Wednesday, May 02, 2007

നാ(വ)ട്ട് വിശേഷം - ലാപ് ടോപ്

കാന്താരി പെണ്ണേ...കാന്താരി പെണ്ണേ....കാന്തന്റെ നെഞ്ചില്‍ ...(മൊബൈല്‍ റിങ്ങ് ടോണാണ്) ആരാന്ന് ഒളിഞ്ഞു നോക്കി,കാന്തന്‍. ചാടി വീണ് മൊബൈല്‍ എടുതു....ഹലോ...
/*....ഫാസ്‌റ്റ് ഫോര്‍വേര്‍ഡ്........ഒരു 20, 25 മിനിട്ട് .......*\

ചട്ടമ്പി എന്ത് ചെയ്യുന്നു?
ചട്ടമ്പീ ..അചു വിളിക്കുന്നു...ദേ സംസാരിക്കൂ...
ഹലോ അച്ചൂ...ഫൈന്‍ ആണോ?

ഫൈന്‍..ഫൈന്‍....ചട്ടമ്പിക്കോ?
ആം ഫൈന്‍ ഹീര്‍....താങ്ക്‍സ് .

എന്താ ചട്ടമ്പീ അവിടെ പരിപാടി?
ഞാന്‍ ലാപ് ടോപ്പിലാ.

ലാപ് ടോപ്?
യേസ് അചാഛന്‍ ലാപ് ടോപ്..

അചാഛന്‍ ലാപ് ടോപോ? അതിന്റെ കീസ് ഒന്നും ഇളക്കി എടുക്കരുത്, ബീ കേര്‍ ഫുള്‍.
കീസ്, വാട്ട് കീസ്. എവ്‌രിബഡി ഹീര്‍ ഹവ് ലാപ് ടോപ്. സോ ഇറ്റ്സ് ഗോയിന്‍ ടു ബീ ഫൈന്‍.

ചട്ടമ്പീ,ഡിഡ് യാ സേ എവ്‌രിബഡി??
യേസ് , ഈവന്‍ അമ്മാമ ഹാവ് വണ്‍...ആന്‍‌റ്റ് കല്യാണീ ടൂ..

വാട്ട്, ഒക്കേ ചട്ടമ്പീ, ബീ എ നൈസ് ബോയ്. അമ്മക്ക് കൊടുക്കൂ മൊബൈല്‍.
അമ്മേ....അച്ചു വിളിക്കുന്നു.

ചട്ടമ്പീ തന്നിട്ട് പോയി കളിക്കൂ, കല്യാണിയേ നോവിക്കരുത്..ട്ടോ...അമ്മ ദേ വന്നു.

ഹലോ.........

നിന്നോട് ആരാ അവിടെ പോയി ലാപ് ടോപ് വാങ്ങാ‍ന്‍ പറഞ്ഞത്..അവിടെ എല്ലാവര്‍ക്കും ലാപ് ടോപ് ഉണ്ട് എന്നത് ഡസിന്റ് മീന്‍ യൂ ഹാവ് ടു ബൈ വണ്‍..അതും പോരാഞ്ഞ് കലാണിക്കും വാങ്ങി. ഇതിനൊക്കെ അഹങ്കാരം എന്നാണ് പറയേണ്ടത്......
/*.....വീണ്ടും ഒരു 15 മിനിട്ട് കൂടി ഫാസ്‌റ്റ് ഫോര്‍വേര്‍ഡ്...*\

അല്ലാ എന്താ ഇപ്പോള്‍ പ്രശ്‌നം....
എന്ത് ലാപ് ടോപ്,
ഏത് ലാപ് ടോപ്,
എവിടതെ ലാപ് ടോപ്,
എവിടെ ലാപ് ടോപ്?

