Tuesday, November 10, 2009

ഓര്‍മ്മ

ഈറ്റില്ലം,
പുഴ,
സാല്മണ്.*




* ഒരു തരം ‍മത്സ്യം

25 comments:

മയൂര said...

ഓര്‍മ്മ :)

Calvin H said...

ജീവൻ,
നനവ്,
വിശപ്പ്.

അനാഗതശ്മശ്രു said...

മകള്‍,
ചെറുമകള്‍,
സഹോദരി,
ഭാര്യ,
അമ്മ,

സുഹൃത്ത്

മയൂര

???

സന്തോഷ്‌ കോറോത്ത് said...

Njan,
Vaayana,
Enthero entho! :)

ദിലീപ് വിശ്വനാഥ് said...

ആ മീന്‍ കൊളസ്റ്ററോളിന് നല്ലതാ. പക്ഷെ വില അല്‍പ്പം കൂടുതലാണ്.

ഒന്നും പിടികിട്ടാത്തതുകൊണ്ടാ മീനിനെ പിടിച്ചത്.

arun said...

സാല്‍മണ്‍, റാഞ്ച് മാര്‍ക്കറ്റില്‍ കിട്ടും. കറി വെക്കാന്‍ നല്ലതാ.. വലിയ മീന്‍ മണവും ഇല്ല.

സാല്‍മണ്‍ മുട്ടയിടാന്‍ പുഴയില്‍ വരുമോ എന്ന് ചോദിക്കാന്‍ പറ്റിയിട്ടില്ല. ചോദിക്കാന്‍ പറ്റിയ കണ്ടീഷനിലല്ലല്ലോ കക്ഷിയെ കൈയില്‍ കിട്ടുന്നത് ;-)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഏതു പുഴയിലാ സാല്‍മണ്‍ കിട്ടുന്നത്? ചൂണ്ടയിടാനാ.. തൂതപ്പുഴയില്‍ കിട്ടോ ? അതോ അവിടെ വരേണ്ടിവരോ ? അങ്ങനാണെങ്കില്‍ ചൂണ്ട വിമാനത്തില്‍ കൊണ്ടു വരാനൊക്കോ? എന്തെല്ലാം പ്രശ്നങ്ങളാണെന്റെ ഭഗവാനേ!

റൊമാന്‍സ് കുമാരന്‍ said...

ചൂരയല്ലേ സാല്‍മണ്‍? ചൂരയെക്കുറിച്ച് എനിക്കും നല്ല ഓര്‍മ്മകളാണ്.

Anil cheleri kumaran said...

:)‌

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കടംകഥ മത്സരത്തില്‍ ഇന്നുവരെ ജയിച്ചിട്ടില്ല. ഇപ്പോഴും. ആ ഒാര്‍മ്മ വീണ്ടും വീണ്ടും...

പാമരന്‍ said...

സാല്‍മണിന്‍റെ കഥ അറിയണം എന്നൊരു പ്രശ്നമുണ്ട്‌. (ഹും. ചൂരയെന്നു പറയാതെ സാല്‍മണെന്നെന്തിനു പറഞ്ഞു എന്നു ചിന്തിക്കൂ എന്നു തിരിച്ചും കൊട്ടാം.)

ഓടോ. ഇതൊരു ശീലമാക്കാനാണോ തീരുമാനം?

താരകൻ said...

കവിത പ്രതീക്ഷിച്ച നിലവാരം പുലർത്തി.സാൽമൺ മത്സ്യത്തിനെ കുറിച്ച് വായിച്ചപ്പോൾ പണ്ട് സീൻ നദിയുടെ തീരത്തെ പാരീസ് കഫെയിലിരുന്ന് സാൽമൺസൂപ്പും ഫ്രഷ് oysters ഉം കഴിച്ചത് ഓർത്തുപോയി.കവിതയുടെ ഹെഡിംഗ് “മൌനം കൊണ്ട് അവഗണിക്കേണ്ടത്..” എന്നായിരുന്നു കൂടുതൽ ചേർച്ച ...

sHihab mOgraL said...

