പ്രിയരേ..
ഈണത്തിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കുമായി ഈണത്തിലെ ഗാനങ്ങളുടെ ആദ്യ ടീസേർസ് സമർപ്പിക്കുന്നു.പാട്ടുകൾ പിന്നണിയിൽ സ്റ്റുഡിയോ ക്വാളിറ്റിയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.
നാടൻപാട്ട്,ദു:ഖഗാനം,തത്വചിന്ത,ഉത്സവഗാനം,അർദ്ധശാസ്ത്രീയം,ഭാവഗീതം,താരാട്ട്,
യുഗ്മഗാനം,കാമ്പസ് ഗാനം എന്നീ വിവിധ വിഭാഗങ്ങളിൽ തയ്യാറാക്കിയ 9 ഗാനങ്ങളാണ് ഈണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജൂൺ അവസാന വാരം പണികളൊക്കെ പൂർത്തിയാക്കി എല്ലാ ശ്രോതാക്കളിലേക്കും പാട്ടുകൾ എത്തിക്കാം എന്ന പ്രതീക്ഷയിലാണു ഞങ്ങൾ.
ഈണത്തിനു വേണ്ടിയൊരുങ്ങുന്ന പുതിയ വെബ്ബിലൂടെത്തന്നെ എല്ലാപാട്ടുകളും സൗജന്യമായിത്തന്നെ കേൾക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് ഈണത്തിന്റെ റിലീസിംഗ് തയ്യാറാക്കുന്നതെങ്കിലും ആവശ്യക്കാർക്ക് ഒരു ചെറിയ തുകയിൽ(50രൂപ)ഓഡിയോ സിഡി വേർഷൻ കൂടി ലഭ്യമാക്കണമെന്ന് കരുതുന്നു.താല്പര്യമുള്ളവർ കമന്റിലൂടെയോ eenam2009@gmailഡോട്കോം എന്ന വിലാസത്തിൽ ഒരു മെയിലായോ അറിയിക്കുവാനപേക്ഷ.ഓഡിയോ സിഡി വാങ്ങുന്നവര്‍ക്ക് എമ്പീത്രീ കമ്പ്രഷന്‍ ഫോര്‍മാറ്റിലല്ലാത്ത ഗാനങ്ങളുടെ ഒറിജിനല്‍ പതിപ്പ് തന്നെ കരസ്ഥമാക്കാവുന്നതാണ്.
ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)
ഈണത്തിന്റെ മൂന്നു ലോഗോകൾ താഴെ തയ്യാറാക്കിയിരിക്കുന്നു.നിങ്ങളുടെ വായനക്കാർക്ക് ഈണത്തിനെ പരിചയപ്പെടുത്തുവാൻ ഇതുപയോഗിക്കുക.ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ബ്ലോഗറിൽ ചേർത്ത് ലിങ്ക് കൊടുക്കുമ്പോൾ ദയവായി www.eenam.com എന്ന് കൊടുക്കുക
ലോഗോ ഡിസൈൻ :- താഹാനസീർ
കൂടുതൽ വിവരങ്ങൾക്ക് ദയവായി >> ഈണം << സന്ദര്‍ശിക്കുക.