Monday, November 01, 2010

പരീക്ഷ

(IV). സന്ദര്‍ഭവും സാരസ്യവും
വ്യക്തമാക്കി
ഇരുപ്പുറത്തില്‍ കവിയാതെ
ഉപന്യസിക്കുക.

(അ). ഏറ്


കവിയാണല്ലേ?

“ങയ്യ്...“
ഏറ് കൊണ്ട
കാലുവെന്ത പട്ടി.

തലകൊണ്ടു ചെന്നിട്ടും
വയ്ക്കാന്‍ ഇടം തരാതെ
തൂണിന്മേല്‍ മുറുകെ
ചുറ്റിപ്പിണഞ്ഞു, ചങ്ങല!

ഏറ് പേടിച്ചിട്ടാണെങ്കിലും
പട്ടി തെരുവിലേക്ക്
തിരിച്ചോടി പോയി.
*ആനുകാലിക കവിതയില്‍ വന്നത്.

16 comments:

Manoraj said...

ഇത് വായിച്ചിരുന്നു. ആനികാലിക കവിതയുടെ ഈ പേജ് എവിടെയോ കണ്ടല്ലോ. എവിടെയാണെന്ന് ഓര്‍മ്മയില്ല ഡോണ..

ഒരു ഓഫ് : ഒരു മെയില്‍ അയച്ചിരുന്നു.:)

SUJITH KAYYUR said...

Nalla varikal.

മഴവില്ലും മയില്‍‌പീലിയും said...

ഹൊ ഈ കവിതയും അതിന്റെ മുഴുവന്‍ ആസ്വാദനവും, കമന്റും വായിച്ചിട്ട് മനസ്സിലാകാത്തതില്‍ ഞാന്‍ എന്നെ ഒരു മണ്ടന്‍ എന്ന് വിളിക്കുന്നതില്‍ ഒരു അതിശയവുമില്ല.! ഇത് പോലുള്ള കവിതകള്‍ എനിക്ക് എന്ന് മനസ്സിലാകുമോ അന്നേ ഞാന്‍ മലയാളം സപ്ലിമെന്ററിയിലും തോറ്റവന്‍ എന്ന എന്റെ പേര് ദോഷം മാറു എന്റെ കവി അടിയനെ അനുഗ്രഹിക്കണെ! എന്റെ അനീഷെ സമ്മതിക്കണം ഇതിലെപുതുമ കണ്ടെത്തിയത് ഈ പാവങ്ങള്‍ക്ക് കൂടി മനസ്സിലാക്കി തരൂ..ഞാനും എഴുതട്ടേ 2 വരി ..
“തെരുവുലോടിയ പട്ടി
കഞ്ഞിക്കലത്തില്‍ തലയിട്ടു..
വാറ്റു ചാരായം മണത്ത്
തലചുറ്റി വീണു
ഹൊ ഏഷ്യാനെറ്റ്..

Rineez said...

ippo techniq pidikitti!

Rineez said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഏറ് കൊണ്ടവർക്കല്ലേ അതിന്റെ വേദനയറിയൂ ..അല്ലേ?
ഓരൊ പരീക്ഷകൾ ..തന്നെ!

ഓഫ് പീക്ക്:-
ഇന്ത്യാ ട്യുഡെയിൽ പ്രത്യക്ഷ പെട്ടതിന് ഒരു പ്രത്യേക അഭിനന്ദനം...കേട്ടൊ

Unknown said...

:(
കട്ടി തന്നെ :((

വരയും വരിയും : സിബു നൂറനാട് said...

ഏറു കൊണ്ടാലും എഴുത്ത് നിര്‍ത്താതിരിക്കാനാവില്ലല്ലോ..തെരുവിലേക്കിറങ്ങുക തന്നെ..
കവിയാണല്ലോ..!!

എഴുത്ത് തുടരട്ടെ..ആശംസകള്‍.

രാജേഷ്‌ ചിത്തിര said...

റോട്ടിലെ കല്ല്,
സര്‍ക്കാരിന്റെ ബണ്ടി,
എറിയടാ എറി...
കാട്ടീലെ തടി
--------
വലിയടാ വലി!!!

Jayesh/ജയേഷ് said...

