Thursday, October 22, 2009

ദശേതി

“ശരിക്കും പത്ത് വര്‍ഷമായോ? ഇങ്ങിനെ പോയാല്‍ നാളെ ഉണരുമ്പോഴാകും അറിയുക, നമ്മള്‍ കിളവനും കിളവിയും ആയെന്ന് അല്ലേ? വയസാം കാലത്ത് നീ എന്നെ ഇപ്പോഴത്തെ പോലെ നോക്കുമോടീ?“

“നിങ്ങള്‍ വയസാകുമ്പോള്‍ ഞാനും വയസാകത്തില്ലേ മനുഷ്യാ, അന്ന് നിങ്ങളെ ഞാനൊരു ചെറുപ്പക്കാരിയെ കൊണ്ട് കെട്ടിപ്പിച്ചിട്ട്, അവളെ കൊണ്ട് നമ്മളെ രണ്ടാളെയും നോക്കിപ്പിക്കാം, പോരേ?”

ഭര്‍ത്താവിന്റെ കണ്ണിലെ അവിശ്വസനീയത കണ്ടപ്പോള്‍ “മനുഷ്യാ പത്ത് വര്‍ഷമായിട്ടും നിങ്ങള്‍ക്കെനെ തരിമ്പും മനസിലായിട്ടിലല്ലോ?” എന്ന് കൂട്ടിച്ചേര്‍ക്കണമെന്ന് അവളോര്‍ത്തു. പക്ഷേ നല്ലൊരു ദിവസമല്ലെ അയാള്‍ സന്തോഷവാനായി ഇരിക്കട്ടെയെന്ന് കരുതി അവള്‍ മൌനത്തിന്റെ വിഷം കുടിച്ചു.

16 comments:

മയൂര said...

ഇതേത് ‘ഇസ‘മാ ;)

പാമരന്‍ said...

ഇതാണ്‌ യഥാര്‍ത്ഥ ഉഡായിപ്പിസം. വയസ്സാംകാലത്ത്‌ അടികൂടാന്‍ ആളെക്കൂട്ടുവല്ലേ :)

അനാഗതശ്മശ്രു said...

ഇതു കൊള്ളാം ..
വയസ്സാകുന്നു കാണെക്കാണെ..

സാജന്‍| SAJAN said...

“മനുഷ്യാ പത്ത് വര്‍ഷമായിട്ടും നിങ്ങള്‍ക്കെനെ തരിമ്പും മനസിലായിട്ടിലല്ലോ?”

അപ്പൊ ഇതാണോ ആ പാവം പാടി നടക്കുന്ന പാട്ട്!

Anil cheleri kumaran said...

അവള്‍ മൌനത്തിന്റെ വിഷം കുടിച്ചു.

മനോഹരം ആ വിഷം..!

ദിലീപ് വിശ്വനാഥ് said...

മുപ്പതു കഴിഞ്ഞാല്‍ ഇങ്ങനെയുള്ള ചിന്തകള്‍ ക്ഷണിക്കാതെ തന്നെ കടന്നു വരുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

ദൈവം said...

അങ്ങനെ ഒരു ചെറുപ്പക്കാരി വന്നാൽ ഈ മുതുക്കി കൊന്നു കറിവെച്ചേനെ; അല്ലേ?
അതെ, അങ്ങേർക്ക് ഇത്രേം കാലമായിട്ടും ഒന്നും മനസ്സിലായിട്ടില്ല.
ആയിരുന്നെങ്കിൽ അങ്ങേരെന്നേ സ്വതന്ത്രനായ ഒരു മനുഷ്യനായേനെ (‘മുല്ല’ക്ക് 15% റോയൽറ്റി :) )

നിരക്ഷരൻ said...

പത്ത് വര്‍ഷമായോ?

Seema Menon said...

താങ്സ് ഡോണാ, ഈ സൂത്രം പറഞു തന്നതിനു. ഹോം നേഴ്സുമാറ്ക്കൊക്കെ ഇപ്പൊ എന്താ ഒരു ഡിമാൻഡ്!

Rare Rose said...

അങ്ങനെ 10 തികച്ചല്ലേ..ഇടയ്ക്കിടക്കു മൌനവിഷം കുടിപ്പിച്ചു അവളെയൊരു വഴിക്കാകാതിരിക്കാന്‍ വേണ്ടി,അവളുടെ ഉള്ളുകള്ളികള്‍ മുഴുവന്‍ അവനു തിരിച്ചറിയാന്‍ വേണ്ടി ഒരുപാടൊരുപാട് വര്‍ഷം നിറയെ സന്തോഷത്തോടെ അവരെയിനിയും ഒരുമിച്ചു കൂട്ടണേ..:)

Anonymous said...

oru cheruppakaranayalum tharakkedilla.....
:)

മുല്ലപ്പൂ said...

ആരു പറഞ്ഞു അവളോട് മൗനത്തിന്റെ വിഷം കുടിക്കാന്‍.
നല്ല ഒന്നാം തരം പാല്‍ പായസം ഉണ്‍റ്റാക്കി കുടിച്ചൂടെ അവള്‍ക്കു ?

വിവാഹ വര്‍ഷികമായിരുന്നോ ഡോണ്‍സ്.
ആശംസകള്‍ , മുല്ലപ്പൂചെണ്‍റ്റുകള്‍.

Sureshkumar Punjhayil said...

Ini amruthum...!!!

Manoharam, Ashamsakal...!!!

Unknown said...

മൌനത്തിന്റെ “വിഷം” കുടിച്ചുവല്ലേ?
അത് പതുക്കെ പതുക്കെ കൊന്നുതുടങ്ങരുത്

:)

Unknown said...

കൊള്ളാം

Unknown said...

കൊള്ളാം