2007 ഡിസംബറില്‍ എഴുതുകയും, 2008 മാര്‍ച്ചില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നതുമായ ‘നിണമെഴുതിയത്’ എന്ന കവിത ചൊല്‍കവിതകളില്‍ നാടകക്കാരന്റെ ശബ്ദ്ധത്തില്‍ കേള്‍ക്കാം.
നിണമെഴുതിയത്
---------------------
ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.
താഴ്വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത് നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.
എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.
ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട് പിടഞ്ഞുചേരുന്നത്
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.
Ninamezhuthiyathu.mp3
Sunday, August 01, 2010
‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ
Subscribe to:
Post Comments (Atom)
16 comments:
കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
കേള്‍ക്കട്ടെ.. നിണ്റ്റെ മറ്റ് പാട്ടുകളൊക്കെ കേള്‍ക്കുകയാണിപ്പോള്‍...
ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട് പിടഞ്ഞുചേരുന്നത്
നിനക്കു കാണുവാനായെന്നുവരില്ല.
വരികള്‍ ഇഷ്ട്ടമായി
ഗംഭീരമായിട്ടുണ്ട്, മയൂര.
ഇഷ്ട്ടമായി....
എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.
kollam , nannayittundu
അടുത്തിടെ വളരെ യദ്യശ്ചികമയാണ് നരേഷ് നെ കാണുന്നത്. 1980-90 കാലഘട്ടത്തില്‍ തെലുങ്ക് സിനിമയില്‍ കത്തിജ്വലിച്ചു നിന്ന കോമഡി താരം. സിനിമയെ പറ്റി ദീർഘനേരം സംസാരിക്കുന്നതിനിടയില്‍ അമ്മ വിജയ നിർമ്മലയെ പറ്റി വളരെ വൈകാരികമായി സംസാരിച്ചു. 1964 എല്‍ ആണ് ബഷീറിന്റെ നീലവെളിച്ചം ഭാർഗ്ഗവിനിലവയം ആയി തിരശ്ശിലയില്‍ എത്തുന്നത്. എന്റെ കഥയില്‍ ഒരുത്തനേം കൊണ്ട് കൈ വെപ്പിക്കില്ല എന്ന ബഷീറിയന്‍ തിരക്കഥയില്‍ ആദ്യമായും അവസാനമായും . എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ പ്രേംനസ്സിറും, മധുവും, പി ജെ ആന്റണിയും, ചേർന്നു വിജയ നിര്‍മലയുടെ അപാര പെർഫോർമെൻസ്സിൽ മലയാളത്തിലെ ആദ്യത്തെ ഹോറർ സിനിമ കൊട്ടകകളെ കീഴാടക്കി.
അതിനു ശേഷം ബേബി യുടെ ലിസ,വീണ്ടും ലിസ, കരിമ്പന, കരിമ്പൂച്ച, ഒടുവില്‍ സ‘കാ‘വ് വിനയന്റെ കൈപോള്ളിക്കള് ഇതൊന്നും ഭാർഗ്ഗവിനിലയത്തിന്റെ മഹത്വം കുറച്ചതേയില്ല.
പറഞ്ഞു വരുന്നത് ഭാർഗ്ഗവിനിലവയം സി ഡി എടുത്തു കാണണമെന്നോ, കൊട്ടകയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാനായി സമരം ഉണ്ടാക്കണമെന്നോ, പഴയ വിജയ നിർമ്മലയെ നായിക ആക്കി പുതിയ ഹോറർ ഫിലിം നിർമ്മിക്കണമെന്നോ അല്ല.
എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം
എന്താ ഭാവന.
ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട് പിടഞ്ഞുചേരുന്നത്
നിനക്കു കാണുവാനായെന്നുവരില്ല.
കൊലപാതകം കാണുവാന്‍ പ്രേരിപ്പിക്കുന്നത് assault പ്രകാരം തടവ് കിട്ടാന്‍ സാധ്യതയുണ്ട് അല്ലേല്‍ tort ല്‍ damage without injury പ്രകാരം നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.
എന്തായാലും ചെല്ലക്കിളി ഇത് ചൊല്ലിക്കളിക്കുകല്ല വേണ്ടത്.
ഒരു ഹോറർ സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്ന് നോക്ക്,
മലയാള സിനിമ ഗാനരചന വേദിയില്‍ ഒരു പൈങ്കിളീ ചിരിക്കട്ടെ.
ഗാനരചന പറ്റില്ലേല്‍ ഒരു ഹോറർ തിരക്കഥ ആവാം. ഭാഷയെയും സിനിമയെയും കണ്ണുകള്‍ ആക്കാം , പിന്നെ ഒരുമിച്ചൊരു ചോരയില്‍ കഴുകാം .
ഒരു വെടിക്ക് രണ്ടു പക്ഷി. ഭാർഗ്ഗവിക്കെതിരെ ഇമ്മിണി ചെറിയ കൊലവിളി ..
ഇല്ലേല് അടി അടി അടി
"ഈ ജന്മത്തിലെ മുറിവുകള്‍ക്ക്
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല".
മനോഹരം ഈ വരികള്‍ ..അഭിനന്ദനങ്ങള്‍ !!!.
നല്ല വരികള്‍ ..............നന്നായി ചേര്‍ത്ത് എഴുതിരിക്കുന്നു
ആശംസകള്‍
കവിത നന്നായിട്ടുണ്ട്.. എനിക്കതിലും ഇഷ്ടപ്പെട്ടത് നാടകക്കാരന്റെ ആലാപനമാണു.. തകർപ്പൻ..
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല
കൊള്ളാം നല്ല വീക്ഷണം.
എടൊ godvilli കോപ്പേ
തനിക്കു ജീവിതത്തില്‍ ഒരു കാര്യത്തെക്കുറിച്ച് പോലും
നന്മ പറയാന്‍ അറിയില്ലേ?
ഈ ചോല്ക്കവിതക്ക് എന്താണ് കുഴപ്പം?
ഒരിക്കലെങ്കിലും മനസ്സിരുത്തി ഇതൊന്നു കേള്ക്കു.
ഡോണാ ഗംഭീരം ആയിട്ടുണ്ട്.
നാടകക്കാരനും അഭിനന്ദനങ്ങള്‍.
yh
kollam....
കവിതയും ആലാപനവും അസലായിരിക്കുന്നു ..കൂടുതല്‍ അറിയട്ടെ ..പിന്നെ കാണാം ..നന്ദി
Post a Comment