എങ്ങനെ
എഴുതാനാണോര്‍മ്മക്കുറിപ്പുകള്‍?
തൊണ്ടുപോലെയീ ജീവിതം,
കായലിലഴുക്കിത്തല്ലിച്ചതച്ച്,
നാരും ചോറും വേര്‍ത്തിരിച്ച്,
ഉണക്കിയിഴപിരിച്ച് ,
കയര്‍പിരിച്ച ഓര്‍മ്മകള്‍!
എഴുതിത്തുടങ്ങുമ്പോഴിങ്ങനെ
ഇഴപിരിഞ്ഞുപിരിഞ്ഞ്...
ഹോ! വയ്യാ...
എഴുതണമൊരുനാളിനി;
എന്നാലറിയില്ല എഴുതുമെന്നാളിനി,
ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്കൊരു
ചരമക്കുറിപ്പ്!
Sunday, October 25, 2009
ഓര്‍മ്മയെഴുതുമ്പോള്‍
Labels:
കവിത
Subscribe to:
Post Comments (Atom)
17 comments:
ഓര്‍മ്മക്കുറിപ്പുകള്‍
ഓര്‍മ്മകള്‍ എന്നും നല്ലതാണു...അത് എഴുതി സൂക്ഷിക്കുന്നത് അതിനെക്കാള്‍ നല്ലത്...കവിത എഴുതുക ഒരു അനുഗ്രഹമാണ്...മയൂര, നല്ല ഭാവിക്കായി ഈ എളിയ കൂടുകാരന്റെ സ്നേഹസംസകള്‍...എന്റെ ബ്ലോഗും നോക്കുക...കുറ്റങ്ങളും കുറവുകളും പറഞ്ഞു തരിക...ഓര്‍കുടില്‍ ഇപ്പോള്‍ കാണാറില്ലല്ലോ?
പിരിച്ചു പിരിച്ചു ഇഴകള്‍ പൊട്ടിപോകുമ്പോഴാണ് നമ്മുടെ ഓര്‍മ്മകള്‍ മറവിയുടെ ഇരുളിലേക്ക് വീണുപോകുന്നത്.
നല്ല ഓർമകൾ മാത്രം സൂക്ഷിക്കൂ, മറ്റുള്ളവയൊക്കെ ചിതറി പോട്ടെ. ഇപ്പോ കുറച്ചൊന്നു വേദനിച്ചാലും ഇരുന്നിരുന്നു പൊട്ടി വ്രണമാവില്ല.
നല്ല എഴുത്ത്.
എഴുതണമൊരുനാളിനി;
എന്നാലറിയില്ല എഴുതുമെന്നാളിനി,
ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്കൊരു
ചരമക്കുറിപ്പ്!
ചോദിക്കാതെ കടമെടുക്കുന്നു
- സന്ധ്യ :)
ങാ.. പറഞ്ഞു വരുമ്പോ അങ്ങനെ തന്നെ.. :)
കൊള്ളാം..
eshtappettu...
ormayude ezakal pottiya ente grand momnu vendi njan etu dedicate cheythotte......
hmmmmm...
A-M-E-N
Good writing and keep going
cheers
തൊണ്ടുപോലുള്ളീജീവിതം ഇഴപിരിഞ്ഞുകിടക്കുന്നിതാ..
വീണ്ടുമിതായൊരുയോർമ്മയെഴുത്തായി വന്നെത്തിയിടുന്നൂ..
നന്നായിരിക്കുന്നു..ഡോണാ...
Maranathinu munpe ormmakal...!
Manoharam, Ashamsakal...!!!
ഒരു കമന്റെഴുതാമെന്നു വച്ചപ്പോൾ അക്ഷരങ്ങളിങ്ങനെ ഇഴ പിരിഞ്ഞു പിരിഞ്ഞു പോകുന്ന്..
:)
എഴുതാതെയും പറയാതെയും ഇരിക്കുമ്പോൾ എന്തൊരാശ്വാസം!
ഇഴ പിരിച്ചെഴുതൂ.
ഇഴ പിരിച്ചു കെട്ടാം
ഓര്‍മ്മക്കുറിപ്പിന്റെ ചരമക്കുറിപ്പിനെ.
(ഏതു കുറുപ്പ്?
ലൊ അങ്ങേ വീട്ടിലെ കാര്‍ത്തൂന്റെ....
ഓ: ടോ ക്കു മാപ്പു തരൂ......)
Dona, orikkalum maduppu varathe, ee ezhuthu ennum nadakkatte....
Njan nammude paattu muziboo il innittu..ivide..
http://www.muziboo.com/pradipsoman/music/ethra-naal-ingane-original-composition-by-rajesh-raman-and-written-by-dona-mayoora
എഴുതിത്തുടങ്ങുമ്പോഴിങ്ങനെ
ഇഴപിരിഞ്ഞുപിരിഞ്ഞ്...
ഹോ! വയ്യാ...
Post a Comment