Sunday, March 11, 2007

കാന്താ, മമ മാനസം വിതുമ്പുന്നു.

എനിക്കും ചട്ടമ്പിക്കും ചട്ടമ്പികല്യാണിക്കും വെറും നാലേ നാല് മാസം നാട്ടില്‍ പോകാന്‍ അല്‍പം കുശുമ്പോടെയാണ് കാന്തന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തത്. ആ മുഖത്ത് ആ നേരം വിടര്‍ന്ന വര്‍ണ്ണരാജികള്‍ കണ്ടാല്‍ എന്റെ എന്തോ കുറ്റം കൊണ്ടാണ് കക്ഷിക്ക് നാല് മാസം ലീവ് കിട്ടാത്തതെന്ന് തോന്നി. . എനിക്ക് പിന്നെ ലീവെടുക്കാന്‍ വേണ്ടി മത്രം ജ്വാലികള്‍ ഇല്ലല്ലാ...

ആ സുദിനം മുതല്‍ എന്റെ മനസ്സ് രാവും പകലും കിനാവു കണ്ട് തിരുവനന്തോരത്തെ കുടുംബവീട്ടിലും പറമ്പുകളിലും മേഞ്ഞ് നടന്ന് ഓര്‍മ്മകള്‍ അയവിറക്കി ഏമ്പക്കവും വിട്ടിരിക്കാന്‍ തുടങ്ങി. ചട്ടമ്പികല്യാണിയെ ആദ്യായിട്ടാണല്ലൊ എല്ലാവരും കാണാന്‍ പോകുന്നത്. വീട്ടിലെത്തുമ്പോഴെക്കും സകലമാന ബന്ധുജനങ്ങളും ഒരു കാക്കത്തോള്ളായിരം ചോദ്യങ്ങളുമായി അവിടെ കാണും. ചെല്ല കിളീ, മക്കളുടെ പേരുകള്‍ എന്തിര്? സുഖങ്ങള്‍ വോക്കെ തന്നെ?കെട്ടിയോന്‍ വന്നിലല്ലേ,സത്യങ്ങള് പറഞ്ഞാല് അപ്പികള്‍ക്ക് തോനെ കാലം ലീവ്കള്‍ ഒന്നും കിട്ടൂലല്ലേ, ഇപ്പ പോയിട്ട് സന്ധ്യകള് ആകുമ്പൊ വരാം കേട്ടാ. ഞാന്‍ കേട്ടില്ല എന്നു നടിക്കും. സന്ധ്യക്ക് ഇവിടെ പ്രത്യകിച്ച് വിശേഷം ഒന്നും ഇല്ലല്ലോ, പിന്നെയെന്താ.

ഇങ്ങിനെ നൂറ് കൂട്ടം സുന്ദര സ്വപ്‌നങ്ങള്‍ കാണുന്നതിനിടക്ക് ഒരു അശരീരി പോലെയാണ് കാന്തന്റെ സ്വരം എന്റെ കര്‍ണ്ണങ്ങളില്‍ അലയടിച്ചത്. നീ നാട്ടില്‍ പോകുമ്പോള്‍‍ ഞാന്‍ മുളകും മല്ലിയും ഉപ്പും കുരുമുളകും ഒക്കെ എങ്ങിനെ തിരിച്ചറിയും...രുചിച്ച് നോക്കണോ...അതോ..മണപ്പിച്ച് നോക്കണോ? കാന്തന്‍ അവസാന രണ്ട് ആഴ്ച മാത്രമെ നാട്ടില്‍ വരുന്നുള്ളല്ലൊ. അത്രയും നാള്‍ വീട്ടില്‍ നളപാചകമാവും.സ്ഥിതി അതീവ ഗുരുതരം, കാന്തന്റെ ആമാശയത്തിന്ന്. മുളക്ക് പൊടിയാണെങ്കില്‍ രുചിച്ചോ മണപ്പിച്ചോ നോക്കാം എന്നു നാക്ക് വളച്ചതാ.......വളച്ചില്ല അല്ല വളഞ്ഞില്ല. കാന്തന് വല്ല തുമ്മലോ ചീറ്റലോ വയര്‍ എരിച്ചിലോ ഉണ്ടായാല്‍‍ എനിക്ക് എന്റെ "ഈ ചെറിയ അവധി" വെട്ടിച്ചുരുക്കി തിരിച്ച് വരേണ്ടി വരും.

ആ ഒരു അവസ്ഥ് ഓര്‍ത്തതപ്പോള്‍ ഞാന്‍ ഒരു കാറ്റഗറി അഞ്ച് കത്രീനയായി അടുക്കളയില്‍ ആഞ്ഞടിച്ചു.കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ അടിച്ച് നിലത്തിട്ടു. പിന്നെ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ലേബല്‍ ചെയ്ത് കുപ്പികള്‍ ഓരോന്നും ഒന്ന് മുതല്‍ പൂജ്യം വരെ പൊക്കവും,വണ്ണവും, ആകൃതിയും അനുസരിച്ച് മുറയ്ക്ക് വയ്ച്ചു. പോരാത്തതിന്ന് ഇത് മേശയാണ്, ഇത് കസേരയാണ് ലോ ലാ കണുന്നത് ഫ്രിഡ്ജ് ആണ്.. അതിനടുത്ത് നില്‍ക്കുനതു മോനാണ്, തഴെ ഇഴയുന്നത്ത് മോളാണ്, ദൂരെ എവിടെയോ കിടന്ന് അലയ്ക്കുന്നത് ഭാര്യയാണ് എന്നിങ്ങനെ എല്ലാം ലേബല്‍ ചെയ്‌തു.

