ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
അപ
(1) ര.
(2) രന്.
(3) 1ഉം 2ഉം അല്ലാത്തത്.
(4) 1ഉം 2ഉം ചേര്‍ന്നത്.
“മയൂര.” എന്ന പേരില്‍ ആരോ ചില പോസ്റ്റുകളില്‍ കമന്റ് ഇടുന്നതായി എന്റെ ചില സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ആ കമന്റ് ഇട്ടത്ത് ആരെന്നോ, അതിന്നു പിന്നില്‍ ഉള്ള ചേതോവികാരം എന്തെന്നോ എനിക്ക് അറിവുള്ളതല്ല. എന്റെ പ്രൊഫൈലും(http://www.blogger.com/profile/05489746641200403873) മറ്റെ കഷിയുടെ പ്രൊഫൈലും നോക്കിയാല്‍ ഇത് മനസിലാകാവുന്നതെ ഉള്ളൂ.
ഇതിന്റെ പേരില്‍ എന്റെ കൂട്ട്കാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കില്‍ അത് എന്റെ തെറ്റ് കൊണ്ട് അല്ല എന്ന് സദയം മനസിലാക്കുവാന്‍ അപേക്ഷ.
Monday, June 18, 2007
അപര(ന്)???
Labels:
പലവക
Subscribe to:
Post Comments (Atom)
13 comments:
“മയൂര.” എന്ന പേരില്‍ ആരോ ചില പോസ്റ്റുകളില്‍ കമന്റ് ഇടുന്നതായി എന്റെ ചില സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ആ കമന്റ് ഇട്ടത്ത് ആരെന്നോ, അതിന്നു പിന്നില്‍ ഉള്ള ചേതോവികാരം എന്തെന്നോ എനിക്ക് അറിവുള്ളതല്ല. എന്റെ പ്രൊഫൈലും(http://www.blogger.com/profile/05489746641200403873) മറ്റെ കഷിയുടെ പ്രൊഫൈലും നോക്കിയാല്‍ ഇത് മനസിലാകാവുന്നതെ ഉള്ളൂ.
:) ചോദ്യോത്തരം കൊള്ളാം!
ബഹുജനം പലവിധം! അല്ലാണ്ടെന്താ ഇതിനൊക്കെ പറയുക?
--
പ്രശ്നോത്തരി കൊള്ളാം മയൂര..
ഇത് ചെയ്തത് ആരായാലും മാപ്പര്‍ഹിക്കുന്നില്ല.
ഇതു കഷ്ടം തന്നെ ..
qw_er_ty
മയൂര,
മിക്ക ബ്ലോഗേഴ്സിനും മയൂരയെക്കുറിച്ചറിയാമല്ലോ. അതിനാല്‍ മയൂര. എന്ന പേരില്‍ ബ്ലോഗില്‍ വരുന്ന കമന്റുകളുടെ നിലവാരം കാണുമ്പോഴേ അത് എല്ലാവര്ക്കും മനസ്സിലാവും.
ഇത്ര തരം താണ രീതിയില്‍ പലയിടത്തും കമന്റിടുന്നവര്‍ ആരായാലും അവര്‍ സഹതാപം അര്‍ഹിക്കുന്നു.
ബൂലോഗത്ത് ഉടനടിയൊരു സേവനവാരം സഘടിപ്പിച്ച് കളകളെ പിഴുതെറിഞ്ഞ് കൂട്ടിയിട്ട് തീകൊടുത്ത് ചാരമാക്കി ആ ചാരം തെങ്ങിനും മാവിനും പ്ലാവിനും വളമാക്കി ശരിയാക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.
