Sunday, October 21, 2007

കൂടോത്രം

അന്നൊരു വേനലവധിക്കാല-
ത്തെന്റെ, ഉച്ചയുറക്കം മുറിച്ചത്
ഉമ്മറത്തെ പിറുപിറുപ്പാണ്.

അമ്മയുമമ്മമ്മയും ജോലിക്കാരി-
യേച്ചിയെ ചെവിയില്ലാ-
യിരുന്നെങ്കില്‍ കണ്ണുപൊട്ടു
മാറുച്ചത്തില്‍ ചീത്തപറയുന്നു,
പാലുകൊടുത്ത കൈയ്ക്ക് തന്നെ
തിരിഞ്ഞു കൊത്തിയ
കരിമൂര്‍ഖനോടുപമിച്ച്.

ഞാനെന്നുമവര്‍ക്കിവര്‍
‍ചായ കൊടുക്കുന്നതേ
കണ്ടിട്ടുള്ളതുവരെ.

ആരോപിക്കുന്നവരു-
മാരോപിക്കപ്പെട്ടവളും
കണ്ണുനീര്‍ വാര്‍ക്കുന്നുണ്ട്,
നെഞ്ചില്‍ കൈവയ്ച്ച്
ആര്‍ത്തലച്ച് അറിയാവുന്ന
ദൈവങ്ങളെയൊക്കെ
വിളിച്ചുണര്‍ത്തുന്നുമുണ്ട്.

കരച്ചിലും പിഴിച്ചിലും
കേട്ടയല്‍‌പക്കത്തെ
ചേച്ചിയൊടിയെത്തി,
കാരണം അന്വേഷിക്കാന്‍!

അന്നെനിക്ക് ദിശയറിയില്ല,
തെക്കൊ വടക്കൊയെന്ന്.
അമ്മ വിരല്‍ ചൂണ്ടിയതൊരു
കോണിലേക്കാണു, മുറ്റത്തെ.

മണ്ണിളകി കിടപ്പുണ്ട്, അവിടെ.
ചുറ്റിനും തെച്ചിയും തുളസിയും
ചിതറിയും കിടപ്പുണ്ട്.

നമ്മുടെ നല്ലയയല്‍ക്കാരിയതു
കണ്ടയുടന്‍ മൊഴിഞ്ഞൂ
"യിതതു തന്നെ!
കൂടോത്രം കൂടിയയിനം,
കുലം കുളം തോണ്ടാന്‍
കുഴിച്ചിട്ടിരിക്കുന്നു!!!"

അമ്മയ്ക്കുമമ്മമയ്ക്കും ഞെട്ടല്‍
‍എനിക്ക് ചിരി പൊട്ടല്‍
‍കാരണം പറഞ്ഞാല്‍
എനിയ്ക്കിട്ട് പൊട്ടിയ്ക്കുമതുറപ്പ്.

അന്നു രാവിലെയമ്മമ്മയുടെ
തടിപ്പത്തായത്തിനകത്തേക്ക്
ചിതല്‍ തീര്‍ത്ത വാതിലിലൂടെ
ഊളിയിട്ടറങ്ങിയപ്പോള്‍
‍കിട്ടിയ ദ്രവിച്ചു തുടങ്ങിയ
എലിയുടെയെല്ലുകള്‍
‍വീരോചിതമായി സംസ്കരിച്ച-
തിനെന്തെല്ലാം പൊല്ലാപ്പുകള്‍.

35 comments:

മയൂര said...

നമ്മുടെ നല്ലയയല്‍കാരിയതു
കണ്ടയുടന്‍ മൊഴിഞ്ഞൂ
"യിതതു തന്നെ!
കൂടോത്രം കൂടിയയിനം,
കുലം കുളംതൊണ്ടാന്‍
കുഴിച്ചിട്ടിരിക്കുന്നു!!!"

സഹയാത്രികന്‍ said...