കാന്തനെ ഞാന്‍ ഒറ്റക്ക് വിട്ടിട്ട് പോകയല്ലേ...ആ മനസ്സും നീലമിഴികളും എന്നെ ഓര്‍ത്ത് നിറഞ്ഞു തുളുമ്പുമ്പോളായിരിക്കും വയറില്‍ നിന്നും‍ വിശപ്പിന്റെ വിളി കേള്‍ക്കുന്നത്. വല്ലതും ഉണ്ടാക്കി കഴിക്കുന്ന സമയത് ഉപ്പിനു പകരം വല്ല സോഡാ പൊടിയോ മറ്റോ ഇട്ട് ആഹാരം ഉണ്ടാക്കി കഴിച്ച് വല്ലതും വന്നു പോയാല്‍? പാടില്ല ഒരിക്കലും പാടില്ല, എന്റെ കരാട്ടെ ഗുരുക്കളെ അങ്ങിനെ വല്ലതും സംഭവിച്ചാല്‍ ഞാന്‍ പിന്നെ എന്തിന്ന് ജീവിച്ചിരിക്കണം. ജീവിതത്തിന്റെ ശേഷകാലം ഞാന്‍ കുറ്റബോധവും പേറി ജീവിക്കേണ്ടി വരും, കാന്തനെ പാചകത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാത്തതിന്റെയും,ദിനവും അടുക്കളയില്‍‍ പാചകത്തിന് ഒരവസരം നല്‍കാതിരുന്നതിന്റെയും.

45 comments:

ittimalu said...

:)

-സു- എന്നാല്‍ സുനില്‍|Sunil said...

"കാന്താ, മമ്മ "-മമ്മ മനഃപൂര്‍വമോ?-സു-

അങ്കിള്‍. said...

ആദ്യമായി മയൂരയെ ഞനൊന്നോര്‍മ്മിപ്പിക്കട്ടെ: ലോകത്തിലെ പേരെടുത്ത പാചകക്കാരെല്ലാം പുരുഷന്‍ മാരാണ്‌. ഉപ്പേത്‌ മുളകേതെന്നറിഞ്ഞൂടാത്തവരല്ല ഇന്നത്തേതും പഴയതുമായ (എന്നെപ്പോലെ) പുരുഷന്മാര്‍.
ജ്വാലികളില്ലെങ്കില്‍ ദിവസവും വീട്ട്‌സാധനങ്ങള്‍ അടുക്കും ചിട്ടയോടും വച്ചുകൂടെ?. അതിന്‌ വീട്ടില്‍ പൊയ്ക്കോളാന്‍ 'സമ്മതം' തരുന്നത്‌ വരെ കാത്തിരിക്കണോ. ഒരുപക്ഷേ അദ്ദേഹമൊന്ന്‌ അടുക്കളയില്‍ കയറിയാല്‍ ഒരു വക ചെയ്യാന്‍ പറ്റരുതെന്നല്ലേ നിങ്ങളുടെയൊക്കെ ആഗ്രഹം. ഞാനിത്‌ കുറേക്കാലം കൊണ്ടനുഭവിക്കുന്നു. പിന്നെ പൂര്‍ണ്ണ മനസ്സോടെയല്ല കത്രീനയായി ആഞ്ഞടിച്ചതെന്ന്‌ എഴുത്തിന്റെ രീതികണ്ടാലറിയാം. [കത്രീന സമയത്ത്‌ ഞാന്‍ ന്യുയോര്‍ക്കിലുണ്ടായിരുന്നു]

"ലോ ലാ കാണുന്നത്‌ ഫ്രിഡ്ജാണ്‌"...അദ്ദേഹമിത്‌ കാണരുത്‌.

അവസാനം വന്നപ്പോള്‍ കാന്തനോട്‌ സ്നേഹം വഴിഞ്ഞൊഴുകുന്നു. കൊള്ളാം, കൊള്ളാം.

ചട്ടമ്പികല്ല്യാണിയെ അപ്പുപ്പനും അമ്മുമ്മയും ആദ്യമായാണോ കാണാന്‍ പോകുന്നത്‌?

സാരംഗി said...

യാത്രയ്ക്ക്‌ എല്ലാ മംഗളങ്ങളും നേരുന്നു..കാന്തമാരില്ലെങ്കില്‍ കാന്തന്മാരുടെ കാര്യം കട്ടപ്പൊകയാണെന്നതു ഒരു പരമാര്‍ഥം മാത്രം...മയൂരാ, വീട്‌ കത്രീനയടിച്ചപോലെ കിടക്കുന്നത്‌ ഇപ്പോഴല്ല, താന്‍ തിരിച്ച്‌ വന്നു നോക്കുമ്പോഴാണു...എത്ര ലേബലൊട്ടിച്ചാലും ലവന്മാര്‍ എല്ലാം കുഴച്ച്‌ മറിയ്ക്കും..

G.manu said...

മടങ്ങുമ്പോള്‍ മനമടക്കിലിത്തിരി
മഴിത്തണ്ടു ചാറു മണവും
വഴിവക്കിലനാഥമാം തൊട്ടാ
വാടിയാടിത്തരും തെല്ലു നാണവും
വാരി വാരി യെടുത്തേക്കുക

ദേവരാഗം said...

ധൈര്യമായിട്ടു പോയേച്ചും വരിന്‍. നാലാം മാസം ഒറ്റയാന്‍ ജീവിതം സൈര്‍വൈവ്‌ ചെയ്യുന്ന ഞാന്‍ ഗ്യാരണ്ടി, ഒന്നും പേടിക്കേണ്ടാ.

ഒരു പീര്‍ ലെവലില്‍ നിന്ന് അതിയാനു ചില ഉപദേശങ്ങള്‍- എന്റെ അനുഭവത്തില്‍ നിന്ന് (ഇതൊക്കെ മയൂര വായിക്കാതെ പ്രിന്റ്‌ എടുത്ത്‌ പുള്ളിക്കു കൊടുക്കുക):

1. പാചക കുറിപ്പുകളില്‍ പലതും പറയും, അതെല്ലാം വല്യ വല്യ "കുക്കര്‍" മാര്‍ക്ക്‌ ഉള്ളതാണ്‌, അതിജീവനത്തിനു അത്യാവശ്യം കെമിസ്റ്റ്രി സ്കൂളില്‍ പഠിച്ചത്‌ ധാരാളം മതി. ഉദാ:- ബേക്കിംഗ്‌ സോഡയും സോഡാക്കാരവും തമ്മില്‍ ബന്ധമില്ല. സോഡാ വെള്ളത്തിനു ഇതു രണ്ടുമായും ബന്ധമില്ല.

