Wednesday, October 21, 2009

മടുപ്പ്

എത്രയുറ്റു നോക്കിയിരിക്കുന്നൂ
ശവശൈത്യമുറഞ്ഞുറങ്ങും
കണ്‍കളാല്‍ സൂര്യനെ,

എത്ര പൊള്ളിയടര്‍ന്നിരിക്കുന്നൂ
ഒന്നനങ്ങുവാനാകാത
ഒന്നുരുകുവാനാവാതെ
ഒന്നൊഴുകുവാനാവാതെ നിലാവേറ്റ്,

എത്രവട്ടം ആഹാരിച്ചിരികുന്നൂ
മടുപ്പിന്‍ കുഞ്ഞുങ്ങളെ;
എന്നെ തന്നെയും
തനിയാവര്‍ത്തനങ്ങള്‍.

എന്നിട്ടും കത്തിയെരിയുന്നതല്ലാതെ
ഒരുവട്ടമൊരുക്ഷണം പോലും
കത്തിയമരുന്നതിലല്ലോ!

7 comments:

മയൂര said...

അടുപ്പ്

പാമരന്‍ said...

മടുപ്പിന്‍റെ അടുപ്പാണോ, മടുപ്പ്‌ അടുപ്പത്താണോ?

off: അച്ചരപ്പിശാശുക്കള്‌.. ഓടിക്കൂ..

ശ്രീ said...

:)

ദിലീപ് വിശ്വനാഥ് said...

കവിതയുടെ തുടിപ്പ്!

ഏ.ആര്‍. നജീം said...

:)

ആഗ്നേയ said...

പണ്ടത്തെ തോന്നലുകളെ ഒക്കെ(നാക്കിന്‍ തുമ്പത്ത് നാരായം കൊണ്ട് കുത്താനൊക്കെ)പൊടിതട്ടി എടുത്ത് പ്രയോഗിക്ക്..മടുപ്പെണീറ്റ് ഓടിക്കോളും :)

Mahesh Cheruthana/മഹി said...

ഈ മടുപ്പിലും ചില തുടിപ്പുകള്‍ 1