Sunday, November 14, 2010

ഐസ് ക്യൂബുകള്‍

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.

ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍‍,
കാലം കൊണ്ടു വച്ച
രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍.

അരിച്ച് കയറുന്ന തണുപ്പിനെ
തുളച്ച് കയറുവാനാവാതെ
നട്ടുച്ചയുടെ വെയില്‍
നമുക്കുമേല്‍ കുടപിടിക്കും.

മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.

നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.

മുകളില്‍ തിളച്ച് മറിയുന്ന കടലും,
താഴെ ചിറകുകളില്‍ തീപ്പിടിച്ച
മേഘഗര്‍ജ്ജനത്തിന്റെ അലകളും
മറ്റുള്ളവര്‍ അന്നേരം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

36 comments:

മയൂര said...

മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.

Kalavallabhan said...

ഇതു കൊള്ളാമല്ലോ.
കണ്ടുമുട്ടിയപ്പോഴെ പിരിയാനാഗ്രഹിച്ചു, ഇഷ്ടമായതുകൊണ്ട്.

സ്മിത മീനാക്ഷി said...

പ്രണയത്തെപ്പറ്റി ഒന്നും എഴുതാനാവില്ല....എന്നിട്ടും ഈ പ്രണയസങ്കീര്‍ത്തനം ഒരു മഞ്ഞുകാലഗീതമായി മനസ്സില്‍ ...

അനില്‍@ബ്ലോഗ് // anil said...

മനോഹരം .
പ്രണയത്തിന്റെ കുളിര്‍ !

Jayesh/ജയേഷ് said...

മൊത്തം തണുപ്പാണല്ലോ മയൂരേ...

ranji said...

എനിക്കിഷ്ടപ്പെട്ടു. :-)

ശങ്കൂന്റമ്മ said...

"ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും"
ഒന്നിച്ചാണല്ലോ എന്ന സമാധാനം!!

Anonymous said...

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.

What to say... Simply beautiful..

Manoraj said...

ഈ ഐസ്‌ക്യൂബുകളെ ഞാന്‍ ഇഷ്ടപ്പെട്ടു.

MOIDEEN ANGADIMUGAR said...

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിലും മേലെ പ്രണയത്തിനെ കുറിച്ച് എന്തെഴുതാൻ....!
സൂപ്പർ.....

...sijEEsh... said...

നന്നായിട്ടുണ്ട്.. :)


ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...

(രേണുക- മുരുകന്‍ കാട്ടകട )

ഹാഫ് കള്ളന്‍||Halfkallan said...

എനിക്ക് ആ ആദ്യ നാല് വരികള്‍ റൊമ്പ പിടിചിരുക്ക് ..
ആശംസകള്‍ :)

Sudha said...

``ഒരു ശരത്കാലസായന്തനത്തിന്റെ കരയിൽ നിന്നും പിരിഞ്ഞുപോകുമ്പോഴും...``
പറയാനൊന്നുമില്ലാത്ത പ്രണയത്തെപ്പറ്റി ബാലൻ എഴുതിയതോർമ്മ വന്നു..

രാജേഷ്‌ ചിത്തിര said...

പ്രണയം ...!!

കുത്തിയൊലിച്ച്....

വേരുകള്‍ പോലെ നദികള്‍,

ഒരു കടലിലും അലിയാതങ്ങനെ...

കുഞ്ഞൂസ് (Kunjuss) said...

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

നല്ല വരികള്‍!

Unknown said...

ആദ്യവരികള്‍ക്ക് ഒന്നുകൂടി കാവ്യഗന്ധമേകാമായിരുന്നു.

താഴേക്ക് ഒഴുകി പ്രവാഹമായ് മാറുന്നുണ്ട് കവിത.

എങ്കിലും..

ആശംസകള്‍.

മേല്‍പ്പത്തൂരാന്‍ said...

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.


(അതു വലിയ ആനക്കാര്യമൊന്നുമല്ല ആദ്യം ഒരു 498 കേസ്സു കൊടുക്കുക പിന്നെഡൈവൊഴ്സ്സിന്‌ അപ്പ്ളെ ചെയ്യുക പിന്നെ..ദേ... ഒടയ തമ്പുരാൻ വിചാരിച്ചാലും ഒന്നാകാൻ കഴിയില്ല.:()

Lady Fern said...

each n everyline makes so much sense to me...lol..:P :)love yaa

ഉമാ രാജീവ് said...

//മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.//

പ്രണയത്തെ കുറിച്ചൊന്നുമറിയില്ല ?

സ്വപ്നാടകന്‍ said...

ഒരു ഐസ് ക്യൂബും കൂടി കിട്ടിയിരുന്നെങ്കില്‍ ഈ പെഗ്ഗങ്ങ് ..... :)

jayanEvoor said...

രണ്ട് ഐസ് ക്യൂബുകൾ.....
ആഹ...
എനിക്കു വള്രെ ഇഷ്ടപ്പെട്ടു ഈ ബിംബകല്പന!

ജാബിര്‍ മലബാരി said...

എപ്പോഴും വേര്‍പാടിനെ കുറിച്ചു ചിന്തിക്കുന്നത സ്നേഹത്തിലായത്കൊണ്ടാ :)

ഈദ് മുബാറക്

അഭിപ്രായം രേഖപെടുത്തുക:
www.yathravazhikal.blogspot.com
www.finepix.co.cc

Meera..... said...

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

Sabu Hariharan said...

Good one! (except the first 4 lines..it is contradictory..)

ചിത്ര said...

ചില വരികള്‍ ഏറെ ഇഷ്ടമായി..

ജയിംസ് സണ്ണി പാറ്റൂർ said...

കവിത കൊള്ളം
കൂട്ടിച്ചേര്‍ത്തോട്ടെ
നിന്നോടൊപ്പമൊഴുകിയയെന്നെ
കോരിക്കുടിച്ചവള്‍ നിന്റെയാരാണ്

എസ്‌.കലേഷ്‌ said...

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

nalla varikal...

C said...

I am no more DONNNNNNNNNN
superb, ente ezhuthokke theernnu
thu kandappol kothi thonnunnu...........

അനീസ said...

നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.

SUJITH KAYYUR said...

Vaayichu.varikal nannayi.

ചേച്ചിപ്പെണ്ണ്‍ said...

ഉരുകുമ്പോള്‍ ഐസ് കൂബുകള്‍ ഒന്നാവും അല്ലെ ഡോണ ... അദ്യം ഒട്ടിപ്പിടിക്കേം പിന്നെ ഒന്നിച്ചു ഒരേ ജലമാവേം അങ്ങിനെ അങ്ങിനെ ...

ശ്രീജ എന്‍ എസ് said...

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

സത്യമാണ്... :)

Anonymous said...

good

parvathikrishna said...

നല്ല കുളിരുള്ള പ്രണയസംഗീതം. കൊള്ളാംട്ടൊ

Anonymous said...

love it ...