2. പാലു തൈരുപോലെ ആയാല്‍ അതു ചീത്തയായിക്കഴിഞ്ഞു, തൈരു പാലുപോലെ ആയാലും അങ്ങനെ തന്നെ .

3.വ്യവസ്ഥാപിതങ്ങളായ പേരുകള്‍ ഉള്ള കറികള്‍ മാത്രമാണ്‌ ഭക്ഷ്യയോഗ്യമെന്നത്‌ സ്ത്രീകളുടെ ഒരു അബദ്ധധാരണയാണ്‌. കാരറ്റ്‌- വെണ്ടക്കായ-മത്തങ്ങായ ആന്‍ഡ്‌ ചെറുപയര്‍ ഇന്‍ ഓയെസ്റ്റര്‍ സോസ്‌ കഴിച്ചാല്‍ ഒന്നും സംഭവിക്കില്ല.

4. രാവിലേ ഓഫീസില്‍ പോകാന്‍ നേരം ചായ കുടിച്ചിട്ട്‌ ഗ്ലാസ്സ്‌ കഴുമ്പോള്‍ ഉടുപ്പില്‍ വീണേക്കാം, ഡിസ്പോസബില്‍ ഗ്ലാസ്‌ ആക്കുക (ഹെല്‍ത്ത്‌ വാണിങ്ങ്‌- തെര്‍മോക്കോള്‍ കപ്പുകള്‍ക്ക്‌ അകത്ത്‌ ഒരു മെഴുകു കോട്ടിംഗ്‌ ഉണ്ട്‌, ഇതുരുകി ചായക്കൊപ്പം ഉള്ളില്‍ പോകും)

5.ഒറ്റക്കു താമസിക്കുമ്പോള്‍ ഉച്ചക്ക്‌ കഴിച്ചതു തന്നെ രാത്രിയും കഴിച്ചെന്നു വച്ച്‌ ആകാശം ഇടിഞ്ഞു
വീഴില്ല. പക്ഷേ, ഒന്നിച്ചു താമസിക്കുമ്പോള്‍ വീഴും.

6. പ്രവര്‍ത്തി ദിവസത്തലേന്നുകളില്‍ രണ്ട്‌ അലാം ക്ലോക്ക്‌ വച്ചിട്ട്‌ കിടക്കുക. ഉറക്കപ്പിച്ചില്‍ ഒരെണ്ണം അടിക്കുമ്പോള്‍ എടുത്തെറിഞ്ഞുപോയാലും രണ്ടാമത്തേത്‌ തുണക്കും.

7. ബൈക്കിന്റെ റിസര്‍വ്വ്‌ പോലെ അടിക്കള്‍സം, സോക്സ്‌ എന്നിവയുടെ ഒരു കൊച്ചു റിസര്‍വ്വ്‌ ഒരു ഷൂ ബോക്സില്‍ ഇട്ട്‌ അലമാരയുടെ അടിയില്‍ വച്ചേക്കുക. രാവിലേ ഭ്രാന്തിളകുന്നതില്‍ നിന്നും ഇത്‌ രക്ഷിച്ചേക്കും.

ഇനി, ഗോള്‍ഡന്‍ റൂള്‍. എന്ത്‌ അഗ്നിപരീക്ഷയുണ്ടായാലും അതൊന്നും ഭാര്യയോട്‌ സമ്മതിക്കരുത്‌, ഭാവിയില്‍ അത്‌ "ഞാനില്ലാതെ വന്നപ്പോള്‍ കണ്ടു നിങ്ങളുടെ പരിതസ്ഥിതി" എന്ന രീതിയിലെ ജാഡകളായേക്കാം. ഒറ്റക്കിരുന്നു അത്ര ഭ്രാന്തു മൂത്താല്‍ ഭാര്യ കാണാന്‍ സാദ്ധ്യതയില്ലാത്ത വല്ല ബ്ലോഗ്ഗിലും പോയി ഇങ്ങനെ ഒരു പോസ്റ്റിട്ടാല്‍ മതി .അല്ലാതെ ഫോണ്‍ ചെയ്ത്‌ സത്യം പറയാനോ മറ്റോ ശ്രമിക്കുന്നത്‌ ആത്മഹത്യാപരമായിരിക്കും.

[ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യക്കാരും വിവാഹിതരായ ബാച്ചിലര്‍മാരാണ്‌. മൂന്നു വയസ്സായ മകളുടെ മുഖമൊന്നു കണ്ടിട്ടില്ല എന്നൊക്കെ ഓരോരുത്തര്‍ പറയുന്നത്‌ കേള്‍ക്കുമ്പോള്‍...]

Haree | ഹരീ said...

ചട്ടമ്പി(chattampi) അങ്ങിനെമതിയല്ലോ? അതുശരി... ചട്ടമ്പികല്യാണിയെ ആദ്യമായാ നാട്ടുകാര്‍ കാണുവാന്‍ പോവുന്നത്... അതു കൊള്ളാമല്ലോ! അപ്പോള്‍ എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ വരവ്? ഇവിടുത്തെ വഴിയൊക്കെ ഓര്‍മ്മയുണ്ടോ? തിരു.പുരം ആകെ മാറിയിട്ടുണ്ട് കേട്ടോ...
--

Sul | സുല്‍ said...

സ്വാഗതം മയൂര.

നന്നായിരിക്കുന്നു എഴുത്ത്.

"കാന്താ, മമ്മ മാനസം വിതുമ്പുന്നു“ അമ്മക്കെന്തറിയാം ഒരു മാരീഡ് ബാചിലറിന്റെ കഷ്ടപ്പാടുകള്‍

-സുല്‍

അപ്പു said...

