോധാഭാസം അല്ല
വൈരുധ്യം ആണ്.

(മലയാളികള്‍ പൊതുവേ തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് വിരോധാഭാസം.)

ഏ.ആര്‍. നജീം said...

ഒരു നല്ല തീം എടുത്തു മിക്സിയിട്ട് ആട്ടിക്കുഴച്ചെടുത്ത് അരച്ചുകുറുക്കി, ഒട്ടും ഭംഗി നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുന്ന ഈ ശൈലിയില്ലെ.. കലക്കന്‍ തെന്നെ

Deepa Bijo Alexander said...

:-) :-)

മുല്ലപ്പൂ said...

കയ്ച്ചിട്ടിറക്കാനും മേല,
മധുരിച്ചിട്ട് തുപ്പാനും മേല .

ദൈവത്തിനു അങ്ങനെ തന്നെ വേണം. :)

വേണു venu said...

വിരോധാഭാസം.
വിരോധത്തില്‍ ആഭാസം കണ്ടെത്തുന്നതു തന്നെയോ വിരോധാഭാസം.?
വൈരുദ്ധ്യാത്മക വിരോധാഭാസം.അല്ലേ.:)
പൊരുള്‍ ഇഷ്ടമായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാവം ദൈവം :)

രഘുനാഥന്‍ said...

മയൂര വീണ സമയത്ത് ദൈവത്തിന്റെ മുഖം കണ്ടാല്‍ ചെന്നിനായകം കഴിച്ചത് പോലെ തോന്നുമായിരുന്നു..ഹ ഹ
കവിത കൊള്ളാം

ആഗ്നേയ said...

അതെ..ദൈവത്തിനങ്ങനെത്തന്നെ വേണം.(പാമരന്റെ കമന്റ് ;-)

നിരക്ഷരൻ said...

ഞാനൊന്ന് മാറ്റിപ്പറഞ്ഞോട്ടേ ?

വാ കീറിയ ദൈവത്തിന്റെ നാട്ടിലാണല്ലോ ദൈവമേ ഞാന്‍ പിറന്ന് വീണത് :)

@പാമരന്‍

പാമരാ... വേണ്ടാ വേണ്ടാ... മലയാറ്റൂര്‍ പറയുന്നത് അതല്ലാ വഴിയെന്നാണ് :) :)

son of dust said...

കടിച്ചു കീറുന്ന ദൈവത്തിന്റേയോ അതോ ഉമ്മവെക്കുന്ന ദൈവത്തിന്റേയോ ഏതു വായയിലാണ്!!!

KATTURUMBU said...

vaa keeriyon era tharathirikkumo?

KATTURUMBU said...

ee visham divam thinnumo?

PS said...

ithum kalakki...

kochu kavithakala chechikku pattiyathu...

enkilum daivathinte annam muttikkan mathram chechi entha kaniche? :D