Friday, November 25, 2011

മൃതശൈത്യം

ഹൃദയകവാടം തുറന്നുവച്ചു,
അറകളോരോന്നും
തുറന്നുവച്ചു.
ശുദ്ധ,മശുദ്ധമിടകലര്‍ന്നു,
നീലിച്ചു നീലിച്ചു തണുത്തുറഞ്ഞു.
തണുപ്പിലോ തനിച്ചായിരുന്നു.

ഹൃദയം തുരന്ന്‍ പുറത്തെടുത്തു
വിഷക്കല്ലൊരെണ്ണം തുന്നിവച്ചു.
വിളർത്ത് വെളുത്ത് തണുത്തുറഞ്ഞു,
ആ തണുപ്പിലും തനിച്ചായിരുന്നു.

19 comments:

മണികണ്‍ഠന്‍ said...

തണുപ്പിലും തനിച്ചായിരുന്നു

നല്ല വരികള്‍

Vinodkumar Thallasseri said...

തനിച്ചിരിപ്പിണ്റ്റെ കവിത, അല്ലേ?

C said...

verthe pareekshikkanda vishakkallu thunnivechitto hridayam thurannuvechitto... ottakkirikkumbm kooduthal novum.... underrrrrrrrrrrrrrrshhttand...
kollaam but it hurts

C said...

verthe pareekshikkanda vishakkallu thunnivechitto hridayam thurannuvechitto... ottakkirikkumbm kooduthal novum.... underrrrrrrrrrrrrrrshhttand...
kollaam but it hurts

മനോജ് കെ.ഭാസ്കര്‍ said...

നല്ലത്....

ഇലഞ്ഞിപൂക്കള്‍ said...

കൊള്ളാം..

അഷ്‌റഫ്‌ സല്‍വ said...

മനോഹരം

Muralee Mukundan , ബിലാത്തിപട്ടണം said...

തണുപ്പിലും..തനിച്ച്..!

മുകിൽ said...

എല്ലാ തണുപ്പുകളിലും തനിച്ചാവുന്നു.

Unknown said...

തണുത്തുറഞ്ഞ് തനിച്ചിരുന്നു..!
ഹൊ..എനിക്ക് പിന്നേം തണുക്കുന്നു..!

Meera..... said...

ആ തണുപ്പിലും തനിച്ചായിരുന്നു

bthottoli said...

ഏകാന്തതയുടെ അപാരതീരം !!!
എവിടെയാണ് ഹൃദയതത്തിലാണോ,
അതോ ബോധി വൃക്ഷ ചുവട്ടിലാണോ !!!

ഇ.എ.സജിം തട്ടത്തുമല said...

നല്ല കവിത

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കവിതയുടെ കുളുര്‍ വിരലുകള്‍ നെറ്റിയില്‍ തലോടുന്നു ,തണുപ്പ് പിന്നെയും തണുപ്പ്...

ttwetew said...

ഏകാന്തത യുടെ ദുഃഖം - നന്നായിരിക്കുന്നു

Jayesh/ജയേഷ് said...

ഹാ..ഊര്‍ന്നൂര്‍ന്ന് വീഴുന്ന വരികള്‍ ...

Chandni Rajeev said...

കൊളളാം

Satheesan OP said...

തണുത്തുറഞ്ഞു ഞാനും ..ആശംസകള്‍ .

B Shihab said...

നല്ല വരികള്‍