ചട്ടമ്പി പറഞ്ഞൂ അവന്‍ ഇപ്പോള്‍ അചാഛന്റെ ലാപ് ടോപിലാണെന്നും, അവിടെ എല്ലാവര്‍ക്കും ലാപ് ടോപ് ഉണ്ടെന്നും, അമ്മക്കും കല്യാണിക്കും ലാപ് ടോപ് ഉണ്ടെന്നും. നീ ഇവിടന്ന് ലാപ് ടോപ് കോണ്ട് പോയില്ലല്ലോ, പിന്നെ അവിടന്ന് വാങ്ങിയോ?

ങേ....ഹാ...അതായിരുന്നു.....ഒരു നിമിഷം ഒന്നു ബ്രീത് ചെയ്യൂ.......ചട്ടമ്പി പറഞ്ഞത് നാടന്‍ ലാപ് ടോപിന്റെ കാര്യമാ.
നാടന്‍ ലാപ് ടോപ്പോ??

അതെ,
ചട്ടമ്പി ലാപ് ടോപിലാ,
അചാഛന്‍ ലാപ് ടോപിലാ,
അമ്മാമതന്‍ ലാപ് ടോപിലാ,
കുഞ്ഞാഞ്ഞതന്‍ ലാപ് ടോപിലാ.
അല്ലാ അത് ആര്‍ക്കാ ഇല്ലാതെ? ഇവിടെ എന്നല്ല എവിടെയും എല്ലാവര്‍ക്കും ഉണ്ട് കല്യാണിക്കും ഉണ്ട്. അതു വാങ്ങാന്‍ ഒന്നും പോകണ്ടാ, ഫ്രീ അല്ലേ, ജനിക്കുമ്പോഴേ ബില്‍ട്ട് ഇന്‍ ലാപ് ടോപ്, ലാപ് .... ടോപ്. അച്ഛനമ്മമാര്‍ മക്കളെ ഇരുത്തുന്നത് ലാപ് ടോപ്പില്‍, മുത്തശ്ശനും മുത്തശ്ശിയും കുട്ടികളെ ഇരുത്തുന്നത് ലാപ്പ്‌‌ടോപ്പില്‍, അങ്ങിനെ അങ്ങിനെ .....ഹഹഹ എനിക്ക് വയ്യാ..

ഓ അതായിരുന്നോ സംഭവം. പിന്നെ വേറെ വിശേഷം ഒന്നും ഇല്ലെങ്കില്‍? എന്താ നിനക്ക് എന്തോ പറയനോ ഉള്ളത് പോലെ?

ങേ...ങാ...ഒന്നും ഇല്ല ഞാന്‍ ഇതിന്റെ ഹാങ്ങോവറിലാണ്;)
/* അങ്ങേ തലയ്ക്കല്‍ ഒരു 68 കിലോ ഡെസ്ക്ക് ടോപ്പിലേക്ക് വീഴുന്ന സ്വരം........... *\

65 comments:

മയൂര said...

“അതെ,
ചട്ടമ്പി ലാപ് ടോപിലാ,
അചാഛന്‍ ലാപ് ടോപിലാ,
അമ്മാമതന്‍ ലാപ് ടോപിലാ,
കുഞ്ഞാഞ്ഞതന്‍ ലാപ് ടോപിലാ.“

മഴത്തുള്ളി said...

ഠോ..........ഠോ.........ഠോ......... ആരും പേടിക്കണ്ട അമിട്ടല്ല. തേങ്ങ അടിച്ചതാ. ഒന്നിനു പകരം 3 എണ്ണമായീന്നു മാത്രം. സുല്ല് അല്ലെങ്കില്‍ ഇപ്പോ ഓടിയെത്തും. ;)

ചട്ടമ്പി ആളു കൊള്ളാലോ. അവനു ലാപ്ടോപ്പില്‍ ഇരുന്നാ മതീലോ. പിന്നെ മയൂരാ ആ ഫാസ്റ്റ് ഫോര്‍വേര്‍ഡ് കൂടി ഇടൂ ;) ഹി ഹി.

വല്യമ്മായി said...

അതു കൊള്ളാം.

swaram said...

entammeee...njan chirichu chirichu karayaan thudangi ippo...adipoli mayoora...