ദേവേട്ടന്റെ ഏഴാമത്തെ കമന്റ് കലക്കി. മയൂരാ... അങ്ങനെ സ്വന്തം കാന്തനേയും പുരുഷന്മാരെ ഹോള്‍സെയിലായും വാരല്ലേ. അങ്കിള്‍ പറഞ്ഞത് നോക്കുക. കാന്തമാരുടെ വെറും തോന്നലുകളല്ലേ ഇതൊക്കെ. ഗള്‍ഫ് കാന്തന്മാരേ സത്യം പറയൂ, കുടുംബം അവധിക്ക് രണ്ടുമാസം നാട്ടില്‍ പോകു‌മ്പോള്‍ നിങ്ങള്‍ ഫ്രീയല്ലേ? പിന്നെ ബാച്ചിലേഴ്സിന്റെ കാര്യം ദേവേട്ടന്‍ പറഞ്ഞത് ശരി.

വല്യമ്മായി said...

നല്ല വിവരണം. :)

മമ എന്നു പോരെ പോസ്റ്റിന്റെ പേരില്‍

ദില്‍ബാസുരന്‍ said...

എഴുത്ത് രസമായിട്ടുണ്ട്. :-)

മയൂര said...

വിതുമ്പി പറയുന്നതിനാല്‍ “മമ“ ക്ക് പകരം തമാശ രൂപത്തില് “മമ്മ“ എന്നാകിയതാ:)

ഇട്ടിമാളൂ,സൂ,ദില്‍ബാസുരാ,വല്യമ്മായീ- നന്ദി.

അങ്കിള്‍, ഞാന്‍ എല്ലാവരെയും കൂട്ടി പറഞ്ഞതല്ല.
ചട്ടമ്പികല്ല്യാണിക്ക് 7 മാസം, നെറ്റില്‍ കൂടിയല്ലാതെ ബന്ധുജനങ്ങള്‍ മോളെ കണ്ടിട്ടില്ല.

സാരംഗി, ആശംസകള്‍ക്ക് നന്ദി:)

മനൂ,ഇല്ല അനാഥമാം തൊട്ടാവാടിയടിക്കില്ല. മനുവും തൊട്ടാവാടിയും രണ്ട് ചിന്താഗതികാരാണെങ്കിലോ? ഇനി അനാഥത്വം മുതലെടുത്ത് തൊട്ടാവാടിയെ കൊണ്ട് അടിപ്പികയാണെങ്കില് അതു വേറെയല്ലെ. നാണം വാരിയെടുക്കാന്‍ കഴിയുമെന്നു ഇതു വരെ അറിയില്ലായിരുന്നു. മനസ്സില് വിരോധം വേണ്ടാട്ടോ:)

ദേവരാഗമേ, നമിച്ചു:) ഇതു കോപി ചെയ്ത് കാന്തന് അയക്കാം. ഗള്‍ഫില്‍ ഇ പറഞ്ഞ മകളുടെ മുഖമൊന്നു കണ്ടിട്ടില്ലാതവരുടെ മനസ്സ് എനിക്കറിയാം. എന്റെ അചഛനും അവിടെയുണ്ടായിരുന്നു കുറെ കാലം. അമ്മയും ഞാനും നാട്ടിലും:(.

ഹരീ, ചട്ടംബി എന്നു എഴുത്തിയാല്‍ തെറ്റില്ല എന്നു കരുതി? കല്യാണിയുടെ (7 മാസം)കന്നിയാത്രയാണ്. 2005 ല്‍ വന്നിരുന്നു. വഴികള്‍ എത്ര മാറിയാലും ആളുകൾ മാറിയാലും എന്റെ മനസ്സ് ഇപ്പോഴും ഒന്നും മറന്നിട്ടില്ല.

സുല്‍, അമ്മയ്ക്കും അറിയാം ഒരു മാരീഡ് ബാചിലര്‍, ബാചിലര്‍ ആയി കുറച്ച് കാലം താമസികുന്നതിന്റെ കഷ്ടപ്പാടുകള്‍.

അപ്പൂ,ഹോള്‍സെയിലായിരുന്നില്ല മനസ്സില്‍ :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി/\.

നിര്‍മ്മല said...

തിരക്കായിരുന്നതു കൊണ്ട് ഇപ്പോഴേ കണ്ടുള്ളൂ കാന്താരീ വിലാപം.
തകര്‍പ്പന്‍!
“ഇത് മേശയാണ്, ഇത് കസേരയാണ് ലോ ലാ കണുന്നത് ഫ്രിഡ്ജ് ആണ്.. അതിനടുത്ത് നില്‍ക്കുനതു മോനാണ്, തഴെ ഇഴയുന്നത്ത് മോളാണ്, ദൂരെ എവിടെയോ കിടന്ന് അലയ്ക്കുന്നത് ഭാര്യയാണ് എന്നിങ്ങനെ “ ഹ..ഹ... ഇനിയും വരട്ടെ ഇതുപോലെയുള്ളത്.

sandoz said...

ഹ..ഹ.ഹാ..ലേബല്‍ ഇടുന്ന പാര്‍ട്ടി ആണല്ലേ........
ഒറ്റക്കായി പോകുന്ന കാന്തന്മാര്‍ക്കു വേണ്ടി...ഞാന്‍ ഒരു പാചക ബ്ലോഗ്‌ തുടങ്ങീതു വെറുതെ ആയില്ലാ.

ആ ലേബലിംഗ്‌ വായിച്ചു ചിരിച്ചു...കൊള്ളാം.

ദിവ (diva) said...

like it

അംന : amna said...

പ്രവര്‍ത്തി ദിവസത്തലേന്നുകളില്‍ രണ്ട്‌ അലാം ക്ലോക്ക്‌ വച്ചിട്ട്‌ കിടക്കുക. ഉറക്കപ്പിച്ചില്‍ ഒരെണ്ണം അടിക്കുമ്പോള്‍ എടുത്തെറിഞ്ഞുപോയാലും രണ്ടാമത്തേത്‌ തുണക്കും.

