പൂന്തോട്ടത്തില്‍,
പറന്നു തളര്‍ന്നൊരു
കിളിയും പൂമ്പാറ്റയും.
കിളിക്കണ്ണുകള്‍ പൂമ്പാറ്റ-
യിലുടക്കി നില്പുണ്ട്,
പൂമ്പാറ്റക്കണ്ണുകളൊരു പൂവിലും.
ഒരു വട്ടം കൂടി പറന്നാല്‍,
പൂമ്പാറ്റയ്ക്ക് പൂന്തേന്‍നുകരാം,
കിളിയ്ക്ക പൂമ്പാറ്റയെ തിന്നാം.
ആരാവും ആദ്യം പറക്കുക,
പൂമ്പാറ്റയോ കിളിയോ?
പൂമ്പാറ്റ പറന്നാലൊരു പൂവോളം,
പിന്നെയും പറന്നാല്‍
മറ്റൊരു പൂവോളം,
പിന്നെയും പറക്കാം...
തളര്‍ന്നിരിയ്ക്കുന്ന കിളിയൊന്നു
പറക്കാന്‍ തുടങ്ങും വരെ,
പൂന്തോട്ടക്കാരന് ഓര്‍ത്തു.
പക്ഷേ,
പൂമ്പാറ്റ പറന്നില്ല, കിളിയും.
Monday, January 21, 2008
പ്രതീക്ഷ.
Labels:
കവിത
Subscribe to:
Post Comments (Atom)
10 comments:
ആരാവും ആദ്യം പറക്കുക,
പൂമ്പാറ്റയോ കിളിയോ?
:)
ആരായിരിയ്ക്കും?
പാവം പൂമ്പാറ്റ!
ഒരു മഴവരുന്നുണ്ടല്ലോ :)
കൊള്ളാം
ഹായ്,എന്താദ്?
ആ അവസാനിപ്പിക്കലിന് ഒരു സ്പെഷ്യല്‍ അഭിനന്ദനം.
പൂമ്പാറ്റ പറന്നാലൊരു പൂവോളം,
പിന്നെയും പറന്നാല്‍
മറ്റൊരു പൂവോളം,
ആ പൂവും പൂമ്പാറ്റയും ആരായിരിക്കും മാഷെ...?
നന്നായിര്‍ക്കുന്നു മാഷെ..
പക്ഷേ,
പൂമ്പാറ്റ പറന്നില്ല, കിളിയും.
ഈ വരികളില്‍ ആണ് ഈ കവിതയുടെ ജീവന്..
നന്നായി... :)
സിമ്പ്ലി ബ്യൂട്ടിഫുള്‍ എന്നാണ് പറയാന്‍ തോന്നിയത്, ആദ്യം തന്നെ വായിച്ചുകഴിഞ്ഞപ്പോള്‍, മയൂരേ..
തളര്‍ന്നിരിയ്ക്കുന്ന കിളിയൊന്നു
പറക്കാന്‍ തുടങ്ങും വരെ,
പൂന്തോട്ടക്കാരന് ഓര്‍ത്തു.
പാവം പൂന്തോട്ടക്കാരന് …ഓടിയാല്‍ കടമ്പയോളം …
ഹരീ, ചോദ്യമാണ് :)
ഷാരു, :)
ശ്രീ, :)
നജൂസ്, രണ്ടാളും നനയും :)
വിഷ്ണുമാഷേ, :)))
സജീ, ആരൊ എന്തോ, എനിക്ക് സത്യമായും അറിയില്ല :)
നജിം, :)
പി, ആര്, :)
സാക്ഷരന്‍, :)
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി:)
Nannaayittund :)
Oru nimisham njan 'Va Painkili' orthu poyi :)
-Balu
Post a Comment