സുല്‍ |Sul said...

ലാപ് ടോപ് കൊള്ളാം.

(മയൂര എന്നാല്‍ മയൂര എന്നുതന്നെയല്ലേ ഉദ്ദ്യേശം.)
-സുല്‍

സാരംഗി said...

ലാപ്‌ ടോപ്‌ കലക്കീട്ടോ മയൂരാ..കിടിലം..അപ്പോള്‍ ആകെ മൊത്തം ടോട്ടല്‍ എത്ര ലാപ്‌ ടോപ്‌ ഉണ്ട്‌ വീട്ടില്‍..?

asdfasdf asfdasdf said...

ടോപ്പായല്ലോ ലാപ് ടോപ്..

അനാഗതശ്മശ്രു said...

അചാഛന്‍ ലാപ് ടോപോ? അതിന്റെ കീസ് ഒന്നും ഇളക്കി എടുക്കരുത്, ബീ കേര്‍ ഫുള്‍
boolaka problem?

NE IL007 said...

അങ്ങനെ മയൂരയുടെ ഇംഗ്ലീഷില്‍ ഉള്ള ആദ്യ ലേഖനം പുറത്തു വന്നിരിക്കുന്നു.........ഇംഗ്ലീഷില്‍ ആയതു കൊണ്ട് എനിക്ക് വായിച്ചു മനസ്സിലാക്കി അഭിപ്രായം പറയാന്‍ പറ്റിയില്ല .ക്ഷമിക്കുക..
കൂടുതല്‍ ഇംഗ്ലീഷ് ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

salil | drishyan said...

:-)

ചേച്ചിയമ്മ said...

ആ ലാപ് ടോപ് കൊള്ളാം..:)

Rasheed Chalil said...

:)

മയൂര said...

മഴത്തുള്ളീ, ഗണപതിക്ക് വയ്‌ച്ചതാണോ എനിക്ക് അടിച്ചത്;)...ഒരായിരം നന്ദി:)/\

വല്യമ്മായീ, നന്ദി :)

സ്വരമേ, അരുത് കരയരുത്...അതായിരുന്നില്ല മനസ്സില്‍...നന്ദി:)

സുലേ,സുല്ല്;) നന്ദി:)

സാരംഗീ, ചോദ്യം എന്നോടോ?? ഞാന്‍ കണക്കില്‍ പണ്ടേ മാത്‌സാ..ഹൃദയം നിറഞ്ഞ നന്ദി:)

കുട്ടന്മേനൊനേ, നന്ദി:)

അനാഗതശ്മശ്രു, ;) നന്ദി:)

NE IL007, തമാശകാരന്‍, പ്രോഫൈല്‍ നോക്കിയിട്ട് അത് എങ്ങോട്ടും നയിക്കുന്നില്ലാ... യാരോ ഒരാള്‍ ആണോ?? ഇത് വായിച്ചു മനസ്സിലായിലെങ്കില്‍ പിന്നെ കൂടുതല്‍ ഇംഗ്ലീഷ് ലേഖനങ്ങള്‍ എന്തിനാണ്;)?? നന്ദീട്ടോ :)

ദൃശ്യന്‍, നന്ദി:)

ചേച്ചിയമ്മേ, നന്ദി:)

ഇത്തിരിവെട്ടം, ഒത്തിരി സന്തോഷം:)

ശരത്‌ എം ചന്ദ്രന്‍ said...

കൊള്ളാം കൊള്ളാം

മയൂര said...

ശരത്‌, തിരക്കിന് ഇടയില്ലും ഇവിടെ വന്നതില്‍ നന്ദി:)

Pramod.KM said...

തമാശ തന്നെ;)

NE IL007 said...