ദേവ : കമെന്റിനു അഭിനന്ദനങ്ങള്‍

ലേബല്‍ ഒട്ടിച്ചതുകൊണ്ടോ, പാചകക്കുറി എഴുതി വെച്ചതുകൊണ്ടോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; നല്ലപാതി നാട്ടിലായാല്‍ കിച്ചനില്‍ നിന്നും ബേഡ്‌സ്മെല്‍ വരാന്‍ തുടങ്ങും, വാഷ്ബേസിന്‍ വരണ്ടു കിടക്കും, പുതിയ അന്തേവാസികള്‍ കുടിയിരുപ്പു തുടങ്ങും...കുഞ്ഞുങ്ങളില്ലാത്ത നേരത്തു ഫ്ലാറ്റ്‌ പെയ്ന്റടിച്ചു, കാര്‍പെറ്റു, കര്‍ട്ടന്‍ എല്ലാം വാഷ്‌ ചെയ്യിച്ചു ചാനെല്‍ കണ്ടിരിക്കുകയോ ബ്ലോഗെഴുതുകയോ ആവട്ടെ...പിന്നെ.. അടുത്തുള്ള എല്ലാ രെസ്റ്റോറന്റിന്റെയും നമ്പേര്ഴ്സ്‌ പ്രത്യേകം ഹൈലൈറ്റു ചെയ്തു വെക്കുന്നതു ഉപകരിച്ചേക്കും.

Balu said...
This comment has been removed by the author.
Balu said...

ആ പാവം കാന്തന്‍ ഇതു വല്ലതും അറിയുന്നുണ്‍‌ടോ ആവോ?!! ചില മനുഷ്യരുടെ വിധി ആലോചിച്ചുനൊക്കുംബൊ സങ്കടം തോന്നുന്നു!!
കരാട്ടെ കാണിച്ചു വിരട്ടുകയും ചെയ്യും,കഴിക്കാന്‍ ഒന്നും ഉണ്ടാക്കിക്കൊടുക്കത്തുമില്ല!...കലികാലം,അല്ലാതെന്തു പറയാന്‍!

മയൂര said...

നിര്‍മ്മല ചേച്ചീ, കാന്താരീ വിലാപം തകര്‍പ്പന്‍ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി സന്തോഷം കോണ്ട്. ഹൃദയം നിറഞ്ഞ നന്ദി.:)

സാന്ദോസ്, കാന്തന്‍ ഹോണോലുലു രീതികള്‍ പരീക്ഷിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്;). നന്ദി:)
ദിവാ,:)

അംനാ,കുറച്ച് ആഹാരം മുന്നെ ഉണ്ടാക്കി ഫ്രീസ് ചെയ്‌ത് വെയ്‌ക്കാം എന്നു ഞാന്‍ തീരുമാനിച്ചു.ഇത് കേട്‌കൂടാതെ ഫ്രിഡ്‌ജില്‍ 5 മുതല്‍ 6 മാസം വരെ ഇരിക്കു എന്നാണ് ചോല്ല്. റെസ്റ്റോറന്റിന്റെ നമ്പേഴ്‌സ് പ്രത്യേകം ഹൈലൈറ്റു ചെയ്തു വെക്കുന്നതു തീര്‍ച്ചയായും ഉപകരിചേക്കും. മറ്റുള്ളവയോന്നും നടക്കുന്ന കാര്യം അല്ല. വളരെ നന്ദി:)


ബാലൂ, ഡോണ്ട് ഡൂ...ഡോണ്ട് ഡൂ
ബാച്ചിലേഴ്‌‌സ് കാലതു കറി പത്ത് പഠിച്ചാല്‍ കല്യാണം കഴിഞ്ഞ് ബാച്ചിലേഴ്‌‌സ് ആകേണ്ടി വന്നാല്‍ കറി പത്ത് വെയ്‌ക്കാം.:)

പ്രിയംവദ said...

മയൂര നാട്ടില്‍ പോകുന്നൊ? എന്റെ അസൂയ മംഗളങ്ങള്‍ !


ഞാന്‍ തനിയെ നാട്ടില്‍ പോകുമ്പോള്‍ എന്തെകിലും വെജിറ്റബിള്‍ ബാക്കി വാങ്ങി വച്ചിട്ടു പോണൊ എന്നു ചോദിച്ചാല്‍ ഏയ്‌ ഒന്നും വേണ്ട ..ഞാന്‍ ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ല..ഹായ്‌ വീണ്ടും ബച്ചിലര്‍ ലൈഫ്‌ അടിച്ചുപൊളിക്കന്‍ പോകുന്നു..എന്നൊക്കെ പറയും ..മൂന്നാമത്തെ ദിവസം വിളി വരും ,നമ്മളു ഗുരുവായൂര്‍ അമ്പലത്തിലോ മറ്റോ ക്യൂ വില്‍ നില്‍ക്കുകയായിരിക്കും അതെയ്‌ ..ഞാനിന്നു കുക്ക്‌ ചെയ്യമെന്നു വച്ചു..അതെയ്‌ മുളകെവിടെയാ..ആ ഷെല്‍ഫ്‌ ഒന്നു തുറന്നു പോലും നോക്കതെയാണീ ചോദ്യം ..
മറിച്ചും അങ്ങിനെ തന്നെ ,ആളു നാട്ടില്‍ പോകുമ്പോള്‍ കാര്യമായി ഒന്നും പാചകിക്കാതെ കിട്ടുന്ന സമയം ഒക്കെയും വായിക്കാം എന്നു കരുതും ..മൂന്നു ദിവസം കഴിയുമ്പോള്‍ അങ്ങൊട്ടും വിളിക്കും 'പറ്റിയാല്‍ വേഗം പോരണേന്നു' !

മയൂര said...

