Sunday, November 01, 2009

ഫോബിയ

നഗര സിരയിലേക്കോടിക്കയറുന്ന
കറുത്ത ഞരമ്പിലൂടെ ഇരമ്പിയോടുന്ന
നാല്‍ക്കാലിക്കുള്ളിലായ് അകപ്പെട്ട
മറ്റൊരു മൃഗമാണ്; ഞാന്‍!

എന്റെയുള്‍ മുരള്‍ച്ചകള്‍;
അവന്റെ ഹൃദയത്തുടിപ്പുകള്‍,
എന്റെയുള്‍ വേഗങ്ങളാണവന്റെ
ഊര്‍ജ്ജസ്ത്രോതസ്!

ഇവനെങ്ങിനെയൊക്കെ എന്നെ
പ്രീതിപ്പെടുത്താന്‍ നോക്കിയാലും,
ലക്ഷ്യസ്ഥാനതെത്തിയാല്‍
കൊന്നുകളയും, ഞാന്‍
ഒറ്റത്തൊഴിയാലാ നായിന്റെ മോനെ!

13 comments:

മയൂര said...

ഫോബിയ!

ഉപാസന || Upasana said...

enthe Fobia???
:-(

chithrakaran:ചിത്രകാരന്‍ said...

ആത്മഹത്യാപരം :) ഒരു തണലിലേക്ക് കയറി നില്‍ക്കു.
ആശംസകള്‍ !!!

അനാഗതശ്മശ്രു said...

അടങ്ങ്..മയൂര..
ഇടങ്ങേറു ആശം സകള്‍

മുല്ലപ്പൂ said...

"ഒറ്റത്തൊഴിയാലാ നായിന്റെ മോനെ! "

:O

you mean 'God's Own son'
or Dog's own son.
;)

മയൂര said...

പ്രിയ ഉപാസന, ഒരു കാര്‍ ഫോബിയ/phobia അവസ്ഥ interpret ചെയ്യാന്‍ ശ്രമിച്ചതാണ്.

ചിത്രകാരന്‍, :)

അനാഗതേട്ടന്‍, :)

മുല്ലേ, നങ്ങേലീടെ മോളെ, അനിയന്റെ മോളെ എന്നൊക്കെ പറയണതു പോലെയുള്ളൂ... :)

എല്ലാവര്‍ക്കും നന്ദി :)

ദിലീപ് വിശ്വനാഥ് said...

രോക്ഷമോ രോദനമോ?

Haree said...

ഹെന്റമ്മേ! ഇതാരോടാപ്പാ ഇത്ര ദേഷ്യത്തില്‍...
--

ഇട്ടിമാളു അഗ്നിമിത്ര said...

ഭയം അവനനവനെ ത്ന്നെയാണെങ്കിൽ എന്തു പേര് വിളിക്കും ??

ചിന്ന said...

yes yes dont limit urself DONNNNN
trying to b positive good one, ninnile gundaye njaan thirichariyunnu, kettittille, "oru gunda mattoru gundaye thirichariyum ha ha haaa

Shaiju Rajendran said...

:)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇടത് വശം ചേർന്നു പോകുക.

ഉസ്മാന്‍ പള്ളിക്കരയില്‍ said...
This comment has been removed by the author.