Monday, September 26, 2011

മരണവാർത്തയറിഞ്ഞതിന്റെ പിറ്റേന്ന് കിട്ടിയ ആത്മഹത്യ ചെയ്തയാളിന്റെ കത്ത്


കൊഴിഞ്ഞു പോയ
കഴിഞ്ഞദിവസങ്ങളിലെന്ന പോലെ
ഇന്നും ഞാനിവിടെ സുഖമായിരിക്കുന്നു.

സുഖം, സന്തോഷം, 
സുഖം, സന്തോഷ-
മെന്നിങ്ങനെയെഴുതിയെഴുതി
സന്തോഷിക്കുന്നതിന്റെ-
യാലസ്യത്തിലാണെപ്പോഴും.

ഈ ആലസ്യമൊന്നു വിട്ടു മാറാനായൊരു
യാത്ര പോകുന്നു,
ഇല്ലെങ്കിൽ ആലസ്യത്തിൽ നിന്നും
അലസതയിലേക്കുള്ള വഴുതൽ
അതീവഭീകരമായിരിക്കുമെന്നഭയത്തോടെ.

ആദ്യമേ എഴുതിയതു പോലെ
എനിക്ക് ഇ(എ)ന്നുമിവിടെ സുഖം തന്നെ.
അവിടെ നിങ്ങളും സുഖമായിരിക്കൂ.

14 comments:

മുകിൽ said...

അവിടെയും ഇവിടെയും സുഖമായിരിക്കല്‍ തുടരട്ടെ..

പാപ്പാത്തി said...

nee sukhamaayirikk....:)

കുസുമം ആര്‍ പുന്നപ്ര said...

അവിടെ നിങ്ങളും സുഖമായിരിക്കൂ.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു യാത്രാമൊഴി...

MOIDEEN ANGADIMUGAR said...

ആലസ്യത്തിൽ നിന്നും
അലസതയിലേക്കുള്ള വഴുതൽ . സുഖമായിരിക്കട്ടെ.

സുഗന്ധി said...

നിനക്ക് സുഖാണോ? എനിക്കും സുഖം

തണല്‍ said...

ISHTAMAYILLA.

സബിതാബാല said...

ethra sukhamaayirikkunnu nee ennariyilla...

സബിതാബാല said...

ethra sukhamaayirikkunnu nee ennariyilla...

Manoraj said...

സുഖം. സുഖകരം ശാന്തം.. സുഖാത്മാനം സുഖോത്തമം.
സുഖമാര്‍ഗ്ഗ പ്രണേതാരം പ്രാണതോസ്മി സദാ സുഖം:):)

ഓഫ് : സുഖം തന്നെയല്ലേ ഡോണ.

jayanEvoor said...

കവിത വായിച്ചു. കൊള്ളാം.

ദു:ഖിക്കുന്നവരും, അധ്വാനിക്കുന്നവരും ഭാഗ്യവാന്മാർ!
എന്തെന്നാൽ അവർ ഭൂമിയെ കൊതിക്കുന്നു, ആസ്വദിക്കുന്നു!

പകല്‍കിനാവന്‍ | daYdreaMer said...

വേറെ എന്തൊക്കെ വിശേഷങ്ങള്‍? സുഖം തന്നെ :D

ഗുല്‍മോഹര്‍... said...

not bad

keepgoing..........

vayal said...

ആലസ്യവും അലസതയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ.....