Monday, March 26, 2012

ചോന്ന്...ചോന്ന്

മൊഴി കറുത്താൽ മിഴി ചുവക്കും..
മിഴി ചുവന്നാൽ മഴ പൊഴിക്കും.

ചുവന്ന പെണ്ണേ ചുകചുവപ്പേ…
നിൻ മഴ നനഞ്ഞ്…നട നടന്നേ.

നട നടന്ന്…കുഴ കുഴഞ്ഞ്...
കുഴ കുഴഞ്ഞേ കടത്തടുത്തേ.

കരകവിയും കടത്തെടുത്ത്…
ചോന്ന് ചോന്ന്... ചെന്ന് ചെന്നേ.

ചെന്ന് ചെന്ന്...ചെന്നു ചേർന്നൂ…
ചെന്ന് ചേർന്നേ കടലിനോട്.

7 comments:

Manoraj said...

നല്ലൊരു നാടന്‍ പാട്ടിന്റെ ശേല്..

ദൃശ്യ- INTIMATE STRANGER said...

താളതിലങ്ങനെ വായിച്ചു പോയി..നന്നായിട്ടുണ്ട്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു കാട്ടരുവിയുടെ താളം

Jas said...

Nice...

Arun Kumar Pillai said...

ശരിയാ നല്ല താളത്തിൽ വായിക്കാനാവും..
മഴ പെയ്ത ഫീൽ :)

Vinodkumar Thallasseri said...

മയൂരയുടെ വേറൊരു സ്റ്റൈല്‍. നല്ല നാടന്‍പാട്ടിണ്റ്റെ സ്റ്റൈല്‍.

മഴയിലൂടെ.... said...

ആശംസകളോടെ......