കവിയാണെന്നൊക്കെ പറയുമ്പോൾ സൂക്ഷിക്കണം അല്ലേ??!!

മേല്‍പ്പത്തൂരാന്‍ said...

ഉത്തരം;നടു റോഡിൽ നിന്ന് ഒരു ഭ്രാന്തി എന്നേനോക്കി എന്തൊക്കെയോ പിച്ചും പേയും പറയുന്നു. അതും എനിക്കു മനസിലാകാത്ത ഭാഷയിൽ,ഞാൻ വിചാരിച്ചു എന്നെ ചീത്ത വിളിച്ചതാണെന്ന് ഒരു കല്ലേടുത്ത് അവരുടെ കണങ്കാലിന്‌ ഒരു ഏറുവെച്ചു കൊടുത്തു.ഏറു കഴിഞ്ഞപ്പോഴാണ്‌ എനിക്ക് മനസിലായത്,അവര്‌ചൊല്ലിയത് കവിതയാണെന്ന്,
(അ). ഏറ് -(ഞാൻ കൊടുത്ത ഏറ്‌)



കവിയാണല്ലേ? - (ഏറിനു ശേഷം എന്റെ ആത്മഗതം)
തലകൊണ്ടു ചെന്നിട്ടും
വയ്ക്കാന്‍ ഇടം തരാതെ
തൂണിന്മേല്‍ മുറുകെ
ചുറ്റിപ്പിണഞ്ഞു, ചങ്ങല!
(ഏറുകൊണ്ട് വശംകെട്ടു പോയ കവി റോഡരികിൽകണ്ട ഒരു തൂണിന്മേൽ ചുറ്റിപ്പിണഞ്ഞ് ബാലൻസ്സ് ചെയ്യാൻ ശ്രമിക്കുന്നു, വേദന സഹിക്കാൻ പറ്റാതെ അവർ ആ തൂണിലേക്ക് തലചായിച്ച് ആശ്വാസം തേടുന്നു പക്ഷെ തല തൂണിൽനിന്നില്ല, കാരണം അവരുപിടിച്ചുകൊണ്ട്നിന്നത് ഒരു “ടെലഫോൺ പോസ്റ്റായിരുന്നു. ”കണക്കായിപോയി... തലവെക്കണമായിരുന്നെങ്കിലെ..വല്ല ഇലക്ട്രിക്ക് പോസ്റ്റിലും പിടിച്ചുനില്ക്കണമായിരുന്നു.അതേലാവുമ്പം കിടന്ന് ഉരുളുകയും ചെയ്യാമായിരുന്നു!
അങ്ങനെനിക്കുമ്പം ഒരു ചങ്ങല കിലുങ്ങുന്നശബ്ദം ,അത് ഈകവിത കേട്ടിട്ടു ഒന്നും മനസിലാകാതെ ഇതിനു മുൻമ്പ് ഇതു വഴി കടന്നു പോയവർ തിരിച്ചു വരുന്നതാണ്‌, കൈയിൽ ഒരു ചങ്ങലയുണ്ട്, പ്രാന്തിയെ പിടിച്ചു കെട്ടി ഭ്രാന്താശുപത്രിയിലോ,മൃഗാശുപത്രിയിലോ കൊണ്ടു പോകാനുള്ള പുറപ്പാടാണ്‌,. )

ഏറ് പേടിച്ചിട്ടാണെങ്കിലും
പട്ടി തെരുവിലേക്ക്
തിരിച്ചോടി പോയി.
(സങ്കതി പരുവക്കേടാകും എന്നു മനസ്സിലാക്കിയ കവി(കവിയെ പട്ടിയോട് ഉപമിച്ചിരിക്കുന്നു..ആഹ...)ഇനിയും ഏറും തല്ലും കൊള്ളാതെ ഞൊണ്ടിക്കാലു മായിട്ടാണെങ്കിലും ഓട്ടം പിടിച്ചു.)

മേല്‍പ്പത്തൂരാന്‍ said...
This comment has been removed by the author.
PS said...

മനസ്സിലായില്ല യാതൊരു കുന്തവും !!

റ്റിജോ ഇല്ലിക്കല്‍ said...

ഇതിലെവിടെയാണ് കവിത?

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal......

Anonymous said...

Enikonum manasilayilla :(
Patti odiyathano prashnam ??