“അമ്മയ്ക്കുമമ്മമയ്ക്കും ഞെട്ടല്‍
‍എനിക്ക് ചിരി പൊട്ടല്‍
‍കാരണം പറഞ്ഞാല്‍
എനിയ്ക്കിട്ട് പോട്ടിയ്ക്കുമതുറപ്പ്.“

ഹി...ഹി..ഹി... നന്നായി... തല്ലുകൊള്ളിത്തരം വേണ്ടുവോളം ഉണ്ടായിരുന്നൂലേ കൈയ്യില്‍..
:)

അന്ന് ശ്രീഹരീടെ ബ്ലോഗില്‍... ‘കൂടോത്രം ഞാന്‍ കുടത്തിലാക്കി കൊണ്ട് പോകുന്നു‘എന്നു പറഞ്ഞപ്പോള്‍ ഇതിനായിരുന്നെന്ന് കരുതിയില്ല
:)

ഏ.ആര്‍. നജീം said...

അയ്യോ പാവത്തിനെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ..അവിടെക്കിടന്ന എലിയെല്ലുകള്‍ വീരോചിതമായി കൊണ്ട് ശവമടക്കിയത് ഇത്ര ബല്യ തെറ്റാണോ.. അപ്പോഴോര്‍ത്തൊ ഈ പുകിലൊക്കെ...
അല്ലെ..?

തുഷാരം said...

കൂട്ടിക്കാലത്തിന്‍റെ കുറുമ്പുകള്‍ മുഴുവനുമുണ്ടായിരുന്നൂലെ കൈയ്യില്‍...ഇന്നും ആ കുറുമ്പുകള്‍ കൂട്ടുള്ളതിനാലാവും ഇങ്ങനൊക്കെ ഇന്നും എഴുതാനാവുന്നത്...

ആശംസകള്‍!

Priya Unnikrishnan said...

അമ്പടാ മയൂരചേച്ചീ കൊള്ളാല്ലോ

നിഷ്ക്കളങ്കന്‍ said...

ഹയ്യോ! അതു കൊള്ളാമ‌ല്ലോ. ഹ ഹ ഹ :)
കവിത ന‌ന്നായി.

വാല്‍മീകി said...

ഹഹഹ.. ആള് മോശമല്ലല്ലോ.

അനംഗാരി said...

ഇതിലെ വ്യാകരണപ്പിശകുകള്‍ ആ‍ദ്യം തിരുത്തൂ.

മയൂര said...

അനംഗാരി, ഇതില്‍ വ്യാകരണപ്പിശകുകള്‍ എവിടെയാണെന്നു കാണിച്ചു തന്നാല്‍ ഉപകാര്‍മായി...:)

ശ്രീ said...

അതു ശരി. അപ്പോ ഈ എലിയെ സംസ്കരിക്കുന്ന പരിപാടി എല്ലാ നാട്ടിലുമുണ്ടല്ലേ?

:)

ചന്ദ്രകാന്തം said...

ബാല്യത്തിലെ കുസൃതികള്‍... നന്നായിട്ടുണ്ട്‌.

ശ്രീഹരി::Sreehari said...

ശ്ശോ.. കൂടോത്രത്തിന് ഒരു പേറ്റന്റ് അന്നേ അപ്ലൈ ചെയ്യേണ്ടീയിരുന്നു.

എന്തായാലും സംഗതി കലക്കി

"അന്നെനിക്ക് ദിശയറിയില്ല,
തെക്കൊ വടക്കൊയെന്ന്.
അമ്മ വിരല്‍ ചൂണ്ടിയതൊരു
കോണിലേക്കാണു, മുറ്റത്തെ."

ഈ ആശയം എനിക്ക് ശരിക്കും ഇഷ്ടമായി.

അമ്മ വിരല്‍ ചൂണ്ടിയത് മുറ്റത്തെയൊരു കോണീലേക്കാണ് എന്ന് പറഞ്ഞാല്‍ വ്യാകരണം ശരിയാകും. പക്ഷേ ഭംഗി പോയില്ലേ....

ബഷീര്‍ പറഞ്ഞ പോലെ, "പളുങ്കൂസന്‍ വ്യാകരണം" എന്ന് എഴുതിത്തള്ളാവുന്നതാണ്.
പക്ഷേ വ്യാകരണവും ഭംഗിയും ഒരുപോലെ കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നല്ലതാവും.

Sul | സുല്‍ said...

ഗൊള്ളാം ഗഡീ
-സുല്‍

Vanaja said...