ഡോണയുടെ പ്രൊഫൈല്‍ നോട്ടം ഇത്തിരി കൂടുന്നു.ഞ്ഞാന്‍ വെറുമൊരു വഴിപോക്കന്‍ മാത്രം......കൂടുതല്‍ ഇംഗ്ലീഷ് ലേഖനങ്ങള്‍ എഴുതുകയാണെങ്കില്‍ അത് ആരെ കൊണ്ടെങ്കിലും വായിച്ചു മനസ്സിലാക്കി അഭിപ്രായം പറയാന്‍ വേണ്ടിയായിരുന്നു.

Anonymous said...

Mayura-

I can't stop laughing... U made my morning and the rest of the week!!!

KIDILAM ennallaathe veronnum parayaanilla!!! :)

Keep up the good work!
Sandhya

Anonymous said...

Pinnee.. Aa fastforward - um koodi idanamaayirunnu!!! hahaha ...

ഓന്ത് said...

സരസമായി എഴുതിയിരിക്കുന്നു.
നന്നായിട്ടുണ്ട്‌.

Praju and Stella Kattuveettil said...

മയൂരാ
കലക്കീട്ടോ
നന്നായി എഴുതിയിരിക്കുന്നു

മയൂര said...

പ്രമോദ്, നന്ദി...

NE IL007, ഇത്ര ഒക്കെയേ ഉള്ളൂ..ഇതെല്ലാം വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന ഫിലോസഫിയല്ലേ...;)

സന്ധ്യാ, വളരെ സന്തോഷം...ഫാസ്‌റ്റ് ഫോര്‍വേര്‍ഡ് എന്തിനാ..വായിക്കാതെ ഓടിച്ച് വിടാനോ;)?? നന്ദിട്ടോ..വിണ്ടും വന്നതില്‍..:)

ഉണ്ണീ, നന്ദി:)

തരികിടേ, നന്ദി:)

കുറുമാന്‍ said...

മയൂരാ, തന്റെ ബ്ലോഗീലാദ്യമായാ....കൊള്ളാം.....എഴുതികൊണ്ടേയിരിക്കൂ.......

മയൂര said...

കുറുമാന്‍ജീ, ഒത്തിരി സന്തോഷം...നന്ദി ഇ വഴി വന്നതില്‍...

AJEESH K P said...

ഡോണേച്ചീ,
നന്നായിരിക്കുന്നു..

മയൂര said...

അജീഷേ, ഹൃദയം നിറഞ്ഞ നന്ദി :)

വാണി said...

ഇതു കിടിലന്‍ ലാപ്ടോപ്പ്..
:)

നിര്‍മ്മല said...

കാന്തനൊന്നു തലചായ്ക്കാന്‍ കാന്താരിപ്പെണ്ണിന്റെ ലാപ് ടോപ്പു മിസ് ചെയ്യുന്നുണ്ടായിരിക്കും.
ഹി..ഹി... വേഗം മടങ്ങി വരൂ. [അവിടെ ചുറ്റിക്കറങ്ങണതോര്‍ത്തുള്ള കുശുമ്പുകൊണ്ടൊന്നുമല്ല കേട്ടോ ;)]

മയൂര said...

എന്റെ കിറുക്കുകളേ, ഒത്തിരി നന്ദി :)

നിര്‍മ്മലേച്ചീ, ;) ഹൃദയം നിറഞ്ഞ നന്ദി /\

G.MANU said...

ee laptop tip top ayallo mayuraji..
kusruthiyulla manasinte owner analle.........
kasari

Areekkodan | അരീക്കോടന്‍ said...

ചട്ടമ്പി ആളു കൊള്ളാലോ.Top laptop !!!

മയൂര said...

മനുജീ, മനസ്സില്‍ ഇത്തിരി കുസൃതിയില്ലെങ്കില്‍ എന്ത് ജീവിതം.. ഒരായിരം നന്ദി:)

അരീക്കോടനേ, ഒത്തിരി നന്ദി :)

ഗുപ്തന്‍ said...

ഈ പോസ്റ്റ് മുന്‍പേ കണ്ടിരുന്നു... മറുപടിയിടാന്‍ പറ്റിയില്ല..

