Sunday, September 05, 2010

തീപ്പെട്ടക്കൂട്

അന്ന് നമ്മള്‍
കടന്നലിനെയും വണ്ടിനെയും പിടിച്ച്
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്ടിലിട്ട്
കേട്ട തീപ്പെട്ടപ്പാട്ട് പോലെ!

ഇന്ന് നമ്മളൊന്ന് കാതോര്‍ത്താല്‍
വീടും അതു പോലെ,
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്ടിനുള്ളിലെ
അതേ തീപ്പെട്ടപ്പാട്ടുപോലെ!

14 comments:

മയൂര said...

തീപ്പെട്ടപ്പാട്ട്!

Sabu Hariharan said...

അതോ തീപ്പെട്ടിപ്പാട്ടൊ?

Sabu Hariharan said...

ഒരു ചോദ്യം വിട്ടു.
ബാക്കിയുള്ളവരെവിടെ?

ranji said...

തീപ്പെട്ടപ്പാട്ട്.. എന്താ സംഭവം?!

പോരാ..പോരാ..
എനിക്ക് മനസ്സിലാവുന്നത് എഴുതാന്‍ താങ്കള്‍ ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു!

Manoraj said...

തീപ്പെട്ടകൂട്ട് , തീപ്പെട്ടപാട്ട് എന്നത് കൊണ്ട് ഉദ്ദേശിച്ചത് എനിക്കും ക്ലിയര്‍ ആയില്ല.. തീപ്പെട്ടു എന്ന് പഴയ രാജാക്കന്മാരുടെയും മറ്റും മരണത്തെപറ്റി പറഞ്ഞ് കേട്ടിട്ടുണ്ട്. അതാണോ ? സംശയം വിഢിത്തമെങ്കില്‍ അത് ഞാനാണല്ലോ എന്ന് ഓര്‍ത്ത് വിട്ടേക്കുക..

മുകിൽ said...

ഇത്രപേർ വിലപിച്ചിട്ടും മിണ്ടാത്തതെന്താണു ത..?

വരയും വരിയും : സിബു നൂറനാട് said...

ആ പാട്ട് എനിക്കും മനസ്സിലായില്ല..!! :(

ഹേമാംബിക | Hemambika said...

;

മയൂര said...

മനോരാജ് പറഞ്ഞത് തന്നെ. :)

എല്ലാവർക്കും സ്നേഹം.

ranji said...

തീപ്പെട്ട + പാട്ട് = തീപ്പെട്ടപ്പാട്ട് [ദിത്വസന്ധി]
ഇങ്ങനെയാണല്ലേ..

വേണുഗോപാല്‍ ജീ said...

വരികൾക്ക് ഒരു വിവരണം ആവശ്യമുണ്ട്...

Bonny M said...

'തീപ്പെട്ടിപ്പാട്ട്' തന്നെയാവാം. (തീപ്പെടണ്ട)

രാജേഷ്‌ ചിത്തിര said...

തീപ്പെട്ടു!
പാട്ടുമാത്രം കേട്ടില്ല!
പാടാന്‍ ശ്രമിച്ചു,പെട്ടുപോയ ഒരു വണ്ടിന്റെ മൂളല്‍

മേല്‍പ്പത്തൂരാന്‍ said...

ദേണ്ട്രാ........തീപെട്ടാ പാട്ടുവരു മെന്ന് പുതിയൊരറിവാ ! തീ പെട്ടാൽ അലറൽ കേട്ടിട്ടുണ്ട്,കരച്ചിലും കേട്ടിട്ടുണ്ട്.ഇതെന്നതൊക്കയാ വിളിച്ചു പറയുന്നത്?