പേര്‍ത്തു പേര്‍ത്തൊന്ന്
കെട്ടിയുമ്മ തന്നതിനല്ലേ
എന്നെ കൊന്നത്?
ഞാനിപ്പോഴും
മരിച്ചിരിക്കുകയാണ്,
ആ ചുണ്ടത്ത്!
സുഖത്തിലും ദു:ഖത്തിലും
മനസ്സില്‍ ഓടിയെത്തുന്ന
ആദ്യത്തെ മുഖമേ*...
മരിച്ചു പോയതല്ലേ,
രക്ഷപ്പെടുവാനായിട്ട്
നിന്റെ പൊക്കിള്‍ ചുഴിയിലായ്
ഒന്നൊളിഞ്ഞിരിക്കുവാന്‍ പോലും
ഞാന്‍ ശ്രമിച്ചതില്ലല്ലോ.
ഇനിയെങ്കിലുമെന്നെ
അടര്‍ത്തി മാറ്റരുതേ.
Tuesday, July 13, 2010
കെട്ടിയുമ്മ
Labels:
hallucinations in deafening silence,
കവിത
Subscribe to:
Post Comments (Atom)
28 comments:
കെട്ടിയുമ്മ :)
ഞാൻ മയൂരയുടെ എഴുത്തുകളിലൂടെ ഒന്നു കടന്നുപോയി. സന്തോഷം. കാണാൻ ഇടവന്നതിൽ.
ഒരു ചുംബനത്തിരി കത്തിച്ച്
എന്‍ ചുണ്ടത്തേക്കൊന്നു വലിച്ചെറിയൂ..
ഞാനതില്‍ എരിഞ്ഞൊടുങ്ങട്ടേ.
):
ഈ കെട്ടിയുമ്മ ആരുടെ പ്രയോഗം ആയിരുന്നു?
അവളെ ഓര്‍ക്കുന്നു..
നിനക്കൊരു കെട്ടിയുമ്മ :)
ഞാനിപ്പോഴും
മരിച്ചിരിക്കുകയാണ്,
ആ ചുണ്ടത്ത്!
:)
ഇനിയെങ്കിലുമെന്നെ
അടര്‍ത്തി മാറ്റരുതേ....
എന്തിന്?
മഞ്ഞിന്റെ രാജകുമാരിയുടെ
മരണ സമാനമായ ഉറക്കം
ഒരുമ്മയിലൂടെ ഉണർത്തിയ
രാജകുമാരനും ,മരിച്ചു കാണുമോ ?
അടർത്തിമാറ്റാനാവാത്തവയെല്ലാം ചേർന്ന് തിളച്ചുമറിയാനായി ഞാനെന്തിനിതിവിടെ വന്ന് വായിച്ചു?:)
ഒരുപാട് ഇന്നെര്‍ മീനിംഗ് എനിക്ക് കാണാന്‍ കഴിയുന്നു ഈ കവിതയില്‍
ഇനി എന്റെ കുഴപ്പം ആണോ എന്തോ :)
മുഖമേ കഴിഞ്ഞിട്ടുള്ള ആസ്ട്രിക്സിനെ കുറിച്ചുള്ള വിശദീകരണം ഇടാൻ മയൂര മറന്നു എന്ന് തോന്നുന്നു.
മനോ, hashe :- "*" നക്ഷത്രമെണ്ണുന്നതാണ്, ചില സ്ഥലങ്ങളിൽ പൊന്നീച്ച പറക്കുന്നു എന്നും പറയും. ;)
hashe :- പോസ്റ്റ്മാർട്ടം ഇവിടെ കഴിഞ്ഞതാണ് :)
ലേഖേച്ചീ, പിടിക്കുന്നത് ലോപിപ്പിച്ചപ്പോൾ ഞാനും ഓർത്തു. കെട്ടിയുമ്മ :)
മുകിലിനെ വായിക്കാറുണ്ട്. സുരേഷ്മാഷ് പരിചയപ്പെടുത്തിയിരുന്നു. സ്വാഗതം;സ്നേഹം.
ബിലാത്തിപ്പട്ടണം, ചത്തിരുന്നാലും അടർത്തിമാറ്റുമ്പോൾ നോവുണ്ട്(ചുമ്മാ ഉണ്ടായിപ്പുകൾ പറയുന്നതാ കര്യമാക്കണ്ടാ ) ;)
ശിരോമണീ, ഓഴാക്കൻ :)
മുല്ലേ !!! :)
അബ്ക്കാരീ, തണൽ, സലാഹ്,ദ മാൻ :)
വായനക്ക് നന്ദി :)
ന്റ ഡോണേച്ചീ..! :D
നിങ്ങളു വരെ വരെ മഹാവഷളായി വരയാണല്ലോ. എന്തൊക്കെയാ ഈ എഴുതിയേക്കുന്നതെന്നു ആലോചിച്ചാലോചിച്ച് ചെവിയുടെ മേലേ രണ്ട് ചെമ്പരത്തി താനേ മുളച്ചു വന്നു ദാ പൂത്ത് തളിര്‍ത്ത് നിക്കുന്നു.
സന്തോഷത്തിലും ദുഖത്തിലും ടി-മുഖം ആദ്യം ഓര്‍മ്മ വരണമെങ്കില്‍ '*Terms and conditions apply' എന്നാണോ? :-P
ഈ ചെക്കൻ... വന്ന് വന്ന് നഴ്സ്സറി പിള്ളേരും പാതിരാത്രിക്ക് വലയ്ക്കുള്ളിലാ? ബ്ലോഗിലേക്ക് വരുന്ന വഴിയില്‍ കണ്ടന്റ് വാണിങ്ങ് വയ്ക്കാമെന്ന് വച്ചാ ഇതുങ്ങള് അതുള്ളതിലെ കയറൂ ;)
നമ്മളൊക്കെ ഭാഗ്യം ചെയ്ത പാവത്തുങ്ങളാ കുട്ടാ...കുതിരയ്ക്കും, മുയലിനുമൊക്കെ ഉള്ളതു പോലെ കൊമ്പിലല്ലോ...രണ്ട് ചെമ്പരത്തി കമ്പല്ലെ ഉള്ളു :)
കെട്ടിയുമ്മ...!!
ആഴമോ..അതിരൊ?
:)
കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഒരു ആത്മരോദനം
കവിത അസ്സലായി.
ഭാവുകങ്ങള്‍.
:)
മയൂരയിങ്ങനെ കെട്ടിയുമ്മ വരച്ചു കാണിക്കുമ്പോള്‍ എന്തൊരു സുഖം, എന്തൊരു കുളിര്‍മ്മ മനസ്സിനു...
നല്ല കവിതയ്ക്കു നന്ദി..
നല്ല കവിത ..പുതിയ ഒരു വാക്ക് (കെട്ടിയുമ്മ)പരിചയപെടുത്തിതന്നതിന് നന്ദി .ആശംസകള്‍
njaan rineez-noppam cherunnu, neeyoru prasthaanam thane makale....
ee kettiyummayude copyright enikku venam
liked the poem veryyyyyyyy much
oru kettiyummmmaaaaaaaaaaaaa
ചുണ്ടനക്കം കൊണ്ട് ഉയര്ത്തെണീപ്പിച്ചോട്ടെ..
nice
ഞാനിപ്പോഴും
മരിച്ചിരിക്കുകയാണ്,
ആ ചുണ്ടത്ത്!:(
"ഇനിയെങ്കിലുമെന്നെ
അടര്‍ത്തി മാറ്റരുതേ"!!!
Post a Comment