നല്ല അസ്സലായി ഇഷ്ടപ്പെട്ടു.

ക്രിസ്‌വിന്‍ said...

യിതതു തന്നെ!
കൂടോത്രം കൂടിയയിനം
നന്നായി :)

P.R said...

ഇഷ്ടപ്പെട്ടു ഇതും ... മയൂരാ ജീ !

പ്രയാസി said...

ഹ,ഹ,ഹ കൊള്ളാമല്ലൊ..:)
ബ്ലോഗേര്‍സിന്റെ പ്രത്യേക ശ്രദ്ധക്ക്..
കമന്റു കിട്ടാത്തവര്‍ക്കു കമന്റു കിട്ടാനും
ഒരു പാടുകിട്ടുന്നവര്‍ക്കു ഒന്നും കിട്ടാതിരിക്കാനും
ബ്ലോഗനെ ബ്ലോഗിനിയാക്കാനും,ബ്ലോഗിനിയെ ബ്ലോഗനാക്കാനും..
കൂടോത്രം ചെയ്തു കൊടുക്കപ്പെടും..
സന്ദര്‍ശിക്കുക..
ശ്രീ എലിയെല്ലു കൂടോത്ര മയൂരാജി സ്വാമിനികള്‍
കൂടോത്രം തറവാട്.

ശെഫി said...

ഓര്‍മകള്‍ എഴുതുമ്പോള്‍ അത് വായിക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ആവുന്നു.
ബാല്യത്തെ കുരിച്ച്ചാവുമ്പോള്‍ വിശേഷിച്ചും

കവിത നന്നായിരിക്കുന്നു.

ശോണിമ said...

വായിച്ചു , കൊള്ളം

മെലോഡിയസ് said...

തല്ലുകൊള്ളിത്തരം നല്ലോണം ഉണ്ടായിരുന്നല്ലേ..

എന്നെയൊക്കെ കണ്ട് പഠിക്കണമായിരുന്നു..ഛേ..യോഗമില്ലാതെ പോയി..
ഞാന്‍ ചെറുപ്പത്തില്‍ എക്സ്ട്രാ ഡീസന്റ് ആയിരുന്നു.. :)

കൂടോത്രം കൊള്ളാം ട്ടൊ..അവസാന വരികള്‍ ചിരിക്ക് വക നല്‍കി.

മുരളി മേനോന്‍ (Murali Menon) said...

ചെയ്തോടത്തോളം കൂടോത്രം നന്നായി ട്ടാ, ഇനി അതിനെക്കുറിച്ചോര്‍ക്കണ്ടാ, അല്ല പേടിച്ചട്ടാ, ഇനി വേറെ കൂടോത്രെങ്ങാന്‍ ചെയ്യാന്‍ തോന്ന്യാലോ?

കിനാവ് said...

ഈ ബ്ലോഗിന്റെ മൂലയിലെവിടെയാ തകിട് കുഴിച്ചിട്ടിരിക്കുന്നത്...:)

ദ്രൗപദി said...

ഇഷ്ടമായി
പൂര്‍ണമായും യാഥാര്‍ത്ഥ്യങ്ങളുടെ
കോര്‍ത്തിണക്കല്‍ പോലെ തോന്നി...
അനുഭവത്തിന്റെ
സാക്ഷ്യം
ഓരോ രചനകള്‍ക്കും കൂടുതല്‍ മാറ്റ്‌ കൂട്ടുന്നു..

അഭിനന്ദനങ്ങള്‍
ഭാവുകങ്ങള്‍

മന്‍സുര്‍ said...

മയൂരാ...

വാക്കുകളിലെ മാസ്‌മരികത..ഇവിടെ വീണ്ടും ഉണരുന്നു
ഒരു തുടക്കത്തില്‍ നിന്നൊടുക്കം വരെ
ആശയങ്ങളില്‍ തെല്ലിട വ്യതിചലിക്കാതെ
വ്യക്തതയുടെ താളമുള്ള വരികള്‍
വായനക്കൊപ്പം ഒഴുക്കുകയാണ്‌..
ഒപ്പം കവിതകള്‍ ചൊല്ലുന്ന കഥകളിലേക്ക്‌
ഇറങ്ങി ചെല്ലുന്ന മനസ്സും

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ധ്വനി said...

