Monday, January 04, 2010

Yellow sticky

You are not romantic!
ഫ്രിഡ്ജിലെ യെല്ലോ സ്റ്റിക്കിയില്‍
നേര്‍പ്പാതിയുടെ കുറിപ്പ്.

How can I be,
being a forensic pathologist?
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്
പോസ്റ്റ്മോര്‍ട്ടം ടേബിളിലന്നുണ്ടായിരുന്ന
സൗരഭ്യം പടര്‍ത്തിക്കിടന്നിരുന്ന
കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി.

മരണത്തിനു മുന്നേ
തലയ്ക്കടിയേറ്റിരുന്നുവെന്ന
പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കണം.

Is my mind searching for
salt and pepper shakers?
പുട്ടുകുറ്റിയില്‍ നിന്നുമുയരുന്ന
ആവിയെന്നപോലെ,
കുക്കറില്‍ നിന്നുയരുന്ന
വിസിലെന്ന പോലെ
ഉള്ളു പാകപ്പെട്ടപ്പോള്‍...

A kiss,
On your lips.
യെല്ലോ സ്റ്റിക്കിക്ക് താഴെ
കുറിച്ചിടുമ്പോള്‍
കരിഞ്ഞുപോയ ചുണ്ടുകള്‍ക്കും
മീതെ ചിരിക്കുന്നു
കരിക്കറപുരണ്ട പല്ലുകള്‍!

സീരീസ്: ഋതുദേഹം 

29 comments:

മയൂര said...

Forensic pathologist

പാമരന്‍ said...

great! hats-off to your quest for change.

അനില്‍@ബ്ലോഗ് // anil said...

ഞാന്‍ പഠിച്ചു വരുന്നു ,മയൂര, കവിത വായിക്കാന്‍.

വീകെ said...

:)

Seema Menon said...

പുതിയ വറ്ഷത്തിലെ ആദ്യത്തെ രചന - your range is amazing!

'J' is cooking.

ഹരിയണ്ണന്‍@Hariyannan said...

“കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി“
ഇത്രക്ക് ആക്രാന്ത് ആകരുത്!
:)

ഹാപ്പി 2010!!
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്...

G.MANU said...

Thakarthu Pathologist

ദിലീപ് വിശ്വനാഥ് said...

ഫോര്‍മാലിന്‍ മണക്കുന്നു കവിതയില്‍.

രാജേഷ്‌ ചിത്തിര said...

കാലത്തിനു മുന്നേ
എത്തിയെതെന്നൊരു
നെടുവീര്‍പ്പ് ;മയൂര ....

ആഗ്നേയ said...

കരിഞ്ഞടർന്നാലും പൊള്ളിക്കുന്നോരോട് വാഴകൃഷി തുടങ്ങാൻ പറ.:-)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

sticky - വാക്കുകള്‍ മനസ്സിലൊട്ടിപ്പിടിക്കുന്നുണ്ട്.
നന്നായി.

പ്രശാന്ത്‌ ചിറക്കര said...

നന്നായി.ആശംസകള്‍!

കുപ്പിച്ചില്ല് said...

[ഒളപ്പമണ്ണയുടെ വരികളാണ് ഓര്‍മ വന്നത്]
മുഗ്ദയാം ഉഷശ്ശോഭേ
നീയിളം ചുടുചുണ്ടാല്‍
മുത്തുകെന്‍ മിഴി
ഉണരില്ല ഞാനുണര്‍ന്നാലും...

Jayesh/ജയേഷ് said...

superb work..

Unknown said...

Different work...Pathologist
Kalakki!!!


-vrinda

Unknown said...

Wowwwwwwwwwwww!!!!!!!!!!!!!!!

The best I have read so far in blogs!

ഹാരിസ്‌ എടവന said...

പുതുപരീക്ഷണം
നന്നായി
ഒറ്റവായനയില്‍
കവിത
മനസ്സില്‍ കേറീല്ല
എന്നാലും
ഫിനോയില്‍
മണക്കുന്നുണ്ട്

joshi said...

കവിതയിൽ എകാന്തത്തയുണ്ട്‌...
ജീവിതത്തിലെന്ന പോലെ...

ആശംസകൾ

PS said...

manoharam!

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം, interesting....

ആശംസകൾ...

ഭ്രാന്തനച്ചൂസ് said...

തിണര്‍ത്തുവന്നൊരാംഗലേയം....അതിഷ്ടപ്പെട്ടു!

വെഞ്ഞാറന്‍ said...

ഋതുഭേദങ്ങളുടെ പാരിതോഷികം!

ഗിരീഷ്‌ എ എസ്‌ said...

ജ്വലനമുണ്ട്‌.
ആഴത്തിലമര്‍ന്നുപോയ
ആത്മാവിന്‌
ഭൂമിയോട്‌ തോന്നുന്ന അമര്‍ഷവും...

ആശംസകള്‍...

മാനസ said...

നന്നായി !!.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുകലക്കി കേട്ടൊ മയൂര..

Pyari said...

വായിച്ചു കഴിഞ്ഞപ്പോള്‍ രോമങ്ങള്‍ എഴുന്നേറ്റു നിന്നതാണ് ശ്രദ്ധിച്ചത്!

വിവരിക്കാന്‍ വാക്കുകളില്ല. :(

S Varghese said...

Excellent

Rineez said...

കരിഞ്ഞുപോയ ചുണ്ടുകള്‍ക്കും
മീതെ ചിരിക്കുന്നു
കരിക്കറപുരണ്ട പല്ലുകള്‍!

KeVvy said...

U R A FORENCIC PATHOLOGIST OF POEMS...
...............SUPERB ...