മഞ്ഞപ്പൂക്കളുടെ
കുപ്പായമണിഞ്ഞവളേ…
ലാവൻഡർ പുഷ്പ്പങ്ങളുടെ
സുഗന്ധമുള്ളവളേ…
മുറിവുകളിൽ തലോടി
വസന്തമാക്കുന്നവളേ…
ഞാൻ തുന്നിവച്ച
കവിതകുപ്പായമണിഞ്ഞെന്നെ നീ
ചുംബിച്ചിരുന്നപ്പോൾ
ദൈവത്തിന്റെ ഹൃദയത്തോണിയിലേറി
നിന്റെ പാദങ്ങളിലേക്ക്
ഞാനൊഴുകി പടർന്നിരുന്നു.
ഇപ്പോൾ
മൗനത്താൽ തുന്നിക്കെട്ടിയ
നിന്റെയധരങ്ങൾ
ഓരോരോ വാക്കിനെയും
നിശ്ശബ്ദമായി വിഴുങ്ങിതീർക്കുമ്പോൾ,
ഞാനൊരു പറവയെ പോലെ
നിന്നിൽ വട്ടമിട്ടുപ്പറന്ന്
നിന്നെ കൊത്തിത്തിന്നുകയും,
പെരുമ്പാമ്പിനെ പോലെ
നിന്നെ മുറിക്കിച്ചുറ്റിപ്പുണർന്ന്
നിന്നെയപ്പാടെ വിഴുങ്ങുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു.
വ്രണത കവിതകളാലലംകൃതമായ
ഹൃദയത്തിൽനിന്നാവിർഭവിക്കുന്ന
കാവ്യത്തിലൊരുന്മാദിയെപോലെ
നിന്നെ എഴുത്തിച്ചേർത്തുകൊണ്ടേയിരിക്കുന്നു.
ഒടുവിൽ നിന്നിലേക്ക്
ഞാൻ നമ്മെ മുറിച്ച് ചേർക്കുന്നു.
Monday, November 07, 2011
ലാ വണ്ടർ
Labels:
Lavender and/or Daffodil series,
കവിത
Subscribe to:
Post Comments (Atom)
11 comments:
ഇങ്ങനെയാണ് പണ്ട് വേഡ്സ്വർത്ത് പറഞ്ഞ ‘ബ്ലിസ് ഓഫ് സോളിറ്റ്യൂഡ്’അനുഭവിക്കേണ്ടത്!
അപ്പോൾ നിന്നിലേക്ക്
ഞാൻ നമ്മെ മുറിച്ച് ചേർക്കുന്നു!
beautiful lines ...aasamsakal
laa.....wonder.....:)))
wondering...! :-)
‘വ്രണത‘ കവിതകളാല്‍...
ഡോണ ‘വ്രണിത‘ എന്നല്ലേ ശരി.
ആണോ?
അല്ലേ?
ആണോ?
കണ്ഫ്യൂഷന്
its very poetic, excellant work !!
കവിതക്കും നല്ല നിറം
നോം നമ്മടെ തോണി ഈ ഏർപ്പാടിന് വാടകക്ക് കൊടുക്കാറില്ല! :P
manoharam. kavitha.
മുറിച്ച് ചേർക്കാൻ പറ്റാത്തവ എത്ര...!
എഴുത്തില്‍ ആണെഴുത്തും,പെണ്ണെഴുത്തും എന്ന് വേര്‍തിരിച്ച് ഉപരിപ്ലവമായ എന്തൊക്കെയോ കുത്തിക്കുറിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ ഭാഗത്തുനിന്നും ചിന്തിക്കുന്ന എഴുത്തുകാരിയെ ഈ കവിതയുടെ ആദ്യചില വരികളില്‍ കാണാന്‍ കഴിഞ്ഞു .....നേരാണോ?!!:)))
Post a Comment