(മുന്‍കൂര്‍ ജാമ്യം: എന്റെ പ്രൊഫൈല്‍ ആരേലും അടിച്ചെടുത്തെങ്കില്‍ അല്ലേല്‍ പ്ലാനുണ്ടേല്‍ അറിയിക്കണം. ഭവിഷ്യത്തുകള്‍ ഉണ്ടായാല്‍ ഞാന്‍ നിരപരാധിയും കൈമലര്ത്തുന്നൊരു നാടനും മാത്രം)
ബൂലോകത്ത് വന്ന കാലത്ത് ഇതല്ലേ ദൈവത്തിന്റെ സ്വന്തം നാട് എന്ന് തോന്നിയിരുന്നു(അത്രക്കൊന്നുമില്ല),നല്ല ആള്ക്കാര്,കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്ന നിസ്വാര്‍ത്ഥ സുഹ്രുത്തുക്കള്‍.
എന്റെ കൂട്ടുകാരോട് വാതോരാതെ പ്രസംഗിച്ചിരുന്നു,ഞാന്‍ എത്തിപ്പെട്ട പുതിയ മേഖലയെ കുറിച്ച് സൗഹ്രുദത്തിന്റെ,കൂട്ടായ്മയുടെ,പ്രതീക്ഷയുടെ പുതുലോകം എന്നൊക്കെ (മാങ്ങാതൊലി),ഇപ്പളാ ഒക്കെ തനിരൂപം മനസിലായത്.ഭാഗ്യത്തിന് എന്റെ കവല പ്രസംഗം കേട്ടിട്ട് ആരും കൂടുതല്‍ ഇവിടേക്ക് എത്തി നോക്കിയില്ല.ഈ അനോണികളുടെ വികാരം എന്താവും,മറ്റുള്ളവരെ ഉപദ്രവിക്കുമ്പോ എന്ത് സുഖമാണാവോ ഇക്കൂട്ടര്‍ക്ക് കിട്ടുന്നത്.പിന്നെ ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വെച്ച് നമ്മുടെ ബ്ലോഗ്ഗിംങ്ങ് തുടരുക തന്നെ.(ഇനി എന്റെ മേക്കിട്ട് ആരാണാവോ കേറാന്‍ വരുന്നത്...വരുന്നവര്‍ക്കായി നെഞ്ചും വിരിച്ച് കാത്തിരിക്കുന്നു)
ഇന്നു വീണ്ടും കഥാപാത്രം ഹരിയുടെ ബ്ലോഗില്‍ കമന്റിട്ടു. ഒരു അനൂപിനെ ഉപദേശിച്ചുകൊണ്ട്.
ഹരിയുടെ ഗ്രഹണം ബ്ലൊഗ് നോക്കിക്കെ.
qw_er_ty
ഗ്രഹണത്തില്‍ മാത്രമല്ല. ദാ, ഇവിടെയുമുണ്ട് (എറ്റവും ഒടുവിലുള്ള കമന്റ്, ആരും ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍).
രസകരമായ കാര്യം ‘മയൂര(ഡോട്ട്)’ ആണ് ഒറിജിനല്‍ മയൂര എന്ന് ആ കമന്റില്‍ വാദിക്കുന്നുമുണ്ട്, എന്നതാണ്. എന്താണാവോ ഈ അപര/രന് ലക്ഷ്യമിടുന്നത്. ഗ്രഹണത്തിലെ പോസ്റ്റില്‍ തന്നെ അനോണിമസായി, 'haree | ഹരീ’ എന്ന പേരില്‍ കമന്റിട്ടയാളുടേയും ഈ മയൂര(ഡോട്ട്)ന്റേയും ഭാഷ വളരെ സമാനമായിത്തോന്നുന്നു. ഇതിനിപ്പോള്‍ എന്താണൊരു പോംവഴി?
--
അപരന്മാര്എവിടെയുമുണ്ട്
അപരന്മാര്ഇവിടെയുമുണ്ട്
എനിക്കു കിട്ടിയ സപ്പോര്‍ട്ട് എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.പക്ഷെ കൂട്ടുകാരെ ആരും വോട്ട് ചെയ്യാതിരുന്നത് എന്താ?/ എല്ലാവരും രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കും അല്ലേ?
ഒന്നും ഒന്നും രണ്ടാണെ
ഒന്നും രണ്ടും മൂന്നാണെ
എന്റെ ഉള്ളില്‍ നിങ്ങളാണെ ബ്ലോഗേര്സെ!
Post a Comment