ഒരിടത്ത്
ഉണരല്ലേ ഉണരല്ലേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടും,
മറ്റൊരിടത്ത്
ഉണരണേ ഉണരണേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടുമാവണം,
എല്ലാ ദിനവുമുണര്‍ന്നു പോവുന്നത്.
മച്ചിലുറച്ച മിഴിയിലേക്ക്
വെയില്‍ കണ്ണുമിഴിച്ചപ്പോള്‍,
തലേന്ന് അടയ്ക്കാന്‍ മറന്ന
ജന്നല്‍ പാളിയിലൂടൊന്ന് പുറത്തേക്ക്
എത്തി നോക്കിയതേ ഉള്ളൂ....
അടിക്കാതെ കിടന്ന മുറ്റത്തെ
കരിയിലകള്‍ സംഘം ചേര്‍ന്ന്
പീണിക്കിളികളായി പറന്നു വന്ന്
കൊത്തിപ്പറന്നു പോയ്!
ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!
Monday, August 23, 2010
ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...
Labels:
കവിത
Subscribe to:
Post Comments (Atom)
16 comments:
ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...
ഒരിടത്ത്
ഉണരല്ലേ ഉണരല്ലേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടും,
മറ്റൊരിടത്ത്
ഉണരണേ ഉണരണേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്ന കൊണ്ടുമാവണം,
എല്ലാ ദിനവുമുണര്‍ന്നു പോവുന്നത്.
അതെന്താ ഉണരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ പ്രാര്‍ത്ഥനക്ക് വിലയില്ലേ? അതോ ഈ പ്രാര്‍ത്ഥന കേള്‍ക്കുന്ന സൂര്യന്‍ പക്ഷപാതിയാണോ? ഞാന്‍ സമ്മതിക്കില്ല. :)
ഉറക്കത്തില്‍ നിന്നിറങ്ങി നടന്ന് ഉണര്‍വ്വിലെത്താതെയുമൊരാള്‍.. ഓണാശംസകള്‍..
'പീണിക്കിളികളായി ' എന്താണത്?
ഗോപന്‍, പീണിക്കിളികള്‍ പൂത്താങ്കിരികള്‍ എന്നും അറിയപ്പെടും. ചാണകക്കിളി, ചവലാച്ചി എന്നിങ്ങനെയും പേരുകളുണ്ട്. ഓണാശംസകള്‍.
മനോ, ഓണ കളിയാണ്-വടം വലി...ഒരുകൂട്ടര്‍ക്കേ ജയമുള്ളൂ. ;)
“ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!“ അവസ്ഥാന്തരങ്ങൾ...അല്ലെ ഡോണാ.. നന്നായിരിക്കുന്നു രചന.
ഇനിയും ഒരുപാട് എഴുതു..
ഞാന്‍ എന്റെ ശ്രമം തുടരട്ടെ.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..
ഡോണയുടെ കവിതകള്‍ മനസ്സിലാക്കാന്‍ പറ്റുമോന്നു നോക്കണമല്ലോ.. :-)
‘ഇങ്ങനെയൊക്കെ’ ആയിരിക്കും അല്ലേ ഒരാള്‍ ഉയരങ്ങളിലേക്ക് പൊങ്ങി പറന്നു പോകുന്നത്?
ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!
"പൊക്കി വിടാന്‍ ആളുണ്ടെങ്കില്‍" എന്ന് കൂടി ചേര്‍ക്കണോ..?
വെറുതെ ഒരു അഭിപ്രായം പറഞ്ഞതാ...content ഇതല്ലെങ്കിലും..
vaadakacchirakukalil parannittenthu karyameda....ippozhum kokkilothukkanariyilla... oraalkalla... kureperkk...
നന്നായിരിക്കുന്നു.
കവിത ഒരിടത്ത് നിന്നും
പലയിടത്തേക്കു ചിറകിലെരുന്നു.
ഉയരങ്ങള്‍ ഇവിടം വരെ?
പ്രതീക്ഷകള്‍.
ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!
ആശംസകൾ..
കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.
അവസാന വരികളിലുള്ള ഫീല്‍ തുടക്കത്തിലില്ലാത്ത പോലെ.
മനോരാജിന്റെ സംശയം ന്യായം...എഴുതുമ്പോ മനസ്സിലുണ്ടായരുന്നത്
കണ്‍വെയ് ചെയ്യാനായോ എന്ന സംശയം തോന്നുന്നു.
പ്രാര്‍ത്ഥിക്കുന്ന കൊണ്ടുമാവണം -ഇതു ഇങ്ങനെ തന്നെയാണോ ഉദ്ദേശിച്ചത്.
മച്ചിലുറച്ച മിഴിയിലേക്ക്
വെയില്‍ കണ്ണുമിഴിച്ചപ്പോള്‍,
തലേന്ന് അടയ്ക്കാന്‍ മറന്ന
ജന്നല്‍ പാളിയിലൂടൊന്ന് പുറത്തേക്ക്
എത്തി നോക്കിയതേ ഉള്ളൂ....
manoharam ennalla parayendath... romaancham ennaanu!!!
ആദ്യത്തെ ആ ഭാഗം കവിതയില്‍ നിന്നു വേറിട്ട് നില്‍ക്കുമ്പോലെ..
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ...അങ്ങനെയാണ് ഞാന്‍ വായിച്ചെടുട്ടത്..ശരിയാണോ എന്നറിയില്ല..
ആശംസകള്‍ ഡോണ ചേച്ചി
നന്നായിരിക്കുന്നു....ആശംസകൾ
Post a Comment