ഹയ്യ! ഈ പേജിന്റെ വാതില്‍ക്കലാരാ കൂടോത്രം വച്ചത്!!

കൊള്ളാവുന്ന കൂടൊത്രമാണു കേട്ടൊ!! ഇങ്ങനെ പരസ്യമായി വച്ചാല്‍ കണ്ണുകിട്ടില്ലേ? :)

ഹരിശ്രീ (ശ്യാം) said...

കൂടോത്രം ഇപ്പോഴാണ് കണ്ടത്. നന്നായിട്ടുണ്ട്. കൂടോത്രമല്ല. കവിത.

വേണു venu said...

മയൂരാ ഇതിന്നലെ വായിച്ചു, ഒരു കമന്‍റിടാന്‍ കേശവന്‍ കണിയാനെ കണ്ടിട്ടാകാം എന്നു് വിചാരിച്ചു. കണ്ടു. പക്ഷേ ഇതിലും വല്യ കൂടോത്രം ഇല്ലെന്നു്.:)‍

SV Ramanunni said...

ആദ്യ ഖണ്ഡം...പിറുപിപ്റുപ്പല്ല... അലര്‍ച്ചകളാണു...അല്ലെ
പാലു.....തിരിഞ്ഞുകൊത്തിയ പാമ്പ്....മതി
ആരോപിക്കുന്ന്.....വാര്‍ക്കുന്നുണ്ട്....കണ്ണീരില്‍കുതിര്‍ന്ന നെന്‍ചില്‍....മതി

ഇങ്ങനെ ഒന്നുകൂടെ ചുരുക്കി യെഴുതിയാല്‍ കവിത ഒന്നുകൂടെ നന്നാവില്ലേ...മയൂരാ
അഭിനന്ദനം

എന്റെ ഉപാസന said...

നന്നായിട്ടുണ്ട് മാഡം.
:)
ഉപാസന

Prinson said...

അങ്ങൊട്ടു ശരിക്കും രസിപ്പിച്ചോ എന്നു ചോദിച്ചാല്‍ ഇല്ല. പക്ഷെ ഒരു സുഖമുണ്ട് ഉച്ചത്തില്‍ വായിക്കാന്‍.
:)

നിലാവ് said...

അന്നു രാവിലെയമ്മമ്മയുടെ
തടിപ്പത്തായത്തിനകത്തേക്ക്
ചിതല്‍ തീര്‍ത്ത വാതിലിലൂടെ
ഊളിയിട്ടറങ്ങിയപ്പോള്‍
‍കിട്ടിയ ദ്രവിച്ചു തുടങ്ങിയ
എലിയുടെയെല്ലുകള്‍
‍വീരോചിതമായി സംസ്കരിച്ച-
തിനെന്തെല്ലാം പൊല്ലാപ്പുകള്‍

ഇത്തരത്തിലുള്ള പല സംഭവങ്ങളുമാണ്,നമ്മുടെ നാട്ടില്‍ കൂടോത്രംന്നും മറ്റുമൊക്കെ പറഞ് നമ്മുടെ സ്വൈര്യവിഹാരത്തെ തടയിടുന്നത്.....
വരട്ടെ ഇത്തരത്തിലുള്ള കൂടുതല്‍ എഴുത്തുകള്‍....നേരുന്നു ചേച്ചിക്ക് ഒരായിരം ഭാവുകങ്ങള്‍.....

പൈങ്ങോടന്‍ said...

ഹ ഹ ഹ..യിതു കലക്കി.ഇനി ഏറ്റവും പുതിയ കൂടോത്ര കഥകള്‍ കൂടി പോരട്ടെ...ഹി ഹിഹി

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഹ ഹ...:)

എന്റെ കിറുക്കുകള്‍ ..! said...

അമ്പടി കേമീ..പോരട്ടേ..പോരട്ടെ..
കൂടോത്രക്കഥകള്‍ ഇനീം!


നന്നായി രസിച്ചൂട്ടോ...

ചോപ്പ് said...

നല്ല രസംള്ള കവിത