നന്നായി എഴുതിയിരിക്കുന്നു
ചട്ടമ്പിയുടെ ലാപ്റ്റോപ്പ് കൊള്ളാം..

sandoz said...

ഹ.ഹ.ഹ..കൊള്ളാല്ലോ....ലാപ്ടോപ്‌.....
ലാപ്ടോപ്പിലെ കീസ്‌ ഒന്നും ഇളക്കിയെടുക്കല്ലേ എന്ന വരി...
ക്ലൈമാക്സ്‌ കഴിഞ്ഞപ്പോള്‍....
കൂട്ടിവായിച്ച്‌ ശരിക്കും ചിരിച്ചു.....

വേണു venu said...

ആണികള്‍‍ ഊരിയെടുക്കാതിരിക്കട്ടെ.:)

Haree said...

:)
ഇതിപ്പോഴാണ് കാണുന്നേ...
--

മയൂര said...

മനൂ, വീണ്ടും വന്നതില്‍ നന്ദി:)

നാന്ദോസേ, ഇഷ്‌ടായീന്നറിയിച്ചതില്‍ നന്ദി:)

വേണൂ, ആണികള്‍‍ ഊരിയെടുക്കില്ലായിരിക്കും..നന്ദി :)

ഹരീ, നന്ദി..തിരക്കിനിടയില്ലും ഇവിടെ വന്നതിന്ന്...:)

ഏറനാടന്‍ said...

സീരിയസ്സ്‌ എഴുത്തുകാര്‌ (രി) കളെല്ലാം സരസയെഴുത്തില്‍ അടിച്ചുകേറികൊണ്ടിരിക്കുന്നത്‌ ബൂലോഗത്തെ നവയുഗത്തിന്‌ നാന്ദികുറിക്കുന്നൊരു സംഭവമാണ്‌. ഈ ലാപ്പ്‌ ടോപ്പും കൊള്ളാം.

Ziya said...

കൊള്ളാം...
നന്നാ‍യിരിക്കുന്നു

മയൂര said...

ഏറനാടന്‍, ഇത്ര വല്യ വാക്കുകള്‍ ഒന്നും എനിക്ക് മനസിലാവില്ലാട്ടോ... ഒത്തിരി നന്ദി..:)

സിയാ, ഇതു വഴി വന്നതില്‍ നന്ദി :)

ഷിജോ ജേക്കബ് said...

എന്റെ ഡോണേച്ചീ തകര്‍ത്തു...
അപ്പോ മക്കള്‍ രണ്ടുപേരും കൂടി ലാപ്‌ടോപ്പില്‍ കളിയാണല്ലേ..
അമ്മോ ചിരിക്കാന്‍ വയ്യേ....

മയൂര said...

ഷിജോ, ചട്ടമ്പിയും കല്യാണിയും ആള് ആരാന്നാ വിച്ചാരം;)(എന്റെ അല്ലേ മക്കള്‍;)) ...ഒത്തിരി നന്ദി :)

ധ്വനി | Dhwani said...

68 കിലോ മറിച്ചിട്ട ഈ ഇത്തിരിപ്പോന്ന ചട്ടമ്പി ഒരു ചട്ടമ്പി തന്നെ!! :) കൊടു കൈ!!
ഇനി മുതല്‍ 15 ല്‍ കൂടുതല്‍ കിലോകള്‍ മറിക്കരുതെന്നും അതവന്റെ ആരോഗ്യത്തിനു കേടാണെന്നും പറഞ്ഞു മനസ്സിലക്കൂ!!

മയൂര said...

ധ്വനീ, വീട്ടില്‍ അന്‍ഡര്‍ 15 കിലോ ഉള്ളത് കല്യാണി മാത്രം ആണ്. അവളെ മറിച്ചിട്ടാല്ലും ചട്ടമ്പിയുടെ ആരോഗ്യത്തിനു കേടാണ് ;)

:: niKk | നിക്ക് :: said...

