ഞാന്‍ ദൈവത്തെ കണ്ടു!
ദൈവം അവനല്ലായിരുന്നു,
അവളായിരുന്നു;ഒരു തയ്യല്‍ക്കാരി.
അളന്ന് വെട്ടിത്തയ്ച്ചതിന്റെ
അളവുകള്‍ തെറ്റിക്കുമ്പൊള്‍
പിരുത്തടിക്കുന്നതും
പിരുതെടുക്കുന്നതും
അവളല്ലാതെ മറ്റാരാണ്!
പുഴുക്കുത്തേറ്റ പോലെ
നിറയെ സൂചിക്കുത്തേറ്റ
അവളുടെ കൈവിരലുകളില്‍
ഉമ്മവെയ്ച്ചെന്ന
അപരാധത്തിന്മേല്‍ കയറ്റി
അവളെന്നെ വീണ്ടും
ഭൂമിയിലേക്ക് നാടുകടത്തി!
***
മുന്‍പൊരിക്കല്‍ തയ്യല്‍ക്കാരിയെ കണ്ടത് ഇവിടെ
***
Sunday, September 12, 2010
തയ്യല്‍ക്കാരി
Labels:
കവിത
Subscribe to:
Post Comments (Atom)
27 comments:
അളന്ന് വെട്ടിത്തയ്ച്ചതിന്റെ
അളവുകള്‍ തെറ്റിക്കുമ്പൊള്‍
പിരുത്തടിക്കുന്നതും
പിരുതെടുക്കുന്നതും
അവളല്ലാതെ മറ്റാരാണ്!
ഉയര്‍ത്തെഴുന്നേല്‍പ്പ് കൊള്ളം.
എനിക്കെന്തോ അത്രയ്ക് ത്രിപ്തിയായില്ല........സസ്നേഹം
ഓ എന്റെ ദൈവമേ!
:)
ദൈവത്തിന്റെ കാര്യത്തിലും ജെൻഡർ പൊളിറ്റിക്സ് കൊണ്ടുവന്ന് കളിക്കുന്നോ? നമ്മുടെ മെയിഷോവനിസ്റ്റ് ദൈവങ്ങൾ എല്ലാം കൂടി ഇറങ്ങിത്തിരിക്കും കേട്ടോ
യാത്രികന്റെ അഭിപ്രായം എനിക്കും തോന്നി. ചിലത് എഴുതിയേ കഴിയൂ എന്നത് പോലെ ചിലഥ് എഴുതാതെയും കഴിക്കാം.
ഇഷ്ട്ടായി വരികള്‍
ആദ്യ തയ്യല്‍ക്കാരിയോട് കൂടുതല്‍ ഇഷ്ടം തോന്നി. തയ്യല്‍കാരി റീലോഡഡ് അത്ര ശരിയായില്ല. അല്ല, അത് സാരമില്ല. രാജാവിന്റെ മകനോളം വന്നില്ലല്ലോ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്!!!
നന്നായി സഹോദരീ
ആദ്യത്തെ തയ്യല്‍ക്കാരിയെ കൂടുതല്‍ ഇഷ്ടമായി.
നന്നായിരിക്കുന്നു. ആദ്യത്തെ കവിത കൂടുതൽ മനോഹരമാണ്.
മയൂരേച്ചീ.,ആദ്യത്തെ തയ്യല്ക്കാരിക്കാണു ശോഭ കൂടുതലായി തോന്നിയത്.സ്നേഹത്തിന്റെ വര്‍ണ്ണനൂലുകള്‍ കൊടുത്ത ഭംഗിയാവും അല്ലേ..
തയ്യല്‍ക്കാരനും,ദൈവവുമെന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ അബദ്ധങ്ങള്‍ കുത്തിക്കുറിക്കാന്‍ ഇന്നലെ കൈയ്യൊന്നു തരിച്ചിരുന്നു.മടി പിടിച്ച് മാറ്റി വെച്ച് അഗ്രി തുറന്നു നോക്കുമ്പോള്‍ ഇവിടെ ദേ വേറൊരു തയ്യല്‍ക്കാരി.ശരിക്കും അത്ഭുതം തോന്നി.!!
...
:) :)
അയ്യോ........ആയ്യൊ......!!???@@@@**:(:((:)
ആദ്യം അവസാനം എനിക്കങ്ങിനെ ഒന്നും ഇല്ല ..എന്തെങ്കിലും ഒക്കെ നല്ലതായാൽ മതി .
:) :)
ആദ്യ തയ്യല്‍ക്കാരിയോട് കൂടുതല്‍ ഇഷ്ടം തോന്നി
അതുശരി...! അങ്ങനെയാണല്ലേ മയൂരം ഭൂമിയിൽ അവതരിച്ചത്...! :-)
കവിത ഇഷ്ടമായി.
:)
@@
ചേച്ചീ, ഇത്ര വലിയ ചതി വേണ്ടായിരുന്നു!
(ദൈവം പുല്ലിംഗമായിരുന്നു ഇതേവരെ. ഈ പോസ്റ്റ് വഴി ദൈവത്തെ സ്ത്രീ ലിമ്ഗമാക്കിയല്ലേ..?)
സാധ്യമെന്കില് എന്നെപ്പോലുള്ള പൊട്ടന്മാര്ക്കും മനസ്സിലാവുന്ന രൂപത്തിലെഴുതൂ..
**
ദൈവം അവനല്ലായിരുന്നു,
അവളായിരുന്നു;ഒരു തയ്യല്‍ക്കാരി.
Nalla Twist
Good Poem
ആദ്യകവിത കൂടുതലിഷ്ടം!
മനുഷ്യനെ ഉണ്ടാക്കുമ്പോള്‍ ദൈവത്തിനു തെറ്റ് പറ്റി എന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
ദൈവം തയ്യല്‍ക്കാരി ആണെന്ന് അറിഞ്ഞപ്പോള്‍ കേട്ടത് ശെരി ആണെന്ന് തോന്നുന്നു
അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെ തയ്ക്കുമോ?
:)
ഇന്നാണ് വായിച്ചത്...
Post a Comment