ക്ഷമിക്കണം,ഞാന്‍ കരുതിയ വാക്കും ഉപയോഗിച്ച വാകും ആയി ചേര്‍ന്നു പോകുന്നില്ല തലക്കെട്ടില്‍. അതു കൊണ്ടും ചിലരുടെ അഭിപ്രായം മാനിച്ചും ‘മമ’ എന്നാക്കി.ഹരി ചൂണ്ടികാടിയ തെറ്റ് തിരുത്തി:)

പ്രിയംവദേ,അസൂയ മംഗളങ്ങല്‍ക്ക് നന്ദി, കമന്‍‌റ്റ്നും, ശരിയാണ് ഇവിടെ കാന്തന്‍ 1 ആഴിച്ച ബിസ്‌നസ് ട്രിപ്പ് പോകുമ്പോള്‍ 2ആം ദിവസം മുതല്‍ ഞാന്‍ വിളിതുടങ്ങുംആദ്യം പറഞ്ഞത് നടകുമോ ഇല്ലയോ എന്ന് കണ്ട് അറിയണം:)

ഇത്തിരിവെട്ടം said...

:)

അങ്കിള്‍. said...

ദേവന്റെ കമന്റ്‌ വായിച്ചപ്പോള്‍ എനിക്ക്‌തോന്നി, വേറെയാരും ഇല്ലെങ്കിലും ദേവനെന്റെകൂടെയുണ്ടല്ലോയെന്ന്‌. അത്‌ കഴിഞ്ഞാണ്‌ "വിപ്രലംഭ പര്‍വം" വായിച്ചത്‌. ദേവാ... ഓന്തേ...

ദേവരാഗം said...

അങ്കിളേ,
ഇവരൊക്കെ "ഞാന്‍ ദാണ്ടേ നാട്ടില്‍ പോയി അഞ്ചു മിനുട്ടുകൊണ്ട്‌ കെട്ടിയോന്‍ വട്ടുപിടിച്ചു പോകും" എന്നെഴുതുമ്പോള്‍ അങ്ങനൊന്നുമില്ലെന്നും അതൊക്കെ ഭാര്യമാരുടെ ഓരോ അബദ്ധധാരണകളാണെന്നും സോദ്ദേശസാഹിത്യമെഴുതേണ്ടത്‌ പുരുഷകുലോത്തുംഗന്മാരുടെ ഒരു ധാര്‍മ്മികമായ ഉത്തരവാദിത്തമാണെന്ന് തോന്നിയതുകൊണ്ട്‌ ഇവിടെ അത്‌ നിര്‍വ്വഹിച്ചു (അതിനിടയില്‍ അറിയാതെ ഞാന്‍ സ്വയം 'വഹിച്ചു')

ഒരാഴ്ച്ച വീട്ടില്‍ ഒറ്റക്കായാല്‍ അപ്പൂസ്‌ പറഞ്ഞപോലെ നമ്മള്‍ മയിലായി പീലി വിടര്‍ത്തി ആടി നടക്കും, രണ്ടാഴ്ച്ചയായാല്‍ മൂങ്ങ ആയി വീട്ടില്‍ കുത്തിയിരിക്കും, മൂന്നാഴ്ച്ചയായാല്‍ ചക്രവാകം ആയി കേഴും എന്ന് ഭര്‍ത്താക്കന്മാരുടെ ആത്മീയ ഗുരു ഭര്‍ത്തൃഹരി "മയൂരോലൂകച്ചക്രവാകസന്ദേശം" എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്‌.

ആ വിപ്രനെ ലംബം ആയി കൊണ്ട്‌ പോസ്റ്റ്‌ ചെയ്തത്‌ (പ്രയോഗത്തിനു ക്രെഡിറ്റ്‌ കണ്ണൂസിന്‌) എന്റെ ബ്ലോഗ്ഗിലൊന്നുമല്ല (എന്റെ ബ്ലോഗ്‌ വല്ലപ്പോഴും ഭാര്യ വന്നു വായിക്കും) ഒരു പൊതു കവലയില്‍ ആണെന്ന് ശ്രദ്ധിച്ചോ? അതാണു ഗുട്ടന്‍സ്‌- പട്ടികടിച്ചാല്‍ ഒരു പ്രശ്നവുമില്ല, വെളുത്തേടം അത്‌ കാണാതിരുന്നാല്‍ മതി.

അമിക്കബിള്‍ സൊല്യൂഷന്‍: ഭാര്യമാരുടെ വാര്‍ഷിക അഡീഷണല്‍ വെക്കേഷനെടുപ്പ്‌ വീതിച്ച്‌ ഓരോ ക്വാര്‍ട്ടറിലും ഓരോ ആഴ്ച്ച വീതം ആക്കിയാല്‍ നന്നായേനേ. (ഇത്‌ നാട്‌, വീട്‌, ആട്‌, അതിന്റെ കൂട്‌, പിറകില്‍ തോട്‌ എന്നൊക്കെ
നൊവാള്‍ജിയ പിടിച്ചു വെക്കേഷനെടുക്കുന്ന ഭാര്യയുള്ളവര്‍ക്ക്‌ മാത്രം, അല്ലാതെ കാഞ്ചീപുരം, ബെനാറസ്‌, തഞ്ചാവൂര്‍, പോച്ചമ്പള്ളി, ബാലരാമപുരം തുടങ്ങിയ സ്ഥലങ്ങളുടെ പേരും പറഞ്ഞുകൊണ്ട്‌ വണ്ടി കയറുന്ന ഭാര്യമാര്‍ ഉള്ളവര്‍ക്ക്‌ ഗുണകരമല്ല)

ഇടിവാള്‍ said...

വിതുമ്പി പറയുന്നതിനാല്‍ “മമ“ ക്ക് പകരം തമാശ രൂപത്തില് “മമ്മ“ എന്നാകിയതാ:)


ഹോ, അല്ലാതെ ലോട്ടറിയടിച്ച ഇന്നസെന്റു തിലകനെ നോക്കി മ..മ്മ..മ..അല്ലെങ്കീ വേണ്ടാ എന്നു പറയുന്നപോലെയല്ലല്ലോ

വിരഹം തുളുമ്പുന്ന ഈ പോസ്റ്റില കയറി വളിപ്പടിച്ചതിനു ഒരു മ്യാപ് കൊട് മയൂര.. സ്വാറികള്..ക്യാട്ടാ!