Omigosh!

hAhAhA... nice :)

മയൂര said...

നിക്ക്, നന്ദി..വീണ്ടും ഇതു വഴി വന്നതില്‍ ... :)

സാരംഗി said...

ഒരു വട്ടം കൂടി വായിച്ചു..ആ റിംഗ്‌ ടോണ്‍ കലക്കീട്ടൊണ്ട്‌ ട്ടോ...അതിലും ഒരു കാന്തന്‍ സ്പര്‍ശം ഉണ്ടല്ലോ..:)

Sona said...

ലാപ് ടോപ് അടിപൊളിയായിട്ടുണ്ട്.

Sha : said...

കൊള്ളാം നന്നായിരിക്കുന്നു

മയൂര said...

അഗ്രജന്‍, നന്ദി:)

സാരംഗീ, ആ റിംഗ്‌ ടോണ്‍ മുന്നണി പാട്ടാക്കിയാലോ?? ;)

സോനാ, നന്ദി:)

ഷാ, നന്ദി..ഇവിടെ വന്നതില്‍..:)

jazzjuzz4u said...

hai......koooooool

jazzjuzz4u said...

kooooooooool mayura

ഗിരീഷ്‌ എ എസ്‌ said...

വരാന്‍ ഏറെ വൈകി..
വായിച്ചപ്പോള്‍ ഇഷ്ടമായി
വരികളും ആ റിംഗ്‌ ടോണും..
പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു

Anonymous said...
This comment has been removed by a blog administrator.
വിചാരം said...

ഹ ഹ ഹ ഹ....

മയൂര said...

ഇതിനു തൊട്ടുമുന്‍പില്‍ ‍ഞാനെന്ന വ്യാജേന ആരൊ വന്നു നിങ്ങള്‍ക്ക് ഒരു മറുപടിയുടെ രൂപത്തില്‍ കമന്റിട്ടത് ഞാന്‍ ഡിലീറ്റ് ചെയ്തു കള‍ഞ്ഞു..അത് ഞാനായിരുന്നില്ല,
സ്വന്തം പേരു വെളിച്ചം കാണിയ്ക്കാന്‍ കൊള്ളാത്ത ആരോ എന്റെ പേരു ഉപയൊഗിച്ചതായിരിക്കാം.

Siju | സിജു said...

അതാരോ ഞരമ്പ് രോഗത്തിന്റെ പ്രാക്റ്റിക്കല്‍ നടത്തിയതാ.. മൈന്‍ഡ് ചെയ്യണ്ട..

ലാപ്ടോപ് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വേറൊരെണ്ണം വാങ്ങേണ്ടി വരില്ലായിരുന്നു :-)

ഗുപ്തന്‍ said...
This comment has been removed by a blog administrator.
ബിന്ദു said...

ഈ ലാപ്ടോപിന്റെ മലയാളവാക്കും ഇത്തിരി കുഴപ്പക്കാരനാണ്‌. ഒരു ഭാര്യ ഭര്‍ത്താവിനോട്‌ ഒരിക്കല്‍, "നിങ്ങള്‍ക്കു മടി നന്നായിട്ടുണ്ട്‌". അപ്പോള്‍ തിരിച്ചു, "മടി ഇല്ലെങ്കില്‍ എങ്ങനെയാ കൊച്ചിനെ ഒന്നിരുത്തണമെങ്കില്‍"?? ;)

മയൂര said...

jazzjuzz4u,draupathivarma,വിചാരം,
സിജു :- നന്ദി:)

ബിന്ദൂ, അത് രസികന്‍ ആയിട്ടുണ്ട്:)

Anonymous said...
This comment has been removed by a blog administrator.
ഈയുള്ളവന്‍ said...

ഡോണേച്ചീ,
കൊള്ളാം... ഇപ്പോഴാ ഇതുവഴി വന്നത്.. :)

gaya said...

chechikutty..me loves.:)

gaya said...
This comment has been removed by the author.
gaya said...

chechikutty..me loves.:)