Saturday, January 26, 2008

മൗനം

അമ്പലവഴിയിലെ ആല്‍മരവുമതിന്‍
ശിഖരങ്ങളില്‍ തലകീഴായ്
തൂങ്ങിയുറങ്ങുന്ന വവ്വാലുകളുമെന്നെ
മനസും മൗനവുമാണോര്‍മ്മിപ്പിക്കുന്നത്.

ആല്‍മരമെത്ര കിണഞ്ഞു ശ്രമിച്ചാലും,
കാറ്റിന്റെ തുണയുണ്ടെങ്കിലും
ഒന്നനക്കുവാനാവില്ല, അകറ്റുവാനാവില്ല
ചില്ലകളില്‍ ചേക്കേറിയ മൗനത്തെ.

ഒടുവിലിരുള്‍ വീഴുമ്പോള്‍
മൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും.

പിന്നെ ഇരുളില്‍ മൂകമായ്
അനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്.

23 comments:

മയൂര said...

"പിന്നെ ഇരുളില്‍ മൂകമായ്
അനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്."

നാടോടി said...

കവിത നന്നായിട്ടൂണ്ട്
നല്ല വരികള്‍
ആല്‍മരത്തെ കടപുഴകിയെറിയാന്‍
ഒരു വാചാലമായ കൊടും കാറ്റു വരും

siva // ശിവ said...

അതേയ്‌.... വളരെ നന്നായി....

സുല്‍ |Sul said...

എപ്പോഴും കലപിലയുണ്ടാക്കുന്ന, ആലിലകള്‍ക്കിടയില്‍ മൌനം കൂടുകൂട്ടിയതെന്തിനാണാവോ?

-സുല്‍

Sharu (Ansha Muneer) said...

മൌനത്തിന്റെ പുതിയ വ്യാഖ്യാനം...നന്നായി..:)

Sanal Kumar Sasidharan said...

വവാലുകള്‍ തലകീഴായി തൂങ്ങുന്ന അപസ്വരങ്ങളല്ലേ :)

simy nazareth said...

വളരെ നന്നായി.

എങ്കിലും പുലരിയില്‍ ഒച്ചകളല്ലേ വരുന്നത് മൌനം അല്ലല്ലോ.

ഹരിശ്രീ said...

പിന്നെ ഇരുളില്‍ മൂകമായ്
അനിവാര്യമായൊരു കാത്തിരിപ്പു തുടങ്ങും,
പുലരിയില്‍ മൗനം കൂടണയാന്‍
മടങ്ങി വരുന്നതും പ്രതീക്ഷിച്ച്.

നല്ല്ല വരികള്‍...

ആശംസകള്‍...

തേങ്ങയുടക്കാം അല്ലേ...ഠേ...

ഫസല്‍ ബിനാലി.. said...

ee mounavum vaachaalam thanne..

പ്രയാസി said...

“ആല്‍മരമെത്ര കിണഞ്ഞു ശ്രമിച്ചാലും,
കാറ്റിന്റെ തുണയുണ്ടെങ്കിലും
ഒന്നനക്കുവാനാവില്ല, അകറ്റുവാനാവില്ല
ചില്ലകളില്‍ ചേക്കേറിയ മൗനത്തെ.“

ഇതെ ഇവിടെ രക്ഷ്യുള്ളു..;)

സാരംഗി said...

നന്നായിട്ടുണ്ട് കവിത. വവ്വാലുകള്‍ വേറെ എവിടെപ്പോകാനാണ്‌. ആല്‍‌മരത്തിന്റെ ഫ്രണ്ട്സ് അവരൊക്കെയല്ലെ? :)

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.

വേണു venu said...

മൌനം വാത്മീകത്തിലാകുന്നത് രാത്രിയിലാണ്‍ പൊതുവേ.അല്ലേ. വവ്വാലുകളുടെ തപസ്സില്‍‍ ആല്‍മരവും അസ്തിത്വ ദുഃഖം അനുഭവിക്കട്ടെ . ഇഷ്ടമായി .:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു മൌനത്തിന്റെ വാചാലത.

സുജനിക said...

വവ്വാലുകള്‍ ഉള്ളപ്പോള്‍ അതിന്റെ വിലയറിയില്ല ആല്‍മരം.നല്ല രചന.

ശ്രീ said...

നല്ല്ല ക്കവിത, ചേച്ചീ...
:)

Murali K Menon said...

ഉം....അസ്സലായി

മന്‍സുര്‍ said...

മയൂര...

മനോഹരമീ മൌനം

ഇഷ്ടമായ വരികളിങ്ങനെ..

ഒടുവിലിരുള്‍ വീഴുമ്പോള്‍
മൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും.

നന്‍മകള്‍ നേരുന്നു

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നന്നായിരിക്കുന്നു ആല്‍മരത്തിന്റെ നെടുവിര്‍പ്പും, മൌനമെന്ന വവ്വാലുകളും.

Mahesh Cheruthana/മഹി said...

"ഒടുവിലിരുള്‍ വീഴുമ്പോള്‍
മൗനമൊന്നിച്ചൊരു കാര്‍മേഘമായ്
ചിറകടിച്ചകലുന്നതും നോക്കി ആല്‍മരം
ചില്ലകളിളക്കി നെടുവീര്‍പ്പിടും" പ്രതീക്ഷകളുടെ മൗനം
മനസ്സില്‍ നിറഞ്ഞു!

ഏ.ആര്‍. നജീം said...

പകല്‍ മുഴുവന്‍ താങ്ങായ് തണലായ് വര്‍ത്തിച്ചിട്ടും ഇരുട്ട് വീണപ്പോഴേക്കും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ പറന്നകലുന്ന വാവലുകളുടെ നന്ദികേടില്‍ പരിഭവം പോലും തോന്നാതെ വീണ്ടും അവയ്ക്കായ് കാത്തിരിക്കുന്ന ആല്‍മരത്തെയാണ് എനിക്ക് ഇഷ്ടായത്, പിന്നെ ഈ കവിതയും...

Sandeep PM said...

മൌനത്തിനു വേണ്ടി കാത്തിരിക്കുന്നത് മൌനം പോലെ തന്നെ ദുസ്സഹമാണ്

മയൂര said...

എല്ലാ അഭിപ്രായങ്ങളും തുല്യപ്രാധാന്യത്തോടെ കാണുന്നു. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി :)