Wednesday, August 22, 2007

ആരൊ എന്നെ ഫ്രയിം ചെയ്തൂ.
എന്നെ ഫ്രയിം ചെയ്ത ഈ സംഭവത്തിന് തിരികൊളുത്തിയത് 2007 ആഗസ്റ്റ് 16ന് കാര്‍ട്ടൂണിസ്റ്റ് വരച്ച എന്റെ കാരികേച്ചറാണ്. എന്നെ ഫ്രയും ചെയ്ത പ്രസ്തുത കഷിയുടെ ഓഫീസ് മുറിയുടെ ചുമരും ചാരി ഞാന്‍ നില്‍ക്കുന്നത് കണ്ടില്ലെ. ഈ മുഖാമുഖം ദിനം പ്രതി സഹിക്കുന്ന കഷി ആര് എന്ന് കണ്ട് പിടിക്കുന്നവര്‍ക്ക് ഒരു പ്രത്യക സമ്മാനം(e-ഓണ തല്ല്, e-ഓണ സദ്യ,e- ഉഗാണ്ടയിലേക്ക് ഉള്ള യാത്ര) നല്‍കുന്നതാണ്;). സംഭവം എന്റെ ശ്രദ്ധയില്‍ പെട്ടത് ഇങ്ങിനെ.


അതിരാവിലെയാറര മണിക്ക്
കോഫിയുമായി നെറ്റില്‍ കയറി.
പത്രം നോക്കി, പാട്ടുകള്‍ കേട്ടു
ബ്ലോഗുകള്‍ പലതും വായിച്ച് കമന്റി.

ഇടയ്ക്ക് പലവുരു ഓര്‍മ്മയില്‍ തികട്ടി
ഇമെയില്‍ ഒന്നും നോക്കിയിട്ടില്ല.
ഒടുവില്‍ ഇമെയില്‍ നോക്കും
നേരം വിഷയം ഒന്ന് കണ്ണിലുടക്കി.

സ്പഷ്ടമായത്തില്‍ എഴുത്തിയിരിക്കുന്നൂ
ആരോ മയൂരയെ ഫ്രയിം ചെയ്തു,
കൂടെ ഉള്ളൊരു ചിത്രം നോക്കൂ.
ചെയ്‌ത്തതാരെന്ന് ചോദിച്ചറിയൂ.

ചിത്രം കണ്ടൂ ഉള്ളില്‍ കൊണ്ടൂ
ഞെട്ടിത്തരിച്ച് കോരിത്തരിച്ചു
സന്തോഷത്താല്‍ ഉള്ളം പൊട്ടി
പൊട്ടിച്ചിരിച്ച് പൊട്ടിത്തകര്‍ന്നൂ.

സന്തോഷത്താല്‍ ഓര്‍ത്ത് ചിരിചൂ
പിന്നെ ഒരു ചെറു നെടുവീര്‍പ്പിട്ടു.
ഇതരമൊരു വികൃതി കാട്ടീടുവാനായ്
കച്ച കെട്ടിയതാരെന്ന് പറയ്ക.

24 comments:

മയൂര said...

എന്നെ ഫ്രയിം ചെയ്ത ഈ സംഭവത്തിന് തിരികൊളുത്തിയത് 2007 ആഗസ്റ്റ് 16ന് കാര്‍ട്ടൂണിസ്റ്റ് വരച്ച എന്റെ കാരികേച്ചറാണ്. എന്നെ ഫ്രയും ചെയ്ത പ്രസ്തുത കഷിയുടെ ഓഫീസ് മുറിയുടെ ചുമരും ചാരി ഞാന്‍ നില്‍ക്കുന്നത് കണ്ടില്ലെ. ഈ മുഖാമുഖം ദിനം പ്രതി സഹിക്കുന്ന കഷി ആര് എന്ന് കണ്ട് പിടിക്കുന്നവര്‍ക്ക് ഒരു പ്രത്യക സമ്മാനം(e-ഓണ തല്ല്, e-ഓണ സദ്യ,e- ഉഗാണ്ടയിലേക്ക് ഉള്ള യാത്ര) നല്‍കുന്നതാണ്;).

കാര്‍ട്ടൂണിസ്റ്റ് said...

ഇതാ മുട്ടനൊരു തേങ്ങ ....
ഇതാ എറിയാമ്പോണൂ.. എറിഞ്ഞളയും...ദാ എറിഞ്ഞഴിഞ്ഞു...

ടമാര്‍.. ടുമീല്‍ !

ഹൊ, മെറ്റാല്ലിക് തേങ്ങയാണല്ലൊ !

ആ കക്ഷിയുടെ പേര്‍ കല്യാണരാമന്‍ എന്നല്ലെ, സത്യം പറയൂ.

ഞാന്‍ അത്ഭുതപ്പെട്ടുനിക്ക്വാണ് ഇപ്പഴും..!

Dandy said...

ആരാണെന്നെനിക്കറിയാം,
പക്ഷെ പറയൂലാ.....

അനാഗതശ്മശ്രു said...

മയൂരയുടെ കാന്തന്‍ ..പിന്നല്ലാതെ ആരാ

arun said...

ശരിയുത്തരം ഞാന്‍ പറഞ്ഞു കഴിഞ്ഞു!

അപ്പോള്‍ സമ്മാനത്തിനു പകരം വധഭീഷണിയാണ് തിരിച്ചു കിട്ടിയത് :-(

പറയൂ നാട്ടുകാരെ ഇതെവിടത്തെ ന്യായം?!!

Haree | ഹരീ said...

അനാഗതശ്മശ്രു മാഷേ, കാന്തന് മയൂരയെ ദിവസം മുഴുവനും സഹിക്കുന്നതല്ലേ... അദ്ദേഹം ഓഫീസില്‍ കൊണ്ടുപോയി ഫ്രയിം ചെയ്തു വെയ്ക്കുമോ? :)
സ്പഷ്ടമായത്തില്‍ എഴുത്തിയിരിക്കുന്നൂ
ആറോ മയൂരയെ ഫ്രയിം ചെയ്തു,
കൂടെ ഉള്ളൊരു ചിത്രം നോക്കൂ.
ചെയ്‌ത്തതാരെന്ന് ചോദിച്ചറിയൂ.
മായത്തില്‍ എഴുത്തിയിരിക്കുന്നോ??? അതും ആറോ മയൂരയെ ഫ്രയിം ചെയ്തെന്ന്!!! പിന്നേ, അതൊരു വല്ലാത്ത ചെയ്ത്തായിപ്പോയെന്നേ! :D

എനിക്കറിയാല്ലോ ഉത്തരം:
നിറത്തിലുണ്ട് - കളറിലില്ല...
കര്‍ക്കിടകത്തിലുണ്ട് - കന്നിയിലില്ല...
...ലുണ്ട് - ...ലില്ല...
...ലുണ്ട് - ....ലില്ല...
ബാക്കി ആരെങ്കിലും പൂരിപ്പിക്കൂ... :)
അല്ലേലും e-സമ്മാനമൊക്കെ ചുമന്ന് വീട്ടിലെത്തിക്കാന്‍ ഭയങ്കര പാടാന്നേ...
--

നന്ദന്‍ said...

എന്റമ്മേ! ബൂലോകത്ത്‌ "പട"മാക്കപ്പെട്ട ആദ്യ വ്യക്തി ഡോണ ചേച്ചിയാണോ?? ;)

ഞാന്‍ ആ പാട്ടിങ്ങനെ തുള്ളല്‍ക്കഥാ രൂപത്തില്‍ പാടി നോക്കുവാരുന്നു.. സംഗതി കലക്കി.. :)

ശ്‌ ശ്‌.. ആരോടും പറയില്ല.. ആരാ ഫ്രെയിം ചെയ്തേ?? :D

അനാഗതശ്മശ്രു said...

കാന്തനു ഇങിനെയല്ലേ ഒരു സ്വീറ്റ് റിവന്ച് ചെയ്യാന്‍ പറ്റൂ എന്നുദ്ദേശിച്ചു പോയി..അദ്ദേഹത്തിനു ഇതു പോലെ തുള്ളല്‍ പാട്ടും ബ്ളോഗും എഴുതാന്‍ പറ്റില്ലാലൊ?

G.manu said...

enthayalum njanalla

മഴത്തുള്ളി said...

“എന്നെ ഫ്രയും ചെയ്ത പ്രസ്തുത കഷിയുടെ ഓഫീസ് മുറിയുടെ ചുമരും ചാരി ഞാന്‍ നില്‍ക്കുന്നത് കണ്ടില്ലെ.“

ഈ വാചകത്തില്‍ത്തന്നെയുണ്ടല്ലോ ഫ്രയിം ചെയ്ത ആളുടെ പേര്. “കഷി” :) ഹി ഹി.

സാരംഗി said...

ആരായാലും സംഭവം ഉഗ്രന്‍!!
ഓട്ടന്‍‌തുള്ളല്‍ സ്റ്റൈലില്‍ പാട്ട് കസറി..
(ന്നാലും അതാരായിരിയ്ക്കും..?)

Balu said...

ആരാണീ സത്ക്കര്‍മ്മം ചെയ്തത്?? ആരായാലും എ‌‌‌‌‌ന്റെ എല്ലാ പിന്തുണയും ഞാന്‍ പ്രഖ്യാപിച്ചിരിക്കുന്നു!
കരാട്ടെ അറിയാവുന്നതു കൊണ്ട് എന്തുമാവാം എന്നു കരുതുന്നവര്‍ക്ക് ഇത് ഒരു ലെസ്സണ്‍ ആയിരിക്കട്ടെ!

ഏറനാടന്‍ said...

"ആരാണയാള്‍? ആരവിടെ? "

"അടിയന്‍."

"ഈ കടുംകൈ ചെയ്തവനാരാണ്‌?"

"ഞാനല്ല പ്രഭോ."

"എന്നാല്‍ പരാതിക്കാരിയെ ഹാജറാക്കൂ. ഉം വേഗം.."

"പ്രഭോ സാധ്യമല്ല. അവര്‍ ബുഷിന്റെ നാട്ടിലായിപോയി. ബുഷിടപെട്ടാല്‍ അതൊരു വന്‍ പ്രശ്‌നമാവും ഏമാനേ."

"ആ വല്ലോരും വല്ല ചുമരിലും തൂക്കിയ പടമല്ലേ. കുറച്ചുകഴിഞ്ഞാലാ പ്രശ്‌നം കെട്ടടങ്ങിക്കോളും അല്ലേ അടിയന്‍?"

"യെസ്‌ പ്രഭോ. താങ്കളെ വെയിറ്റ്‌ ചെയ്തൊരു 'അനോണി' വിവരവുമായി ബ്ലോഗില്‍ മുഖം മറച്ച്‌ കാലില്‍ ദര്‍ഭപുല്ലു കൊണ്ടപോലെ ഒറ്റക്കാലില്‍ നില്‍പുണ്ട്‌."

(ശേഷം ആര്‍ക്കെങ്ങനെ വേണേലും ഊഹിക്കാം)

:)

തുഷാരം said...

അങ്ങ് ദൂരെ കരിങ്കണ്ണിശോശയെ പിടിച്ച് കെട്ടിക്കൊണ്ട് വന്ന് പൂക്കളം തീര്‍ത്ത ആളാവും എന്നാണ് എന്‍റെ ഉത്തരം...
ഉത്തരം ശരിയായാല്‍ വധഭീഷണി പാടില്ല.:)

അനാഗതശ്മശ്രു said...

ഹരിയുടെയും തുഷാരത്തിന്റെയും ക്ളൂ ചേത്തു വച്ചാല്‍
നിര്‍ മല..
സം യുക്ത.ജേതാക്കളുണ്ടൊ?
(സം യുക്താ വര്‍ മ്മയല്ല..)

Manu said...

ആ ഔട്‌ലുക് ബോക്സില്‍ ഒന്നുരണ്ട് മെയിലില്‍ നിര്‍മലേടത്തീടെ പേരുണ്ട്... ഒന്നു സൂക്ഷിച്ച് നോക്കിക്കെ... പിന്നെ തുഷാരം ക്ലിയറായിട്ട് ക്ലൂവിട്ടല്ലോ...

എന്റെ കിറുക്കുകള്‍ ..! said...

ന്റെ കളരിപരമ്പരദൈവാസേ..ഡോണമ്മായുടെ പോട്ടോ ദിനം പ്രതി കണ്ടോണ്ടിരിക്കുന്ന ആ പാവത്തിനു അനുശോചനങ്ങള്‍..;)
[ ഞാന്‍ ഈ ഏരിയായിലില്ലേ..]

മയൂര said...

കാര്‍ട്ടൂണിസ്റ്റ്, അങ്ങ് തന്നെ മെറ്റാലിക് തേങ്ങയടിച്ചത് നന്നായി:)

ഡാന്റിസേ, ശ്..ശ്..

അനാഗതശ്മശ്രു , ക്ലൂ ഒന്നും ഇല്ല..ഞാന്‍ മൌന വൃതത്തിലാണ്;)

അരുണ്‍, (ജാഗ്രതൈ)

ഹരീ, ആറോ പിശകായിരുന്നു, അക്ഷരം:(

നന്ദാ, എന്നെ പടമാക്കി ഇനി പപ്പടമാക്കിമോ;)

മനൂജീ, ഒന്നും കൂടി ഓര്‍ക്കാന്‍ ഞാന്‍ പറയുന്നില്ല;)

മഴത്തുള്ളീ, ക്ലൂ...ക്ലൂ..;)

സാരംഗീ, ഞാന്‍ അല്ലേ...അല്ല..

ബാലൂ, കാലുവാരി അനുജാ....ഹും..;)

ഏറനാടന്‍, അത് നന്നായി രസിച്ചൂ..:)

തുഷാരം, കരിങ്കണ്ണിശോശയെ(പൂവ്..പൂവ്) എനിക്ക് പേടിയാ ..:( ഞാന്‍ ഇപ്പോള്‍ ബിന്‍ ലാഡന്റെ ആളല്ലാ.. സത്യമായിട്ടും;)

മനൂ, ഒരു പോലെ പേരുള്ള എത്ര പേര്‍ കാണും;)

എന്റെ കിറുക്കുകള്‍, അതെ...നോവല്‍ പ്രേയ്സ് കൊടുക്കാല്ലേ..;)

24 മണികൂര്‍ കഴിയാതെ ഞാന്‍ ഒരു ക്ലൂ പോലും തരില്ല..അരുണ്‍ പുറത്ത് മിണ്ടരുത്;)

:: niKk | നിക്ക് :: said...

കണ്ണാടിയാദ്യമായ് നിന്‍ ബാഹ്യരൂപം സ്വന്തമാക്കി... ;)

ഉത്തരം പറഞ്ഞസ്യ !
സമ്മാനം എനിക്കസ്യ!

:)

നിര്‍മ്മല said...

ആരൊക്കെയോ എന്റെ നാമം വ്രഥാവിലെടുക്കുന്നതു കേട്ടു വന്നതാണ്!!!
ഓര്‍ക്കുട്ടു സ്ക്രാപ്പു കട്ടു വായിക്കുന്നവര്‍ക്കു വധഭീഷണിക്കു പകരം ഇ-തല്ലു കൊടുത്ത് ഡിസ്ക്ക്വോളിഫൈ ചെയ്യണമെന്ന് ഞാന്‍ വിധികര്‍ത്താക്കളോട് അപേക്ഷിക്കുന്നു ;)
സി.ഐ.ഡി. മൂസ ക്ഷമിക്കണം മനുവിന്റെ കാഴ്ച ശക്തി അപാരം :)
കാര്‍ട്ടൂണിസ്റ്റിന് പച്ചത്തേങ്ങയരച്ച (മെറ്റാലിക്കല്ല) അവിയലു ചേര്‍ത്ത് ഒരു ഇ-ഓണസദ്യ അയക്കുന്നു.

ധ്വനി said...

ആരായാലെന്താ... കാരിക്കേച്ചറെങ്കിലും ഫ്രയിമില്‍ ഒതുക്കിയല്ലൊ!! ഗൊടു ഗൈ! ഇതു പറഞ്ഞ എനിക്കുള്ള സമ്മാനവും ( ഞാന്‍ ഓടി!)അയാള്‍ക്കു കൊടുക്കൂ!!!

(നിര്‍മലേച്ചിയുടെ പേര്‍ വൃഥാ പ്രയോഗിച്ചതാര്‍?? ഫ്രം അഡ്രസ്സില്‍ അല്ലേ നിര്‍മലേച്ചിയുടെ പേര്‍!! മാത്രമല്ല നിര്‍മല 'ചേച്ചി' എന്നല്ല 'കക്ഷി' പേരു സേവ് ചെയ്തിരിയ്ക്കുന്നത്....അപ്പോ നിര്‍മലേച്ചിക്കും മൂത്ത ഏതോ ചേട്ടനോ ചേച്ചിയൊ ആണു ഈ ഫ്രെയിം കാരന്‍/കാരി!!! ഞാന്‍ അധികം വല്ലതും പറഞ്ഞോ? എന്റെ പിഴ, എന്റെ പിഴ,എന്റെ വലിയ പിഴ!!!....)

ശ്രീ said...

മയൂര ചേച്ചീ...
ഇത്ര പെട്ടെന്നു പടമായോ?

(ശ്ശൊ! ഈ ഫേമസ്സായാലുള്ള ഓരോ കുഴപ്പങ്ങള്‍‌! അല്ലേ?)

ഓണാശംസകള്‍‌!

പൈങ്ങോടന്‍ said...

ആരാണീ പാതകം ചെയ്തത് പറയൂ...എനിക്ക് തോന്നുന്നത് പ്രതിപക്ഷത്തിന്റെ കറുത്ത കരങ്ങളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നാ

മയൂര said...

നിക്ക്, അത് തെറ്റസ്യാ...;)

നിമ്മലേച്ചീ, സ്ക്രാപ്പ് കള്ളമാര്‍ക്ക് എതിരെ കേസ് ഫൈല്‍ ചെയ്യണം, കാഴ്‌ച്ച കൂടുതല്‍ ഉള്ളവര്‍ക്ക് എതിരെയും;)

ധ്വനീ, അതെന്നെ...പിഴ..ബല്യ പിഴ...ങ്..ഹാ..;)

ശ്രീ‍, ഫേമസ്സല്ലാ അതിന്റെ ഓപ്പോസിറ്റ് എന്തോ ഉണ്ടല്ലോ..അതാ;)

പൈങ്ങോടന്‍, ഞാനും ആ ആരോപണം ഉന്നയിക്കുന്നു;)(എന്നിട്ട് ഓടി;)


ആരുണ്‍ പറഞ്ഞ ഉത്തരം ശരിയാണ്..പക്ഷേ സമ്മാനം ഇല്ലലോ..ഡക്ക..ഡക്കേ..;)ഉത്തരം വരയില്‍ വീണില്ല;)

ഹരീ, സമ്മാനം എത്രയും പെട്ടെന്ന് ചുമ്മന്ന് മാറ്റണം എന്ന് ഇതിന്നാല്‍ ഉത്തരവിടുന്നു;)--ശുഭം.