കഴിഞ്ഞ പ്രാവശ്യത്തെ ഉത്തരം ശരിയോ തെറ്റോ എന്ന് പ്രഖ്യാപിക്കാതെയാണ്‌ പുതിയ ചോദ്യം...

hi, jitendra kumar :)

അനില്‍ ദേവസ്സി said...

കലക്കി...... കാലം ബാക്കിവച്ച ചിലത്

ചിത്രഭാനു Chithrabhanu said...

കാലം ബാക്കി വച്ചതോ കലം ബാക്കി വച്ചതോ?
മനസിനു ഒരു അസ്വസ്ഥതയും പകർന്നു തരാത്തത്‌ കവിതയാണോ?
എണ്ണിപ്പറയലുകൾ കൂടുന്നപോലെ

മയൂര said...

എന്റെ അറിവിന്റെ പരിമിതിയില്‍ നിന്നാണ് ഞാന്‍ എഴുതുന്നത്. എഴുതുമ്പോള്‍ വായനക്കാരുടെ അറിവിന്റെ ആഴവും പരപ്പും അളന്ന്,
അതിനു മേലെപാലം പണിയുന്നതു പോലെ എഴുതാനാവില്ല. അങ്ങനെ എഴുതുകില്‍ തീര്‍ച്ചയായും ഉറപ്പുള്ള പാലം പോലെ എഴുതാനാകുമെന്നുറപ്പാണ്.

എന്തെങ്കിലും എഴുതിയാല്‍ എത്രപേര്‍ വായിച്ചു എന്നതല്ല, എങ്ങനെ വായിച്ചു എന്നതിലാണ്,
അതില്‍ തന്നെ മനസിലാക്കി എന്നറിയാന്‍ കഴിയുന്ന ഒരൊറ്റ വായന മതി സംതൃപ്തിക്ക്. അത് ഈ കമന്റുകള്‍ക്കിടയില്‍ നിന്നും എനിക്ക് ലഭിച്ചു.

ബ്ലോഗ് ഒരു നിരപേക്ഷിത മാദ്ധ്യമമാണ്. അതില്‍ എഴുതുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിക്കുന്നു. കമന്റ് ചെയ്യുവാനുള്ള സ്വാതന്ത്ര്യം വിനിയോഗിച്ചവര്‍ക്കെല്ലാം നന്ദി :)

റൊമാന്‍സ് കുമാരന്‍ said...

മനസ്സിലാക്കിയത് ആരാണെന്ന് പറയാമോ? ഞാനാണോ?

മയൂര said...

ബഹുമാന്യനായ ശ്രീ സി.കുഞ്ഞിക്കണ്ണന്‍ അവര്‍കള്‍ക്ക്,

അതുതാനല്ലയോ ഇതെന്ന വര്‍ണ്ണ്യത്തിലാശങ്ക മാത്രമേ എനിക്ക് താങ്കളുടെ കമന്റില്‍ കാണുവാന്‍ കഴിഞ്ഞുള്ളൂ, ക്ഷമിക്കുമല്ലോ?

ഏറനാടന്‍ said...

ഇല്ലം,
കുളം,
കുളമീന്‍

മയൂരാ, ഇവയും ഓര്‍മ്മകളെ സ്ഫുടം ചെയ്യുന്നവ അല്ലേ?

മുല്ലപ്പൂ said...

ഓര്‍മ്മകള്‍ സാല്‍മണ്‍ ഫിഷ് നെപ്പോലെ ...

ശ്രീജ എന്‍ എസ് said...

സാധാരണക്കാരായ വായനക്കാര്‍ എന്ത് മനസ്സിലാക്കണം എന്നതാണ് എനിക്ക് മനസ്സിലാവാത്തത്...

മയൂര said...