(ആള് കരാട്ടേയാണെന്നു തോന്നിയതോണ്ടാ മാപ്പ് പറഞ്ഞത് (എന്റെ കരാട്ടേ ഗുരുക്കളേ എന്നു കണ്ടു).. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല ! ;)

സ്മൈലി ഇട്ടിട്ടുണ്ടല്ലോ..ആ ഉവ്വ്!

കണ്ണൂസ്‌ said...

ദേവാ, ആ വിപ്രന്‍ ലംബമായി നില്‍ക്കുന്ന കാര്യം പറഞ്ഞ സംഭവം (മലയാളത്തിലെ പഴയ സിനിമാ ഗാനങ്ങളിലുള്ള തെറ്റുകള്‍) ഒന്ന് പൊടി തട്ടിയെടുക്കണം എന്ന് വിചാരിച്ചിട്ട്‌ കാലം കുറേയായി. ഇനി വൈകില്ല. :-)

മയൂരാ, പ്രദീപ്‌ മാഷ്‌ ഉള്‍പ്പടെ ബ്ലോഗ്‌ സ്വരയിലുള്ള പുലിവര്യന്‍മാര്‍ ഒക്കെ സ്വാഗതം പറയുന്നത്‌ കണ്ട്‌ അവിടെ പോയി നോക്കി. ആളെ കണ്ടില്ലല്ലോ. :-)

ഓ.ടോ :- ഭാര്യ നാട്ടില്‍ പോയാലോ? ഹും.. ഞാന്‍ 69 കിലോയില്‍ നിന്ന് 7 മാസത്തില്‍ 81 കിലോയായി.

വേണു venu said...

വിരഹ വിലാപം നന്നായി പറഞ്ഞു മയൂരാ.
ഓരോ ലേബലുകളും വാചാലമായി മാറുന്ന വിരഹവും, പലപ്പോഴും ബന്ധങ്ങളുടെ മാറ്റു കൂട്ടിക്കുന്നതായി തോന്നിയിട്ടുണ്ടു്.അതുകൊണ്ടു തന്നെ അതൊരനിവാര്യതയായും.:)

ഇളംതെന്നല്‍.... said...

കൊള്ളാലോ ഗഡീ.. ദേവേട്ടന്റെ കമന്റും കൂടി ആയപ്പോള്‍ ബഹുവിശേഷായി....

indiaheritage said...

മമ്മ മാനസം എന്നു ആദ്യം വായിച്ചപ്പോള്‍ അമ്മയുടെ മനസ്സ്‌ ഇംഗ്ലീഷീകരിച്ചതാണെന്നു കരുതിയതാ , ഇപ്പൊ ദേ മമ ആയിപ്പോയി.
നല്ല എഴുത്ത്‌. ഇനിയും പ്രതീക്ഷിക്കുന്നു

ഇതിനു മുമ്പിലത്തെ കവിത കണ്ടിരുന്നു, പക്ഷെ ഈണം നല്‍കാന്‍ ഒറ്റ നോട്ടത്തില്‍ തോന്നാത്ത കവിതകള്‍ ശ്രദ്ധിക്കാറില്ലാത്തതു കൊണ്ട്‌ കമന്റിയില്ല - സോറി

മഴത്തുള്ളി said...

ഹഹ. ആ അവസാന പാരഗ്രാഫിന്റെ മുന്‍പുള്ള പാര വായിച്ചു ചിരിവരുന്നു.

‘ദൂരെ എവിടെയോ കിടന്ന് അലയ്ക്കുന്നത് ഭാര്യയാണ്‘

അലയ്ക്കുന്നതോ അലക്കുന്നതോ :) അപ്പോ വാഷിംഗ് മെഷീന്‍ വെറുതെ വച്ചിരിക്കുവാണോ?

ഓ.ടോ. ഞാനിവിടില്ല, വേള്‍ഡ് ടൂറിലാണ് :)

ധ്വനി said...

പാഠം ഒന്ന്: ഒരു വിലാപം! കലക്കന്‍!

''ഞാന്‍ ഒരു കാറ്റഗറി അഞ്ച് കത്രീനയായി അടുക്കളയില്‍ ആഞ്ഞടിച്ചു'' ഹാഹഹ!!

കത്രീനയുടെ ലേബലിങ്ങ് പ്രോഗ്രാമിനു കതിരുവില കല്‍പ്പിച്ചതല്ലെങ്കിലും, ഈ പോസ്റ്റു കണ്ടാല്‍ കാന്തന്‍ കുലുങ്ങുമെന്നുറപ്പ്!!

മയൂര said...

ഇത്തിരിവെട്ടമേ, ഒത്തിരി സന്തോഷം:).

അങ്കിള്‍,ദേവരാഗം, എന്തായീ വിപ്രലംഭ പര്‍വവും,യൂരോലൂകച്ചക്രവാകസന്ദേശം ഒക്കേ;)എനിക്ക് ഒന്നും മനസിലായില്ല..10ആം ക്ലാസ് വരെ തല്ല് വാങ്ങിയും ഉഴപ്പിയും പഠിച്ച് മലയാളമേ അറിയൂ.

ഇടിവാളേ,അങ്ങിനെയും പറയാം അല്ലേ:)

വേണൂ, നന്ദി:)

കണ്ണൂസേ, അവിടെ ഒക്കെ ഞാന്‍ എത്തി നോക്കിയിട്ടുണ്ട്:)

ഇളംതെന്നല്‍,ഇന്‍ഡ്യാഹേറിറ്റേജ്- നന്ദി:)

മഴത്തുള്ളി, ഞാന്നും വേള്‍ഡ് ടൂറിലാണ് , വഴിയില്‍ കൂട്ടിമുട്ടുമോ? ;)

ധ്വനി, മമ കാന്തനോ...കഭി നഹി:)

Aloshi said...

കൊള്ളാം... ഇങനെ വേണം.... കെട്ടിയവന്റെ ഒരു വിധി.... അല്ല.. ഇതില്‍ കൂടുതല്‍ ഞാനെന്തു പറയാനാ....

കൃഷ്‌ | krish said...

