Sunday, February 28, 2010

ഞാനെന്നത്...

വേലിപ്പടര്‍പ്പുകളിഴകെട്ടി
മരകൊമ്പില്‍ ഉഞ്ഞാലാടാനാകാത്തത്.

കെട്ടിട്ട സമുച്ചയത്തിലൊന്നില്‍
നിന്നും നയാഗ്രയാകാനാകാത്തത്.

കൈതണ്ടയിലെ സീബ്രാവരകള്‍
മുറിച്ചുകടക്കാനാകാത്തത്.

നഗരത്തിലെ ഗമനാഗമനങ്ങള്‍ക്കിടയില്‍
കറുത്ത ഞരമ്പിനോടരഞ്ഞ് ചേരാനാകാത്തതും.


/*auto scheduled to publish on last day of feb 2010*/

8 comments:

Unknown said...

ചവിട്ടിലൊതുങ്ങോ അതൊ ചട്ടുകം അടുപ്പിൽ വക്കണോ?

Seema Menon said...

Out of the ash
I rise with my red hair
And I eat men like air

A young man said...

good lines.
best wishes..

Anonymous said...

Read.

പട്ടേപ്പാടം റാംജി said...

ആകാശത്തുടെ പറന്ന് പറന്ന്
പാറിക്കളിക്കനാകാത്തതും.....

അഭി said...

കൊള്ളാം നന്നായിരിക്കുന്നു .
വേറെയും കുറെ വഴികള്‍ ഉണ്ടല്ലോ , അതൊക്കെ എന്താ മിസ്‌ ചെയ്തെ ?

രാജേഷ്‌ ചിത്തിര said...

:)

പാമരന്‍ said...

കൈതണ്ടയിലെ സീബ്രാവരകള്‍
മുറിച്ചുകടക്കാനാകാത്തത്.

നഗരത്തിലെ ഗമനാഗമനങ്ങള്‍ക്കിടയില്‍
കറുത്ത ഞരമ്പിനോടരഞ്ഞ് ചേരാനാകാത്തതും.

അമ്പട ഞാനേ!