സാല്‍മണ്‍ എന്നൊന്ന് ഗൂഗിള്‍ ചെയ്തെങ്കിലും നോക്കി, അതെ പറ്റി കൂടുതല്‍ വായിച്ചറിയാല്‍ ശ്രമിക്കുക എന്നത് ചെയ്യാതെ, എഴുതിയ ആളിന്റെ ഭോഷത്തരമെന്ന് എത്രവട്ടം എങ്ങിനെയെല്ലാം പറഞ്ഞാണ് ആത്മസംതൃപ്തി ലഭ്യമാക്കുക?

പക്ഷേ പറയാതെ ഇരിക്കുവാന്‍ കഴിയുന്നില്ല, You don't need a degree form Oxford University inorder to refer an Oxford dictionary.

ക്ഷമിക്കുവാന്‍ കഴിയുമെങ്കില്‍ ക്ഷമിക്കുക.

അനില്‍@ബ്ലോഗ് // anil said...

മയൂര,
കഴിഞ്ഞ പോസ്റ്റില്‍ ഒരു തമാശക്കമന്റ് ഇട്ട് പോയി.
ഇത് വായിച്ചു, മുട്ടയിടാനോ ഓര്‍മകള്‍ ചികയാനോ ഈറ്റില്ലം തേടി തിരികെ നദിയിലേക്ക് പോകുന്ന മീനുകളാണ് സാല്‍മണ്‍ എന്നുള്ളതില്‍ നിന്നും, അവനവന്റെ ആസ്വാദന തലത്തില്‍ നിന്നുകൊണ്ട് എത്ര വേണമെങ്കിലും ഉപന്യസിക്കാവുന്ന മൂന്നു വാ‍ക്കുകള്‍ തന്നെയാണിത്, സംശയമില്ല. പക്ഷെ ഞാനത് അങ്ങിനെ പറഞ്ഞു പോയാല്‍ ഈ പരിപാടിയെ പ്രോത്സാഹിപ്പിക്കലാകും എന്നതിനാല്‍ ഒന്നും മിണ്ടാതെ തിരിച്ച് പോയി. സങ്കല്‍പ്പങ്ങള്‍ക്ക് പരിധികളില്ലാത്തപോലെ തന്നെ ആസ്വാദ്യമല്ലെ വര്‍ണ്ണനകളും?
കവിത മനസ്സില്‍ തട്ടുന്ന വരികളായി വായിക്കാനാണെനിക്കിഷ്ടം.

മയൂര said...

അനിലിന്റെ അഭിപ്രായം മാനിക്കുന്നു.

വായനക്കാരുടെ അഭിപ്രായ സ്വതന്ത്ര്യത്തില്‍ കൈകടത്താതെ ഇരിക്കുവാനാണ്, ഞാന്‍ ഇതിന്റെ സന്ദര്‍ഭവും സാരസ്യവുമൊന്നും വ്യക്തമാക്കാന്‍ ശ്രമിക്കാത്തത്.

ഏഴുനിറമുണ്ടെന്നും , അര്‍ദ്ധവൃത്താകൃതിയാണെന്നും മറ്റും പറയുന്നതിലും അനായാസമാണ് മഴവില്ലെന്ന് പറയുന്ന പ്രക്രിയയെന്ന് കരുതിയത് കൊണ്ട് ഇങ്ങിനെ എഴുതിയെന്ന് മാത്രം.

ഒരു മലയാളം ക്ലാസില്‍, ടീച്ചര്‍ അര്‍ത്ഥവും വൃത്തവുമുള്ള കവിത വരികളും വാക്കുകളുമായി അര്‍ത്ഥം പറഞ്ഞ് പഠിപ്പിച്ചാലും ക്ലാസ് മുറിയിലെ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ മനസിലാകണമെന്നില്ല. മനസിലാകാത്തവര്‍ അനായസം പറഞ്ഞൊഴിയുന്ന വാക്യമാണ് "ആ ടീച്ചറ്റൊന്നും പഠിപ്പിക്കില്ല" എന്നത്. അത്തരം പ്രവണതകളെയെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വാഗതം ചെയ്യുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പേറ് ,

കുളി ,

തീറ്റ !