“നീ നാട്ടില്‍ പോകുമ്പോള്‍‍ ഞാന്‍ മുളകും മല്ലിയും ഉപ്പും കുരുമുളകും ഒക്കെ എങ്ങിനെ തിരിച്ചറിയും...രുചിച്ച് നോക്കണോ...അതോ..മണപ്പിച്ച് നോക്കണോ? “

കാന്തന് കണ്ണു കാണാന്‍ വയ്യേ..? അതോ അടുക്കളയിലെ ലൈറ്റ് ഫ്യൂസ് ആയോ? ഒരു തമശയം.
നാട്ടില്‍ പോകാനുള്ള തിടുക്കമാ.. അല്ലാതെ കത്രീന വന്നതൊന്നുമല്ലാ..

മയൂരാ.. നന്നായിട്ടുണ്ട് ട്ടോ..

തോക്കായിച്ചന്‍ said...

കൊള്ളമല്ലോ ചേച്ചിയേ.. എഴുത്തിന്റെ ആ ശൈലി കൊള്ളം നല്ല രസമുണ്ട് വായിക്കാന്‍..
ഇങ്ങനെ രസികന് സംഭവങ്ങള്‍‍ ഇനിയും പോരട്ടേ.. വായിക്കാന്‍ ഞാന്‍ റെഡി

മയൂര said...

അലോഷി, കൃഷ്‌,തോക്കായിച്ചന്‍- നന്ദി:)

മൃദുല്‍....|| MRIDUL said...

കമന്റുകളുടെ ഈ സാഗരത്തില്‍ ഞാനും ഇടട്ടെ ഒരു കമന്റ്..കലക്കി...വെറുതെ കലക്കി എന്നു പറഞ്ഞാല്‍ പോരാ.കലക്കി പണ്ടാരമടക്കി...

മയൂര said...

മൃദുല്‍, സന്തോഷമായി..നന്ദി:)

Navi | നവീ said...

ഞാനീ കമന്റ് ഇടുമ്പൊഴെക്കും നാട്ടില്‍ പോയി വന്നിട്ടുന്ണ്ടാവും എന്നു കരുതുന്നു.. നന്നയിട്ടുണ്ട്..

കാന്തനിപ്പോ പാചകം പഠിച്ചോ ആവോ?

മയൂര said...

നവീ,ക്ഷമിക്കണം ഇപ്പോഴാണ് കമന്റ്റ് കണ്ടത്. ഞാന്‍ നാട്ടില്‍ തന്നെയാണ്..കാന്തന്‍ ഒരു പാചകശിരോമണിയായി മാറുന്നു എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.നന്ദി ഇവിടെ വന്ന് വായിച്ച് അഭിപ്രായം അടിയിച്ചത്തില്‍:)

അനാഗതശ്മശ്രു said...

മയൂരയെപ്പോലെ നര്‍മ്മം മനസ്സില്‍ സൂക്ഷിക്കുന്ന കാന്ത അങ്ങു ദൂരെ ഇത്തരം മയൂര സന്ദേശങ്ങളിലൂടെ സംവദിക്കുമ്പോള്‍ ...
സോഡപ്പൊടി ഉള്ളിലെത്തിയാലും ചിരിക്കാലോ!!!

മയൂര said...

അനാഗതശ്മശ്രു, ഇവിടെ നിന്നും ഞാന്‍ ഹച്ച് സന്ദേശം അയക്കും കാന്തന്, എസ്. എം. എസ് പാചക കുറുപ്പ്‌കളും..;)

Anonymous said...

അല്‍പ്പം താമസിച്ചു ഇതു കാണാന്‍ .. എങ്കിലും ഇതിനു കമന്റ് എഴുതിയില്ലെങ്കില്‍ അതു മോശമാകും...
വായിച്ചു തലയറഞ്ഞു ചിരിച്ചു മയൂരാ...ആരോ പറഞ്ഞതുപോ‍ലെ കലക്കി പണ്ടാരമടക്കി ... ഇനിയും ഒരു പാട് പോരട്ടേ ഇതുപോലെയുള്ളത് :)

ഉണ്ടാപ്രി said...

ഒത്തിരി വൈകിയാണേലും ഇത്‌ വായിക്കാന്‍ പറ്റി.
സംഗതി കൊള്ളാം..പക്ഷേ എന്റെ കാര്യത്തില്‍ സംഗതി തിരിച്ചാണ്‌.

ഭാര്യാമണി നാട്ടില്‍ പോയിട്ട്‌ നാലുമാസമായി. അവളെ കെട്ടിന്നുതിനു മുമ്പ്‌ തന്നെ എന്റെ കിച്ചണിലേ ഡപ്പകള്‍ക്ക്‌ ലേബല്‍ ഉണ്ടായിരുന്നു..ബു ഹ ഹ..

കുക്കിംഗ്‌ അത്ര വലിയ വിഷമമുള്ള കാര്യമൊന്നുമല്ല. അതു കഴിഞ്ഞുള്ള പാത്രം കഴുക്കാണ്‌ പാട്‌. ഒരു അക്ക പാത്രം കഴുകാനും, തുണി കഴുകാനും വരണോണ്ട്‌ അതും സോള്‍വ്‌ഡ്‌.

എങ്കിലും വൈകിട്ട്‌ മടുത്തു വരുമ്പോള്‍ കാത്തിരിക്കുന്ന ആളിന്റെ വില അവള്‍ നാട്ടില്‍ പോയിക്കഴിഞ്ഞാ ശരിക്കും അറിഞ്ഞേ..
കഴിവതും കണവനെ ഒറ്റക്കിട്ടിട്ട്‌ പോകാതിരിക്കുക. എല്ലാ വിധ ആശംസകളും..

മഴപ്പൂക്കള്‍ said...

കൊള്ളാം ചേച്ചീ.. ഞാന്‍ ഈ ഐഡിയ(ലേബലിടുന്ന പരിപാടിയേ) എന്റെ മെമ്മറിയില്‍ സൂക്ഷിച്ച് വെക്കട്ടേ.. ആവശ്യം വരുമല്ലൊ