ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.
ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.
വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.
ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.
കൂട് എവിടെയാണ്?
Wednesday, February 17, 2010
ഡാഫോഡില്‍
Labels:
Lavender and/or Daffodil series,
കവിത
Subscribe to:
Post Comments (Atom)
18 comments:
കൂട് എവിടെയാണ്?
ചിലപ്പോള്‍
ഈ ചില്ലകളില്‍(http://rithubhedangal.blogspot.com/2009/11/blog-post_16.html) ആവും ...
Beautiful thoughts .
വളരെ നന്നായിരിക്കുന്നു.
ഞാനും ബ്ലോഗ് തുടങ്ങി.. !
എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.
നിഴലുകളോട് ചോദിക്കാം.
വയല്‍ വരമ്പിലൂടെ നടന്നു മറഞ്ഞ ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ വരുന്നു. അതൊരു ഓണക്കാലത്തെ അവധിദിനത്തിലായിരുന്നു.
വീണ്ടും മറ്റൊരു വാക്ക് കവിതയായി!
ആഹ്.. എന്തോ ഏതോ...
ആലോചിച്ചിട്ട് ഒരെത്തും പുടിയും കിട്ടിണില്യാ... :)
കൂട് ...
ആയിരം നാവുള്ള ചോദ്യം
നല്ല ഭാവന .....
ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.
നന്നായിരിക്കുന്നു.
ഡോണാ,
നന്നായിരിക്കുന്നു..
വീണിടം വിഷ്ണുലോകം..
അപ്പോൾ വീടും കൂടും അങ്ങിനെ തന്നെ..
വസന്തം പൊന്നൊരുക്കുമ്പോള് കാറ്റില്‍ താളത്തിലാടുന്ന ഡാഫോഡിത്സ് :)
എന്നാണ് ഡോണമയൂര ഇനിയൊരു ഗദ്യമെഴുതുന്നത്?
- സന്ധ്യ
കൂട് എവിടെയാണ്?
ഉണ്ടാവുമോ എവിടെയെങ്കിലും...?
where is my house?
nice
നിഴലുകള്‍ കൂടണയുന്നത് ഇരുട്ടിലല്ലേ!
രാത്രിയുടെ ഏതോ അറ്റത്ത്!
aashamsakal......
ഡാഫോഡിത്സിനും ഇത് തന്നെ വേണം!!
Post a Comment