Tuesday, October 25, 2011

നഗ്നമഴ

ബോൺസായിക്കെ-
ന്തെരിവെയിലും
പെരുമഴയും!

7 comments:

Ronald James said...

ഇടുങ്ങിയ ചുമരുകള്‍ക്കിടയില്‍ വെയിലും മഴയുമറിയാതെ ബോണ്‍സായികള്‍ വളരുന്നു...

ചെറുതെങ്കിലും ആഴമുള്ള വരികള്‍ ..

Manoraj said...

റൊനാള്‍ഡ് പറഞ്ഞത് പോലെ ആഴമുള്ള വരികള്‍

Haneefa Mohammed said...

ബോന്സായിക്കു ഇലക്ട്രിക് വെളിച്ചം കൊടും വേനല്‍, കോപ്പയിലെ വെള്ളം പേമാരി! അര്‍ത്ഥമുള്ള വരികള്‍ ആശംസകള്‍

നിരക്ഷരൻ said...

പോസ്റ്റിനേക്കാളും വലിയ കമന്റ് ഇടുന്നത് മോശമല്ലേ ? അർതുകൊണ്ട് ഇനി മുതൽ ഒന്നൊന്നര പേജിൽ കവിയാതെ ഉപന്യസിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. :)

കാപ്പിലാന്‍ said...

അയ്യോ ..എന്താ കവിത !!! എന്താ കവിതാ !!!
ബോണ്സായിയില്‍ ഒളിഞ്ഞിരിക്കുന്ന എത്രയോ വലിയ സത്യങ്ങളെയാണ്‌ കവയത്രി ഇവിടെ തുറന്ന് വെച്ചിരിക്കുന്നത് ..എനിക്കറിയില്ല എങ്ങനെയാണ് കവയത്രിയെ അഭിനന്ദിക്കേണ്ടത് എന്ന്‌ . എനിക്ക് വീണ്ടും വീണ്ടും നിരൂപിക്കാന്‍ തോന്നുന്നു :)

മേല്‍പ്പത്തൂരാന്‍ said...

മനോരാജേ.......ആരായിറൊണാള്‍ഡ്...?:)))
ഒരു ബോണ്‍സായുടെ അത്രയും പോലും ഇല്ലാത്ത കവിത..!!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഒരു പാലക്കാടന്‍ ചൊല്ലാണു ഓര്‍മ്മ വരുന്നത്‌ "കാട്ടുകോഴിക്കെന്തു ചങ്കരാന്തി".